Month: March 2022
ആൺകുട്ടികൾക്കായി ആർമി റാലി നടത്തുന്നു:തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൈന്യത്തിൽ അവസരം
നീലഗിരി വെല്ലിങ്ടണിലെ മദ്രാസ് റെജിമെന്റൽ സെന്ററിൽ 11-14 വയസ്സുള്ള, അത്ലറ്റിക്സിൽ കഴിവുള്ള ആൺകുട്ടികൾക്കായി ആർമി റാലി നടത്തുന്നു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായിചേർന്ന് സെന്ററിലെ ബോയ്സ് സ്പോർട്സ് കമ്പനി നടത്തുന്ന റാലി അന്താരാഷ്ട്ര കായികമത്സരങ്ങൾ ലക്ഷ്യമിട്ടുള്ള കായികതാരങ്ങളെ
രൂപപ്പെടുത്തുന്നതിനായാണ്. കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കാണ് സൈന്യത്തിൽ ചേരാനുള്ള അവസരം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, ആറാംക്ലാസുമുതൽ പത്താംക്ലാസുവരെയുള്ള പഠനസൗകര്യങ്ങൾ, കായികപരിശീലനം, ഇൻഷുറൻസ് കവറേജ് എന്നിവ ലഭിക്കും.പത്താംക്ലാസും പതിനേഴര വയസ്സും പൂർത്തിയാക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൈന്യത്തിൽ പ്രവേശിക്കാം.റാലിയിൽ ഫിസിക്കൽ, ടെക്നിക്കൽ കഴിവുകളാണ് പരിശോധിക്കുന്നത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോച്ചുകളുടെയും അധികൃതരുടെയും സാന്നിധ്യത്തിലാണ് റാലി. റാലിയിൽ ശരീരത്തിലെ ഒരുതരത്തിലുമുള്ള സ്ഥിര ടാറ്റുവും അനുവദിക്കുന്നതല്ല. മെഡിക്കൽ ഫിറ്റ്നസ് മെഡിക്കൽ ഓഫീസറും സ്പോർട്സ് മെഡിസിൻ സെന്ററിലെ സ്പെഷ്യലിസ്റ്റും ചേർന്നാണ് അവസാന തീരുമാനമെടുക്കുക.
> പ്രായം : 11-14 വയസ്സ്. 25 ഏപ്രിൽ 2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 2008 ഏപ്രിൽ 25 നും 2011 ഏപ്രിൽ 24-നും ഇടയിൽ ജനിച്ചവർക്കാണ് അവസരം. 15-16 വയസ്സുള്ള ദേശീയ/അന്താരാഷ്ട്ര തലത്തിൽ മെഡൽ നേടിയവർക്ക് പ്രത്യേക ഇളവുണ്ട്.
> യോഗ്യത : അഞ്ചാംക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അറിഞ്ഞിരിക്കണം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏത് വേനലിലും കുളിര് നൽകുന്ന മലബാറിന്റെ ഊട്ടി
മനോഹരമായ കാടിനിടയിലായി വെള്ളച്ചാട്ടം തോട്ടങ്ങൾക്കു നടുവിൽ രൗദ്രഭാവമില്ലാതെ പ്രകൃതിയോട് ചേർന്നൊഴുകുന്ന മനോഹരമായ വെള്ളച്ചാട്ടം. മലപ്പുറം ജില്ലയുടെ വടക്കുകിഴക്കേ അതിർത്തിയിലായി സൈലന്റ് വാലി ദേശീയോദ്യാനത്തിനടുത്ത്, കക്കാടംപൊയിലിൽ സ്ഥിതി ചെയ്യുന്ന കോഴിപ്പാറ വെള്ളച്ചാട്ടം മനംമയക്കും. കടുത്ത വേനലിലും കണ്ണാടി പോലെ തെളിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന് ചുറ്റും കുളിരാണ്. മലബാറിന്റെ ഊട്ടിയെന്ന വിളിപ്പേരും കക്കാടംപൊയിലിനുണ്ട്.
വളരെ ഉയരത്തുനിന്ന്, കുത്തനെ താഴോട്ടൊഴുകുന്ന നദി, പലയിടങ്ങളിലും പരന്നൊഴുകുന്നുണ്ട്. ഇരുവശത്തും നിരപ്പായ പാറയും മരത്തണലും സഞ്ചാരികൾക്ക് ആഘോഷിക്കാനും കൂടിയിരുന്ന് സൊറപറയാനുമുള്ള ഇടമൊരുക്കുന്നു. സുരക്ഷയുറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പു കൈവരികൾ നിർമ്മിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ സംരക്ഷണയിലുള്ള വെള്ളച്ചാട്ടം കാണാനും നീന്തിത്തുടിക്കാനും ദിനംപ്രതി നൂറുകണക്കിനാളുകളാണ് എത്തിച്ചേരുന്നത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യൻ നേവിയിൽ സെയിലർ തസ്തികയിൽ ഒഴിവ്; അപേക്ഷ ഏപ്രിൽ 5 വരെ
ഇന്ത്യൻ നേവിയിൽ സെയിലർ തസ്തികയിൽ 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ആർട്ടിഫൈസർ അപ്രന്റിസ് (എ.എ.), സീനിയർ സെക്കൻഡറി റിക്രൂട്ട്സ് (എസ്.എസ്.ആർ. വിഭാഗത്തിലാണ് അവസരം. 2022 ഫെബ്രുവരിയിലാണ് കോഴ്സ് ആരംഭിക്കുന്നത്. പരീശീലനം പൂർത്തിയാക്കുന്ന മുറയ്ക്ക് എ.എ.ക്ക് 20 വർഷവും എസ്.എസ്.ആറിന് 15 വർഷവുമാണ് സർവീസ്. മാർച്ച് 29 മുതൽ അപേക്ഷ സമർപ്പിക്കാം.
> ഒഴിവുകൾ : ആർട്ടിഫൈസർ അപ്രന്റിസ്-500, സീനിയർ സെക്കൻഡറി റിക്രൂട്ട്സ്-2000
യോഗ്യത
> ആർട്ടിഫൈസർ അപ്രന്റിസ്: 60 ശതമാനം മാർക്കോടെ ഫിസിക്സും കണക്കും വിഷയങ്ങളായി പഠിച്ച പ്ല. കൂടാതെ കെമിസ്ട്രി/ ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
> സീനിയർ സെക്കൻഡറി റിക്രൂട്ട്സ്: ഫിസിക്സും മാത്സും വിഷയങ്ങളായി പഠിച്ച പ്ല. കൂടാതെ കെമിസ്ട്രി/ ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
> ശാരീരികയോഗ്യത: ഉയരം 157 സെ.മീ. ഉയരത്തിന് ആനുപാതികമായി നെഞ്ചളവ് ഉണ്ടായിരിക്കണം. 5 സെ.മീ. വികാസം വേണം.
തിരഞ്ഞെടുപ്പ്
പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ എഴുത്തുപരീക്ഷയ്ക്കും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിനും ക്ഷണിക്കും. പ്ലവിലെ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയത്തിന്റെ മാർക്കിലും കെമിസ്ട്രി/ബയോളജി/ കംപ്യൂട്ടർ സയൻസ് എന്നിവയിലെ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാർക്കിന്റെ അടിസ്ഥാനത്തിലുമാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്, ജനറൽനോളജ് എന്നിവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും. പ്ലതലത്തിൽനിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഒരു മണിക്കൂറായിരിക്കും പരീക്ഷ. എഴുത്തുപരീക്ഷയുടെ അതേ ദിവസമായിരിക്കും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്.ടെസ്റ്റിൽ ഏഴുമിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാട്ട്, 10 പുഷ് അപ് എന്നിവയുണ്ടാകും. എഴുത്തുപരീക്ഷയുടെയും ശാരീരിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അവസാന മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. എഴുത്തുപരീക്ഷയിൽ പങ്കെടുക്കുന്നവർ സർക്കാർ/ ഐ.സി.എം.ആർ. അംഗീകൃത ലാബുകളിൽനിന്നുള്ള 72 മണിക്കൂർ മുൻപ് ലഭിക്കുന്ന കോവിഡ് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
> അപേക്ഷ : ഫീസുൾപ്പെടെ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in കാണുക. അപേക്ഷിക്കുന്നതിനൊപ്പം ആവശ്യമായ എല്ലാരേഖകളും അപ്ലോഡ് ചെയ്യണം. കൂടാതെ നീല ബാക്ക്ഗ്രൗണ്ടിൽ വരുന്ന ഫോട്ടോയും അപ്ലോഡ് ചെയ്യണം. കോമൺസർവീസ് സെന്ററിൽനിന്ന് അപേക്ഷിക്കുന്നവർക്ക് 50 രൂപയും ജി.എസ്.ടി.യുമാണ് ഫീസ്. അവസാനതീയതി: ഏപ്രിൽ 5.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും
തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോൾ ലിറ്ററിന് 90 പൈസയും ഡിസൽ ലിറ്ററിന് 84 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 108.11 രൂപയായി ഉയർന്നു. 95.17 രൂപയാണ് ഡീസൽ വില.
കൊച്ചിയിൽ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമായി. കോഴിക്കോട് 106.35 രൂപയാണ് പെട്രോൾ വില. ഡീസലിന് 93.45 രൂപയും.കഴിഞ്ഞ രണ്ടുദിവസംകൊണ്ട് ഒരുലിറ്റർ പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69 രൂപയുമാണ് വർധിച്ചത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സെൻസെക്സിൽ നേട്ടം 400 പോയന്റ്: നിഫ്റ്റി 17,400ന് മുകളിൽ
ടിസിഎസ്, ഇൻഫോസിസ്, ഐടിസി, ചില ധനകാര്യ ഓഹരികൾ എന്നിവയിലെ നിക്ഷേപക താൽപര്യമാണ് വിപണി നേട്ടമാക്കിയത്. അതേസമയം, വിപണിയിൽ അസ്ഥിരത തുടരനുള്ള നിലനിൽക്കുന്നുണ്ട്. യുഎസിലെ പത്തുവർഷത്തെ കടപ്പത്ര ആദായം 2.42ശതമാനത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു. വർധിക്കുന്ന ബോണ്ട് ആദായം സമ്പദ് വ്യവസ്ഥയിൽ പ്രതിസന്ധിയുണ്ടാക്കിയേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, അൾട്രടെക് സിമെന്റ്സ്, എസ്ബിഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ ആണ് നേട്ടത്തിൽ മുന്നിൽ. സൂചിക 1.33ശതമാനം ഉയർന്നു. ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, റിയാൽറ്റി, ഫാർമ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം ഉയരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് ഇനി ജി.എസ്.ടി വരുന്നു:30% സെസും സർചാർജുകളും ഈടാക്കും
ക്രിപ്റ്റോ കറൻസികളെ ജി.എസ്.ടി നിയമപ്രകാരം ചരക്കുകളായോ, സേവനങ്ങളായോ തരം തിരിക്കുന്നത് കേന്ദ്രം പരിഗണിക്കുന്നു. ഇടപാടുകളുടെ മുഴുവൻ മൂല്യത്തിനും നികുതി ചുമത്താനാണിത്. നിലവിൽ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ നൽകുന്ന സേവനത്തിനു മാത്രമാണ് 18 ശതമാനം ജി.എസ്.ടി ചുമത്തുന്നത്.
ഏപ്രിൽ ഒന്ന് മുതൽ ചൂതാട്ടം, ലോട്ടറി, മറ്റ് ഊഹക്കച്ചവട ഇടപാടുകൾ എന്നിവ കൈകാര്യം ചെയ്യുന്ന അതേ രീതിയിൽ ക്രിപ്റ്റോ ഇടപാടുകൾക്ക് 30 ശതമാനം സെസും, മറ്റു സർചാർജുകളും ഈടാക്കും. ക്രിപ്റ്റോ കറൻസിയുടെ മുഴുവൻ ഇടപാടിനും ജി.എസ്.ടി ചുമത്തിയാൽ നിരക്കുകൾ 0.1 മുതൽ ഒരു ശതമാനം വരെയാകും. ഒരു ശതമാനം ടി.ഡി.എസുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ 2022 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ നേട്ടങ്ങൾക്കു ഏപ്രിൽ 1 മുതൽ നികുതി ചുമത്തും.
യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന യുക്രെയ്നിൽ ക്രിപ്റ്റോ കറൻസികളെ നിയമ വിധേയമാക്കുന്നതിനുള്ള നിയമം പാസാക്കി. ഇനി മുതൽ യുക്രെയ്നിൽ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ നിയമവിധേയമായി പ്രവർത്തിക്കുകയും, ബാങ്കുകൾ ക്രിപ്റ്റോ കമ്പനികൾക്കായി അക്കൗണ്ടുകൾ തുറക്കുകയും ചെയ്യും. കഴിഞ്ഞ മാസം യുദ്ധം ആരംഭിച്ചത് മുതൽ യുക്രെയ്ന് കോടിക്കണക്കിനു രൂപയുടെ വിദേശ സഹായം ക്രിപ്റ്റോ കറൻസികളുടെ രൂപത്തിൽ ഒഴുകിയെത്തി.
ഒരു അന്താരാഷ്ട്ര പ്രതിസന്ധിയെ നേരിടാൻ പോലും സഹായിക്കുന്ന തരത്തിൽ ശക്തിയാർജ്ജിച്ച ക്രിപ്റ്റോകളെ രാജ്യങ്ങൾക്ക് ഇനി അവഗണിക്കാനാകില്ല. ആദ്യത്തെ നൂറു റാങ്കിൽപ്പെടുന്നതുമായ എട്ട് ക്രിപ്റ്റോ കറൻസികൾ 24 ശതമാനം മുതൽ 882 ശതമാനം വരെയാണ്
മൂല്യം ഉയർന്നിരിക്കുന്നത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പുതിയ കാഴ്ചാനുഭവമായി ശ്രീനഗറിലെ ബദാം വേർ ഉദ്യാനം
പൂന്തോട്ടം നിറയെ പലനിറത്തിൽ ബദാം പൂക്കൾ പൂത്തു നിൽക്കുന്നു, പശ്ചാത്തലത്തിൽ മഞ്ഞു നിറഞ്ഞ ഹിമാലൻ മലനിരകളും. ഈ മനം നിറയ്ക്കുന്ന കാഴ്ച ആസ്വദിക്കണമെങ്കിൽ കശ്മീരിലേക്ക് പോകാം. ആയിരക്കണക്കിന് വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന ശ്രീനഗറിലെ ഏറ്റവും പുതിയ കാഴ്ചാനുഭവമായി മാറിയിരിക്കുകയാണ് ബദാം വേർ ഉദ്യാനം. വസന്തത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പൂന്തോട്ടത്തിൽ വിവിധ നിറങ്ങളിലുള്ള ബദാം പൂക്കൾ വിരിഞ്ഞിരിക്കുന്നു, പൂക്കളുടെ കാഴ്ച പ്രകൃതിസ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആകർഷകമാണ്. പൂക്കളാൽ നിറഞ്ഞ പൂന്തോട്ടം സ്വപ്ന സുന്ദര താഴ് വരയായി തോന്നും.
ശ്രീനഗറിലെ കോ-ഇ-മാരൻ എന്നും അറിയപ്പെടുന്ന ഹരി പർബത് കോട്ടയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഉദ്യാനമാണ് ബദാം വേർ അഥവാ ബദാം വാരി. ഈ പൂന്തോട്ടത്തിന് പരമ്പരാഗതവും സാംസ്കാരികവും പൈതൃകവുമായ കുറേയെറേ പ്രാധാന്യമുണ്ട്. ഹസത്ത് മഖ്ദൂം സാഹിബ് ദേവാലയം, ഗുരുദ്വാര ചദ്ദി പദ്ഷാഹി തുടങ്ങിയ നിരവധി പ്രശസ്തമായ മതപരമായ ആകർഷണങ്ങളും ഈ പ്രദേശത്തായതിനാൽ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് കൗതുകത്തോടൊപ്പം ഭക്തി സാന്ദ്രമായൊരു അന്തരീക്ഷം കൂടി അനുഭവിക്കാം.
ഇപ്പോൾ ബദാം പൂക്കുന്ന കാലമാണ്. അത് ഏറ്റവും മനോഹരമായി കാണാൻ ബദാം വാരി തന്നെയാണ് മികച്ച ഇടവും. അതിനാൽ അടുത്ത് തന്നെ വ്യത്യസ്ത സാംസ്കാരികവും പരമ്പരാഗതവുമായ പരിപാടികൾ ലക്ഷ്യമിട്ട് സർക്കാർ ഉത്സവങ്ങൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി അസിസ്റ്റന്റ് ഫ്ലോറികൾച്ചർ ഓഫീസർ ഇമ്രാൻ പറഞ്ഞു. വസന്തകാല ടൂറിസം സീസൺ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഈ പരിപാടികൾ നടത്തുന്നത്.കശ്മീരിലെയും ശ്രീനഗറിലേയും തിരക്കേറിയ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉള്ളതു പോലെ തിരക്കില്ലാത്തതിനാൽ വിനോദസഞ്ചാരികൾ ഈ പൂന്തോട്ടക്കാഴ്ച കൂടുതൽ ഇഷ്ടപ്പെടും, മാത്രമല്ല ഇവിടുത്തെ അന്തരീക്ഷവും തികച്ചും സമാധാനപരമാണ്. വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഇവിടേക്ക് ആകർഷിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ ഉദ്യാനത്തിലെ സുന്ദരമായ പൂക്കളും ശാന്തതയും തന്നെയാണ്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് അപേക്ഷിക്കാം മാർച്ച് 31 വരെ
> ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ഓണേഴ്സ് -കൊൽക്കത്ത), ബാച്ചിലർ ഓഫ് മാത്തമാറ്റിക്സ് (ഓണേഴ്സ്
ബംഗളൂരു) ത്രിവത്സര പ്രോഗ്രാമുകൾക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച്, പ്ലസ്ടു /തത്തുല്യ
യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ സ്റ്റൈപെൻഡ്: 5000 രൂപ.
> പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ (i) സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്സ് ആൻഡ് അലറ്റിക്സ് (ii) അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ മാനേജ്മെന്റ് വിത്ത് സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്സ് ആൻഡ് അനലറ്റിക്സ് (ii) അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് (എല്ലാം ഒരുവർഷം).
> മാസ്റ്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ഡൽഹി), മാസ്റ്റർ ഓഫ് മാത്തമാറ്റിക്സ് (കൊൽക്കത്ത), മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ് (കൊൽക്കത്ത, ഡൽഹി); മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്വാളിറ്റി മാനേജ്മെന്റ് സയൻസ് ബെംഗളൂരു, ഹൈദരാബാദ്), മാസ്റ്റർ ഓഫ് സയൻസ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (ബെംഗളൂരു) എന്നീ രണ്ടുവർഷ പ്രോഗ്രാമുകളിലേക്ക് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് മൂന്നുവർഷ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ റ്റൈപ്പൻഡ്: 8000 രൂപ.
പ്രവേശന പരീക്ഷ: മേയ് എട്ട്. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കൊച്ചി, തിരുവനന്തപുരം. അപേക്ഷ www.isical.ac.in/-admission/ വഴി മാർച്ച് 31 വരെ നൽകാം. ജൂലായ് 31-നകം യോഗ്യതനേടുമെന്നു പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിൾ
ആൻഡ്രോയിഡ് ഫോണുകളിലേക്ക് പുതിയ ഫീച്ചർ കൂടിയെത്തുന്നു. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഇനി തങ്ങളുടെ ഫോണിൽ 15 മിനിറ്റിനുള്ളിലെ സെർച്ച് ഹിസ്റ്ററി നീക്കം ചെയ്യാൻ സാധിക്കും.നിലവിൽ ഈ സംവിധാനം എല്ലാവരിലേക്കും എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗിൾ അക്കൗണ്ട് സെറ്റിങ്സ് പേജിൽ ഇതിനായുള്ള ഓപ്ഷൻ ലഭിക്കും.
2021 ജൂലായിൽ ഈ സൗകര്യം ആപ്പിൾ ഫോണുകളിൽ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. എന്നാൽ ആൻഡ്രോയിഡിൽ ഇത് അവതരിപ്പിക്കുമെന്ന് പറഞ്ഞ തീയ്യതിയിൽ കാലതാമസം നേരിടുകയായിരുന്നു. വരുന്ന ആഴ്ചകളിൽ തന്നെ ഈ സൗകര്യം എല്ലാവർക്കുമായി ലഭിച്ചേക്കും.ഗൂഗിളിന്റെ സെർച്ച് ആപ്പിലാണ് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുക. ആൻഡ്രോയിഡ് ഫോണിലെ സെർച്ച് ബാർ വഴിയുള്ള തിരയലുകളാണ് ഈ രീതിയിൽ നീക്കം ചെയ്യാൻ സാധിക്കുക.
ഏതെല്ലാം പ്ലാറ്റ്ഫോമുകളിലാണ് ഈ സൗകര്യം അവതരിപ്പിക്കുകയെന്ന് കഴിഞ്ഞ ഐ/ഒ കോൺഫറൻസിൽ ഗൂഗിൾ വ്യക്തമാക്കിയിരുന്നില്ല. അതിനാൽ തന്നെ ഈ സൗകര്യം ഡെസ്ക് ടോപ്പിലും അവതരിപ്പിക്കാൻ സാധ്യതയുണ്ടോ എന്ന് വ്യക്തമല്ല. ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ കോണഫറൻസാണ് ഗൂഗിൾ ഐ/ഒ കോൺഫറൻസ്. മെയ് 11, 12 തീയ്യതികളിലാണ് ഇത്തവണത്തെ കോൺഫറൻസ് നടക്കുന്നത്.