ജയ്പുർ ക്രാഫ്റ്റ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

ജയ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈൻ (ഐ.ഐ.സി.ഡി.) ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹാർഡ് മെറ്റീരിയൽ ഡിസൈൻ, സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റീരിയൽ ഡിസൈൻ, ഫാഷൻ ക്ലോത്തിങ് ഡിസൈൻ, ജ്വല്ലറി ഡിസൈൻ, ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ എന്നീ മേഖലകളിലാണ് പ്രോഗ്രാമുകൾ.

നാലുവർഷ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്.) പ്രോഗ്രാമിന് പ്ലസ്ട ജയിച്ചവർക്കെല്ലാം അപേക്ഷിക്കാം. മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്. പ്രോഗ്രാം പ്രവേശനത്തിന് ബാച്ചിലർ ഓഫ് ഡിസൈൻ/ബി.എ. ഇൻ. ഡിസൈൻ/ബി.എസ്സി. ഇൻ ഡിസൈൻ/ബി.വൊക്. ഇൻ ഡിസൈൻ/ഡിസൈനിലെ മറ്റേതെങ്കിലും ബാച്ചിലർ ബിരുദം, ബാച്ചിലർ ഓഫ് ആർക്കിടെക്ച്ചർ/ ആർക്കിടെക്ചറിലെ മറ്റേതെങ്കിലും ബാച്ചിലർ ബിരുദം ഉള്ളവരെ പരിഗണിക്കും. വർക്കിങ് പ്രൊഫഷണലുകൾക്കായി ഹൈബ്രിഡ് രീതിയിൽ നടത്തുന്ന മൂന്നുവർഷ മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്) പ്രോഗ്രാമിലെ പ്രവേശനത്തിനും ഇതുതന്നെയാണ് യോഗ്യത. മാസ്റ്റർ ഓഫ് വൊക്കേഷൻ (എം.വൊക്.. പ്രോഗ്രാം ദൈർഘ്യം മൂന്നുവർഷമാണ്. ഡിസൈൻ ഇതരമേഖലയിൽനിന്നുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുപ്പിന് മൂന്നുഭാഗങ്ങളുണ്ടാകും. ആദ്യഭാഗം ചോദ്യപ്പേപ്പർ അധിഷ്ഠിത പരീക്ഷ. അപേക്ഷകർക്ക് ചോദ്യപേപ്പർ മെയിൽ ചെയ്ത് നൽകും. ഉത്തരങ്ങൾ വേഡ്/ പി.ഡി.എഫ്. ഫയലാക്കി തിരികെനൽകണം. രണ്ടാംഭാഗം അപേക്ഷാർഥിയുടെ ഈ മേഖലയിലെ സൃഷ്ടികൾ ഉൾപ്പെടുന്ന പോർട്ട് ഫോളിയോ സമർപ്പണമാണ്. ആദ്യഭാഗ ഉത്തരത്തിനൊപ്പം തിരികെനൽകണം. മൂന്നാംഭാഗം ഇന്റർവ്യൂ. വിശദാംശങ്ങൾ https://www.iicd.ac.in/ ലെ അഡ്മിഷൻ ലിങ്കിൽ.

അപേക്ഷ https://www.iicd.ac.in/വഴി 21 വൈകീട്ട് നാലുവരെ നൽകാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ സ്പെഷ്യലൈസേഷൻ താത്പര്യം നൽകണം. ഫൗണ്ടേഷൻ സെമസ്റ്റർ മികവ്, അഭിരുചി എന്നിവ പരിഗണിച്ചാകും സ്പെഷ്യലൈസേഷൻ അനുവദിക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ അവസരം

കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷനിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡേഴ്സ് (സ്റ്റാഫ് നഴ്സ്) തസ്തികയിൽ അവസരം. കേരളത്തിലെ 14 ജില്ലകളിലായാണ് ഒഴിവ്. കരാർനിയമനമായിരിക്കും. സെന്റർ ഫോർ മാനേജ്മെന്റ് കേരളയാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

afjo ad

തിരഞ്ഞെടുപ്പ്: യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അഭിമുഖത്തിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ. എഴുത്തുപരീക്ഷയും ഉണ്ടായിരിക്കും. ജില്ലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: 325 രൂപ. ഓൺലൈനായി ഫീസടയ്ക്കണം.

അപേക്ഷ: വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net കാണുക. ഒരു ജില്ലയിലേക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷാസമർപ്പണത്തിൽ ഇത് തിരഞ്ഞെടുക്കാം. അവസാന തീയതി: മാർച്ച് 21.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആർമിയിൽ ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഇന്ത്യൻ ആർമി 59-ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്) മെൻ, 30-ാ മത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്) വനിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 189 ഒഴിവാണുള്ളത്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്. പ്രായപരിധി: 20-27 വയസ്സ്. 2022 ഒക്ടോബർ 1-ാം തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്. 1995 ഒക്ടോബർ 2-നും 2002 ഒക്ടോബർ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളുമുൾപ്പെടെ. വിവരങ്ങൾക്ക്: www.joinindianarmy.nic.in അവസാന തീയതി: ഏപ്രിൽ ആറ്.

പുരുഷന്മാരുടെ ഒഴിവുകൾ: സിവിൽ- ബിൽഡിങ് കൺസ്ട്രക്ഷൻ ടെക്നോളജി-40, ആർക്കിടെക്ചർ-2, മെക്കാനിക്കൽ-21, ഇലക്ട്രിക്കൽ; ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-14, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് കംപ്യൂട്ടർ ടെക്നോളജി-33, ഇൻഫർമേഷൻ ടെക്നോളജി-9, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ-6, ടെലികമ്യൂണിക്കേഷൻ-3, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ-10, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ-1, ഇലക്ട്രോണിക്സ് -2, മൈക്രോ ആൻഡ്
ഇലക്ട്രോണിക്സ് മൈക്രോവേവ്-5.

എയ്റോനോട്ടിക്കൽ: എയ്റോസ്പേസ് ഏവിയോണിക്സ്-5, റിമോട്ട് സെൻസിങ്-1, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ-4, പ്രൊഡക്ഷൻ-1, ഓട്ടോമൊബൈൽ 3, ഇൻഡസ്ട്രിയൽ; ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ്-2, ബാലിസ്റ്റിക്സ്-1, ബയോമെഡിക്കൽ-1, ഫുഡ് ടെക്നോളജി-1, അഗ്രിക്കൾച്ചർ-1, മെറ്റലർജിക്കൽ; മെറ്റലർജി ആൻഡ് എക്സ്പ്ലോസീവ്-1, ഒക്റ്റോ ഇലക്ട്രോണിക്സ്-1, ഫൈബർ ഒപ്റ്റിക്സ്-1, വർക്ഷോപ്പ് ടെക്നോളജി-1, കെമിക്കൽ ടെക്നോളജി-2, ലേസർ ടെക്നോളജി-2, ബയോ ടെക്-1, റബ്ബർ എൻജിനിയറിങ്-1, ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ്-1, മൈനിങ്-1.

സ്ത്രീകളുടെ ഒഴിവുകൾ: സിവിൽ/ ബിൽഡിങ് കൺസ്ട്രക്ഷൻ ടെക്നോളജി-2, ആർക്കിടെക്ചർ-1, മെക്കാനിക്കൽ-2, ഇലക്ട്രിക്കൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-1, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് കംപ്യൂട്ടർ ടെക്നോളജി-3, ഇൻഫർമേഷൻ ടെക്നോളജി-2, എയ്റോനോട്ടിക്കൽ: എയ്റോസ്പേസ് ഏവിയോണിക്സ്-1,ടെലികമ്യൂണിക്കേഷൻ; ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ; ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ 1, ഇലക്ട്രോണിക്സ്-1.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഗൂഗിൾ I/O 2022 കോൺഫറൻസ് തിയ്യതി പ്രഖ്യാപിച്ചു; ആൻഡ്രോയിഡ് 13 ഓഎസ് പുറത്തിറക്കിയേക്കും

ഗൂഗിളിന്റെ ഈ വർഷത്തെ ഗൂഗിൾ ഐ/ഒ 2022 കോൺഫറൻസ് തീയ്യതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പ്രത്യേക പസിൽ (Puzzle) ഗൂഗിൾ പങ്കുവെച്ചു. ഇത് പരിഹരിക്കുന്നവർക്ക് തീയ്യതി കാണാനാവും.മെയ് 11 നും 12 നുമാണ് ഗൂഗിൾ ഐഒ കോൺഫറൻസ് നടക്കുന്നത്. കാലിഫോർണിയയിലെ ഷോർലൈൻ ആംഫി തീയറ്ററിൽ നിന്ന് ഓൺലൈൻ ആയാണ് പരിപാടി നടക്കുക. വേദിയിൽ നേരിട്ടെത്തുന്നവരുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്. ഗൂഗിൾ ജീവനക്കാരും വ്യവസായ പങ്കാളികളുമായിരിക്കും അവരിലുണ്ടാവുക. മറ്റുള്ളവർക്കെല്ലാം കഴിഞ്ഞ വർഷത്തെ പോലെ ഓൺലൈനായി പങ്കെടുക്കാം.

ഈ വർഷം എല്ലാവർക്കും സൗജന്യമായി പരിപാടിയിൽ പങ്കെടുക്കാനാവും. താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ മാർച്ചിൽ തന്നെ ആരംഭിച്ചേക്കും. 2020 ൽ നടത്താനിരുന്ന കോൺഫറൻസ് കോവിഡ് വ്യാപനത്തെ തുടർന്ന് പിൻവലിക്കേണ്ടി വന്നിരുന്നു. പിന്നീട് 2021 ൽ ഓൺലൈനായാണ് പരിപാടി നടത്തിയത്. ഈ വർഷവും അത് ആവർത്തിക്കുകയാണ് കമ്പനി. കഴിഞ്ഞ വാർഷിക കോൺഫറൻസലിലാണ് ആൻഡ്രോയിഡ് 12 ഗൂഗിൾ അവതരിപ്പിച്ചത്. ഒപ്പം ഗൂഗിൾ മാപ്പ്, ഫോട്ടോസ്, ആൻഡ്രോയിഡ് ടിവി, ഗൂഗിൾ അസിസ്റ്റന്റ്, ക്രോം, എഐ എന്നിവയിലുള്ള പുതിയ അപ്ഗ്രേഡുകളും പ്രഖ്യാപിക്കുകയുണ്ടായി.

ഈ വർഷം മെയിൽ നടക്കുന്ന കോൺഫറൻസിൽ ആൻഡ്രോയിഡ് 12 ന്റെ പിൻഗാമിയായ ആൻഡ്രോയിഡ് 13 ഓഎസ് പുറത്തിറക്കിയേക്കും. ഇതോടൊപ്പം പുതിയ പിക്സൽ ഫോണായ പിക്സൽ 6എ പുറത്തിറക്കിയേക്കും.കമ്പനിയുടെ ആദ്യ സ്മാർട് വാച്ച് പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഗൂഗിൾ അസിസ്റ്റന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ മേഖലകളിലും പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റെഡ്മി 10 സ്മാർട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കി

സ്നാപ്ഡ്രാഗൺ 680 പ്രൊസസറും 50 എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമാണ് ഇതിന്റെ മുഖ്യ സവിശേഷതകൾ.6.71 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയിയാണിതിന്. ഉയർന്ന റിഫ്രഷ് റേറ്റുള്ള സ്ക്രീൻ അല്ല ഇതിന്. വൈഡ് വൈൻ എൽ1 സർട്ടിഫിക്കേഷനുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്.ഫോണിന് പിൻഭാഗത്തായി ഫിംഗർപ്രിന്റ് സ്കാനർ നൽകിയിരിക്കുന്നു. ക്യാമറയ്ക്ക് വേണ്ടി നൽകിയ പ്രത്യേക ചതുരത്തിനുള്ളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഫോണിന് ഐപി സർട്ടിഫിക്കേഷൻ ഇല്ല.

jaico 1

ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രൊസസറിൽ 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജുണ്ടവും ആറ് ജിബി വരെ റാം ശേഷിയുമുണ്ട്. 50 എംപി ആണ് പ്രധാന ക്യാമറ. രണ്ട് എംപി ഡെപ്ത് സെൻസറും റിയർ കാമറയിലുണ്ട്. അഞ്ച് എംപി ആണ് സെൽഫി ക്യാമറ. 6000 എംഎഎച്ച് ബാറ്ററിയിൽ 18 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ട്.

10999 രൂപയാണ് ഫോണിന്റെ നാല് ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് വില. 12999 രൂപയാണ് ആറ് ജിബി റാം + 128 ജിബി പതിപ്പിന് വില. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡിലും ഇഎംഐ സ്കീമിലും 1000 രൂപ കിഴിവുണ്ടാവും. എംഐ.കോം. ഫ്ളിപ്കാർട്ട്, എംഐ ഹോം, എംഐ സ്റ്റുഡിയോ സ്റ്റോറുകളിൽ നിന്ന് മാർച്ച് 24 മുതൽ ഫോൺ വാങ്ങാം. കരീബിയൻ ഗ്രീൻ, പസഫിക് ‘ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ വിപണിയിലെത്തും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വേനല്‍ക്കാല രോഗങ്ങള്‍, കരുതല്‍ വേണം.

വേനല്‍ക്കാലം കടുത്തതാകുന്നതോടെ ആരോഗ്യകാര്യത്തിലും വേണം ജാഗ്രത. മുന്‍വര്‍ഷങ്ങളേക്കാള്‍ വേനല്‍ കടുത്തതാവാനാണ് ഇക്കുറി സാധ്യത. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുകമാത്രമല്ല ഇക്കാലയളവില്‍ ഉണ്ടാകുന്നത്. വരള്‍ച്ചയും ജലക്ഷാമവും ഒരു കൂട്ടം രോഗങ്ങളെക്കൂടി ക്ഷണിച്ചുവരുത്തും. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കില്‍ത്തന്നെ ഒട്ടുമിക്ക വേനല്‍ക്കാല രോഗങ്ങളേയും അകറ്റി നിര്‍ത്താം. മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്, ചെങ്കണ്ണ്, കോളറ, ഇതൊക്കെ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണ്.

മഞ്ഞപ്പിത്തം

ചൂടുകാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഇത് കരളിനെയാണ് കൂടുതല്‍ ബാധിക്കുന്നത്. കരള്‍ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും ആദ്യലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്.പനി, ഛര്‍ദ്ദി, ക്ഷീണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തിന് മഞ്ഞനിറം ഇതൊക്കെയാണ് പൊതുവായ ലക്ഷണങ്ങള്‍. പഴവര്‍ഗങ്ങള്‍ കഴിക്കുക, വൃത്തിയുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക, തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, കഞ്ഞിവെള്ളം കുടിക്കുക, മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണം, ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ വേണ്ടെന്നുവയ്ക്കുക എന്നീ കാര്യങ്ങളാണ് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്.തുറസ്സായ സ്ഥലങ്ങളിലെ മൂത്രവിസര്‍ജനം ഒഴിവാക്കുക, വീടും പരിസരവും വൃത്തിയാക്കുക, കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, സെപ്്റ്റിക് ടാങ്കിനോട് ചേര്‍ന്നല്ല കിണര്‍ എന്ന് ഉറപ്പുവരുത്തുക, ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക, ശരീര ശുചിത്വം എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഞ്ഞപ്പിത്തം വരുന്നത് തടയാം.

ചിക്കന്‍ പോക്സ്

വേനല്‍ക്കാലത്ത് ചിക്കന്‍പോക്‌സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അപകടകാരിയല്ലെങ്കിലും രോഗം കൂടിയാല്‍ പ്രശ്നമാണ്. ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കില്‍ ചിക്കന്‍ പോക്സ് ന്യൂമോണിയയായി മാറാന്‍ സാധ്യതയുണ്ട്. ചിക്കന്‍ പോക്സ് ഒരു തവണ വന്നാല്‍ പിന്നീട് രോഗം വരാനുള്ള സാധ്യത കുറവാണ്. കുഞ്ഞുങ്ങളിലും പ്രമേഹ രോഗികളിലും ചിക്കന്‍ പോക്‌സ് വന്നാല്‍ കൂടുതല്‍ കരുതല്‍ വേണം.ദേഹത്ത് ചുമന്ന കുമിളകളായാണ് ചിക്കന്‍ പോക്‌സ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം. വായുവിലൂടെ ശരീരത്തില്‍ കടക്കുന്ന ഈ വൈറസിന്റെ പ്രവര്‍ത്തന ഫലമായാണ് ശരീരത്തില്‍ കരുക്കള്‍ പ്രത്യക്ഷപ്പെടുകയും ഇത് പിന്നീട് ദ്രവം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യുന്നത്. ഈ കുമിളകള്‍ ഉണങ്ങി ഒടുവില്‍ തൊലിപ്പുറത്ത് പാടു മാത്രമായി അവിശേഷിക്കുകയും ചെയ്യുന്നു. അണുക്കള്‍ മൂലമുണ്ടാകുന്ന രോഗമായതിനാല്‍ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നു മറ്റുള്ളവരിലേക്കും പകരാന്‍ സാധ്യതയുണ്ട്. പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.രോഗം പിടിപെട്ടാലുടന്‍ ചികിത്സ ചെയ്യുക, ധാരാളം വെള്ളം കുടിക്കുക, മത്സ്യമാംസാദികള്‍, എണ്ണ എന്നിവ വര്‍ജ്ജിക്കുക, തണുത്ത ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക, ശരീരത്തിലെ കുമിളകള്‍ പൊട്ടിക്കാതിരിക്കുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.രോഗ ലക്ഷണങ്ങള്‍ കാണുന്ന വ്യക്തിയില്‍ നിന്ന് അകലം പാലിക്കുക, രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക എന്നിവ മുന്‍കരുതലുകളാണ്.കുത്തിവയ്പിലൂടെ ചിക്കന്‍ പോക്‌സിനെ പ്രതിരോധിക്കാം. പനിയോ, വയറിളക്കമോ, ഛര്‍ദ്ദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഉടന്‍ ചികിത്സിക്കുക.

ചെങ്കണ്ണ്

വേനല്‍ക്കാലത്ത് സര്‍വ സാധരണയായി പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചൂടും പൊടിയുമേല്‍ക്കുമ്പോഴാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. വൈറസുകള്‍ കൊണ്ടാണ് സാധാരണ ചെങ്കണ്ണ് ഉണ്ടാകുന്നത്. രോഗികളില്‍ ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. സാധാരണ ഒരാഴ്ച്ച വരെ അസുഖം നീണ്ടുനില്‍ക്കാറുണ്ട്.കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചില്‍, കണ്‍പോളകള്‍ തടിക്കുക, കണ്ണില്‍ നിന്നും വെള്ളം വരിക എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍.ടി.വി കാണുന്നത് പരമാവധി ഒഴിവാക്കുക, രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കണ്ണിന് ചൂടുതട്ടാതെ നോക്കുക എന്നിവയാണ് രോഗം പിടിപെട്ടാല്‍ പാലിക്കേണ്ട കാര്യങ്ങള്‍. സ്വയം ചികിത്സ അരുത്. നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടണം.കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, പുറത്ത് പോകുമ്പോള്‍ കുട ചൂടുക, കണ്ണുകള്‍ ശുദ്ധവെള്ളം കൊണ്ട് കഴുക, പുറത്തുപോകുമ്പോള്‍ സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക, ചെങ്കണ്ണ് ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക എന്നിവയാണ് മുന്‍ കരുതലുകള്‍.വേനല്‍ക്കാലത്ത് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി സൂര്യാഘാതം മാറിയിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുക, സാലഡുകള്‍ കഴിക്കുക. പുറത്തിറങ്ങുമ്പോള്‍ കഴിയുന്നതും വെള്ളവസ്ത്രം ധരിക്കുക, സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ കുട ചൂടുക, ചൂടു കൂടുതല്‍ അനുഭവപ്പെട്ടാല്‍ ശരീരം തണുപ്പിക്കുക,ശരീര ഭാഗങ്ങളില്‍ സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുക എന്നിവയാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

കോളറ

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റിരിയയാണ് രോഗം പരത്തുന്നത്. വൃത്തിയില്ലാത്ത വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗം പിടിപെടുന്നത്. ഈച്ചയും ഈ രോഗത്തിന് കാരണമാകുന്നു. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും കോളറ കാരണമാകുന്നു.വയറിളക്കം, ഛര്‍ദ്ദി, പനി, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക, ഭക്ഷണസാധനങ്ങള്‍ വേവിച്ചുമാത്രം കഴിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ആഹാര സാധനങ്ങള്‍ അടച്ചുവയ്ക്കുക എന്നിവയാണ് മുന്‍കരുതലുകള്‍.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനോ പണം പിൻവലിക്കനോ പാൻ- ആധാറുമായി ബന്ധിപ്പിക്കണം

2022 മാർച്ച് 31നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ഉൾപ്പടെയുള്ള നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താനാവില്ല. പലതവണ തിയതി നീട്ടി നൽകി. ഒടുവിൽ നൽകിയിട്ടുള്ള അവസാന തിയതി മാർച്ച് 31ആണ്.പെർമനെന്റ് അക്കൗണ്ട് നമ്പർ(പാൻ) ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിൽമാത്രമെ ഭാവിയിൽ ഇടപാട് അനുവദിക്കൂ എന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ട്രേഡിങ് അക്കൗണ്ട് എടുക്കുന്നതിനും മ്യൂച്വൽ ഫണ്ടിൽ പുതിയതായി നിക്ഷേപിക്കുന്നതിനും പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി വ്യക്തിമാക്കിയിട്ടുണ്ട്. കേന്ദ്ര പ്രത്യക്ഷ നകുതി ബോർഡ് 2020ൽതന്നെ പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. 2021 ജൂൺ 30 ആയിരുന്നു അവസാന തിയതി. അത് പിന്നീട് സെപ്റ്റംബർ 30ലേയ്ക്കും ഇപ്പോൾ 2022 മാർച്ച് 31ലേയ്ക്കും നീട്ടുകയായിരുന്നു. ഇനിയും സമയം നീട്ടിനൽകിയില്ലെങ്കിൽ ഓഹരി, മ്യൂച്വൽ ഫണ്ട് ഇടപാടുകൾ നടത്താനാവില്ലെന്നുമാത്രമല്ല, പാൻ അസാധുവാകുകയുംചെയ്യും. പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ആദായനികുതി നിയമപ്രകാരം 10,000 രൂപ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഡിജിറ്റൽ സർവകലാശാലയിൽ പുതിയ പി.ജി. കോഴ്സുകൾ ആരംഭിച്ചു

എം.എസ്സി. ഇലക്ട്രോണിക്സ് (ഇന്റലിജന്റ് സിസ്റ്റംസ് ആൻഡ് ഇമേജിങ്, ഐ.ഒ.ടി. ആൻഡ് റോബോട്ടിക്സ്, വി.എൽ.എസ്.ഐ. ഡിസൈൻ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), എം.എസ്സി. ഡേറ്റ അനലിറ്റിക്സ്(ബയോ എ.ഐ. കംപ്യൂട്ടേഷണൽ സയൻസ്, ജിയോഇൻഫർമാറ്റിക്സ്), എം.ബി.എ. (ബിസിനസ് അനലിറ്റിക്സ്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മന്റ്, മാർക്കറ്റിങ്, ഓപ്പറേഷൻസ്, സിസ്റ്റംസ്, ടെക്നോളജി മാനേജ്മെന്റ്) എന്നിവയാണ് പുതിയ കോഴ്സുകളും സ്പെഷ്യലൈസേഷനുകളും. എം.ടെക്. ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ ആണ് വാരാന്ത്യ ഫ്ളക്സിബിൾ പ്രോഗ്രാം.

jaico 1

എം.ടെക്. ഇലക്ട്രോണിക്സ് എൻജിനിയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്സ്, കംപ്യൂട്ടേഷണൽ ഇമേജിങ്), എം.എസ്സി. കംപ്യൂട്ടർ സയൻസ്(സോഫ്റ്റ്വേർ സിസ്റ്റംസ് എൻജിനിയറിങ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് പ്രോസസിങ്, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ് ആൻഡ് ബ്ലോക്ക് ചെയിൻ ടെക്നോളജീസ്) എന്നിവയാണ് പുതിയ സ്പെഷ്യലൈസേഷനുകൾ ഉൾപ്പെടുത്തിയ നിലവിലെ കോഴ്സുകൾ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിവിധ വകുപ്പുകളിലായി കേന്ദ്ര സർവീസിൽ 45 ഒഴിവ്

വിവിധ വകുപ്പുകളിലായി 45 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. വിജ്ഞാപന നമ്പർ: 05/2022. ഓൺലൈനായി അപേക്ഷിക്കണം. തസ്തിക, ഒഴിവ്, സ്ഥാപനം വകുപ്പ് എന്ന ക്രമത്തിൽ.

 > അസിസ്റ്റന്റ് എഡിറ്റർ (തെലുഗു): 1 (ജനറൽ), സെൻട്രൽ റഫറൻസ് ലൈബ്രറി, സാംസ്കാരികവകുപ്പ്.

 > ഫോട്ടോഗ്രാഫിക് ഓഫീസർ: 1 (ജനറൽ), പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ്, പ്രതിരോധവകുപ്പ്.

 > സയന്റിസ്റ്റ്ബി (ടോക്സികോളജി): 1 (ജനറൽ), സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി, ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസ് സർവീസസ്, ആഭ്യന്തരവകുപ്പ്.

 > ടെക്നിക്കൽ ഓഫീസർ (പബ്ലിക് ഹെൽത്ത് എൻജിനീയറിങ്): ഒഴിവ് 4 (ജനറൽ2, എസ്.സി.1, ഒ.ബി.സി.1). ഭവനനിർമാണ, നഗരകാര്യ വകുപ്പ്.

 > ഡ്രില്ലർ ഇൻചാർജ് ഇൻ ഗ്രൗണ്ട് വാട്ടർ ബോർഡ്: 3 (ജനറൽ 1, V.WRI.N.1, 63.mil.mil.1). ജലവിഭവ, നദീവികസന, ഗംഗാ പുനരുദ്ധാരണവകുപ്പ്.

 > ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി (മെക്കാനിക്കൽ): 23: (ജനറൽ12, എസ് .സി, 2, എസ്.ടി2, ഒ.ബി.സി.6, ഇ.ഡബ്ല്യൂ.എസ് .1) (ഒരു ഒഴിവ് ഭിന്നശേഷിക്കാർക്ക്).ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റി, തൊഴിൽ വകുപ്പ്.

 > അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രോണിക്സ്): 3 (ജനറൽ2, ഇ.ഡബ്ലൂ.എസ്.1). ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്പ്സ്, തുറമുഖ, കപ്പൽ ഗതാഗത വകുപ്പ്.

 > സിസ്റ്റം അനലിസ്റ്റ് ഇൻ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ: 6 (ജനറൽ3, ഇ.ഡബ്ലൂ.എസ്.1, ഒ.ബി.സി.1, എസ്.സി.1). (ഒരു ഒഴിവ് ഭിന്നശേഷിക്കാർക്ക്).

 > സീനിയർ ലക്ചറർ: ജനറൽ മെഡിസിൻ1 (ജനറൽ), ജനറൽ സർജറി 1 (ജനറൽ), ട്യൂബർകുലോസിസ് ആൻഡ് റെസിപ്പിറേറ്ററി ഡിസീസസ് 1 (ജനറൽ), ഗവ.മെഡിക്കൽ കോളേജ് ചണ്ഡീഗഢ്,

ഇവ കൂടാതെ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) ജനറൽ സെൻട്രൽ സർവീസ് തസ്തികയിൽ ഡെപ്യൂട്ടേഷൻ/ അബ്സോർപ്ഷൻ വ്യവസ്ഥയിലും മാനേജർ ഗ്രേഡ്II, ജനറൽ മാനേജർ കാന്റീൻ), അക്കൗണ്ടസ് ഓഫീസർ യു.പി.എസ്.സി, മാനേജർ കം അക്കൗണ്ടന്റ് (കാന്റീൻ)യു.പി.എസ്.സി. തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ മേൽപ്പറഞ്ഞ വെബ്സൈറ്റിൽ ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് സന്ദർശിക്കുക: www.upsconline.nic.in. അവസാന തീയതി: മാർച്ച് 31.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

നേത്രരോഗങ്ങള്‍.

*ചെങ്കണ്ണ്
*അഗ്‌സ്റ്റിസ് മാറ്റിസം
*വെള്ളെഴുത്ത്
*റെറ്റിനിറ്റിസ് പിഗ്‌മെന്റേസ
*കണ്‍വര്‍ജന്‍സ്
*പാപ്പിലെഡെമ
*ട്രക്കോമ
*കണ്‍കുരുവും കണ്‍വീക്കവും
*കോര്‍ണിയല്‍ അള്‍സര്‍

കാഴ്ചയെ മറയ്ക്കുന്ന രോഗങ്ങള്‍ നിരവധിയാണ്. ആണ്‍പെണ്‍വ്യത്യാസം കൂടാതെ പ്രായഭേദമില്ലാതെ ആര്‍ക്കും നേത്രരോഗം പിടിപെടാം. മറ്റെല്ലാ രോഗങ്ങളെപ്പോലെയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍ നേത്രരോഗത്തിന്റെ വര്‍ദ്ധനവിനും കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നേത്രരോഗങ്ങള്‍ക്ക് ഒരുപരിധിവരെ കടിഞ്ഞാണിട്ടുനിര്‍ത്താം.

ചെങ്കണ്ണ്
നേത്രരോഗങ്ങളില്‍ സര്‍വ്വസാധാരണമാണ് ചെങ്കണ്ണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഈച്ചകളും വഴി വേഗം പടരുന്ന ചെങ്കണ്ണ് കൂടുതലായും വേനല്‍ക്കാലത്താണ് കണ്ടുവരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏതുകാലാവസ്ഥയിലും ചെങ്കണ്ണുരോഗം പിടിപെടുന്നുണ്ട്. കണ്ണ് പീളകെട്ടുകയും കരുകരുപ്പും വേദനയുമായിരിക്കും ചെങ്കണ്ണുരോഗത്തിന്റെ പ്രാരംഭലക്ഷണം.കണ്‍പോളയുടെ ഉള്‍ഭാഗത്തേയും നേത്രഗോളത്തിന്റെ വെള്ളഭാഗമായ സ്‌ക്ലീറയെയും ആവരണം ചെയ്യുന്ന സുതാര്യമായ പാടയെയാണ് ചെങ്കണ്ണുരോഗം ബാധിക്കുന്നത്. ബാക്ടീരിയയാണ് പ്രധാന കാരണം.കണ്‍പോളയുടെ ഉള്‍ഭാഗത്തേയും നേത്രഗോളത്തിന്റെ വെള്ളഭാഗമായ സ്‌ക്ലീറയെയും ആവരണം ചെയ്യുന്ന സുതാര്യമായ പാടയെയാണ് ചെങ്കണ്ണുരോഗം ബാധിക്കുന്നത്. ബാക്ടീരിയയാണ് പ്രധാന കാരണം.വളരെവേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ രോഗം പകരും. രോഗി ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിച്ചാലോ രോഗിയുടെ അടുത്തുനിന്ന് സംസാരിച്ചാലോ രോഗം പകരും.കണ്ണ് ചുവന്നിരിക്കും. എല്ലായ്‌പോഴും കണ്ണിലെ ചുവപ്പ് ചെങ്കണ്ണ് ആയിരിക്കണമെന്നില്ല. കണ്ണിന്റെ ഉള്ളിലുള്ള കേടുകൊണ്ട് വരുന്ന ഇറിറ്റിസ്, ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങള്‍ മൂലം ചുവപ്പ് അനുഭവപ്പെടാം.കണ്ണ് നന്നായി കഴുകിയതിനുശേഷം ദിവസവും പലപ്രാവശ്യം ആന്റിബയോട്ടിക് ലേപനങ്ങള്‍ ഉപയോഗിക്കണം. പൂര്‍ണ്ണ വിശ്രമമാണ് ചെങ്കണ്ണ് രോഗത്തിന് അത്യാവശ്യം.പൊടിയടിച്ച് കൂടുതല്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ ചിലര്‍ കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാറുണ്ട്.

അഗ്‌സ്റ്റിസ് മാറ്റിസം

കണ്ണിന്റെ കോര്‍ണിയയുടെയോ ലെന്‍സിന്റെയോ ആകൃതിയിലെ വ്യത്യാസമാണ് അഗ്‌സ്റ്റിസ് മാറ്റിസം. ഈ രോഗമുള്ളവര്‍ക്ക് ദൂരേയും അടുത്തുമുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിഞ്ഞെന്നു വരില്ല.കണ്ണിന് കൂടുതല്‍ ആയാസമുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ അഗ്‌സ്റ്റിസ് മാറ്റിസത്തിന്റെ പ്രശ്‌നമുള്ളവര്‍ക്ക് വിട്ടുമാറാത്ത തലവേദനയുണ്ടാകാനുള്ള സാധ്യതയുണ്ട്.തലവേദനയ്‌ക്കൊപ്പം കാഴ്ചയില്‍ മങ്ങല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം നേത്രരോഗവിദഗ്ദ്ധനെ സമീപിക്കണം. ഉടന്‍ പരിശോധന നടത്തണം.സിലിഡ്രിക്കല്‍ ലെന്‍സുള്ള കണ്ണടയോ കോണ്‍ടാക്ട് ലെന്‍സോ ഉപയോഗിച്ചാല്‍ കണ്ണിന്റെ ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും.കണ്ണാടിവച്ചാല്‍ തലവേദനയ്ക്കും ശമനം കിട്ടും. എന്നാല്‍ ചില രോഗികള്‍ക്ക് ഓപ്പറേഷന്‍തന്നെ വേണ്ടിവരും.

വെള്ളെഴുത്ത്

ഒരുപ്രായം കഴിഞ്ഞാല്‍ ബഹുഭൂരിപക്ഷം ആളുകളേയും പിടികൂടുന്ന രോഗമാണ്് വെള്ളെഴുത്ത്. പ്രസ്ബയോപിയ എന്നറിയപ്പെടുന്ന ഈ രോഗം നാല്‍പതുവയസിനുമുകളില്‍ പ്രായമുള്ളവരെയാണ് ബാധിക്കുന്നത്. എന്നാല്‍ സ്ത്രീകളില്‍ ഈ പ്രായത്തിന് മുന്‍പുതന്നെ വെള്ളെഴുത്ത് ബാധിക്കുന്നതായി കണ്ടുവരുന്നു.കണ്ണിനുള്ളിലെ ലെന്‍സിന് കട്ടികൂടുന്നതും ചലനശേഷി നഷ്ടപ്പെടുന്നതുമാണ് വെള്ളെഴുത്തിന് കാരണം. ദൃഷ്ടി ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ പ്രയാസമുണ്ടാകും എന്നതാണ് ഈ രോഗത്തിന്റെ പ്രധാന പ്രത്യേകത. കാഴ്ചയില്‍ അവ്യക്തതയും തലവേദനയും കൂടെ കണ്ടുവരുന്നു.അടുത്തും അകലെയുമുള്ള വസ്തുക്കളെ കാണാന്‍ ബൈഫോക്കല്‍ ലെന്‍സുള്ള കണ്ണാടി ഉപയോഗിച്ചാല്‍ കാഴ്ചയിലുള്ള ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാവും. തലവേദനയും കുറഞ്ഞുകിട്ടും.

റെറ്റിനിറ്റിസ് പിഗ്‌മെന്റേസ

റെറ്റിനയിലെ അനുബന്ധകോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നതാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. റെറ്റിനയുടെ മേല്‍പാളിയില്‍നിന്നും തുടങ്ങുന്ന ഈ രോഗം ക്രമേണ ഉള്‍വശത്തേക്കും വ്യാപിക്കുന്നു.നിശാന്ധതയാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണം. റെറ്റിനിറ്റിസ് പിഗ്‌മെന്റേസയ്ക്ക് പാരമ്പര്യം കൂടി കാരണമാണ്. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അടുത്ത തലമുറയിലേക്കും രോഗം ബാധിക്കും.

കണ്‍വര്‍ജന്‍സ്

കൃഷ്ണമണിയെ ചലിപ്പിക്കുന്ന കണ്ണിലെ പേശീകളുടെ പ്രവര്‍ത്തനതകരാറുമൂലം കാഴ്ചയെ ബാധിക്കുന്ന രോഗമാണ് കണ്‍വര്‍ജന്‍സ്. കണ്ണിലെ പേശീകളുടെ ചലനത്തിന് ആയാസം നേരിടുന്നതിന്റെ ഫലമായി ദൃഷ്ടി ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നു.കാഴ്ച വ്യക്തമാകാതെയും വരും. ഇങ്ങനെ വരുമ്പോള്‍ കണ്ണിന് കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നു. ഇതിന്റെ ഫലമായി കണ്ണിന് ആയാസം കൂടി തലവേദനയുണ്ടാകും.പേശികളുടെ ചലനം നേരെയാക്കാന്‍ ചില നേത്രവ്യായാമങ്ങള്‍ നിലവിലുണ്ട്. പെന്‍സില്‍ ടെക്്‌നിക് ആണ് അതിലൊന്ന്. കണ്ണിന് നേരെ മുന്‍ഭാഗത്ത് ഒരു പെന്‍സില്‍ പിടിക്കുക.പെന്‍സില്‍മുനയിലേക്ക് ദൃഷ്ടി കേന്ദ്രീകരിക്കുക. പതുക്കെ പെന്‍സില്‍ മൂക്കിന്റെ തുമ്പിലേക്ക് അടുപ്പിക്കുക. അതിനനുസരിച്ച് നോട്ടവും ക്രമീകരിക്കണം. ഈ വ്യായാമം കുറേ നാള്‍ തുടര്‍ന്നാല്‍ കണ്‍വര്‍ജന്‍സ് പ്രശ്‌നത്തില്‍നിന്ന് രക്ഷനേടാനാവും.

പാപ്പിലെഡെമ

തലച്ചോറില്‍ കാന്‍സര്‍ ബാധിച്ചാല്‍ തലയോട്ടിയിലെ മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന രോഗമാണ് പാപ്പിലോ എഡിമ. തലയോട്ടിയില്‍ ഉണ്ടാകുന്ന ഈ മര്‍ദ്ദം കണ്ണില്‍നിന്നും സന്ദേശങ്ങള്‍ തലച്ചോറിലെത്തിക്കുന്ന നാഡികളിലേല്‍ക്കുമ്പോള്‍ നീര്‍വീക്കമുണ്ടാകും.ഇതാണ് പാപ്പിലോ എഡിമരോഗത്തിന്റെ കാരണം. നേത്രരോഗവിഗ്ദ്ധനെ സമീപിച്ച് രോഗം സ്ഥിരീകരിക്കണം. കാന്‍സര്‍ ചികിത്സിച്ച് ഭേദമാകുന്നതോടെ കണ്ണിനെ ബാധിക്കുന്ന രോഗവും മാറും.

ട്രക്കോമ

അന്ധതയിലേക്ക് നയിക്കാവുന്ന രോഗമാണ് ട്രക്കോമ. കണ്‍പോളയ്ക്കകത്തുള്ള പാടയില്‍ കുരുക്കളുണ്ടാകുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. രോഗം എത്രയും വേഗം കണ്ടെത്തി ചികിത്സ നടത്തേണ്ടതുണ്ട്. പഴകുംതോറും രോഗം കൂടുതല്‍ സങ്കീര്‍ണ്ണമാകും തുടര്‍ന്ന് കൃഷ്ണമണിയില്‍ വെളുപ്പുനിറം ബാധിക്കുന്നു. ചിലപ്പോള്‍ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായെന്നും വരും.

കണ്‍കുരുവും കണ്‍വീക്കവും

കണ്‍പോളയില്‍ ഉണ്ടാകുന്ന കുരുവാണിത്. വേദനയോടെയും വേദനയില്ലാതെയും കുരു ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതിന് സമാനമായി കണ്‍പോളയില്‍ വേദനയില്ലാത്ത കുരുവുമുണ്ടാവും.കണ്‍കുരു ക്രമേണ മാറിക്കിട്ടുമെങ്കിലും കണ്‍പോളക്കുരുവിന് ശസ്ത്രക്രിയ വേണ്ടിവരും. കണ്‍കുരു ആവി പിടിച്ചാല്‍ കുറയും.മൂക്ക്, തൊണ്ട, പല്ല് തുടങ്ങിയ ഭാഗങ്ങളില്‍ അണുബാധയുണ്ടാകുന്നതിന്റെ ഫലമായി വിഷാംശം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതുകൊണ്ട് ഈ രോഗം ഉണ്ടാകുന്നു. കണ്ണിലും നെറ്റിയിലും വേദനയുണ്ടാവും. കണ്ണില്‍ കൃഷ്ണമണിക്ക് ചുറ്റും നീലിമയാര്‍ന്ന ചുവപ്പും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കോര്‍ണിയല്‍ അള്‍സര്‍

കൃഷ്ണമണിയിലുണ്ടാകുന്ന വ്രണമാണ് കോര്‍ണിയല്‍ അള്‍സര്‍. കൃഷ്ണമണിയില്‍ വെള്ളപ്പൊട്ടായാണ് ഈ വ്രണം കണ്ടുതുടങ്ങുന്നത്. കടുത്ത വേദനയുമുണ്ടാവും. അടിയന്തിര ചികിത്സ ആവശ്യമാണ്. അല്ലാത്ത പക്ഷം കൃഷ്ണമണിയില്‍ ആകെ ബാധിച്ച് കാഴ്്ച നഷ്ടപ്പെടും. കണ്ണില്‍ കരടോ മറ്റോ വീണ് മുറിവേറ്റാല്‍ അള്‍സറായിത്തീരും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights