രക്തദാന ക്യാമ്പ് നടത്തി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എൻ എസ് എസ് യൂണിറ്റ്

ഇലഞ്ഞി : ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ, മാതാ ഹോസ്പിറ്റൽ കോട്ടയം,എച്ച്ഡിഎഫ്സി ബാങ്ക് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി.രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഈ തവണ ക്യാമ്പ് ഒരുക്കിയത്.
എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോക്ടർ അനുപ് കെ ജെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രക്തദാനത്തെക്കുറിച്ചും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പ്രിൻസിപ്പൽ പരാമർശിക്കുകയും , രക്തദാനത്തിനായി മുന്നോട്ടുവന്ന കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.കോളേജ് രജിസ്ട്രാർ സുബിൻ പി എസ് , മാതാ ഹോസ്പിറ്റൽ പതോളജി വകുപ്പ് വിഭാഗം ഡോക്ടർ സില്‍വിയാ സിറിയക് എന്നിവർ പ്രസംഗിച്ചു.എച്ച്ഡിഎഫ്സി ഒ പി എസ്സ് മാനേജർ പ്രശാന്ത് ടി പി,എൻഎസ്എസ് ഓഫീസർ അഖിൽ ബഷീർ, സ്റ്റുഡൻറ് വോളന്റിയർ നന്ദു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

രക്തദാന ക്യാമ്പ് നടത്തി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എൻ എസ് എസ് യൂണിറ്റ്

ഇലഞ്ഞി : ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ, മാതാ ഹോസ്പിറ്റൽ കോട്ടയം,എച്ച്ഡിഎഫ്സി ബാങ്ക് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി.രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഈ തവണ ക്യാമ്പ് ഒരുക്കിയത്.
എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോക്ടർ അനുപ് കെ ജെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രക്തദാനത്തെക്കുറിച്ചും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പ്രിൻസിപ്പൽ പരാമർശിക്കുകയും , രക്തദാനത്തിനായി മുന്നോട്ടുവന്ന കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.കോളേജ് രജിസ്ട്രാർ സുബിൻ പി എസ് , മാതാ ഹോസ്പിറ്റൽ പതോളജി വകുപ്പ് വിഭാഗം ഡോക്ടർ സില്‍വിയാ സിറിയക് എന്നിവർ പ്രസംഗിച്ചു.എച്ച്ഡിഎഫ്സി ഒ പി എസ്സ് മാനേജർ പ്രശാന്ത് ടി പി,എൻഎസ്എസ് ഓഫീസർ അഖിൽ ബഷീർ, സ്റ്റുഡൻറ് വോളന്റിയർ നന്ദു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ശാസ്ത്രസാങ്കേതിക മ്യൂസിയത്തെ വിദ്യാർത്ഥി പ്രിയമാക്കാൻ സൈറ്റകിന് നാളെ തുടക്കം: *ശാസ്ത്രസാഹിത്യപരിഷത്ത് അറുപത് വർഷങ്ങൾക്ക് ആദരം

ശാസ്ത്ര പഠനാവസരങ്ങൾ കൂടുതൽ വിദ്യാർത്ഥികളിൽ എത്തിക്കാൻ സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആന്റ് അവയർനസ്സ് ക്യാമ്പയിൻ എന്ന പേരിൽ മൂന്നുമാസം നീളുന്ന പഠന സന്ദർശന പരിപാടിക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഇന്ന് (30 നവംബർ) തുടക്കമാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡോ. ജഗദീഷ് ചന്ദ്രബോസ് ദിനമായ നവംബർ 30 മുതൽ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 വരെയാണ് സൈറ്റക് സംഘടിപ്പിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിന്നിട്ട അറുപത് വർഷങ്ങൾക്ക് ആദരവെന്ന നിലയിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന സ്ഥാപനമാണിത് .വിവിധ ഭൗതികശാസ്ത്ര ശാഖകളിൽ നിന്ന് മാത്രമായുള്ള  മുന്നൂറിലേറെ പ്രദർശന വസ്തുക്കൾ നിലവിൽ മ്യൂസിയത്തിലുണ്ട് .പോപ്പുലർ സയൻസ് ,ഗണിതശാസ്ത്രംസൗരോർജ്ജം തുടങ്ങിയ ഗാലറികളും സജ്ജീകരിച്ചിട്ടുണ്ട്. പ്രിയദർശനി പ്ലാനിറ്റോറിയംസയൻസ് പാർക്ക്,ത്രീഡി തീയേറ്റർ തുടങ്ങിയവയും ആകർഷണങ്ങളാണ്. കമ്പ്യൂട്ടർ സയൻസ്ഇലക്ട്രോണിക്‌സ്ഓട്ടോമൊബൈൽബയോമെഡിക്കൽ എൻജിനീയറിങ് ഗ്യാലറികളുടെ നവീകരണ പ്രവൃത്തികൾ പൂർത്തിയായി വരുന്നു.മികച്ച ലൈബ്രറി സൗകര്യവും മ്യൂസിയത്തിലുണ്ട്. ഈ സാധ്യതകളിലേക്ക് വിദ്യാർഥി ലോകത്തിന്റെ വിപുലമായ ശ്രദ്ധ കൊണ്ടുവരുന്നതിനാണ് സൈറ്റക്  ഒരുക്കുന്നത്.

ഓരോ ദിവസവും ഓരോ സ്‌കൂളിൽ നിന്നായി 60 ൽ കുറയാത്ത കുട്ടികളുടെ ഒരു സംഘം പഠന സന്ദർശനത്തിന് എത്തും.ഗാലറികളും പ്രദർശനങ്ങളും വിശദമായി കണ്ടതിനു ശേഷം സംശയനിവാരണം വരുത്തുന്നതിനുള്ള അവസരമൊരുക്കും.തുടർന്ന് ഒരു മണിക്കൂർ നീണ്ട ശാസ്ത്രാവബോധക്ലാസും വിദഗ്ധ നേതൃത്വത്തിൽ ഇവർക്കായി ഒരുക്കുന്നുണ്ട്. അന്ധവിശ്വാസംഅശാസ്ത്രീയ ചിന്താരീതികൾ എന്നിവയ്‌ക്കെതിരെ അവബോധം നൽകുന്ന വിധത്തിലാണ് ശാസ്ത്രവിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഈ നേടുന്ന അറിവുകൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലുള്ള  പരിപാടികൾ തുടർന്ന് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം (ഡി സി ഐ പി) 2022 ഡിസംബർ മുതൽ 2023 ഏപ്രിൽ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 2022 ഡിസംബർ മുതൽ 2023 ഏപ്രിൽ വരെയുള്ള കാലയളവിനാണ്‌ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ആറ്‌ വർഷം പിന്നിട്ട പ്രോഗ്രാമിന്റെ ഇരുപത്തി നാലാമത് ബാച്ചാണിത്. ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ്‌ അടിസ്ഥാന യോഗ്യത.

പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽ തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ സർക്കാർ പദ്ധതികളെ വിശകലനം ചെയ്യാൻ അവസരമൊരുക്കുക വഴി വിമർശനാത്മകമായി വിഷയങ്ങളെ സമീപിക്കുവാനും, പ്രശ്ന പരിഹാരത്തിനുള്ള കഴിവ് ആർജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ്‌ പരിപാടി ക്രമീകരിച്ചിട്ടുള്ളത്. 

ഇന്റേർൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ www.dcipkkd.in/apply/ എന്ന വെബ്സൈറ്റിൽ നൽകിയ ഫോറം പൂരിപ്പിച്ചാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ 5 നകം അപേക്ഷ സമർപ്പിക്കണം. ഇതോടൊപ്പമുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കാം.

നാല്‌ മാസമാണ്‌ ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പന്റ് ഉണ്ടായിരിക്കില്ല. രണ്ട് ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് 9847764000 വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.

 

മെഡിക്കൽ കോളേജിൽ സുരക്ഷ കൂടുതൽ ശക്തമാക്കാൻ നടപടി

ഐസിയുവിലുള്ള രോഗിയ്ക്ക് ഒരു ബൈസ്റ്റാന്റർ മാത്രം

*മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ സുരക്ഷ കൂടുതൽ ശക്തമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാർഡിലുള്ള രോഗിക്ക് വാർഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടുതൽ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ഡോക്ടറുടെ നിർദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കും. ആശുപത്രി സന്ദർശന സമയം വൈകുന്നേരം 3.30 മുതൽ 5.30 വരെയാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് പോലീസ് എയ്ഡ് പോസ്റ്റിലുള്ള പോലീസിന്റേയും സെക്യൂരിറ്റി ചീഫിന്റേയും നമ്പരുകൾ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുന്നതാണ്. അലാം സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഭവത്തെ തുടർന്ന് മന്ത്രി വിളിച്ചു ചേർത്ത പോലീസിന്റേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റേയും പിജി ഡോക്ടർമാരുടേയും യോഗത്തിലാണ് തീരുമാനമെടുത്തത്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ പോലീസ് ഔട്ട് പോസ്റ്റ് രൂപീകരിക്കാൻ നടപടി സ്വീകരിക്കും. ഇതിലൂടെ ആശുപത്രികളിലെ ക്രമസമാധാന പ്രശ്നങ്ങളും മെഡിക്കോ ലീഗൽ കേസുകളും കൈകാര്യം ചെയ്യുന്നതിനും ഉടൻ തന്നെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനും സാധിക്കും. ഇതിനായുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. എല്ലാ മെഡിക്കൽ കോളേജുകളിലും രോഗികളുടെ ബന്ധുക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് ബ്രീഫ്രിംഗ് റൂം സ്ഥാപിക്കുന്നതാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പോലീസിന്റെ സഹായത്തോടെ മോക് ഡ്രിൽ സംഘടിപ്പിക്കും.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്ഡിഐജി നിശാന്തിനിമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യുതിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കലാകേശവൻസൂപ്രണ്ട് ഡോ. നിസാറുദ്ദീൻകോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർപിജി ഡോക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യാത്രയ്ക്കിടെ വിമാനത്തിൽ ലോകകപ്പ് കാണാൻ അവസരമൊരുക്കി എത്തിഹാദ് എയർവേസ്

ഇത്തിഹാദിലെ യാത്രക്കാർക്ക് ലോകകപ്പ് ഫുട്ബോൾ തത്സമയം കാണാൻ അവസരമൊരുക്കുന്നു. ഇ-ബോക്‌സ് വിനോദ ചാനലുകളായ സ്‌പോർട്ട് 24, സ്‌പോർട്ട് 24 എക്‌സ്‌ട്രാ എന്നിവ വഴിയാണ് ഫുട്ബോൾ മത്സരങ്ങൾ തത്സമയം കാണിക്കുന്നത്.

അബുദാബി ഹബ്ബിനും യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ലക്ഷ്യസ്ഥാനങ്ങൾക്കുമിടയിൽ പറക്കാൻ എയർലൈൻ ഉപയോഗിക്കുന്ന വൈഡ് ബോഡി എയർക്രാഫ്റ്റുകളിലാണ് തത്സമയ ടിവി സേവനം സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ലോകകപ്പ് ഫൈനൽ നടക്കുന്ന ഡിസംബർ 18 വരെ, ഖത്തർ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഗണ്യമായ വർദ്ധനവ് കണക്കിലെടുത്ത് ഇത്തിഹാദ് എയർവേയ്‌സ് അബുദാബിക്കും ദോഹയ്‌ക്കുമിടയിൽ ആറ് പ്രതിദിന സർവീസുകൾ പ്രത്യേകമായി ഓപ്പറേറ്റ് ചെയ്യും.

“തത്സമയ ഫുട്ബോൾ മത്സരങ്ങൾ കാണിക്കുന്നത് ഇത്തിഹാദിന്റെ വിപുലമായ ലൈവ് ടിവി സംവിധാനത്തിന്‍റെ ശേഷിയാണ്. ലോകമെമ്പാടുമുള്ള നിരവധി ഫുട്ബോൾ ആരാധകർ ആദ്യമായി ഈ മേഖലയിലേക്ക് പറക്കുന്നു, ഈ അതിഥികൾക്ക് ഞങ്ങളുടെ പ്രശസ്തമായ അറേബ്യൻ ആതിഥ്യം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ഇത്തിഹാദ് എയർവേസിന്റെ ബ്രാൻഡ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ടെറി ഡാലി പറഞ്ഞു.

ലൈവ് ഫുട്ബോളിന് (NFL) പുറമേ സ്ട്രീം ചെയ്യാൻ കഴിയുന്ന രണ്ട് അന്താരാഷ്ട്ര കായിക മത്സരങ്ങളാണ് നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷനും (NBA) നാഷണൽ ഫുട്ബോൾ ലീഗും. കൂടാതെ, തത്സമയ അന്താരാഷ്ട്ര വാർത്താ ശൃംഖലകളും ഏറ്റവും പുതിയ ഹോളിവുഡ്, ബോളിവുഡ് സിനിമകളും എത്തിഹാദിന്റെ E-BOX-ൽ ലഭ്യമാണ്.

എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷൻ ഇത്തിഹാദ് എയർവേസിന് മിഡിൽ ഈസ്റ്റിലെ മികച്ച വിനോദ അനുഭവത്തിനുള്ള 2022 പാസഞ്ചർ ചോയ്സ് അവാർഡ് (APEX) നൽകിയിരുന്നു. ലോകമെമ്പാടുമുള്ള യാത്രക്കാരും 600-ലധികം എയർലൈനുകളുടെ ഏകദേശം ഒരു ദശലക്ഷം ഫ്ലൈറ്റുകൾ വിലയിരുത്തിയാണ് 2022ലെ പാസഞ്ചർ ചോയ്സ് അവാർഡ് നൽകിയത്. സീറ്റ് സൗകര്യം, ക്യാബിൻ സേവനം, ഭക്ഷണ പാനീയങ്ങൾ, വിനോദം, വൈഫൈ. എന്നിവയൊക്ക വിലയിരുത്തിയാണ് അവാർഡ് നൽകിയത്.

ഇന്നത്തെ സാമ്പത്തിക ഫലം: ധനലാഭമുണ്ടാകും; ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക

വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 നവംബർ 30 ലെ സാമ്പത്തിക ഫലം അറിയാം.

മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ബിസിനസ് കാര്യങ്ങളിൽ കൂടുതൽ ആലോചിച്ച് തീരുമാനങ്ങൾ എടുക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുക. കച്ചവടങ്ങൾക്ക് ഉചിതമായ സമയമാണ്. ഒറ്റയ്ക്കുള്ള ജോലികളെക്കാളും കൂട്ടായ പ്രവർത്തനമായിരിക്കും ഉചിതം. ഇതിലൂടെ നിങ്ങൾക്ക് ലാഭം വന്നു ചേരും. 

ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഒരുപാട് കാലമായി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. ഇന്നത്തെ ദിവസം വഞ്ചിതരാകാനുള്ള സാധ്യതയുണ്ട്. ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഈ ദിവസം ജോലിയിൽ സംതൃപ്തരായിരിക്കും.

മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം വലിയ നിക്ഷേപങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിങ്ങൾ കാര്യമായി ചിന്തിക്കും. അതിനാൽ തന്നെ ഭാവിയിലേക്ക് കുറച്ച് പണം സ്വരൂപിച്ചു വയ്ക്കാൻ നിങ്ങൾ ശ്രമിച്ചേക്കും. സ്വർണത്തിലോ ഓഹരികളിലോ നിക്ഷേപിക്കുന്നതിലൂടെ ലാഭം വന്നു ചേരും. 

ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് ജോലിയിൽ സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യം വരും. കൂട്ടായ പ്രവർത്തനങ്ങളിൽ നിങ്ങളുടെ കഴിവ് തെളിയിക്കേണ്ട ദിവസം കൂടി ആയിരിക്കും ഇത്. കൂടാതെ ശരിയായി ആശയവിനിമയം നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾക്ക് പ്രതീക്ഷിക്കാതെ ചില ലാഭങ്ങൾ വന്നു ചേരും.

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: വീട്ടുജോലികൾ വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ കഠിനാധ്വാനം ആവശ്യമായി വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. തൊഴിൽപരമായ നിങ്ങളുടെ പരിശ്രമങ്ങൾക്ക് മികച്ച നേട്ടം ലഭിക്കും. ഈ രാശിയിൽ ജനിച്ചവർക്ക് സാമ്പത്തികമായി വളരെ മികച്ച ദിവസമായിരിക്കും ഇന്ന്.

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് മെച്ചപ്പെടും. എന്നാൽ ആരോഗ്യ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ സംരംഭത്തിന്റെ പേരും പ്രശസ്തിയും വർദ്ധിക്കും. ജോലികളിൽ ഇന്ന് സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്, എന്നാൽ ജോലിയിലുള്ള നിങ്ങളുടെ ആത്മസമർപ്പണം അതെല്ലാം മറികടക്കാൻ സഹായിക്കും.

സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് ഇന്ന് തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എങ്കിലും നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ഇന്ന് നിങ്ങൾക്ക് സാമൂഹിക പ്രവർത്തനങ്ങളോട് കൂടുതൽ താൽപര്യം ജനിക്കും. മികച്ച വീക്ഷണത്തോടെ എന്തെങ്കിലും ഒരു പുതിയ കാര്യം ആരംഭിക്കുക. 

ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ബിസിനസ്സിലെ പങ്കാളിത്ത കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ സന്താനങ്ങൾ മുഖേന ഇന്ന് നിങ്ങൾക്ക് പണമോ പ്രശസ്തിയോ കൈവരും. ഈ രാശിയിൽ ജനിച്ചവർ ഇന്ന് വിദ്യാഭ്യാസ രംഗത്ത് വിജയം കൈവരിക്കും. 

നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ബിസിനസ്സിനു വേണ്ടി ആണെങ്കിലും അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. കിംവദന്തികൾക്ക് ചെവി കൊടുക്കാതിരിക്കുക. ബിസിനസിൽ ലാഭം കണ്ടെത്തുന്നതിനായി കൂടുതൽ അർപ്പണബോധം ആവശ്യമായി വരും. ജോലിയിൽ കൂടുതൽ ശ്രദ്ധ പാലിക്കുക. ബജറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജോലിക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാനും തൊഴിൽപരമായി പുരോഗതി നിലനിർത്താനും സാധിക്കും. എല്ലാവരിൽ നിന്നും നിങ്ങൾക്ക് ആവശ്യമായ സഹകരണവും പിന്തുണയും ലഭിക്കും. ബിസിനസ് പ്രവർത്തനങ്ങൾക്ക് വേഗത കൈവരും. 

ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കും. നിങ്ങളുടെ ആശയങ്ങൾ എല്ലാവരും അംഗീകരിക്കും. പദ്ധതികൾ സുഗമമായി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കും. ജോലിയിൽ കാര്യക്ഷമത വർദ്ധിക്കും. തടസ്സങ്ങൾ നീങ്ങും. ആകർഷകമായ ഓഫറുകളും അവസരങ്ങളും നിങ്ങളെ തേടി എത്തും. ഇവയെല്ലാം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുക.

ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് കൂടുതൽ ധൈര്യം കൈവരും. നിങ്ങൾ ഇന്ന് സജീവമായി പ്രവർത്തിക്കുകയും എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുകയും ചെയ്യും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും. ജോലികൾ പൂർത്തീകരിക്കുന്നതിൽ വേഗത കൈവരും. എന്നാൽ അമിത ആവേശം കാണിക്കരുത്. ഒരു യാത്ര പോകുന്നത് നിങ്ങൾക്ക് പ്രയോജനകരമാവും.

Как Устроен Слот И Как и Него Играть: гипотезу На Примере известного Онлайн-казино Развлечени

Как Устроен Слот И Как и Него Играть: гипотезу На Примере известного Онлайн-казино Развлечения Как Играть…

Pin Up Online Casino Azerbaycan ️ Onlayn Kazino Pinup Rəsmi Saytı

Pin Up Online Casino Azerbaycan ️ Onlayn Kazino Pinup Rəsmi SaytıPin Up bet casino xüsusiyyətlərindən biri…

257 വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയില്‍

കോവിഡ് പ്രതിസന്ധിക്കുശേഷം സജീവമാകുന്ന ടൂറിസം മേഖലയ്ക്കു പുത്തന്‍ ഉണര്‍വേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍…

Verified by MonsterInsights