രാത്രിയിൽ ഏറെ നേരം കഴിഞ്ഞിട്ടും ഉറക്കം കിട്ടാത്തതിനാൽ ഉറക്കഗുളികയെ ആശ്രയിക്കുന്നവരും കുറവല്ല. ഉറക്കക്കുറവ് ശരീരികമായ ബുദ്ധിമുട്ടുകൾക്കൊപ്പം മാനസികമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. നല്ല ഉറക്കം ഹൃദ്രോഗങ്ങൾ, പൊണ്ണത്തടി, പ്രമേഹം എന്നിവയെ ചെറുക്കുന്നുവെന്നും മാനസികസമ്മർദങ്ങൾ കുറയ്ക്കുന്നുവെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ചില ഭക്ഷണങ്ങൾ നല്ല ഉറക്കത്തിന് സഹായിക്കുമെന്ന് ന്യൂട്രീഷണിസ്റ്റുമാർ പറയുന്നു. നമ്മൾ എന്തു കഴിക്കുന്നുവെന്നതും ഉറക്കത്തെ സ്വാധീനിക്കുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു.
വളരെ വൈകി ഭക്ഷണം കഴിക്കുന്നതും കലോറി കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ഉറക്കെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതേസമയം, ചില ഭക്ഷണങ്ങൾ മനസ്സ് ശാന്തമാക്കുന്നതിനും ഉറക്കത്തിന്റെ ഗുണമേന്മവർധിപ്പിക്കുന്നതിനും സഹായിക്കുന്നുമെന്ന് വിദഗ്ധർ പറയുന്നു.
> പാൽ
ചെറുചൂടുള്ള ഒരു ഗ്ലാസ് പാൽ ഉറക്കത്തിന് മുമ്പ് കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പാലിൽ ഒരു നുള്ള് ജാതിക്കാപൊടിയോ, മഞ്ഞൾപ്പൊടിയോ ചേർത്ത് കഴിക്കുന്നും നല്ലതാണ്. പാലിലടങ്ങിയ വിറ്റാമിൻ ബി, ഡി എന്നിവയും മെലാടോണിൻ എന്നിവയും നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു.
> കിവി പഴം
ഉറക്കം മെച്ചപ്പെടുത്താൻ കിവി പഴം സഹായിക്കുമെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ധാതുക്കളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയ പഴങ്ങളിലൊന്നാണ് കിവി പഴം. വിറ്റാമിൻ സി, ഇ എന്നിവയും പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും കിവിയിൽ അടങ്ങിയിരിക്കുന്നു. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് കിവി പഴം കഴിക്കുന്നത് വേഗത്തിൽ ഉറങ്ങുന്നതിനും കൂടുതൽ സമയം നന്നായി ഉറങ്ങുന്നതിനും സഹായിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കിവിയിലെ ആന്റിഓക്സിഡന്റ് ഘടകങ്ങളും സെറോടോണിന്റെ അളവുമാണ് ഉറക്കത്തിന് സഹായിക്കുന്നത്.
> വാഴപ്പഴം
വാഴപ്പഴം കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുമെന്ന് ആയുർവേദത്തിൽ വ്യക്തമാക്കുന്നു. വാഴപ്പഴത്തിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ശരീരത്തിലെ പേശികളെ ശാന്തമാക്കുകയും സെറാടോണിൻ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
> ട്രാറ്റ് ചെറി(പൂനെസ്)
ഉറക്കത്തിന് ഏറെ സഹായിക്കുന്ന പഴങ്ങളിലൊന്നാണ് ട്രാറ്റ് ചെറി. വിറ്റാമിൻ ബി6, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് ചെറി. ഇവ ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണായ മെലാറ്റോണിന്റെ ഉത്പാദനത്തിന് ഇത് സഹായിക്കുന്നു.ഈ ചെറി ഉണക്കി തയ്യാറാക്കുന്ന പൂനെസും നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു. ചെറി ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പോ അത്താഴത്തിനൊപ്പമോ കഴിക്കാം. ചെറുചൂടുള്ള പാലിൽ ചേർത്ത് ഇത് കഴിക്കുന്നതും നല്ലതാണ്.
> നട്സ്