നെറ്റ്ഫ്‌ളിക്‌സില്‍ ചെലവ് കുറഞ്ഞ പ്ലാന്‍ വരുന്നു.

സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സില്‍ ഈ വര്‍ഷം അവസാനത്തോടെ പരസ്യങ്ങള്‍ കാണിച്ച് തുടങ്ങും. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. ഇതുവഴി പരസ്യങ്ങളോടു കൂടിയുള്ള സബ്‌സ്‌ക്രിപ്ഷനെടുക്കാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

കരുതൽമേഖല ഒരു കിലോമീറ്റർ.

സംസ്ഥാനത്ത് പാരിസ്ഥിതികദുരന്തങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർവരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ച് കരട്.

ഡല്‍ഹി നഗരാതിർത്തിക്കുള്ളില്‍ 5 മാസത്തേക്ക് ചരക്കുവാഹനങ്ങള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: വാഹനങ്ങളുടെ മൂലമുള്ള അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ചരക്ക് വാഹനങ്ങള്‍ നഗരാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഒക്ടോബര്‍ ഒന്നു മുതല്‍ 2023 ഫെബ്രുവരി 28 വരെയാണ് ഇടത്തരം, വലിയ ചരക്ക് വാഹനങ്ങള്‍ക്ക് കെജ്‌രിവാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പഴം, പച്ചക്കറി, ധാന്യങ്ങള്‍, പാല്‍ തുടങ്ങി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല ശീതകാലത്ത് ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം വര്‍ധിക്കുകയും വായുവിന്റെ ഗുണമേന്മ കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

വെറ്ററിനറി സർജൻ ഒഴിവ്.

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (പത്തോളജി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. 01.01.2022 ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 39500 രൂപയാണ് ശമ്പളം. വെറ്ററിനറി സയൻസ് (പത്തോളജി) ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 1ന് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

പ്ലാസ്റ്റിക്കിന് ബദല്‍ പ്രോത്സാഹിപ്പിക്കാന്‍ ഡല്‍ഹി.

ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കല്‍ പ്ലാസ്റ്റിക്കിന് ബദല്‍ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ത്രിദിനമേള ഒരുക്കുന്നു.ഒന്നുമുതല്‍ മൂന്നുവരെ ത്യാഗരാജ സ്റ്റേഡിയത്തിലാണ് മേള നടത്തുന്നത്. പ്ലാസ്റ്റിക്കിന് ബദല്‍ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍, സംരംഭകര്‍, സംഘടനകള്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും. മണ്‍പാത്രങ്ങള്‍, തുണി പേപ്പറും ചണനാരും കൊണ്ടുള്ള ബാഗ് എന്നിവ പ്രദര്‍ശിപ്പിക്കും. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കു കൊണ്ട് നിര്‍മിച്ച ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കും. പ്ലാസ്റ്റിക്കിന് ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

http://www.globalbrightacademy.com/about.php

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ.

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സ്‌പെഷ്യൽ വേദാന്ത വിഭാഗത്തിൽ നിലവിലുള്ള ഒഴിവിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഉദ്യോഗാർഥികളുടെ അഭിമുഖം ജൂലൈ 4ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ചേംമ്പറിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ്  അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യാഗാർഥികൾ യോഗ്യത, ജനന തിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

വൈദ്യുതി ബസുകളാണ് വേണ്ടത്; സി.എന്‍.ജി. ബസ് വേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി.

തിരുവനന്തപുരം: സി.എന്‍.ജി. ബസ് കെ.എസ്.ആര്‍.ടി.സി.ക്ക് യോജ്യമല്ലെന്ന് മാനേജ്മെന്റ്. വൈദ്യുതിബസുകളാണ് സി.എന്‍.ജി.യെക്കാള്‍ പ്രയോജനകരം നിലവില്‍ കിഫ്ബി പ്രഖ്യാപിച്ച സഹായധനം വൈദ്യുതി ബസുകള്‍ വാങ്ങുന്നതിലേക്കു മാറ്റണം. സി.എന്‍.ജി.യുടെ വില ഉയരുന്നതും പ്രതികൂലമാണ്. ഡീസലിനുള്ള നികുതി ഒഴിവാക്കണമെന്നും കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ആവശ്യമുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് ആസൂത്രണബോര്‍ഡ് അംഗങ്ങളുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വൈദ്യുതി ചാര്‍ജ് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് പ്രഖ്യാപിക്കും. നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

ഇനി എളുപ്പത്തിൽ ലൈസന്‍സ് കിട്ടുകയുമില്ല.

ഡ്രൈവിങ് സ്‌കൂളുകളുടെ രൂപവും ഭാവവും മാറും. ഇനി ആര്‍ക്കും പെട്ടെന്ന് ഇവ തുടങ്ങാനാകില്ല. പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍, ചെറിയ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനത്തിന്റെ രീതിയിലേക്ക് മാറും. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാകുന്നതോടെ ഡ്രൈവിങ് ലൈസന്‍സിന് ആര്‍.ടി.ഓഫീസുകളില്‍ പോകേണ്ട. എഴുത്തുപരീക്ഷയും ടെസ്റ്റുമെല്ലാം ഡ്രൈവിങ് സ്‌കൂളുകള്‍തന്നെ നടത്തും ചുളുവില്‍ ലൈസന്‍സ് കിട്ടുകയുമില്ല. കര്‍ശനനിബന്ധനകളാണ് വരുന്നത്. മാറ്റങ്ങള്‍ ജൂലായ് മുതല്‍ നടപ്പാക്കാനാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതനുസരിച്ച് ഡ്രൈവിങ് സ്‌കൂളുകളെ രണ്ട് കാറ്റഗറിയായി തിരിക്കും. കുറഞ്ഞത് ഒരേക്കര്‍ സ്ഥലവും അനുബന്ധസൗകര്യങ്ങളുമുള്ളവര്‍ക്കേ ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ പരിശീലനം നല്‍കാന്‍ കഴിയൂ. വാണിജ്യവാഹനങ്ങളുടെ സ്‌കൂളാണെങ്കില്‍ സ്ഥലവും സൗകര്യങ്ങളും കൂടുതല്‍ വേണം. പരിശീലകര്‍ക്ക് നിശ്ചിത വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

ഡ്രൈവിങ് ലൈസന്‍സിലും മാറ്റങ്ങളുണ്ട്. ലൈസന്‍സ് രണ്ടുതരമായി തിരിക്കും. ടാക്‌സി വാഹനങ്ങളുംമറ്റും ഓടിക്കുന്നവര്‍ക്ക് വാണിജ്യ ലൈസന്‍സാണ് നല്‍കുക; സ്വകാര്യവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് വ്യക്തിഗത ലൈസന്‍സും. രേഖകള്‍ നല്‍കി ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് ലൈസന്‍സ് നേടാന്‍ പാഠ്യപദ്ധതിയും ഗതാഗതമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ടുഭാഗമുണ്ട്.

മഴവില്ല് പ്രോജക്ടിലേക്ക് വോളണ്ടിയറിനെ ആവശ്യമുണ്ട്.

http://www.globalbrightacademy.com/about.php

സര്‍ക്കാരിന്‍റെയും കെ-ഡിസ്കിന്‍റെയും ആഭിമുഖ്യത്തില്‍ കൊച്ചിന്‍  കോര്‍പറേഷന്‍റെ സഹായത്തോടു കൂടി എറണാകുളം മഹാരാജാസ് കോളേജില്‍ നടന്നുവരുന്ന മഴവില്ല് പദ്ധതിയിലേക്ക് ബി.എ, ബി.എസ്.സി ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21-28, ഓണറേറിയം 7500. താത്പര്യമുളളവര്‍ mazhavillumaharajas@gmail.com ഇ-മെയില്‍ ഐ.ഡിയിലേക്ക് മെയില്‍ അയക്കുക. ഇന്‍റര്‍വ്യൂ നടത്തുന്ന ദിവസവും സമയവും ഇ-മെയില്‍ അയക്കുന്ന പ്രകാരം അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 8714619225, 8714619226, 9188617405

 
Verified by MonsterInsights