Month: May 2022
ഗസ്റ്റ് അധ്യാപകര്‍; 91 ഒഴിവുകള്‍.
മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളിലായി 91 അധ്യാപക ഒഴിവ്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ 18 പഠന വകുപ്പുകളിലായി 80 ഗസ്റ്റ് അധ്യാപക ഒഴിവുകളാണുള്ളത്. കരാര്‍ നിയമനമാണ്.കണ്ണൂര്‍ സര്‍വകലാശാലയില്‍ 11 അധ്യപക ഒഴിവുകളാണുള്ളത്. റഗുലര്‍ വ്യവസ്ഥയിലാണ് നിയമനം. വിശദവിവരങ്ങള്‍ക്കായി www.mgu.ac.in എന്ന വെബ്‌സൈറ്റ് കാണുക. സര്‍വകലാശാല ആസ്ഥാനത്തെ വൈസ്ചാന്‍സലറുടെ കോണ്‍ഫറന്‍സ്ഹാളിലാണ് ഇന്റര്‍വ്യൂ നടക്കുക. മേയ് 23, 24, 25, 27 തീയതികളിലാണ് അഭിമുഖം.
IBPSൽ റിസര്‍ച്ച് അസോസിയേറ്റ് ഒഴിവുകള്‍.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ് – IBPS), റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് (Research Associate) അപേക്ഷ ക്ഷണിച്ചു. 12 ലക്ഷം രൂപയാണ്ഈ പോസ്റ്റിന് ലഭിക്കുന്ന വാര്‍ഷിക ശമ്പളം (Salary). യോഗ്യത:21 വയസ്സ് മുതല്‍ 30 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് ജോലിക്കായി അപേക്ഷിക്കാനാകുക. അതായത് ഉദ്യോഗാര്‍ത്ഥി 1995 മെയ് 2 ന് മുമ്പോ 2001 മെയ് 1 ന് ശേഷമോ ജനിച്ചവരാകരുത്.
ഉദ്യോഗാര്‍ത്ഥി കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ സര്‍വ്വകലാശാലകളില്‍ നിന്നോ സൈക്കോളജി/എഡ്യൂക്കേഷന്‍/സൈക്കോളജിക്കല്‍ മെഷര്‍മെന്റ്/സൈക്കോമെട്രിക്സ് മാനേജ്മെന്റ് (എച്ച്ആര്‍ സ്‌പെഷ്യലൈസേഷനോടെ) എന്നിവില്‍ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.ഉദ്യോഗാര്‍ത്ഥിക്ക് അക്കാദമിക് റിസര്‍ച്ച്/ടെസ്റ്റ് ഡെവലപ്മെന്റ് എന്നിവയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.
അപേക്ഷകര്‍ക്ക് ഐബിപിഎസിന്റെ ഔദ്യോഗിക സൈറ്റ് https://www.ibps.in/ സന്ദര്‍ശിച്ച് അപേക്ഷിക്കാം, മറ്റ് രീതിയിലൂടെയുള്ള അപേക്ഷകളൊന്നും സ്വീകരിക്കില്ല.
നട്ടുച്ചയ്ക്ക് പോലും കോടമഞ്ഞ് നിറയുന്ന പടപ്പാറ; ഹൃദയം കവര്‍ന്ന് ബാലമുരുകക്ഷേത്രവും രാക്ഷസന്‍പാറയും.
മഴയും മഞ്ഞും ആസ്വദിക്കുന്നതിന് ഇടുക്കിയിലേക്കോ കൊടൈക്കനാലിലേക്കോ പോകേണ്ട കാര്യമില്ല. പത്തനംതിട്ട ജില്ലയിലെ കുളത്തുമണ്‍ പടപ്പാറയിലേക്ക് വന്നാല്‍ മഴയും ഒപ്പം കോടമഞ്ഞിന്റെ സൗന്ദര്യവും ആസ്വദിക്കുന്നതിന് സാധിക്കും. കേരളത്തിന്റെ തെക്കന്‍ ജില്ലയിലെ തിരുമലക്കോവില്‍ എന്നറിയപ്പെടുന്ന സ്ഥലമാണ് കുളത്തുമണ്‍ പടപ്പാറ. വലിയ പാറയുടെ മുകളിലായി സ്ഥിതിചെയ്യുന്ന പടപ്പാറ ബാലമുരുകക്ഷേത്രവും അതിനുചുറ്റും നട്ടുച്ച സമയത്തുപോലും കോടമഞ്ഞ് നിറയുന്ന സ്ഥിതിയാണ് മനോഹരമായി ചുറ്റിനും വലയംചെയ്ത് നില്‍ക്കുന്ന മലമടക്കുകളിലൂടെ മഞ്ഞ് ഒഴുകിമാറുന്ന സുന്ദര കാഴ്ചകള്‍ കാണുന്നതിനായി ഇപ്പോള്‍ ധാരാളം ആളുകളാണെത്തുന്നത്.
IPL 2022 | രസം കൊല്ലിയായി മഴ; മത്സരം മുടങ്ങിയാൽ സൂപ്പർ ഓവർ.
ഐപിഎൽ പ്ലേഓഫ് (IPL Playoff) മത്സരങ്ങൾക്ക് മേൽ രസം കൊല്ലിയായി മഴ (Rain Disruption) പെയ്തിറങ്ങിയതോടെ ഈ മത്സരങ്ങളിലെ വിജയികളെ തീരുമാനിക്കുന്നത് സൂപ്പർ ഓവറിലൂടെയോ (Super Over) അതുമല്ലെങ്കിൽ ലീഗ് ഘട്ടത്തിലെ പോയിന്റ് പട്ടികയുടെ സ്ഥാന ക്രമത്തിൽ ആയിരിക്കും. പ്ലേ ഓഫ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾക്കും ഫൈനൽ മത്സരത്തിനും ഈ ചട്ടങ്ങൾ ബാധകമായിരിക്കും. ഫൈനലിന് (IPL Final) മാത്രമാണ് റിസര്‍വ് ദിനം അനുവദിച്ചിട്ടുള്ളത്. റിസര്‍വ് ദിനത്തിലും കളി നടത്താന്‍ കഴിയാതിരുന്നാലെ ഫൈനലില്‍ സൂപ്പര്‍ ഓവറിലേക്ക് കടക്കുകയുള്ളൂ. അതേസമയം, ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങൾക്ക് റിസര്‍വ് ദിനമില്ല.
തിരുവനന്തപുരം സോളാർ സിറ്റി.
തിരുവനന്തപുരം നഗരത്തെ സോളാർ സിറ്റിയാക്കുന്നതിനുള്ള പദ്ധതിയുടെ ടെക്നിക്കൽ കൺസൾട്ടൻസിയായി ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.ഐ.സെഡുമായി അനെർട്ട് ഇന്നു (24 മേയ്) ധാരണാപത്രം ഒപ്പുവയ്ക്കും. രാവിലെ 11നു ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന ചടങ്ങിൽ അനെർട്ട് സി.ഇ.ഒയും ജർമൻ എംബസി അധികൃതരും ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും. ഗാർഹിക ഉപഭോക്താക്കൾക്കു സബ്സിഡിയോടെയുള്ള സൗരോർജ നിലയങ്ങൾ, നഗരത്തിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും സൗരോർജ പവർ പ്ലാന്റുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, സൗരോർജത്തിൽ പ്രവർത്തിക്കന്ന സ്മാർട്ട് ബസ് ഷെൽട്ടറുകൾ, നഗരത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയവയാണു പദ്ധതിയിലൂടെ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. വിവിധ ഹരിതോർജ ഉപകരണങ്ങൾ വ്യാപിപ്പിക്കുകയും സർക്കാർ വകുപ്പുകളുടെ സംയോജിത പ്രവർത്തനത്തിലൂടെ നഗരത്തെ സമ്പൂർണ ഹരിത നഗരമാക്കി മാറ്റുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
ബൈഡന്‍, കമല, സക്കർബെർഗ് ഉള്‍പ്പെടെ 963 അമേരിക്കക്കാര്‍ക്ക് റഷ്യ പ്രവേശനം നിരോധിച്ചു.
വാഷിങ്ടണ്‍ ഡിസി: രാഷ്ട്രീയക്കാര്‍ സെലിബ്രിറ്റികള്‍ എക്‌സിക്യൂട്ടീവ് ഉള്‍പ്പെടെ 963 അമേരിക്കക്കാര്‍ക്ക് റഷ്യയില്‍ സ്ഥിരമായി പ്രവേശനം നിഷേധിച്ച് റഷ്യന്‍ വിദേശകാര്യവകുപ്പ് ഉത്തരവിറക്കി. പ്രവേശനം നിഷേധിച്ചവരില്‍ പ്രസിഡന്റ് ജൊ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, മെറ്റ സി.ഇ.ഒ. സക്കർബെർഗ്, പ്രമുഖ നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍ എന്നിവരും ഉള്‍പ്പെടുന്നു. റഷ്യന്‍ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ് മോര്‍ഗന്‍.
യുക്രൈനില്‍ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും റഷ്യന്‍ പ്രസിഡന്റിനെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തതിനാണ് ഇവര്‍ക്കെല്ലാം പ്രവേശനം നിഷേധിച്ചിരിക്കുന്നത്. റഷ്യക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം അമേരിക്കക്കുതന്നെ തിരിച്ചടിയാകുമെന്ന് റഷ്യന്‍ വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റഷ്യന്‍ പ്രസിഡന്റിനെ മുന്‍കാലങ്ങളില്‍ പുകഴ്ത്തിയതും ബൈഡന്റെ മകന്‍ ഹണ്ടറിന്റെ പേരിലുള്ള ആരോപണങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതുമാണ് ട്രംപിനെ. ഒഴിവാക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
സ്പീക്കര്‍ നാൻസി പെലോസി, ചക്ക് ഷൂമ്മര്‍, ലിന്‍ഡ്‌സി ഗ്രഹാം, ടെഡ് ക്രൂസ്, അലക്‌സാന്‍ഡ്രിയ ഒക്കേഷ്യ, ഇല്‍മാന്‍ ഒമര്‍ എന്നിവരെയും നിരോധന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ തുണി സഞ്ചികൾ ലഭ്യമാക്കുന്ന മെഷീനുകൾ ഉടൻ.
പൊതുസ്ഥലങ്ങളിൽ തുണി സഞ്ചികൾ (Cloth Bag) ലഭ്യമാക്കുന്ന വെൻഡിങ്ങ് മെഷീനുകൾ (Vending Machines) സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് (Tamil Nadu). മെഷീന്റെ പ്രവർത്തനം എങ്ങനെയാണ് എന്നു വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു (Supriya Sahu) ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ പരിസ്ഥിതി സൗഹൃദ ബാഗുകൾ (eco-friendly bags) കൂടുതൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്.
പൊതുസ്ഥലങ്ങളിൽ തുണി സഞ്ചികൾ (Cloth Bag) ലഭ്യമാക്കുന്ന വെൻഡിങ്ങ് മെഷീനുകൾ (Vending Machines) സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് (Tamil Nadu). മെഷീന്റെ പ്രവർത്തനം എങ്ങനെയാണ് എന്നു വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു (Supriya Sahu) ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ പരിസ്ഥിതി സൗഹൃദ ബാഗുകൾ (eco-friendly bags) കൂടുതൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്.
“ഒടുവിൽ മഞ്ഞപ്പൈ വെൻഡിംഗ് മെഷീൻ എത്തിയിരിക്കുന്നു. പൊതുസ്ഥലങ്ങളിൽ മിതമായ നിരക്കിൽ തുണിസഞ്ചികൾ ലഭ്യമാക്കുക എന്നത് ഒരു വെല്ലുവിളിയാണ്. ചന്തകളിലും ബസ് സ്റ്റോപ്പുകളിലും ഈ മെഷീനുകൾ സ്ഥാപിക്കാനാണ് ഞങ്ങളുടെ ഉദ്ദേശം. പ്രോട്ടോടൈപ്പ് തയ്യാറായിക്കഴിഞ്ഞു. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ അറിയിക്കും”, വീഡിയോയ്ക്കൊപ്പം സുപ്രിയ സാഹു കുറിച്ചു.
ചൂണ്ടയിടൽ ഒരു കലയാണ്.
ഇടവിട്ട് പെയ്യുന്ന മഴയെ കൂസാതെ ഏഴോം പുഴക്കരയിൽ അക്ഷമരായിരുന്ന നൂറോളം പേർ. ചൂണ്ടക്കൊളുത്തിൽ പിടക്കുന്ന ദണ്ഡ മീനുമായി ആലക്കോട് സ്വദേശി എം സി രാജേഷ്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഏഴിലം ടൂറിസവുമായി ചേർന്ന് നടത്തിയ ചൂണ്ടയിടൽ മത്സരത്തിൽ ആദ്യമീനെ ചൂണ്ടയിലാക്കിയത് രാജേഷാണ്. ഏഴോം പുഴയിൽ നടന്ന മത്സരം കാണികൾക്ക് കൗതുകവും ആവേശവുമായി.ചൂണ്ടയിടൽ അത്ര നിസ്സാരമല്ലെന്ന് തെളിയിച്ചു കൊണ്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നും നൂറോളം മത്സരാർഥികളാണ് മഴയെ വകവയ്ക്കാതെ മത്സരത്തിൽ പങ്കെടുത്തത്. വേറിട്ട മത്സരത്തിലൂടെ വിനോദസഞ്ചാരത്തിന്റെ പുതിയ സാധ്യതകൾ തുറന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മത്സരാർഥികൾ പറഞ്ഞു. ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ടൂറിസം കലണ്ടർ അടിസ്ഥാനമാക്കി കയാക്കിംഗ് ചാമ്പ്യൻഷിപ്പ്, ബീച്ച് ഫുട്‌ബോൾ, മൺസൂൺ സൈക്ലിംഗ്, കളരി ചാമ്പ്യൻഷിപ്പ് തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് നടപ്പാക്കി വരുന്നത്.