കിഫ്ബിയിൽ വിവിധ വിജ്ഞാപനങ്ങളിലായി ഒഴിവുകൾ

 > ജൂനിയർ കൺസൾട്ടന്റ് – പി.എസ്.സി (18): ബിടെക് സിവിൽ/ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്, 3 വർഷ പരിചയം.

 > ഇൻസ്പെക്ഷൻ എൻജിനീയർ (11): ബിടെക് സിവിൽ, 5 വർഷ പരിചയം.

 > റെസിഡന്റ് എൻജിനീയർ പി.എസ്.സി(7): ബിടെക് സിവിൽ, 10 വർഷ പരിചയം.

 > ഡ്രാഫ്റ്റ്സ്മാൻ – പി.എസ്.സി(7): ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം.

 > പ്രോജക്ട് അസോസിയേറ്റ് (5): ബിടെക്/എംബിഎ, 2 വർഷ പരിചയം.

 > സീനിയർ കോഓർഡിനേറ്റർ (2): ബിടെക് സിവിൽ/ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്, 15 വർഷ പരിചയം. 

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം www.cmdkerala.net 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മുംബൈ മെട്രോ റെയിൽ കോർപ്പറേഷനിൽ അവസരം

മുംബൈ മെട്രോ റെയിൽ കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്.

 > ജൂനിയർ സൂപ്പർവൈസർ (ഓപ്പറേഷൻസ്) ഒഴിവ് 1:

യോഗ്യത ബിരുദം/ ഡിപ്ലോമ (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്), അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 35 വയസ്സ്.

 > ജൂനിയർ എൻജിനീയർ – ഒഴിവ് 16

(എസ്.ആൻഡ്.ടി 6, ഇ.ആൻ ഡ്. എം.10). യോഗ്യത ബിരുദം/ ഡിപ്ലോമ (ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിങ്). എസ്.ആൻഡ്.ടിയിലേക്ക് അപേക്ഷിക്കാൻ 5 വർഷത്തെയും ഇ.ആൻഡ്.എമ്മിലേക്ക് അപേക്ഷിക്കാൻ 3 – 5 വർഷത്തെയും പ്രവൃത്തിപരിചയം വേണം. പ്രായപരിധി 35 വയസ്സ്.

 > അസിസ്റ്റന്റ് (ഐ.ടി): ഒഴിവ് 1 (ഒ.ബി.സി )

യോഗ്യത ബി.എസ്.സി. (ഐ.ടി/ കംപ്യൂട്ടർ/ ബി.സി.എ) ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/ ആപ്ലിക്കേഷൻ). രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

‘എ’ സീരീസിൽ അഞ്ച് ഫോണുകൾ അവതരിപ്പിച്ച് സാംസങ്

സാംസങ് പുതിയ അഞ്ച് സ്മാർട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഗാലക്സി എ73 5ജി, ഗാലക്സി എ13, ഗാലക്സി എ53, ഗാലക്സി എ23, ഗാലക്സി എ33 തുടങ്ങിയ ഫോണുകളാണ് അവതരിപ്പിച്ചത്. 5000 എംഎഎച്ച് ബാറ്ററി, 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ ഉൾപ്പടെയുള്ള നിരവധി സൗകര്യങ്ങളാണ് പുതിയ മിഡ് റേഞ്ച് എ സീരീസ് ഫോണുകളിൽ സാംസങ് ഒരുക്കിയിട്ടുള്ളത്. ഗാലക്സി എ53 5ജി ഫോണിൽ സ്റ്റീരിയോ സ്പീക്കറുകളും, 5എൻഎം എക്സിനോസ് ചിപ്പും, 120 ഹെർട്സ് ഡിസ്പ്ലേയും ഉണ്ടാവും.

afjo ad

 > സാംസങ് ഗാലക്സി എ73: സവിശേഷതകൾ

സാംസങ് ഗാലക്സി എ73 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. പാനലിന് ഫുൾ HD+ റെസല്യൂഷനുണ്ട്. സാംസങ്ങിന്റെ സ്വന്തം എക്സിനോസ് പ്രൊസസർ ഉപയോഗിച്ചിട്ടുള്ള ഗാലക്സി എ 53 യിൽ നിന്ന് വ്യത്യസ്തമായി ഗാലക്സി എ73 യിൽ സ്നാപ്ഡ്രാഗൺ 778ജി പ്രൊസസറാണ് നൽകിയിട്ടുള്ളത്. ഫോട്ടോഗ്രാഫിക്കായി, 108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, ഡെപ്ത്, മാക്രോ ഷോട്ടുകൾ എന്നിവയ്ക്കായി രണ്ട് 5 മെഗാപിക്സൽ സെൻസറുകൾ ഉൾപ്പെടുന്ന ഒരു ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണുള്ളത്.. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയാണ്. ആൻഡ്രോയിഡ് 12 ആണിതിൽ. 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയുണ്ട്. 25W ചാർജർ പ്രത്യേകം വാങ്ങേണ്ടിവരും.

 > ഗാലക്സി എ23, ഗാലക്സി എ13: സവിശേഷതകൾ

സാംസങ് ഗാലക്സി എ 23, ഗാലക്സി എ 13 എന്നിവയ്ക്ക് ഏതാണ്ട് സമാനമായ സവിശേഷതകളാണുള്ളത്. അതിൽ ആദ്യത്തേത് സ്നാപ്ഡ്രാഗൺ 680 SoC ആണ്. 4G ചിപ്പ് ആണിത്. സാംസങ്ങിന്റെ എക്സിനോസ് 850 ചിപ്പാണ് A13 ന് ഊർജം പകരുന്നത്. മറ്റ് സവിശേഷതകൾ രണ്ട് ഉപകരണങ്ങളിലും സമാനമാണ്. 15W ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേ എന്നിവയാണ് രണ്ടിലും. കൂട്ടത്തിൽ വിലകുറഞ്ഞ മോഡലായ ഗാലക്സി എ13 ന്, സാധാരണ 60Hz ഡിസ്പ്ലേയോടെയാണ് വരുന്നത്. ഗാലക്സി എ23യ്ക്ക് 90Hz പാനലണുള്ളത്. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, ഒഐഎസ് പിന്തുണയുള്ള 50-മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ 5 മെഗാപിക്സൽ ക്യാമറയും രണ്ട് 2 മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്നു. മുൻവശത്ത്, ഒരു 8 മെഗാപിക്സൽ സെൽഫി ക്യാമറ കാണാം.

 > സാസംങ് ഗാലക്സി എ33 5G: സവിശേഷതകൾ

സാംസങ് ഗാലക്സി എ33 5G യ്ക്ക് 6.4-ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുണ്ട്, 90Hz പുതുക്കൽ നിരക്കും പിന്തുണയ്ക്കുന്നു. 5nm പ്രോസസിനെ അടിസ്ഥാനമാക്കിയുള്ള Exynos 1280 പ്രോസസറാണ് ഇതിന് ശക്തിപകരുന്നത്. സ്റ്റീരിയോ സ്പീക്കറുകൾ, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, മുൻവശത്ത് 13-മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയുണ്ട്.. പിന്നിൽ, ഒഐഎസ് പിന്തുണയുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ സെൻസർ, 5 മെഗാപിക്സൽ ക്യാമറ, 2 മെഗാപിക്സൽ ക്യാമറ എന്നിവയുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എല്ല് തേയ്മാനം;പരിഹാര മാര്‍ഗങ്ങള്‍.

ഇന്ന് നമുക്കിടയില്‍ കണ്ടുവരുന്ന പ്രധാന വാതരോഗങ്ങളില്‍ ഒന്നാണ് എല്ല് തേയ്മാനം. പേരു സൂചിപ്പിക്കുന്നതുപോലെ എല്ലുകളല്ല, മറിച്ച്‌, എല്ലുകള്‍ക്കിടയിലെ തരുണാസ്ഥിക്ക് വരുന്ന തേയ്മാനം കാരണം സന്ധികളിലെ എല്ലുകള്‍ തമ്മിലുള്ള അകലം കുറയുകയും അവ തമ്മില്‍ ഉരസുകയും ചെയ്യുന്ന അവസ്ഥയിലാണ് വേദന, വീക്കം, നീര്‍ക്കെട്ട്, നടക്കാനും ഇരിക്കാനുമുള്ള പ്രയാസം എന്നിവ ഉണ്ടാകുന്നത്. ദൂരദിക്കിലേക്ക് പോലും കാല്‍നടയായി പോയിരുന്ന പഴയ തലമുറയിലെ മുതിര്‍ന്ന ആളുകള്‍ക്കുപോലും വിരളമായിരുന്ന ഈ രോഗം പുതിയ തലമുറയിലെ ചെറുപ്പക്കാരെപ്പോലും ബാധിച്ചിട്ടുണ്ട്. മാറിയ ജീവിതശൈലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, പുകവലി എന്നിവയെല്ലാം ഈ രോഗത്തിന് നിദാനമാകാറുണ്ട്.
നമ്മുടെ നാട്ടില്‍ ഈ രോഗം എത്ര വ്യാപിച്ചിട്ടുണ്ടെന്നറിയാന്‍ പള്ളിയില്‍ നിരത്തിയ കസേരകളുടെ എണ്ണം എടുത്താല്‍ മാത്രം മതിയാകും. പണ്ടെല്ലാം എത്ര വാര്‍ധക്യമായാലും ആളുകള്‍ക്ക് നിന്ന്്സ്‌കരിക്കാന്‍ പ്രയാസമില്ലായിരുന്നു. എന്നാല്‍, ഇന്ന് ഈ രോഗം കാരണം പലര്‍ക്കും നിന്ന് നമസ്‌കരിക്കാനും നടക്കാനുമെല്ലാം ഏറെ പ്രയാസം നേരിടുകയാണ്.
പ്രായമായവരില്‍ വിശിഷ്യാ സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. തരുണാസ്ഥിയുടെ തേയ്മാനത്തിന് പിന്നാലെ അവയ്ക്കുണ്ടാകുന്ന പരുക്കുകള്‍, സന്ധികളുടെ സ്ഥാനഭ്രംശം, ലിഗമെന്റുകള്‍ക്കുണ്ടാകുന്ന ക്ഷതം എന്നിവയും ഈ രോഗത്തിന് കാരണമാവുന്നു.

ലക്ഷണങ്ങള്‍
മുട്ട്, ഇടുപ്പ്, കൈ, വിരലുകള്‍ തുടങ്ങിയ സന്ധികളിലാണ് ഈ രോഗം ബാധിക്കുന്നത്. കടുത്ത വേദന, നടക്കാനും ഓടാനും കഴിയാതിരിക്കുക, ബലം വയ്ക്കല്‍, നീര്‍ക്കെട്ടുകള്‍ ചുവന്ന നിറമാവല്‍ എന്നീ ലക്ഷണങ്ങളാണ് സാധാരണ കാണാറുള്ളത്.


പരിഹാരമാര്‍ഗങ്ങള്‍
ഈ രോഗം മാറില്ല, വയസാകുമ്ബോള്‍ ഇതെല്ലാം അനുഭവിക്കണം. എന്നിങ്ങനെയുള്ള തെറ്റിധാരണ നമ്മില്‍ ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍, താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പ്രായോഗികമാക്കിയാല്‍ ഈ രോഗത്തെ വരുതിയിലാക്കാന്‍ സാധിക്കും.


ഫിസിയോതെറാപ്പി
വിദഗ്ധനായ ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം വേദന, നീര്‍ക്കെട്ട്, അനക്കമില്ലായ്മ എന്നിവയില്‍ നിന്ന്് മോചനം നേടാന്‍ സഹായിക്കും. അള്‍ട്രാസൗണ്ട്, ഇന്‍ഫ്രാറെഡ് തുടങ്ങിയ തെറാപ്പികള്‍ ഇതിന് ഏറെ സഹായകമാണ്. കൂടാതെ മെഴുകുപയോഗിച്ച്‌ വാക്‌സ് തെറാപ്പി, ഹീറ്റ്‌തെറാപ്പി, ഹൈഡ്രോതെറാപ്പി എന്നിവയും രോഗശമനം പ്രദാനം ചെയ്യുന്നു.
ഫിസിയോതെറാപ്പിസ്റ്റ് നിര്‍ദേശിക്കുന്ന മസില്‍ സ്‌ട്രെങ്തനിങ് വ്യായാമവും ഫ്‌ളെക്‌സിബിലിറ്റി വ്യായാമവും രോഗത്തിന് ഏറെ ഫലപ്രദമാണ്.


ഹോമിയോപ്പതി ചികിത്സ
രോഗിയുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ അപഗ്രഥിച്ച്‌ നല്‍കുന്ന ഹോമിയോ ചികിത്സ ഈ രോഗത്തിന് ഏറെ ഫലം ചെയ്യാറുണ്ട്. ഹോമിയോപ്പതിയില്‍ രോഗത്തെയല്ല, രോഗിയെയാണ് ചികിത്സിക്കുന്നത്.
അതിനാല്‍ത്തന്നെ, രോഗകാരണത്തെ അകറ്റി രോഗിയുടെ സ്വാഭാവിക പ്രതിരോധശക്തി വര്‍ധിപ്പിച്ച്‌ രോഗിക്ക് സൗഖ്യം നല്‍കാന്‍ സാധിക്കുന്നു.


വ്യായാമവും ജീവിതശൈലിയിലെ മാറ്റവും
ആധുനിക ജീവിത ശൈലി മാറ്റി വ്യായാമവും വിശ്രമവുമുള്ള ജീവിത രീതിയിലേക്ക് തിരിച്ചുവരുക. ഭാരം പരമാവധി കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, പ്രഭാത സവാരി, നീന്തല്‍, വെയില്‍കായല്‍, വിയര്‍ക്കല്‍ എന്നിവ ശീലമാക്കുക. മാനസികോല്ലാസം നല്‍കുന്ന കളികള്‍, യോഗ എന്നിവയിലേര്‍പ്പെടുക. ശരീരത്തിനാവശ്യമായ വിശ്രമവും ഉറക്കവും നല്‍കുക.


ഭക്ഷണ ക്രമീകരണം
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. മീനെണ്ണ, ഇലക്കറികള്‍, ഗ്രീന്‍ ടീ എന്നിവ ഉപയോഗിക്കുക. കാത്സ്യം അടങ്ങിയ കൂവരക്, മുളപ്പിച്ച പയര്‍ കടല, മീന്‍ വര്‍ഗങ്ങള്‍ എന്നിവ കഴിക്കുക. ഫാസ്റ്റ്ഫുഡ്, ഉപ്പ്, കൊഴുപ്പ് എന്നിവ പരമാവധി കുറയ്ക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്റേൺഷിപ്പുമായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയൻ / വാർഡൻ ഒഴിവ്

 > ലൈബ്രേറിയൻ1: ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാബിരുദവും ലൈബ്രറി ഇൻഫർമേഷൻ സയൻസ് ബിരുദവും. അല്ലെങ്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തരബിരുദം. 13 വർഷത്തെ പ്രവൃത്തിപരിചയം. 24,520 രൂപ.

 > അസിസ്റ്റന്റ് ലൈബ്രറിയൻ1: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം / ഡിപ്ലോമ / ബിരുദാനന്തരബിരുദ ഡിപ്ലോമ. 1-3 വർഷത്തെ പ്രവൃത്തിപരിചയം. 22,290 രൂപ.

 > മെയിൽ വാർഡൻ1: ഏതെങ്കിലും വിഷയത്തിൽ ബിരുദം. 2- 3 വർഷത്തെ പ്രവൃത്തിപരിചയം. 30,000 രൂപ. പ്രായപരിധി: 40 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 6.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യൻ നിർമിത 4ജി നെറ്റ് വർക്ക് അവതരിപ്പിച്ച് ബിഎസ്എൻൽ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻൽ) വിന്യസിക്കാൻ പോവുന്ന തദ്ദേശീയമായ വികസിപ്പിച്ചെടുത്ത നാലാം തലമുറ 4ജി സാങ്കേതിക വിദ്യ ചിലവ് കുറഞ്ഞതും സുരക്ഷ സംബന്ധിച്ച ആശങ്ക വേണ്ടാത്തതും ആയിരിക്കുമെന്ന് ടെലികോം വകുപ്പ് സെക്രട്ടറി കെ.രാജാരമൺ. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ പ്രാവർത്തികമാവും, സുരക്ഷയും സാമ്പത്തികവും പരിഗണിച്ചാൽ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിർണായകമാണ്. കാരണം ഇത് നിങ്ങൾക്ക് ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ കഴിയും.

മാത്രമല്ല പിന്നീട് ചൂഷണം ചെയ്യാൻ കഴിയുന്ന മറഞ്ഞിരിക്കുന്ന പിൻവാതിലുകളൊന്നും ഈ നെറ്റ് വർക്കിൽ ഇല്ലെന്ന് നിങ്ങൾ ഉറപ്പാക്കുകയും ചെയ്യാം. അദ്ദേഹം ഇടി  ടെലികോമിനോട് പറഞ്ഞു. വിദേശ നിർമിത ടെലികോം സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് പരിമിത പ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്ന ഇന്ത്യയ്ക്ക് തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യ ഒരു നാഴികകല്ലാവും. നിലവിൽ സ്വകാര്യ നോക്കിയ, എറിക്സൺ പോലുള്ള വിദേശ കമ്പനികളേയും വാവേ പോലുള്ള ചൈനീസ് കമ്പനികളേയുമാണ് ഇന്ത്യൻ ടെലികോം കമ്പനികൾ ആശ്രയിക്കുന്നത്.

എന്നാൽ ചൈനീസ് കമ്പനിയായ വാവേയുടെ ടെലികോം ഉപകരണങ്ങളിൽ സുരക്ഷാപ്രശ്നങ്ങളുണ്ടെന്നും ചൈനീസ് കമ്പനിയ്ക്ക് നെറ്റ് വർക്കിലേക്ക് നിയമവിരുദ്ധമായി കടന്നുകയറാനാവുന്ന പിൻവാതിലുകളുണ്ടെന്നും കണ്ടെത്തിയതായി യുകെയിലെ ടെലികോം സേവന ദാതാവായ വോഡഫോൺ മുമ്പ് വെളിപ്പെടുത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ മിക്കയിടങ്ങളിലും ടെലികോം രംഗത്ത് നിന്ന് വാവേയ്ക്ക് വിലക്ക് നേരിടേണ്ടി വന്നു. ഇന്ത്യയിലും കമ്പനികൾ വാവെയുടെയും സെഡ് ടിഇയുടെയും സാങ്കേതിക വിദ്യകളെ ഒഴിവാക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷം ജൂലായിലാണ് ബിഎസ്എൻഎൽ ടാറ്റ കൺസൽട്ടൻസിന്റെ നേതൃത്വത്തിലുള്ള (ടിസിഎസ്) കൺസോർഷ്യത്തെ തിരഞ്ഞെടുത്തത്.

സർക്കാർ ഉടമസ്ഥതയിലുള്ള സെന്റർഫോർ ഡെവലപ്പ്മെന്റ് ടെലിമാറ്റിക്സും (സി ഡിഒടി) ഈ കൺസോർഷ്യത്തിലുണ്ട്. ഇവരാണ് തദ്ദേശീയമായി 4ജി സാങ്കേതിക വിദ്യവികസിപ്പിച്ചത്. ബിഎസ്എൻഎലിന് വേണ്ടി അംബാലയിൽ ടിസിഎസും സിഡോട്ടും ചേർന്ന് ട്രയൽ നെറ്റ് വർക്ക് വിന്യസിച്ചിരുന്നു. പരീക്ഷണങ്ങൾക്കൊടുവിൽ ഏപ്രിലിൽ തന്നെ ബിഎസ്എൻഎലിന് വേണ്ടി 4ജി ഉപകരണങ്ങൾ വാങ്ങുന്നതിൽ തീരുമാനമെടുത്തേക്കും. അതേസമയം രാജ്യത്ത് 5ജി സ്പെക്ട്രം ലേലത്തിന് തയ്യാറെടുക്കുകയാണ് ടെലികോം വകുപ്പ്. ഈ വർഷം അവസാനത്തോടെ രാജ്യത്ത് 5ജി സേവന പ്രഖ്യാരിച്ചേക്കും. മുൻനിര സ്വകാര്യ ടെലികോം കമ്പനികൾ 5ജി വിന്യാസത്തിനായി തയ്യാറെടുത്തിട്ടുണ്ട്. അതിനിടെയാണ് ബിഎസ്എൻഎൽ 4ജിയിലേക്ക് മാറാനൊരുങ്ങുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സെൻസെക്സിൽ 300 പോയന്റ് നേട്ടം: നിഫ്റ്റി 17,400ന് മുകളിൽ

യുക്രൈനിലെ കീവിൽനിന്നും മറ്റുവടക്കൻ പ്രദേശങ്ങളിൽനിന്നും സൈന്യത്തെ പിൻവലിക്കാമെന്ന് റഷ്യ വ്യക്തമാക്കിയതോടെ ഓഹരി വിപണി നേട്ടമാക്കി. ബിഎസ്ഇ സെൻസെക്സ് 320 പോയന്റ് നേട്ടത്തിൽ 58,265ലും നിഫ്റ്റി 86 പോയന്റ് ഉയർന്ന് 17,410ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, നെസ് ലെ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തിൽ. ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, സൺ ഫാർമ, എൻടിപിസി, ഒഎൻജിസി, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

jaico 1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ജിഐഎസ്, വയര്‍മാന്‍, കണ്‍സ്ട്രക്ഷന്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സുകള്‍

തൊഴില്‍ വകുപ്പിനു കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐ ഐ ഐ സി) വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 30 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും.  ഏപ്രില്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി. മറ്റു ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക്  കാമ്പസില്‍ ഹോസ്റ്റല്‍, കാന്റീന്‍ സൗകര്യങ്ങളുണ്ട്.
വൈദ്യുതിബോര്‍ഡിന്റെ വയര്‍മാന്‍ ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹത നല്കുന്ന അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍ ലെവല്‍ 4 കോഴ്‌സുകള്‍ക്ക്  പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക്   അപേഷിക്കാം. അപേക്ഷകര്‍ പതിനെട്ടു വയസ് പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല.

 

jaico
ബി ടെക് സിവില്‍, ഡിപ്ലോമ സിവില്‍, സയന്‍സ് ബിരുദം, ബിഎ ജ്യോഗ്രഫി എന്നീ യോഗ്യതയുള്ളവര്‍ക്ക് ചേരാവുന്നതാണ് അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ് / ജിപിഎസ്. ആറുമാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ജിഐഎസ് / ജിപിഎസ് കോഴ്‌സില്‍ പശ്ചാത്തലസൗകര്യവികസനം, നഗരവികസനം, കാലാവസ്ഥാപഠനം, ദുരന്തനിവാരണം എന്നിങ്ങനെ വിവിധമേഖലകളില്‍ ഉപയോഗിക്കുന്ന ജിഐഎസ് തൊഴിലിടങ്ങളില്‍നിന്നു നേരിട്ടു പഠിക്കാന്‍ സാധിക്കും. അഞ്ചു മാസം മാത്രം ദൈര്‍ഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍ ലെവല്‍ 3 പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് വയര്‍മാന്‍ ലൈസന്‍സിന് അപേക്ഷിക്കാനുള്ള യോഗ്യത ലഭിക്കും. നിര്‍മാണവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പഠിപ്പിക്കുന്ന കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍ ലെവല്‍ 4 കോഴ്‌സ് വിദേശത്തും സ്വദേശത്തും നിരവധി തൊഴിലവസരങ്ങള്‍ ഉള്ളതാണ്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www.iiic.ac.in.a
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മികച്ച സ്മാർട്ട് വാച്ചുകൾ വാങ്ങാം ആമസോണിൽ

യുവാക്കൾ ഇന്ന് സ്മാർട്ട് വാച്ചുകളുടെ പിറകെയാണ്. ആകർഷകമായ ഡിസൈനുകൾക്കൊപ്പം മികച്ച ഫീച്ചറുകളുളള പുത്തൻ സ്മാർട്ട് വാച്ചുകൾക്ക് ആവശ്യക്കാരേറെയാണ്.അത്യുഗ്രൻ ഫീച്ചറുകളാണ് സ്മാർട്ട് വാച്ചുകളെ വേറിട്ട് നിർത്തുന്നത്. ദൈനംദിന കായികപ്രവർത്തനങ്ങൾ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ജിപിഎസ് മുതൽ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യയുളള സ്മാർട്ട് വാച്ചുകളുണ്ട്. ഫിറ്റ്നസ് ട്രാക്കർ, ഫൈൻഡ് മൈ ഫോൺ, പെഡോമീറ്റർ എന്നിങ്ങനെയുളള നിരവധി ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനാകും.

> ബോട്ട് എക്സ്ടെൻഡ് സ്മാർട്ട് വാച്ച്

മികച്ച സ്മാർട്ട് വാച്ചുകളിലൊന്നാണിത്. പുത്തൻ ഡിസൈനും ഫീച്ചറുകളും സ്മാർട്ട് വാച്ചിനെ വേറിട്ട് നിർത്തുന്നു. 1.69 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണുളളത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും സ്മാർട്ട് വാച്ചിലൂടെ അറിയാം. സ്ലീപ്പ് മോണിറ്ററിംഗ് സംവിധാനവുമുണ്ട്. 14 സ്പോർട്സ് മോഡുകളുളള വാച്ചിൽ സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റൻസ് ഫീച്ചറുകളുണ്ട്. ഫോണിലെ കോളുകളും മെസ്സേജുകളും മറ്റ് നോട്ടിഫിക്കേഷനുകളൊക്കെ വാച്ചിലൂടെ അറിയാൻ സാധിക്കും.

> നോയിഡ് കളർഫിറ്റ്‌ പ്രോ 2 സ്മാർട്ട് വാച്ച്

1.3 ഇഞ്ച് കളർ ഡിസ്പ്ലേയുമായി വിപണിയിലിറങ്ങിയ മികച്ച സ്മാർട്ട് വാച്ചാണ് നോയിസ് കളർഫിറ്റ് പ്രോ 2 സ്മാർട്ട് വാച്ച്. എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന വാച്ചിൽ 9 സ്പോർട്സ് മോഡുകളുണ്ട്. ഹാർട്ട് റേറ്റ് മോണിറ്റർ, മെൻസ്ട്രൽ സൈക്കിൾ ട്രാക്കിംഗ് സ്ലീപ്പ് & സ്റ്റെപ്പ് ട്രാക്കിംഗ് ഫീച്ചറുകൾ സ്മാർട്ട് വാച്ചിനെ മികച്ചതാക്കുന്നു. നോയിസ്റ്റിറ്റ് ആപ്പിൽ ലോഗിൻ ചെയ്ത് ഹെൽത്ത്, ഫിറ്റ്നസ് വിവരങ്ങൾ അറിയാം.

> ഇൻഫിനിസി സ്മാർട്ട് വാച്ച്

ആകർഷകമായ ഡിസൈനിലും മേനൻമയിലും തയ്യാറാക്കപ്പെട്ട ഇൻഫിനിസി സ്മാർട്ട് വാച്ചിൽ എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്. എത്ര മൈലുകൾ നടന്നു, എത്ര സ്റ്റെപ്പുകൾ കയറി, എത്ര കാലറി കുറച്ചു, എത്രത്തോളം ഒരു ദിവസത്തിൽ ആക്ടീവായിരുന്നു എന്നതിലുപരി വർക്കൗട്ട് റൂട്ട്, വ്യായാമവേളയിലെ ആരോഗ്യ നില എന്നിവയെ വിലയിരുത്താനും സഹായിക്കുന്നു. നിങ്ങൾ പിന്തുടരേണ്ട ദൈനംദിന വർക്കൗട്ട് അതിന്റെ അഭാവം എന്നിവങ്ങനെയുള്ള കാര്യങ്ങൾ മാത്രമല്ലാതെ നിങ്ങളുടെ ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും സ്മാർട്ട് വാച്ചിലൂടെ അറിയാം. ഈ വാച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കും അനുയോജ്യമായ ഡിസൈനിലാണ് തയ്യാറാക്കിയിരുക്കുന്നത്. അതുകൊണ്ട് തന്നെ ഇരുകൂട്ടർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.ഇതിന്റെ ലൈറ്റ് വെയ്റ്റ് ഫോർമുല മികച്ച ബാറ്ററിലൈഫ് എന്നിവ തന്നെയാണ് ഇൻഫിനിസി സ്മാർട്ട് വാച്ചുകളെ കൂടുതൽ അഭികാമ്യമാക്കുന്നത്.

afjo ad

> ഹഗ് പപ്പി സ്മാർട്ട് വാച്ച്

ഈ യുണിസെക്സ് സ്മാർട്ട് വാച്ചുകൾ ഡെയ്ലി യൂസിന് അനുയോജ്യമാണ്. ഇത് എത്ര ദൂരം പിന്നിട്ടു, കയറിയ സ്റ്റെപ്പുകൾ,കുറച്ച കാലറി, ആക്ടീവായിരുന്ന നിമിഷങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ വഴിയൊരുക്കുന്നു. കോളുകൾ അറ്റന്റ് ചെയ്യാനോ മെസ്സേജുകൾക്ക് മറുപടി നൽകാനോ ഈ സ്മാർട്ട് വാച്ചിന് ഫൺക്ഷൻ ഇല്ലെങ്കിലും ഇവ വന്നതിനെ കുറിച്ചുള്ള നോട്ടിഫിക്കേഷനുകൾ പ്രധാനം ചെയ്യും. മാത്രമല്ല ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയുടെ നോട്ടിഫിക്കഷനുകളും സമയോചിതമായി നൽകുന്നു. ഈ സ്മാർട്ട് വാച്ച് ഡസ്റ്റ് ആന്റ് വാട്ടർപ്രൂഫാണ് അതുകൊണ്ട് തന്നെയിത് മികച്ച ജിംവെയറായി മാറുന്നു. ഈ സ്മാർട്ട് വാച്ച് പ്രവർത്തിപ്പിക്കനായി പ്ലേ സ്റ്റോറിലെ ഫിറ്റ്നസ് ബാന്റ് ആപ്പ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം.

> ടെക്ക് കിങ്ങ് T 116 സ്മാർട്ട് വാച്ച്

നിങ്ങളുടെ ദിവസേനയുള്ള കായികപ്രവർത്തനങ്ങൾ വിലയിരുത്താനും ഫോൺകോളുകൾ ചെയ്യാനും ഈ വാച്ച് ഒരുപോലെ സഹായിക്കുന്നു. മാത്രമല്ല തടസ്സമില്ലാത്ത ബൂത്ത് കണക്ടിവിറ്റിയും നൽകുന്നു. ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിങ്ങളുടെ ഹൃദയമിടിപ്പ് ,രക്തസമ്മർദ്ദം എന്നിവയുടെ മാറ്റങ്ങൾ കാലികമായി മനസ്സിലാക്കാനും ഇതിന്റെ 1.3 ഇൻക് സ്ക്രീൻ തന്നെ മതിയാവുന്നതാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights