യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകളിൽ വലിയ കുറവ്

അന്താരാഷ്ട്ര യാത്രക്കാർക്ക് ഏർപ്പെടുത്തിയ ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളെത്തുടർന്നാണ് നിരക്കിൽ ഇടിവുണ്ടായത്. എമിറേറ്റ്സ് എയർലൈനും ഫ്ളൈ ദുബായിയും ദുബായിൽനിന്ന് കൊച്ചിയിലേക്ക് 300മുതൽ 500വരെ ദിർഹത്തിനുള്ളിൽ (ഏകദേശം 6000 രൂപ മുതൽ 10000 രൂപ വരെ) ടിക്കറ്റുകൾ നൽകുന്നുണ്ട്. ദുബായിൽനിന്ന് തിരുവനന്തപുരത്തേക്ക് 390 ദിർഹം മുതൽ (ഏകദേശം 7800 രൂപ) ടിക്കറ്റുകൾ ലഭ്യമാണ്. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 380 ദിർഹം മുതൽ 600 വരെ ദിർഹത്തിനുള്ളിൽ (ഏകദേശം7600 രൂപ മുതൽ 12,000 രൂപ വരെ) ടിക്കറ്റുകൾ ലഭിക്കും. ദുബായിൽനിന്ന് മുംബൈയിലേക്കുള്ള നിരക്ക് 300 ദിർഹവും (ഏകദേശം 6000 രൂപ) അതിൽ താഴെയുമായി കുറഞ്ഞു. ഡൽഹിയിലേക്ക് 330 ദിർഹം മുതലാണ് നിരക്ക്.

ചില ട്രാവൽ പോർട്ടലിൽ ദുബായ്-ഇന്ത്യ റൂട്ടിലെ പ്രതിദിന ബുക്കിങ് 120 ആയി കുറഞ്ഞിട്ടുണ്ട്. ഒരാഴ്ചമുമ്പ് 142 ബുക്കിങ്ങുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, യു.എ.ഇ.യിലെ പുതിയ വാരാന്ത്യ അവധിമാറ്റമൊന്നും യാത്രാനിരക്കിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ട്രാവൽ ഏജൻസികൾ വ്യക്തമാക്കി. കഴിഞ്ഞവർഷം യു.എ.ഇ.-ഇന്ത്യ യാത്രാ നിരോധനത്തിന്റെ സമയത്തായിരുന്നു നിരക്കിൽ ഇത്തരത്തിൽ കുറവ് രേഖപ്പെടുത്തിയത്.

അതേസമയം, ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്കുള്ള വിമാനയാത്രാനിരക്കിലുള്ള വർധന തുടരുകയാണ്. ഡൽഹിയിൽനിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾക്ക് 1000 മുതൽ 1500 വരെ ദിർഹമാണ് (ഏകദേശം 20,000 രൂപ മുതൽ 30,000 രൂപ വരെ) ഈടാക്കുന്നത്. മുംബൈ-ദുബായ് ഒറ്റയാത്രയ്ക്ക് ചില എയർലൈനുകൾ 2600 ദിർഹം വരെ (ഏകദേശം 52,000 രൂപ വരെ) ഈടാക്കുന്നുണ്ട്. കൊച്ചി-ദുബായ് 1300 ദിർഹം വരെ (ഏകദേശം 26,000 രൂപ വരെ) ചെലവാകും. തിരുവനന്തപുരം-ദുബായ് ടിക്കറ്റിന് ചില വിമാനങ്ങൾ 1500 മുതൽ 4000 ദിർഹം വരെ (ഏകദേശം 30,000 രൂപ മുതൽ 80,000 രൂപ വരെ) ഈടാക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് ദുബായിലേക്ക് 1000മുതൽ 1400 ദിർഹത്തിനിടയ്ക്കാണ്(ഏകദേശം 20,000-28,000 രൂപ)നിരക്ക്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒമിക്രോൺ നിസ്സാരമല്ല

നേരിയ രോഗലക്ഷണങ്ങളും കുറഞ്ഞ മരണനിരക്കും കണക്കിലെടുത്ത് ഒമിക്രോണിനെ നിസ്സാരവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടുതരംഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തോത് ഇരട്ടിയാണെന്നും ജാഗ്രതക്കുറവ് ഗുരുതരവിപത്തിന് വഴിയൊരുക്കുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വ്യാപനം വർധിച്ചാൽ 60 പിന്നിട്ടവർ, ഗുരുതരരോഗങ്ങളുള്ളവർ എന്നിവരിലേക്ക് രോഗമെത്തും. ഇത് മുമ്പുണ്ടായതിന് സമാനമായ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക്  കാരണമാകും. ഒമിക്രോണിനെത്തുടർന്നുള്ള കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ 20 ദിവസത്തിനിടെ മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഡൽഹി, കേരളം, തമിഴ്നാട്, കർണാടകം, ഝാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ വർധിക്കുകയാണ്.

കഴിഞ്ഞ ഡിസംബർ 15-ന് 5141 സജീവ കോവിഡ് രോഗികളുണ്ടായിരുന്ന മഹാരാഷ്ട്രയിൽ ജനുവരി അഞ്ച് ആയപ്പോൾ രോഗികളുടെ എണ്ണം 69,008 ആയി. പശ്ചിമബംഗാളിൽ 3932-ൽനിന്ന് 32,484-ലെത്തി. ഡൽഹിയിൽ 344-ൽനിന്ന് 19,522 ആയി. രോഗികളുടെ എണ്ണത്തോടൊപ്പം രോഗസ്ഥിരീകരണ നിരക്ക് 2.5 ശതമാനത്തിനു മുകളിലുള്ള ജില്ലകളുടെ എണ്ണവും വർധിക്കുന്നു. പത്തുദിവസത്തിനിടെ 39-ൽനിന്ന് 156-ലെത്തി. ജാഗ്രതയിലൂടെമാത്രമേ രോഗനിയന്ത്രണം സാധ്യമാകൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. മുഖാവരണം ധരിക്കണം. കോവിഡ് പോലെ വായുവിലൂടെയും ശ്രവങ്ങളിലൂടെയുമാണ് രോഗം പകരുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യു.എ.ഇ. യിൽ വീണ്ടും ‘വർക്ക് ഫ്രം ഹോം’

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കരുതൽ നടപടികൾ യു.എ.ഇ. കൂടുതൽ ശക്തമാക്കുന്നു. കോവിഡ് ബാധിതരുടെ പ്രതിദിന സംഖ്യ നൂറിൽ താഴെയായിരുന്നത് രണ്ടാഴ്ചകൊണ്ട് 2500 കവിഞ്ഞതോടെയാണ് മുൻകരുതൽ കടുപ്പിക്കാനുള്ള തീരുമാനം. യു.എ.ഇ.യിലെ ഒട്ടുമിക്ക കമ്പനികളും വീണ്ടും ഹൈബ്രിഡ്, വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. കൂടാതെ, രാജ്യത്ത് പുതിയ വാരാന്ത്യ അവധിപ്രഖ്യാപനം പ്രാബല്യത്തിലായതും മിക്ക സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ വീണ്ടും ആരംഭിച്ചതുമെല്ലാമായി പൊരുത്തപ്പെടാൻ വർക്ക് ഫ്രം ഹോം സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ക്രമേണ സ്വകാര്യമേഖലയും പുതിയ പ്രവൃത്തിദിനങ്ങളിലേക്ക് മാറിയേക്കുമെന്നാണ് വിവരം. ടെക്‌നോളജി, മൊത്തവ്യാപാരം, കസ്റ്റമർ കോൺടാക്ട് സെന്ററുകൾ, പ്രൊഫഷണൽ സർവീസുകൾ എന്നിവയാണ് പ്രധാനമായും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാനിരിക്കുന്നതെന്ന് റിക്രൂട്ട്‌മെന്റ്, എച്ച്.ആർ. ഇൻഡസ്ട്രി എക്സിക്യുട്ടീവുകൾ വ്യക്തമാക്കി.

കോവിഡ് ഗുരുതരമല്ലാത്തവർ അധികവും വീടുകളിൽത്തന്നെയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഫലം നെഗറ്റീവ് ആകുന്നവർ വീടുകളിരുന്ന് ജോലി പുനരാരംഭിക്കുന്നതും സാധാരണമാണ്. ജീവനക്കാർക്ക് ഇത്തരം സംവിധാനങ്ങൾ നേരത്തേമുതൽ ഏർപ്പെടുത്തിവരുന്നതായി വിവിധ ബിസിനസ് കൺസൾട്ടൻസി സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പറഞ്ഞു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ യു.എ.ഇ. നിവാസികൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. മുഖാവരണം, സാനിറ്റൈസർ എന്നിവയുടെ ഉപയോഗത്തിൽ മുന്നിലാണ് യു.എ.ഇ. എന്ന് അന്താരാഷ്ട്ര പഠനങ്ങൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സൗദി അറേബ്യയെക്കാൾ ഏറ്റവും മികച്ചരീതിയിലാണ് യു.എ.ഇ.യിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. ആഗോളതലത്തിലെ രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോൾ കോവിഡ് വ്യാപനം യു.എ.ഇ.യിൽ സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി കുറവാണെന്നാണ് പഠനറിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

യു.എ.ഇ.യിൽ പുതുതായി 2581 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ രോഗപ്രതിരോധമന്ത്രാലയം അറിയിച്ചു. 796 പേർ രോഗമുക്തി നേടി. ഒരു മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണം ഇതോടെ 2170 ആയി. ആകെ രോഗികൾ 7,72,189 ആണ്. ഇവരിൽ 7,48,511 പേരും രോഗമുക്തി നേടി. പുതുതായി 18,821 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ആകെ ഡോസുകളുടെ എണ്ണം ഇതോടെ 22,72,111 ആയി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിമാനയാത്രക്കാർക്ക് കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധനാഫലം നിർബന്ധം

ഇന്ത്യയുൾപ്പെടെ പന്ത്രണ്ടിലേറെ രാജ്യങ്ങളിൽനിന്ന് യു.എ.ഇ.യിലേക്കെത്തുന്ന വിമാനയാത്രക്കാർക്ക് 48 മണിക്കൂർ സാധുതയുള്ള കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധനാഫലം നിർബന്ധമാണെന്ന് ഓർമിപ്പിച്ച് എയർലൈനുകൾ. ദുബായ് വിമാനത്താവളം വഴിയുള്ള എല്ലാ യാത്രക്കാർക്കും ഇത് നിർബന്ധമാണെന്ന് എമിറേറ്റ്‌സ് എയർലൈൻ വെബ്‌സൈറ്റിലൂടെ അറിയിച്ചു. ആർ.ടി.പി.സി.ആർ. പരിശോധനാഫലത്തിൽ പരിശോധന നടത്തിയത് എവിടെനിന്നെന്ന് വ്യക്തമാക്കിയിരിക്കണം.

ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, സുഡാൻ, സാംബിയ എന്നിവിടങ്ങളിൽനിന്ന് ദുബായിൽ വരുന്നതോ ട്രാൻസിറ്റ് ചെയ്യുന്നതോ ആയ യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ക്യൂ.ആർ. കോഡ് സഹിതമുള്ള 48 മണിക്കൂർ സാധുതയുള്ള കോവിഡ് സർട്ടിഫിക്കറ്റ് കൈവശം വെക്കണം. ചെക്ക്-ഇൻ ചെയ്യുമ്പോഴും ദുബായ് വിമാനത്താവളങ്ങളിൽ എത്തുമ്പോൾ ദുബായ് ഹെൽത്ത് അതോറിറ്റി പ്രതിനിധികൾക്കും ക്യൂ.ആർ. കോഡ് ഹാജരാക്കണം. കൂടാതെ വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെടുന്നതിന് ആറുമണിക്കൂറിനകം ക്യൂ.ആർ. കോഡ് സഹിതമുള്ള റാപ്പിഡ് കോവിഡ് പി.സി.ആർ. പരിശോധനാ റിപ്പോർട്ടും വാങ്ങിയിരിക്കണം.

ജനുവരി മുതൽ ലെബനനിൽനിന്ന്‌ ദുബായിലേക്ക് എമിറേറ്റ്‌സ് എയർലൈൻ വഴി യാത്രചെയ്യുന്നവർ 48 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് ഫലം കരുതണം. അംഗോള, ബോട്‌സ്വാന, കോംഗോ, എത്യോപ്യ, ഘാന, ഗിനിയ, കെനിയ, നൈജീരിയ, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, യുഗാൺഡ, സിംബാബ്‌വേ എന്നിവിടങ്ങളിൽനിന്നുള്ളവർക്കും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്താൻ, അംഗോള, അർജന്റീന, അസർബൈജാൻ, ബംഗ്ലാദേശ്, ബോസ്നിയ, ബ്രസീൽ, കംബോഡിയ, ചിലി, ഈജിപ്ത്, എത്യോപ്യ, ജോർജിയ, ഘാന, ഗിനിയ, ഇന്ത്യ, ഇറാൻ, ഇറാഖ് തുടങ്ങി അമ്പതിലേറെ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ ദുബായിലെത്തിയാൽ മറ്റൊരു കോവിഡ് പരിശോധനകൂടി നടത്തണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒമിക്രോണ്‍ പടരുന്നു അതിവേഗത്തിൽ

ഒമിക്രോൺ വിദേശരാജ്യങ്ങൾ കടന്ന് ഇന്ത്യയിലും കേരളത്തിലും എത്തിയിരിക്കുകയാണ്. കൊടുങ്കാറ്റിനായി കാത്തിരിക്കാൻ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. നിലവിൽ ഒമിക്രോണിനെ സംബന്ധിച്ച നിഗമനങ്ങളിലെത്താനും പ്രതിരോധമാർഗങ്ങൾ ഏർപ്പെടുത്താനും വിദേശരാജ്യങ്ങളിൽനിന്നു ലഭിക്കുന്ന വിവരങ്ങളെയാണ് അടിസ്ഥാനമാക്കേണ്ടിയിരിക്കുന്നത്. ഡെന്മാർക്ക്, നെതർലൻഡ്സ്, ഇംഗ്ളണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഒമിക്രോൺ പകർച്ചയിലും മറ്റു കാര്യങ്ങളിലും പ്രതീക്ഷിച്ചതുപോലെത്തന്നെയാണ് മുന്നോട്ടുപോകുന്നതെങ്കിലും സമൂഹത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതം നിലവിൽ പ്രവചനാതീതമാണ്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഇത് നാം കണ്ടതാണ്. രോഗം പടരുമ്പോൾമാത്രമേ അത് സമൂഹത്തിൽ ഏതുതരത്തിലൊക്കെയുള്ള പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയൂ.

വളരെ വേഗം പടരുന്നതാണ് ഒമിക്രോൺ എന്നകാര്യം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഒന്നര-രണ്ടു ദിവസം മതി കേസുകൾ ഇരട്ടിയാകാൻ. ഇതിനു മുമ്പുള്ള രണ്ടു വകഭേദങ്ങളെക്കാളും വേഗമേറിയതാണിത്. കാട്ടുതീപോലെ പടരാനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ഡിസംബർ ആദ്യം യു.കെ.യിൽ 46,000 കേസുണ്ടായിരുന്നത് 73,000 ആകാൻ രണ്ടാഴ്ചമാത്രമേ വേണ്ടിവന്നുള്ളൂ. ലോകാരോഗ്യ സംഘടനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗപ്പകർച്ചയുടെ വേഗം തന്നെയാണ് ഇവിടെ പ്രശ്നം. രോഗികൾക്ക് വീട്ടിലുള്ള പരിചരണമോ പ്രാഥമിക പരിചരണകേന്ദ്രങ്ങളിലെ ചികിത്സയോ മതിയാകുമെങ്കിലും ഒരു വീട്ടിലെ എല്ലാവർക്കും രോഗം വരുകയോ അയൽപക്കക്കാരിലേക്കുകൂടി പകരുകയോ ചെയ്താൽ ഏറ്റവും അടിസ്ഥാനപരമായ പരിചരണംപോലും ചിലപ്പോൾ ലഭ്യമാക്കാനാകാതെ വന്നേക്കാം. പരിചരിക്കാനുള്ള ആളുകളുടെ എണ്ണം താരതമ്യേന കുറവാണെന്നതാണ് കാരണം.

വാക്ലിൻ എടുത്തവർക്കും ഒമിക്രോൺ പിടിപെടുന്നുണ്ടെന്നത് ശരിയാണ്. ഡെന്മാർക്കിലും മറ്റും രണ്ടു ഡോസും എടുത്തവർക്കുപോലും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗതീവ്രത കുറവാണെങ്കിലും രോഗലക്ഷണങ്ങളുണ്ടായേക്കാം. ക്ഷീണംപോലുള്ള പ്രശ്നങ്ങൾ രോഗികളെ വിശ്രമത്തിലേക്ക് തള്ളിവിടും. മാത്രമല്ല, വീട്ടിലുള്ള മറ്റുള്ളവർക്കും അയൽക്കാർക്കും രോഗം പകരും. ഇത് പുറത്തേക്കു പടർന്നായിരിക്കും വലിയൊരു തരംഗംതന്നെ ഉണ്ടാകുക. ആഘോഷങ്ങൾ, യോഗങ്ങൾ, സത്കാരങ്ങൾ തുടങ്ങി ആളുകൾ കൂടുന്ന പരിപാടികളിൽനിന്നാണ് ഒമിക്രോൺ ഏറ്റവുമധികം പകർന്നിരിക്കുന്നത്. അത്തരം പരിപാടികളിൽ പങ്കെടുക്കുന്ന ഒരാൾക്ക് രോഗമുണ്ടെങ്കിൽ എല്ലാവരിലേക്കും പകർന്നേക്കാം. അങ്ങനെ വൈറസ് വീടുകളിലെത്തുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. അതുകൊണ്ടുതന്നെ അത്തരം പരിപാടികളുടെ കാര്യത്തിൽ കൃത്യമായ പ്രോട്ടോകോൾ നിശ്ചയിക്കേണ്ടതുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ബിഗ് ഡേറ്റ ബയോളജിയില്‍ പി.ജി. ഡിപ്ലോമ

ബിഗ് ഡേറ്റ ബയോളജി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി (ഐ.ബി.എ.ബി.) അപേക്ഷ ക്ഷണിച്ചു. ബയോളജിക്കൽ, മെഡിക്കൽ ഡേറ്റ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ഡേറ്റാ സയന്റിസ്റ്റ്, ഡേറ്റാ എൻജിനിയർ തുടങ്ങിയവരുടെ ആവശ്യകത പ്രോഗ്രാമിന് പ്രാധാന്യം നൽകുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷിക്കാം: 15 വരെ

ആധാർ കാർഡിലെ തെറ്റുകൾ തിരുത്തിയതിന്റെ ഭാഗമായി ആധാർ കാർഡിൽ വ്യത്യാസങ്ങൾ വന്നിട്ടുള്ളവർക്ക് റിന്യൂവൽ അപേക്ഷ സമർപ്പിക്കാം. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റി സ്റ്റുഡന്റ്സ് സ്കീം ഫ്രഷ്, റിന്യൂവൽ അപേക്ഷകർക്ക് തൊട്ടു മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥയിൽ ഈ അധ്യയനവർഷം ഇളവുനൽകിയിട്ടുണ്ട്. വിവരങ്ങൾക്ക്: 9446096580, 04712306580. www.dcescholarship.kerala.gov.in

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അറിയാം വെളുത്തുള്ളിയുടെ സൗന്ദര്യ നുറുങ്ങുകളും തന്ത്രങ്ങളും

ഭക്ഷണത്തിൽ വെളുത്തുള്ളി ധാരാളം ഉൾപ്പെടുത്തുന്നവരുണ്ട്. എന്നാൽ രുചി കൂട്ടാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും മികച്ചതാണ് വെളുത്തുള്ളി. മുഖക്കുരു മാറ്റാനും ബ്ലാക് ഹെഡ്സ് ഇല്ലാതാക്കാനുമൊക്കെ വെളുത്തുള്ളി മികച്ചതാണ്. വെളുത്തുള്ളി കൊണ്ടുള്ള ബ്യൂട്ടി ടിപ്സാണ് താഴെ നൽകിയിരിക്കുന്നത്.

 > മുഖക്കുരുവിനെതിരെ : മുഖക്കുരുവിനെതിരെ വീട്ടിൽ സ്വീകരിക്കാവുന്ന മികച്ച മാർഗമാണ് വെളുത്തുള്ളി. ഇതിലെ ആന്റിഓക്സിഡന്റുകൾ ചർമത്തിലെ ഇൻഫെക്ഷനുകളെ ഇല്ലാതാക്കുകയും മുഖക്കുരു വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. വെളുത്തുള്ളി നീരെടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം.

 > ബ്ലാക്ഹെഡ്സിന് ഗുഡ്ബൈ : മിക്കവരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ബ്ലാക് ഹെഡ്സ്. മൂക്കിന് ഇരുവശവും താടിയുടെ ഭാഗത്തുമെല്ലാം ബ്ലാക് ഹെഡ്സ് കാണാറുണ്ട്. ചർമത്തിൽ എണ്ണമയം കൂടുന്നതിനനുസരിച്ച് ബ്ലാക് ഹെഡ്സും കൂടുന്നതു കാണാം. അതിനായി അൽപം വെളുത്തുള്ളിയും തക്കാളിയും നന്നായി ഉടച്ച് ആ പേസ്റ്റ് ഫേസ് മാസ്ക് ആയി മുഖത്തിടുക.

 > ചുളിവുകൾ ഇല്ലാതാക്കും : ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും മികച്ച വഴിയാണ് വെളുത്തുള്ളി. അൽപം വെളുത്തുള്ളി അല്ലികളെടുത്ത് ചതച്ച് തേനും ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റാക്കുക. ഈ പേസ്റ്റ് പത്തുമിനിറ്റോളം മുഖത്തു വച്ച് ഇളംചൂടുവെള്ളത്തിൽ കഴുകിക്കളയാം.

 > സ്ട്രെച്ച് മാർക്കുകൾ : ശരീരത്തിലെ സ്ട്രെച്ച് മാർക്കുകളെ പ്രതിരോധിക്കാൻ വെളുത്തുള്ളിക്ക് കഴിവുണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫർ ആണ് ഇതിന് സഹായിക്കുന്നത്. ചൂടാക്കിയ ഗാർലിക് ഓയിൽ സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ പുരട്ടാം. ഒരാഴ്ചയോളം ഇടയ്ക്കിടെ ഇപ്രകാരം ചെയ്യുന്നത് മാറ്റമുണ്ടാക്കും.

 > നഖസംരക്ഷണത്തിന് :  നഖങ്ങൾ പൊട്ടിപ്പൊകാതിരിക്കാനും ദുർബലാകാതിരിക്കാനും വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. അൽപം ചൂടാക്കിയ ഗാർലിക് ഓയിൽ ഉറങ്ങുംമുമ്പ് നഖങ്ങളിൽ പുരട്ടിയാൽ മതി. ഇത് നഖങ്ങൾ മഞ്ഞനിറമാകുന്നതും തടയും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഗൾഫിൽ ഒരിടവേളയ്ക്കുശേഷം കോവിഡ് വ്യാപനംകൂടി

ഗൾഫിൽ കോവിഡ് വ്യാപനം കൂടുന്നു.യു.എ.ഇയിൽ തിങ്കളാഴ്ച 2515 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 862 പേർ രോഗമുക്തി നേടുകയും ചെയ്തു. ഒരാൾകൂടി മരിച്ചു. ഒമാനിൽ 176 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 98.2 ശതമാനമാണ് ഒമാനിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ 1024 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 298 പേർ സുഖം പ്രാപിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിൽ 24 മണിക്കൂറിനിടെ 1177 പേരിൽകൂടി രോഗം റിപ്പോർട്ട് ചെയ്തു. 186 പേർ സുഖംപ്രാപിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിഷ്കരിച്ച ഐസലേഷൻ, ക്വാറന്റീൻ നിയമങ്ങൾ, കോവിഡ് രോഗികൾ സ്വീകരിക്കേണ്ട പുതിയ മാർഗരേഖ എന്നിവ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പുറത്തിറക്കി. യു.എ.ഇ.യിലെ സർക്കാർ ജീവനക്കാർക്ക് ഗ്രീൻ പാസ് നിർബന്ധം എന്ന നിയമം പ്രാബല്യത്തിലായി. അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ഉണ്ടെങ്കിൽമാത്രമേ പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാനാവൂ. അബുദാബിയിൽ സർക്കാർ ജീവനക്കാർക്ക് നേരത്തേതന്നെ ഗ്രീൻ പാസ് നിർബന്ധമാണ്. പ്രതിദിന കോവിഡ് കേസുകൾ ഉയരാൻ തുടങ്ങിയതോടെയാണ് ഈ നിയമം യു.എ.ഇയിൽ മൊത്തം നടപ്പാക്കിയത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എച്ച്.എൽ.എൽ. ലൈഫ്കെയറിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 > ഡെപ്യൂട്ടി പ്രോജക്ട് മാനേജർ: എം.ബി.ബി.എസ്/ ബി.ഡി.എസ്/ ബി.എച്ച്.എം.എസ്/ ബി.എ.എം.എസ്, പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്സും ഒരു വർഷത്തെ പ്രവർത്തനപരിചയവും.

 > ഓഫീസർ (ലാബ് അഡ്മിനിസ്ട്രേഷൻ ആൻഡ് കോഓർഡിനേഷൻ): ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഏഴുവർഷത്തെ പ്രവർത്തനപരിചയവും

 > ഡെപ്യൂട്ടി മാനേജർ (ക്യു.എ/ ക്യൂ.സി. ആൻഡ് പ്രോഡക്ട് സർട്ടിഫിക്കേഷൻ): എം.ഫാം (പിഎച്ച്.ഡി, അഭിലഷണീയം), അഞ്ചുവർഷത്തെ പ്രവർത്തന പരിചയം.

 > പ്രോഡക്ട് ഇംപൂവ്മെന്റ് എൻജിനീയർ: കെമിക്കൽ എൻജി.നീയറിങ്ങിൽ ബി.ഇ./ ബി.ടെക്. അഞ്ചുവർഷത്തെ പ്രവർത്തന പരിചയം.

 > റിസർച്ച് സയിന്റിസ്റ്റ്(പ്രി ക്ലിനിക്കൽ സ്റ്റഡീസ്): ബയോടെക്നോളജിയിൽ ഫസ്റ്റ് ക്ലാസോടെയുള്ള പി.ജി.യും ഫുൾ
ടൈം പിഎച്ച്.ഡിയും (സ്പെഷ്യലൈസേഷൻ സംബന്ധമായ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക), അഞ്ചുവർഷത്തെ പ്രവർത്തന പരിചയം.

ഡെപ്യൂട്ടി പ്രോജക്ട് മാനേജർ തസ്തികയിൽ കരാർ നിയമനവും മറ്റ് തസ്തികകളിൽ സ്ഥിരനിയമനവുമാണ്.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാംwww.lifecarehl.comഅപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 5.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights