ഐപിഎൽ 15-ാം സീസണിന് നാളെ മുംബൈയിൽ തുടക്കം;ടീമുകളെ പരിചയപ്പെടാം

ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 15-ാം പതിപ്പിന് മഹാരാഷ്ട്രയിലെ നാലു വേദികളിലായി നാളെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഏറ്റുമുട്ടുന്നത്. ചെന്നൈ ക്യാപ്റ്റനെന്ന നിലയിൽ രവീന്ദ്ര ജഡേജയും കൊൽക്കത്ത ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യരും നാളെ അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മെഗാ താരലേലത്തിന്റെ വെളിച്ചത്തിൽ സമ്പൂർണ അഴിച്ചുപണികളുമായാണ് എല്ലാ ടീമുകളും ഇത്തവണ കളത്തിലിറങ്ങുന്നത്. ടീമുകളെ പരിചയപ്പെടാം.

> ചെന്നൈ സൂപ്പർ കിങ്സ്

ക്യാപ്റ്റൻ: രവീന്ദ്ര ജഡേജ

പ്രധാന താരങ്ങൾ – ഋതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, എം.എസ്.ധോണി, ഡ്വെയ്ൻ ബ്രാവോ. ഫാഫ് ഡുപ്ലെസിയെ നഷ്ടപ്പെട്ടതു ടോപ് ഓർഡറിനെ ബാധിക്കും. എന്നാൽ ഏറെക്കുറെ സമാനമായ ടീമിനെത്തന്നെ നിലനിർത്താൻ സാധിച്ചിട്ടുമുണ്ട്. ജഡേജ, ബ്രാവോ, ദീപക് ചാഹർ, രാജവർധൻ ഹങ്കർഗേക്കർ, മൊയീൻ അലി തുടങ്ങിയ ഓൾറൗണ്ടർമാരുടെ സാന്നിധ്യം ഗുണം ചെയ്യും.

> ഡൽഹി ക്യാപിറ്റൽസ്

ക്യാപ്റ്റൻ: ഋഷഭ് പന്ത്

പ്രധാന താരങ്ങൾ – ഡേവിഡ് വാർണർ, ആൻറിച് നോർട്യ, റോവ്മൻ പവൽ, ഷാർദൂൽ ഠാക്കൂർ. ഓപ്പണർ ശിഖർ ധവാനെ നഷ്ടപ്പെട്ടപ്പോൾ പകരം ഡേവിഡ് വാർണറെ ടീമിലെത്തിച്ചതു നേട്ടമായി. വാർണർ, പൃഥ്വി ഷാ, യഷ് ദൂൽ, പവൽ, ഋഷഭ് പന്ത് എന്നിവരടങ്ങുന്ന ടോപ് ഓർഡറാണ് ശക്തി. വിക്കി ഓസ്വാൾ, കമലേഷ് നാഗർകോട്ടി, പ്രവീൺ ദുബെ, ചേതൻ സാക്കരിയ തുടങ്ങിയ യുവതാരങ്ങളും ബലമാകും.

> കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ക്യാപ്റ്റൻ: ശ്രേയസ് അയ്യർ

പ്രധാന താരങ്ങൾ- നിതീഷ് റാണ, പാറ്റ് കമിൻസ്, ആന്ദ്ര റസൽ, സുനിൽ നരെയ്ൻ റസൽ, നരെയ്ൻ എന്നീ വെസ്റ്റിൻഡീസ് ഓൾറൗണ്ടർമാരുടെ സാന്നിധ്യം തന്നെയാണ് ഹൈലൈറ്റ്. ശ്രേയസ് അയ്യർക്കു പുറമേ, വെങ്കടേഷ് അയ്യർ, നിതീഷ് റാണ, അജിൻക്യ രഹാനെ, ആരോൺ ഫിഞ്ച് എന്നിവർ ബാറ്റിങ്ങിനു കരുത്തുപകരും. വരുൺ ചക്രവർത്തിക്കു പകരമിറക്കാൻ ഇന്ത്യൻ സ്പിന്നർ ഇല്ലാത്തതു തിരിച്ചടി.

> ലക്നൗ സൂപ്പർ ജയന്റ്സ്

ക്യാപ്റ്റൻ: കെ.എൽ.രാഹുൽ

പ്രധാന താരങ്ങൾ- ക്വിന്റൻ ഡികോക് രവി ബിഷ്ണോയ്, മാർക്കസ് സ്റ്റോയ്നിസ്, ജയ്സൻ ഹോൾഡർ ഐപിഎലിലെ പുതിയ ടീമുകളിലൊന്ന്. ക്യാപ്റ്റൻസിയുടെ പേരുദോഷം മാറ്റാനുള്ള അവസരമാണ് രാഹുലിനിത്. കുനാൽ പാണ്ഡ്യ, ദീപക് ഹൂഡ, കൃഷ്ണപ്പ ഗൗതം, സ്റ്റോയ്നിസ്, ഹോൾഡർ എന്നിങ്ങനെ ഒട്ടേറെ ഓൾറൗണ്ടർമാർ ടീമിലുള്ളത് ഗുണം ചെയ്യുമെങ്കിലും പരിചയസമ്പന്നരുടെ കുറവ് തിരിച്ചടിയാകും.

> ഗുജറാത്ത് ടൈറ്റൻസ്

ക്യാപ്റ്റൻ: ഹാർദിക് പാണ്ഡ്യ

പ്രധാന താരങ്ങൾ – ശുഭ്മൻ ഗിൽ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൻ പുതിയ ടീം. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിലെ പുതുമോടി ടീമിനു പ്രതീക്ഷയും ഒപ്പം വെല്ലുവിളിയും. ലോക്കി ഫെർഗൂസൻ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി എന്നീ ടോപ് ക്ലാസ് ബോളർമാരുള്ളതു ഗുണം ചെയ്യും. ടോപ് ഓർഡറിലും മിഡിൽ ഓർഡറിലും അനുഭവ സമ്പത്തുള്ള ബാറ്റർമാരില്ല.

> മുംബൈ ഇന്ത്യൻസ്

ക്യാപ്റ്റൻ: രോഹിത് ശർമ

പ്രധാന താരങ്ങൾ- ഇഷൻ കിഷൻ, കയ്റൻ പൊള്ളാർഡ്, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ. ദക്ഷിണാഫ്രിക്കൻ യുവതാരം ബേബി എബി ഡിവാൾഡ് വിസിന്റെ പ്രകടനം നിർണായകം. പരുക്കു മൂലം ജോഫ ആർച്ചർ കളിച്ചില്ലെങ്കിൽ ബുമയ്ക്കൊപ്പം ആര് ബോളിങ് ഓപ്പൺ ചെയ്യും, ഡെത്ത് ഓവറിൽ ആരു റൺറേറ്റ് നിയന്ത്രിക്കും എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം.

> പഞ്ചാബ് കിങ്സ്

ക്യാപ്റ്റൻ: മയാങ്ക് അഗർവാൾ

പ്രധാന താരങ്ങൾ – ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, ലിയാം ലിവിങ്സ്റ്റൺ, കഗീസോ റബാദ. റബാദയെ മാറ്റിനിർത്തിയാൽ വിദേശ പേസറുടെ അഭാവം ടീമിലുണ്ട്. വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഒഡീൻ സ്മിത്തിന്റെ പ്രകടനം നിർണായകമാകും. ക്യാപ്റ്റനായി അരങ്ങേറുന്ന മയാങ്കിനെ കാണാൻ ആരാധകർ കാത്തിരിക്കുന്നു.

> രാജസ്ഥാൻ റോയൽസ്

ക്യാപ്റ്റൻ: സഞ്ജു സാംസൺ

പ്രധാന താരങ്ങൾ- ജോസ് ബട്ലർ, ദേവദത്ത് പടിക്കൽ, ഷിമോൺ ഹെറ്റ്മെയർ, ആർ.അശ്വിൻ.ബട്ലർ, വാൻഡർദസൻ, യശസ്വി ജയ്സ്വാൾ, സഞ്ജു, ദേവദത്ത്, ഹെറ്റ്മെയർ.. മികച്ച ബാറ്റിങ് നിരയാണു രാജസ്ഥാന്റേത്. അശ്വിൻ- ഹെൽ സ്പിൻ സഖ്യത്തിന്റെ പ്രകടനം നിർണായകമാകും.

> റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ

ക്യാപ്റ്റൻ: ഫാഫ് ഡുപ്ലെസി

പ്രധാന താരങ്ങൾ- വിരാട് കോലി, മാക്സ്വെൽ, ജോഷ് ഹെയ്സൽവുഡ്, വാനിന്ദു ഹസരംഗ. ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി നായക സ്ഥാനത്തെത്തിയതു ടീമിന് പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ സീസണിൽ മികവു തെളിയിച്ച ദേവദത്ത് പടിക്കൽ, വാഷിങ്ടൻ സുന്ദർ എന്നിവർ ടീം വിട്ടതു തിരിച്ചടിയാകും. വിരാട് കോലിയുടെ ഫോമും ആശങ്കയിൽ.

> സൺറൈസേഴ്സ് ഹൈദരാബാദ്

ക്യാപ്റ്റൻ: കെയ്ൻ വില്യംസൻ

പ്രധാന താരങ്ങൾ- ഏയ്ഡൻ മാർക്രം, നിക്കോളാസ് പുരാൻ, അബ്ദുൽ സമദ്, ഭുവനേശ്വർ കുമാർ. ഭുവനേശ്വർ കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പേസർമാർക്കായിരിക്കും ബോളിങ്ങിന്റെ ചുമതല. പരിചയസമ്പത്തുള്ള ഒരു വിദേശ പേസർ ഇല്ല. നിക്കോളാസ് പുരാൻ, ഏയ്ഡൻ മാർക്രം എന്നീ ബിഗ് ഹിറ്റർമാരുടെ വരവ് ബാറ്റിങ്ങിന് ഊർജം പകരും. പക്ഷേ, വാർണർ പോയ വിടവ് ഇപ്പോഴുമുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തിളങ്ങുന്ന ചർമത്തിനായി തിരഞ്ഞെടുക്കാം ഈ പഴങ്ങൾ

അടിക്കടിയുള്ള കാലാവസ്ഥാമാറ്റം ചർമത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. പഴങ്ങൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം സൗന്ദര്യ സംരക്ഷണത്തിലും കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ചർമ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ പഴങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. പഴങ്ങൾ ചർമത്തിന്റെ പുറമെ പുരട്ടുന്നത് മാത്രമല്ല, അവ കഴിക്കുന്നത് കൊണ്ടും ചർമസൗന്ദര്യം നിലനിർത്താൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു.

> തക്കാളി

വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയ പഴമാണ് തക്കാളി. ഈ ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ നീർക്കെട്ടുകൾ ഇല്ലാതാക്കുന്നതിനൊപ്പം മുഖക്കുരുവിനെയും തുരത്തുന്നു. ചർമകോശങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം സൂര്യപ്രകാശം ഏൽക്കുമ്പോഴുള്ള നാശത്തെ ചെറുക്കുകയും ചെയ്യുന്നു.

> ഓറഞ്ച്

വിപണിയിൽ ലഭ്യമായ മിക്ക സൗന്ദര്യ ലേപനങ്ങളിലും ഓറഞ്ച് അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് കഴിക്കുന്നതും ചർമ്മത്തിന്റെ തിളക്കം നിലനിർത്തും. ചർമത്തിന്റെ നാശം തടയുന്നതിനും ഓറഞ്ചിന് വലിയ പങ്കുണ്ട്.

afjo ad

> അവക്കാഡോ

ധാതുക്കളും ആരോഗ്യപ്രദമായ കൊഴുപ്പും ധാരാളമടങ്ങിയിട്ടുള്ള പഴമാണ് അവക്കാഡോ. ഇത് രണ്ടും നമ്മുടെ ചർമത്തിന് ഏറെ ഗുണകരമാണ്. കൂടാതെ, അവക്കാഡോയിൽ കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇ എന്നിവ ചർമത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കുന്നു.

> തണ്ണിമത്തൻ

95 ശതമാനവും വെള്ളമടങ്ങിയ തണ്ണിമത്തൻ ചർമത്തിന്റെ മൃദുത്വം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, ലൈക്കോപീൻ, വിറ്റാമിൻ എ എന്നിവയും ചർമത്തിന്റെ തിളക്കവും മൃദുത്വവും
കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പുതിയ ഫീച്ചർ പുറത്തിറക്കി വാട്സാപ്പ്; മൾട്ടി ഡിവൈസ് സപ്പോർട്ട് ഇനി എല്ലാവർക്കും

മെറ്റയുടെ ഉടമസ്ഥതയിലുള്ള എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ മൾട്ടി ഡിവൈസ് സപ്പോർട്ട് ഇനി എല്ലാവർക്കും ലഭിക്കും. നിലവിൽ ബീറ്റാ ടെസ്റ്റ് ഫീച്ചർ തിരഞ്ഞെടുത്തവർക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ.എന്നാൽ ഈ മാസം മുതൽ എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും അടുത്ത മാസം എല്ലാ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും മൾട്ടി ഡിവൈസ് സപ്പോർട്ട് തിരഞ്ഞെടുക്കാതെ ഉപയോഗിക്കാൻ സാധിക്കും.

jaico 1

ഒന്നിലധികം ഉപകരണങ്ങളിൽ ഒരേ സമയം ഉപയോഗിക്കാൻ സാധിക്കുന്ന സൗകര്യമാണിത്. നേരത്തെ രണ്ടാമതൊരു ഉപകരണത്തിൽ ലോഗിൻ ചെയ്യണമെങ്കിൽ പ്രൈമറി ഡിവൈസ് ആയി ഫോൺ ആവശ്യമായിരുന്നു. ഫോണിൽ നെറ്റ് ഓൺ ആയിരുന്നാൽ മാത്രമേ വാ്ടസാപ്പ് വെബ്ബിലും ഡെസ്ക്ടോപ്പ് ആപ്പിലുമെല്ലാം ലോഗിൻ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ മൾട്ടി ഡിവൈസ് സപ്പോർട്ട് വരുന്നതോടെ ഫോൺ ഇല്ലെങ്കിലും നിങ്ങൾക്ക് മറ്റ് ഉപകരണങ്ങളിൽ ലോഗിൻ ചെയ്ത് വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കും.

എന്നാൽ പ്രൈമറി ഡിവൈസിൽ അല്ലാതെ മറ്റ് ഡിവൈസുകളിൽ ലൈവ് ലോക്കേഷൻ അയക്കാനോ, ബ്രോഡ് കാസ്റ്റ് ലിസ്റ്റുകൾ ഉണ്ടാക്കാനും ബ്രോഡ്കാസ്റ്റ് സന്ദേശങ്ങൾ അയക്കാനും കാണാനും സാധിക്കില്ല. വാട്സാപ്പ് വെബ്ബിലൂടെ അയക്കുന്ന സന്ദേശങ്ങൾക്ക് ലിങ്ക് പ്രിവ്യൂ ഉണ്ടാവില്ല.അതേസമയം വാട്സാപ്പ് പുതിയ ഇമോജി റിയാക്ഷനുകൾ ആൻഡ്രോയിഡ് ആപ്പിലേക്ക് അവതരിപ്പിച്ചു തുടങ്ങി.

വാട്സാപ്പിന്റെ 2.22.8.3 ബീറ്റാ പതിപ്പിലാണ് ഇമോജി റിയാക്ഷൻ ആദ്യം പ്രത്യക്ഷപ്പെട്ടത്. സന്ദേശങ്ങളോട് ഇമോജിയിലൂടെ പ്രതികരിക്കുന്നതിനുള്ള സംവിധാനമാണിത്. സന്ദേശങ്ങൾക്ക് മേൽ ലോങ് പ്രസ് ചെയ്താൽ ഇമോജി നിർദേശങ്ങൾ കാണാൻ സാധിക്കും. ഇത് തിരഞ്ഞെടുത്താൽ മതി. ഫെയ്സ്ബുക്ക് മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും ഈ സംവിധാനം നേരത്തെ തന്നെ ലഭ്യമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം: ഓട്ടോ, മെറ്റൽ ഓഹരികളിൽ മുന്നേറ്റം

വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും സൂചികകളിൽ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി.സെൻസെക്സ് 65 പോയന്റ് താഴ്ന്ന് 57,530ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തിൽ 17,207ലുമാണ് വ്യാപാരം നടക്കുന്നത്.

വിപ്രോ, ആക്സിസ് ബാങ്ക്, എൻടിപിസി, ഐടിസി, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.നിഫ്റ്റി ബാങ്ക്, ഓട്ടോ, മീഡിയ, റിയാൽറ്റി തുടങ്ങിയ സൂചികകളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പ്രേതങ്ങളെ നിങ്ങൾക്ക് കാണണമെങ്കിൽ ഫിലഡെൽഫിയയിലേക്ക് പോകാം

അമേരിക്കയിലെ പുരാതന നഗരങ്ങളിലൊന്നായ ഫിലഡെൽഫിയയിൽ ചരിത്ര സ്മാരകങ്ങൾ ഒട്ടേറെ. അതിൽ പലതും ‘പ്രേതബാധിതം’ എന്നു പ്രസിദ്ധം. ചരിത്രപ്രധാനമായ ഏറ്റുമുട്ടുകൾ നടന്ന സ്ഥലം, മാരകമായ പകർച്ചവ്യാധി നടമാടിയ നാട്, നിഷ്ഠൂരമായ കൊലപാതകങ്ങൾ സംഭവിച്ച സ്ഥലം, തകർന്നുകൊണ്ടിരിക്കുന്ന പുരാതന സെമിത്തേരികൾ, സംരക്ഷിത ശേഷിക്കായി കാത്തുസൂക്ഷിക്കുന്ന ജയിൽ… പ്രേതങ്ങളെ തിരഞ്ഞു നടക്കാൻ ഒട്ടേറെ ഇടങ്ങളുണ്ട് ഫിലഡെൽഫിയയിൽ.

> ദി ബിഷപ് വൈറ്റ് ഹൗസ്

ഇൻഡിപെൻഡൻസ് നാഷനൽ ഹിസ്റ്ററി പാർക്ക് പ്രദേശത്ത് എല്ലാവരുടേയും പേടിസ്വപ്നമാണ് ബിഷപ് വൈറ്റ് ഹൗസ് എന്ന കെട്ടിടം. പാർക്കിലെ കാവൽക്കാർക്കു പോലും അവിടെ വച്ച് അസുഖകരമായ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടത്രേ. അമേരിക്കൻ എപിസ്കപോലിയൻ ചർച്ചിന്റെ ആദ്യ ബിഷപ്പായിരുന്ന വൈറ്റ് 1789ൽ ആ കെട്ടിടം നിർമിച്ച കാലം മുതൽ അവിടുത്തെ അന്തേവാസിയായിരുന്നു. 1839 ൽ വീടിന്റെ മൂന്നാം നിലയിലുള്ള ലൈബ്രറിയിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്. 1793ൽ 5000 ഫിലഡൽഫിയക്കാർ മരിക്കാനിടയായ മഞ്ഞപ്പനി പകർച്ചവ്യാധി കാലത്ത് വൈറ്റിന്റെ ഒരു കുടുംബാംഗവും ആ മുറിയിൽ മരണമടഞ്ഞിരുന്നു.

ബിഷപ് വൈറ്റ് മരിക്കുന്നതിനു തൊട്ടു മുൻപ് വായിച്ചിരുന്ന പുസ്തകം ഇപ്പോഴും അവിടെയുണ്ട്. നല്ല ഉയരമുള്ള, മെലിഞ്ഞ ശരീരക്കാരനായ ബിഷപ്പ് ഗ്രന്ഥശാലയ്ക്കുള്ളിൽ നിൽക്കുന്നത് അദ്ദേഹത്തിന്റെ മരണശേഷം പലരും കണ്ടിട്ടുണ്ട്. അലറിക്കരഞ്ഞ് ഓടി അടക്കുന്ന ഒരു പൂച്ച സമീപത്തെത്തുമ്പോൾ അദൃശ്യമായിപോകുന്ന അനുഭവവും ആ കെട്ടിടത്തിനുള്ളിൽ നിന്നു സന്ദർശകർ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഒന്നാമത്തെ നിലയിൽ അലഞ്ഞു നടക്കുന്നതായി പലരും കണ്ടിട്ടുള്ള സ്ത്രീ രൂപത്തിന് ഒരു കാലത്ത് വൈറ്റ് കുടുംബത്തിലെ ജോലിക്കാരി ആയിരുന്ന മിസിസ് ബോഗ്സിന്റെ ഛായയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

> വാഷിങ്ടൺ സ്ക്വയർ

1700 കളുടെ തുടക്കത്തിൽ സെമിത്തേരി ആയി ഉപയോഗിച്ചു വന്ന ഭൂഭാഗമാണ് ഇന്നത്തെ വാഷിങ്ടൺ സ്ക്വയർ. റവലൂഷണറി യുദ്ധകാലത്ത് ആയിരക്കണക്കിന് പട്ടാളക്കാർക്ക് അന്ത്യവിശ്രമം ഒരുക്കിയത് അവിടെ ആയിരുന്നു. ക്വയ്ക്കർ എന്ന ആത്മീയ സൗഹൃദസംഘത്തിൽ ഉൾപ്പെട്ടിരുന്ന ലീയ എന്ന വനിതയുടെ ആത്മാവാണ് വാഷിങ്ടൺ സ്ക്വയറിലെ ഏറ്റവും സജീവമായ പ്രേതം.ശവക്കുഴിയിൽ നിന്നു മോഷ്ടിക്കാൻ എത്തുന്നവരെ പേടിപ്പിച്ച് ഓടിക്കാൻ രാത്രിയിൽ സെമിത്തേരിയുടെ എല്ലാ ഭാഗത്തും സഞ്ചരിക്കുകയാണ് അവർ. വാഷിങ്ടൺ സ്ക്വയർ പൊതുസ്ഥലമായതിനാൽ എല്ലാവർക്കും പ്രവേശനമുണ്ട്.

> സിറ്റി ടവേൺ

തോമസ് ജഫേഴ്സൺ സിറ്റി ടവേണിൽ ഇരുന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതി തയാറാക്കുമ്പോഴാണ് ബോൺ ടീ പാർട്ടിയുടെ വാർത്തയുമായി പോൾ റിവേർ ഓടി എത്തുന്നത്. 1854 ൽ പൂർണമായും കത്തി നശിച്ച കെട്ടിടത്തിന്റെ സ്ഥാനത്ത് പഴയ അതേ മാതൃകയിൽ പുനർ നിർമിച്ച സിറ്റി ടവേൺ ആണ് ഇപ്പോഴുള്ളത്. അന്നത്തെ അഗ്നിബാധയിൽ ജീവൻ വെടിഞ്ഞ ഒരു നവവധുവിന്റെയും ഒരു വഴക്കിനെ തുടർന്ന് കൊല്ലപ്പെട്ട യുവതിയായ ഹോട്ടൽ പരിചാരികയുടെയും ആത്മാക്കൾ ഇന്നും അവിടെയുണ്ടെന്നു വിശ്വസിക്കുന്നു. ഇന്നും ഏറെ തിരക്കുള്ള ഒരു റസ്റ്ററന്റാണ് ടാവേൺ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് കുറഞ്ഞു; അതിനുപിന്നാലെ മാസ്ക്കിനും സാനിറ്റൈസറിനും വില കുറച്ചു

കോവിഡ് തീവ്രതയിലും നിയന്ത്രണങ്ങളിലും കുറവു വന്നതോടെ മാസ്ക്, സാനിറ്റൈസർ, കയ്യുറ തുടങ്ങിയവയുടെ വിലയിടിഞ്ഞു. ആവശ്യക്കാർ കുറഞ്ഞതോടെ ഇവ വിറ്റഴിക്കാൻ ഫാർമസികളടക്കം ഓഫറുകൾ പ്രഖ്യാപിച്ചു തുടങ്ങി.

jaico 1

190 ദിർഹത്തിനു വിറ്റിരുന്ന വൈറ്റമിൻ മരുന്നുകളുടെ വില 100 ദിർഹമായി. 27 ദിർഹമുണ്ടായിരുന്ന കയ്യുറയ്ക്കു 17 ദിർഹം. മറ്റു കടകളിലും വിലക്കുറവുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിലാണു വില കുത്തനെ ഇടിഞ്ഞതെന്ന് ഉപയോക്താക്കൾ പറയുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് ബാധിച്ചവരിൽ ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം

കോവിഡ് പിടിപെട്ടവരിൽ പോസ്റ്റ് കോവിഡ് ലക്ഷണങ്ങൾ ഏറെ നാളത്തേക്ക് നീണ്ടുനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉറക്കക്കുറവ്, ശ്വാസംമുട്ടൽ, കിതപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകളും അവരിൽ കണ്ടുവരുന്നു. കോവിഡ് ബാധിതരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനത്തിൽ. പാൻക്രിയാസ് ഗ്രന്ഥിയും കോവിഡ് 19 ന് കാരണക്കാരായ കോറോണാ വൈറസിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് പഠനത്തിൽ കണ്ടെത്തി.

കോവിഡ് ബാധിച്ചവരിൽ പാൻക്രിയാസ് ഗ്രന്ഥിയിലെ ഇൻസുലിൻ ഉത്പാദക കോശങ്ങളായ ബീറ്റാ സെല്ലുകളുടെ എണ്ണത്തിൽ കുറവുവന്നതായി ഗവേഷകർ കണ്ടെത്തി. ഇത് കൂടാതെ ചില രോഗികളുടെ ശരീരം ഇൻസുലിനോട് പ്രതിരോധം തീർക്കുന്നതായും കണ്ടെത്താൻ കഴിഞ്ഞു. മുമ്പ് ഒരിക്കൽ പോലും പ്രമേഹരോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാവരിലും രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിച്ചതായി കണ്ടെത്തി. കോവിഡ് ബാധിച്ചവരിൽ ദീർഘനാളത്തേക്ക് ശരീരത്തിലെ രോഗപ്രതിരോധസംവിധാനം സജീവമായി നിലനിൽക്കുന്നുണ്ടെന്നും പേശികൾ, കൊഴുപ്പ് കോശങ്ങൾ, കരൾ എന്നിവയിൽ ഇൻസുലിൻ ഫലപ്രാപ്തി നശിപ്പിക്കപ്പെടുന്നതായും ഗവേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഈ മാറ്റം ദീർഘകാലത്തേക്ക് ഉണ്ടാകുമോ എന്നും നിലവിൽ പ്രമേഹരോഗികളായവരിൽ രോഗം മൂർച്ഛിക്കാനുള്ള സാധ്യത ഉണ്ടോയെന്നും പഠനത്തിൽ വ്യക്തമാക്കുന്നില്ല. ജർമ്മൻ ഡയബറ്റീസ് സെന്റർ(ഡി.ഡി.സെഡ്), ജർമ്മൻ സെന്റർ ഫോർ ഡയബെറ്റീസ് റിസേർച്ച്, ഫ്രാങ്ക്ഫുർട്ടിലെ ഐ.ക്യു.വി.ഐ.എ. എന്നിവടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കൊച്ചിയിൽ ഐബിഎം ക്ലയന്റ് ഇന്നൊവേഷൻ സെന്ററുകൾ വരുന്നു

സംയോജിതമായ മികച്ച സൊല്യൂഷനുകൾ
സൃഷ്ടിക്കുന്നതിനായി ക്ലയന്റുകളുമായും പങ്കാളികളുമായും സഹകരിച്ച് പുതിയ ഐബിഎം ഗാരേജ് ഡെലിവറി രീതി പ്രയോജനപ്പെടുത്തും. കൂടാതെ, കൊച്ചിയിലും കോയമ്പത്തൂരിലും ഐബിഎമ്മിന്റെ വിപുലീകരിച്ച സാന്നിധ്യം നിലവിലുള്ള ജീവനക്കാർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള കഴിവുള്ള ബിരുദധാരികൾ ഉൾപ്പെടെയുള്ള പ്രതിഭകളെ കമ്പനിയിലെ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കുകയും ചെയ്യും.

afjo ad

അക്വിസിഷൻ പരമ്പരയിലുള്ള ശക്തമായ പോർട്ട്ഫോളിയോയും സാങ്കേതികവിദ്യയിലുള്ള കഴിവും ബിസിനസ്സ് വളർച്ചയ്ക്കും ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനുമായി ഐബിഎം പ്രയോജനപ്പെടുത്തും. 2022 ഫെബ്രുവരിയിൽ സ്വന്തമാക്കിയ കൊച്ചിയിൽ പ്രവർത്തിക്കുന്ന ന്യൂഡെസിക് ആണ് അക്വിസിഷൻ പരമ്പരയിലെ പുത്തൻ കൂട്ടിച്ചേർക്കൽ. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ഡൽഹി എൻ സി ആർ, പൂനെ, മൈസൂരു ന്നിവയുൾപ്പെടെ ഇന്ത്യയിലെ പത്ത് സിഐസി ലൊക്കേഷനുകളിൽ ഐബിഎം കൺസൾട്ടിംഗ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് .

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നാനോ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം; അപേക്ഷ മാർച്ച് 31 വരെ

jaico 1

തിരഞ്ഞെടുക്കപ്പെടുന്നവരെ മൊഹാലി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചി (ഐസർ) ലാണ് പിഎച്ച്.ഡി.ക്ക് എന്റോൾ ചെയ്യുന്നത്. കെമിക്കൽ ബയോളജി യൂണിറ്റ്, എനർജി ആൻഡ് എൻവയോൺമെന്റ് യൂണിറ്റ്, ക്വാണ്ടം മെറ്റീരിയൽസ് ആൻഡ് ഡിവൈസ്ഡ് യൂണിറ്റ് എന്നിവയിലായി നടക്കുന്ന സ്ഥാപനത്തിലെ ഗവേഷണങ്ങളുടെ വിവരങ്ങൾ inst.ac.in/careers/42 ൽ ലഭിക്കും.

അപേക്ഷകർക്ക് ബേസിക്/അപ്ലൈഡ് സയൻസസ്, എൻജിനിയറിങ് അനുബന്ധ മേഖലയിൽ എം.എസ്സി. എം.ടെക്., എം.ഫാം. എന്നിവയിലൊന്നു വേണം. അന്തിമ സെമസ്റ്റർ/വർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ഗേറ്റ്, സി.എസ്.ഐ.ആർ./യു.ജി.സി. നെറ്റ്, ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്), ജെ.ജി.ഇ.ഇ.ബി.ഐ.എൽ.എസ്. (ടി.ഐ.എഫ്.ആർ./എൻ.സി.ബി.എസ്.), ഐ.സി.എം. ആർ. – ജെ.ആർ.എഫ്. ഡി.ബി.ടി. ജെ.ആർ.എഫ്., ഡി.എസ്.ടി. ഇൻസ്പയർ, ജിപാറ്റ് എന്നിവയിലൊന്നിൽ യോഗ്യത നേടണം.

വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ inst.ac.in/careers/42 ൽ ലഭ്യമാണ്. വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്കിൽ ഓൺലൈൻ ആയി സിനോപ്സിസ് നൽകണം. പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകൾ സഹിതം നേരിട്ടോ രജിസ്ട്രേഡ് സ്പീഡ് പോസ്റ്റ്/കുറിയർ വഴിയോ മാർച്ച് 31-നകം സ്ഥാപനത്തിൽ ലഭിക്കണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ടോപ്പ് റേറ്റഡ് മലയാളം സിനിമകളും ടിവി പരിപാടികളുമായി എയർടെൽ എക്സ്ട്രീം പ്രീമിയം

എയർടെൽ എക്സ്ട്രീം പ്രീമിയം വീടുകളിലെക്കിക്കുന്നു ഐഎംഡിബി ടോപ്പ് റേറ്റിങ്ങുള്ള മോളിവുഡ് സിനിമകളും ടിവി ഷോകളും. ആക്ഷൻ ചലചിത്രങ്ങൾ മുതൽ ബയോപ്സിയും റോം-കോമും സ്കൈ-ഫൈ ഫാന്റസി ഡ്രാമയും വരെയുള്ള ഏതു തരം സിനിമകളും പരിപാടികളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

എയർടെൽ എക്സ്ട്രീം പ്രീമിയം ഉണ്ടെങ്കിൽ മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളൊന്നും വേണ്ട. ഏതു വേണമെങ്കിലും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കും. എയർടെൽ എക്സ്ട്രീം പ്രീമിയം ആപ്പിൽ ഇന്ത്യയിലെയും ആഗോള തലത്തിലുമുള്ള 15 വിഡിയോ ഒടിടികൾ ലഭ്യമാണ്. മാസം 149 രൂപയ്ക്ക് ഇതെല്ലാം ലഭ്യമാകും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights