ഇന്‍സ്ട്രക്ടര്‍ നിയമനം.

കോട്ടയം: എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എ.വി.റ്റി.എസ്. ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍  താത്കാലിക നിയമനത്തിന്  യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് ഏഴിനകം   പ്രൊഫഷണൽ ആൻ്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര്  രജിസ്റ്റർ ചെയ്യണം. 
 ടൂള്‍ ആന്റ് ഡൈ മേക്കിംഗ് (ഈഴവ  )  മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍/മെക്കാനിക് ഡീസല്‍ (ഇ.ഡബ്യൂ.എസ്.), ടര്‍ണര്‍/മെഷിനിസ്റ്റ്/ഫിറ്റര്‍ (ഒ.ബി.സി.), വെല്‍ഡര്‍ (ലാറ്റിന്‍ കത്തോലിക്/ആഗ്ലോ ഇന്ത്യന്‍), ഇലക്ട്രീഷന്‍ (ഓപ്പണ്‍ വിഭാഗം), ഇലക്ട്രിക്കല്‍ (ഈഴവ), സിവില്‍/മെക്കാനിക്കല്‍ (ഓപ്പണ്‍ വിഭാഗം) എന്നീ ട്രേഡുകളിൽ എൻ.സി.വി.റ്റി സർട്ടിഫിക്കറ്റ്,  എൻജിനീയറിംഗ് ഡിപ്ലോമ, ഡിഗ്രി, രണ്ട് മുതൽ  ഏഴ് വരെ വർഷത്തെ പ്രവർത്തിപരിചയം എന്നിവയുള്ളവർക്കാണ് അവസരം 

പ്രായം 18 നും 41 നും മദ്ധ്യേ. നിയമാനുസൃത വയസ്സിളവ് ബാധകം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേലധികാരികളില്‍ നിന്ന് എന്‍.ഒ.സി. ഹാജരാക്കണം. ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴിലെ സ്ഥാപനങ്ങളിലെ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സെക്കന്റ് ഗ്രേഡ് അസിസ്റ്റന്റ് ലേബര്‍ ഓഫീസറും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സര്‍ട്ടഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം.വിശദ വിവരത്തിന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2312944

ഇന്നത്തെ ഇന്ധനവില

രാജ്യത്തെ ഇന്ധനവിലയില്‍(Fuel Rate) മാറ്റമില്ലാതെ തുടരുന്നു. നിരക്ക് പരിഷ്‌കരണത്തിലെ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം മാര്‍ച്ച് 22ന് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ തുടര്‍ച്ചയായി വര്‍ധിപ്പിച്ചിരുന്നു. 14 തവണയായി ലിറ്ററിന് 10 രൂപ വീതം ഉയര്‍ന്നു. ഏപ്രില്‍ ആറിനാണ് അവസാനമായി ഇന്ധനവില ലിറ്ററിന് 80 പൈസ വര്‍ധിപ്പിച്ചത്.

ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച്, ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്.

മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.

 


2021 നവംബർ 3 മുതൽ 2022 മാർച്ച് 22 വരെ, കേന്ദ്ര സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്സൈസ് തീരുവ കുറച്ചതിന് ശേഷം ഇന്ധന വില മരവിപ്പിച്ചിരുന്നു. കൂടാതെ പല സംസ്ഥാനങ്ങളും സംസ്ഥാന നികുതി കുറയ്ക്കുകയും ചെയ്തു.

ഈ കാലയളവിൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലും വർധനവുണ്ടായി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് മരവിപ്പിക്കലിന് കാരണമായതെന്ന ഊഹാപോഹങ്ങൾക്ക് ഇത് കാരണമായി. മാർച്ച് 10 ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ഇന്ധന വില വർധിക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു.

മാർച്ച് 22 മുതൽ ഒഎംസികൾ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില വർധിപ്പിക്കാൻ തുടങ്ങി. മാർച്ചിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 6.40 രൂപ വീതം വർധിപ്പിച്ചിരുന്നു. ഏപ്രിലിൽ ലിറ്ററിന് 3.60 രൂപ വീതം ഉയർത്തി. അതിനാൽ ലിറ്ററിന് ആകെമൊത്തം 10 രൂപ വീതം വർധിച്ചിട്ടുണ്ട്.

നീറ്റിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി;

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2022ന് (NEET 2022) അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. മെയ് 6ന് ആയിരുന്നു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം അപേക്ഷകര്‍ക്ക് മെയ് 15ന് രാത്രി 11:50 വരെ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കാനുള്ള സമയപരിധി (deadline) നീട്ടിയതിനാല്‍, പരീക്ഷ (Exam) മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ (Students) തങ്ങള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പരീക്ഷാ തീയതി സംബന്ധിച്ച് എന്‍ടിഎ ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും, പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തങ്ങള്‍ക്ക് മതിയായ സമയമില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. നീറ്റ് ഓഗസ്റ്റില്‍ നടത്തണമെന്നാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം.

നിലവിലുള്ള ഷെഡ്യൂള്‍ അനുസരിച്ച് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 17ന് നടക്കും. പരീക്ഷയില്‍ 200 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ അടങ്ങിയിരിക്കും. ഓരോന്നിനും നാല് ഓപ്ഷനുകള്‍ ഉണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി & സുവോളജി) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പരീക്ഷയെ തരംതിരിച്ചിരിക്കുന്നത്. ഓരോ വിഷയത്തിനും 50 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. അവ രണ്ട് വിഭാഗങ്ങളായി (എയും ബിയും) തിരിച്ചിരിക്കുന്നു. 200 മിനിറ്റ് (3 മണിക്കൂര്‍ 20 മിനിറ്റ്) ആയിരിക്കും പരീക്ഷയുടെ ദൈര്‍ഘ്യം. ഉച്ചയ്ക്ക് 2 മുതല്‍ 05.20 വരെയാണ് പരീക്ഷ നടക്കുക. പുതുക്കിയ മാര്‍ക്കിംഗ് പദ്ധതി അനുസരിച്ച്, തെറ്റായ ഉത്തരത്തിന് രണ്ട് സെഷനുകളിലും ഒരു മാര്‍ക്ക് കുറയ്ക്കും.

 


കൂടാതെ, ബിഎസ്സി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി വനിതാ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനും നീറ്റ് സ്‌കോര്‍ ഉപയോഗിക്കും. ആറ് സായുധ സേനാ മെഡിക്കല്‍ സേവനങ്ങളും (എഎഫ്എംഎസ്) നീറ്റ് സ്‌കോറുകള്‍ സ്വീകരിക്കും. എഎഫ്എംസി പൂനെ, സിഎച്ച് കൊല്‍ക്കത്ത, ഐഎന്‍എച്ച്എസ് മുംബൈ, എഎച്ച് ന്യൂഡല്‍ഹി, സിഎച്ച് ലഖ്നൗ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ നഴ്സിംഗ് കോളേജുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സ്ഥാപനങ്ങള്‍ വഴി മൊത്തം 220 സീറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ഈ വര്‍ഷം കോവിഡ് 19 (Covid 19) പ്രോട്ടോകോളുകള്‍ കണക്കിലെടുത്ത് രാജ്യത്തുടനീളമുള്ള പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ 543 നഗരങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ പൗരന്മാര്‍ക്ക് 100 രൂപയും വിദേശികള്‍ക്ക് 1000 രൂപയും പരീക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

എംബിബിഎസ് (MBBS), ബിഡിഎസ് (BDS), ആയുഷ് കോഴ്സുകള്‍, ബിഎസ്സി നഴ്സിംഗ്, ബിഎസ്സി ലൈഫ് സയന്‍സസ്, വെറ്ററിനറി കോഴ്സുകള്‍ തുടങ്ങിയ ബിരുദ മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലേക്കുള്ള ദേശീയ തല പ്രവേശന പരീക്ഷയാണ് നീറ്റ്. ഇതുവരെ 11 ലക്ഷത്തിലധികം നീറ്റ് അപേക്ഷകള്‍ എന്‍ടിഎയ്ക്ക് ലഭിച്ചിട്ടുണ്ട്. 2021ല്‍ ഏകദേശം 16 ലക്ഷം പേര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയിരുന്നു.

റെയിൽവേ ഗേറ്റ് അടിച്ചിടും

 കോട്ടയം: കോട്ടയം – ഏറ്റുമാനൂർ പാതയിരട്ടിപ്പിക്കലിൻ്റെ ഭാഗമായി  വലിയ അടിച്ചിറ റെയിൽവേ ഗേറ്റ് ഇന്ന്  ( മെയ് രണ്ട് ) രാവിലെ എട്ട് മുതൽ മൂന്നാം തീയതി  വൈകുന്നേരം ആറ് മണി വരെയും 
കൊച്ചടിച്ചിറ ഗേറ്റ് മെയ് നാല് രാവിലെ എട്ട് മുതൽ അഞ്ചാം തീയതി വൈകുന്നേരം ആറ് മണി വരെ അടച്ചിടുമെന്ന് എ.ഡി.എം ജിനു പുന്നൂസ് അറിയിച്ചു.

ജിഎസ്ടി വരുമാനത്തില്‍ റെക്കോഡ്: ഏപ്രിലില്‍ സമാഹരിച്ചത് 1.68 ലക്ഷം കോടി.

ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് സേവന നികുതി(ജിഎസ്ടി)വരുമാനം ഇതാദ്യമായി 1.5 ലക്ഷംകോടി കടന്നു. ഏപ്രില്‍ മാസം റെക്കോഡ് തുകയായ 1.68 ലക്ഷം കോടി രൂപയാണ് സമാഹരിച്ചതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021 ഏപ്രില്‍മാസത്തെ വരുമാനത്തേക്കാള്‍ 20ശതമാനം അധികമാണിത്. കഴിഞ്ഞ മാര്‍ച്ചിലാകട്ടെ 1.42 ലക്ഷം കോടിയായിരുന്നു വരുമാനം. 25,000 കോടി രൂപയാണ് കഴിഞ്ഞമാസത്തേക്കാള്‍ അധികമായി സമാഹരിക്കാനായത്. സമ്പദ്ഘടനയുടെ മുന്നേറ്റം, കൃത്യസമയത്ത് റിട്ടേണ്‍ നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയാണ് വരുമാനത്തില്‍ വര്‍ധനവുണ്ടാകാന്‍ സഹായിച്ചത്.

പത്താമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷംകോടി രൂപ പിന്നിടുന്നത്. ഏപ്രിലില്‍ കേന്ദ്ര ജിഎസ്ടിയിനത്തില്‍ 33,159 കോടിയും സംസ്ഥാന ജിഎസ്ടിയിനത്തില്‍ 41,793 കോടിയും സംയോജിത ജിഎസ്ടിയിനത്തില്‍ 81,939 കോടിയുമാണ് സമാഹരിച്ചത്. സെസിനത്തില്‍ 10,649 കോടിയും ലഭിച്ചു.

ഫാർമസിസ്റ്റ് നിയമനം

കോട്ടയം:  ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തിലെ  ഈവനിംഗ് ഒ.പിയിൽ   ഫാർമസിസ്റ്റിനെ താൽക്കാലികമായി  നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 
 യോഗ്യത – സർക്കാർ അംഗീകൃത ഡിഫാം / ബിഫാം. പ്രായപരിധി 50  .
 യോഗ്യരായ ഉദ്യോഗാർഥികൾ  സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ആറിന്   രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ  എത്തണം.

സെന്‍സെക്‌സില്‍ 500 പോയന്റ് നഷ്ടം: നിഫ്റ്റി 17,000ന് താഴെ.

sap1

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,000ന് താഴെയെത്തി. സെന്‍സെക്‌സ് 500 പോയന്റ് താഴ്ന്ന് 56,528ലും നിഫ്റ്റി 131 പോയന്റ് നഷ്ടത്തില്‍ 16,970ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ടൈറ്റാന്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഇന്‍ഡസിന്‍ഡ് ബാങ്ക്, എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, ഐടി, മെറ്റല്‍ തുടങ്ങിയവയാണ് പ്രധാനമായും നഷ്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നത്തെ പെട്രോൾ, ഡീസൽ വില.

SAP

മെയ് 2 ന് തുടർച്ചയായി 26-ാം ദിവസവും പെട്രോൾ, ഡീസൽ വിലകൾ (petrol, diesel prices) മാറ്റമില്ലാതെ തുടരുന്നു. നിരക്ക് പരിഷ്കരണത്തിലെ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം മാർച്ച് 22ന് പെട്രോൾ, ഡീസൽ നിരക്കുകൾ തുടർച്ചയായി വർധിപ്പിച്ചിരുന്നു. 14 തവണയായി ലിറ്ററിന് 10 രൂപ വീതം ഉയർന്നു. ഏപ്രിൽ ആറിനാണ് അവസാനമായി ഇന്ധനവില ലിറ്ററിന് 80 പൈസ വർധിപ്പിച്ചത്.

ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച്, ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്.

മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.

 


ഏപ്രിൽ 27 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർന്ന ഇന്ധന വിലയെക്കുറിച്ച് സംസാരിക്കുമ്പോൾ, ആനുകൂല്യങ്ങൾ കൈമാറുന്നതിനും പൗരന്മാരുടെ മേലുള്ള ഭാരം ലഘൂകരിക്കുന്നതിനും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കണമെന്ന് മുഖ്യമന്ത്രിമാരോട് അഭ്യർത്ഥിച്ചു. ചില സംസ്ഥാനങ്ങൾ നികുതി കുറച്ചെങ്കിലും മറ്റുള്ളവ ഇതുവരെ ഇളവ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ആഭ്യന്തര റീട്ടെയിൽ ഇന്ധന വില അന്താരാഷ്ട്ര എണ്ണ വില ബാരലിന് 95 ഡോളറിന് നിരക്കിന് അനുസൃതമാണെന്ന് ഏപ്രിൽ 12 ലെ ഒരു റിപ്പോർട്ട് പ്രസ്താവിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില വീപ്പയ്‌ക്ക് 100 ഡോളറിനടുത്ത് എത്തിയതോടെ ആഭ്യന്തര ഇന്ധന വില കുറച്ച് സമയത്തേക്ക് വീണ്ടും മരവിപ്പിച്ചേക്കാനും സാധ്യതയുണ്ട്.

എണ്ണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യ 80% ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ക്രൂഡ് വിലയിലെ ആഗോള ചലനത്തിനനുസരിച്ച് ചില്ലറ വിൽപ്പന നിരക്കുകൾ ക്രമീകരിക്കുന്നു. പ്രതിദിന അടിസ്ഥാനത്തിൽ, കഴിഞ്ഞ 15 ദിവസങ്ങളിലെ ആഗോള വിപണിയിലെ ബെഞ്ച്മാർക്ക് ഇന്ധനത്തിന്റെ ശരാശരി വിലയും വിദേശ വിനിമയ നിരക്കും അനുസരിച്ച് എണ്ണ വിപണന കമ്പനികൾ (OMCs) പെട്രോളിന്റെയും ഡീസലിന്റെയും നിരക്കുകൾ ക്രമീകരിക്കുന്നു. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം പ്രാബല്യത്തിൽ വരും.

2021 നവംബർ 3 മുതൽ 2022 മാർച്ച് 22 വരെ, കേന്ദ്ര സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്സൈസ് തീരുവ കുറച്ചതിന് ശേഷം ഇന്ധന വില മരവിപ്പിച്ചിരുന്നു. കൂടാതെ പല സംസ്ഥാനങ്ങളും സംസ്ഥാന നികുതി കുറയ്ക്കുകയും ചെയ്തു.

ഈ കാലയളവിൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലും വർധനവുണ്ടായി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് മരവിപ്പിക്കലിന് കാരണമായതെന്ന ഊഹാപോഹങ്ങൾക്ക് ഇത് കാരണമായി. മാർച്ച് 10 ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ഇന്ധന വില വർധിക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു.

മാർച്ച് 22 മുതൽ ഒഎംസികൾ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില വർധിപ്പിക്കാൻ തുടങ്ങി. മാർച്ചിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 6.40 രൂപ വീതം വർധിപ്പിച്ചിരുന്നു. ഏപ്രിലിൽ ലിറ്ററിന് 3.60 രൂപ വീതം ഉയർത്തി. അതിനാൽ ലിറ്ററിന് ആകെമൊത്തം 10 രൂപ വീതം വർധിച്ചിട്ടുണ്ട്.

Verified by MonsterInsights