Year: 2022
ചൈനയുടെ കൃത്രിമ സൂര്യൻ.
ശാസ്ത്ര ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒരു കൂട്ടം പരീക്ഷണങ്ങൾക്ക് പിന്നാലെ പോകുന്ന രാജ്യമാണ് ചൈന. കൃത്രിമ ചന്ദ്രനും നക്ഷത്രങ്ങളും, ചൊവ്വയിലേക്കും ചന്ദ്രനിലേക്കും യാത്ര തുടങ്ങി നിരവധി ദൗത്യങ്ങൾക്ക് വേണ്ടുവോളം പണം ചെലവിടുന്നവരാണ് ചൈന. ഇപ്പോഴിതാ കൃത്രിമ സൂര്യന്റെ പരീക്ഷണങ്ങൾക്ക് പിന്നാലെയാണ് ചൈനീസ് ഗവേഷകർ. യഥാർഥ സൂര്യനേക്കാൾ പത്തിരട്ടി ചൂടുള്ള കൃത്രിമ സൂര്യന്റെ പരീക്ഷണങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് കൃത്രിമ സൂര്യനെ ഉപയോഗിച്ച് ചൈന മറ്റൊരു റെക്കോർഡ് നേട്ടവും കൈവരിച്ചു.ചൈനയുടെ ‘കൃത്രിമ സൂര്യൻ’ന്റെ ഏറ്റവും പുതിയ പരീക്ഷണത്തിൽ 70 ദശലക്ഷം ഡിഗ്രിയിൽ 17.36 മിനിറ്റ് ജ്വലിച്ചു എന്നാണ് റിപ്പോർട്ട്. യഥാർഥ സൂര്യനേക്കാൾ അഞ്ചിരട്ടി ചൂടിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരീക്ഷണത്തിൽ കൃത്രിമ സൂര്യൻ പ്രവർത്തിച്ചത്.
അണുസംയോജനത്തിന്റെ ശക്തി പ്രയോജനപ്പെടുത്താൻ യന്ത്രം സഹായിക്കുമെന്നാണ് ഈ പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. ഇത് സൂര്യനുള്ളിൽ സ്വാഭാവികമായി സംഭവിക്കുന്ന പ്രതിപ്രവർത്തനങ്ങളെ അനുകരിച്ചുകൊണ്ട് ‘പരിധിയില്ലാത്ത ഊർജം’ കൃത്രിമമായി സൃഷ്ടിക്കാൻ മനുഷ്യനെ സഹായിക്കും. കഴിഞ്ഞ ദിവസത്തെ പരീക്ഷണത്തിൽ ‘കൃത്രിമ സൂര്യനെ’ 70 ദശലക്ഷം ഡിഗ്രിയിൽ 1,056 സെക്കൻഡ് അല്ലെങ്കിൽ 17 മിനിറ്റ് 36 സെക്കൻഡ് വരെ പ്രവർത്തിപ്പിക്കാൻ ഗവേഷകർക്ക് കഴിഞ്ഞുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
യഥാര്‍ഥ സൂര്യനില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ടിരട്ടി ഊഷ്മാവ് സൃഷ്ടിക്കാൻ കൃത്രിമ സൂര്യനു കഴിയുമെന്ന് നേരത്തേ തന്നെ തെളിയിച്ചിരുന്നു. ഇത് പത്തിരട്ടിയായി ഉയർത്താൻ സാധിക്കുമെന്നാണ് ഗവേഷകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത്. അന്ന് 120 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് ചൂട് 110 സെക്കന്‍ഡ് നേരത്തേക്കാണ് റിയാക്ടറില്‍ സൃഷ്ടിക്കാനായത്. ഇത് യഥാര്‍ഥ സൂര്യന്റെ ഊഷ്മാവ് 15 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് മാത്രമാണെന്ന് ഓർക്കുക.
ഹരിത ഇന്ധനങ്ങളിലൂടെ ഊര്‍ജ്ജം കൂടുതലായി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിനു കൂടുതല്‍ വേഗം പകരുന്നതാണ് ചൈനയുടെ പുതിയ ‘കൃത്രിമ സൂര്യന്‍’. യഥാര്‍ഥ സൂര്യനേക്കാള്‍ പത്തിരട്ടി വരെ ഊഷ്മാവ് പുറത്തുവിടാന്‍ ശേഷിയുണ്ട് ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചൈനയുടെ സ്വന്തം സൂര്യന്. എച്ച്എല്‍ 2എം ടോകമാക് എന്ന് പേരിട്ടിരിക്കുന്ന ഈ ചൈനീസ് സൂര്യനില്‍ നിന്നും 150 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് പുറത്തേക്ക് വരുത്താൻ സാധിക്കുന്നതാണ്. ഇതിന്റെ പരീക്ഷണങ്ങളും വൈകാതെ നടന്നേക്കും.കൃത്രിമ സൂര്യനെ നിർമിക്കാനായി 1998 ലാണ് ചൈനീസ് സര്‍ക്കാർ ആദ്യമായി അനുമതി നൽകുന്നത്. എന്നാൽ അന്നത്തെ പദ്ധതിയിൽ കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. കേവലം 60 സെക്കൻഡ് മാത്രമാണ് അന്ന് പ്രവര്‍ത്തിക്കാൻ ശേഷിയുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ കൃത്രിമ സൂര്യന് 11 മീറ്റർ ഉയരമുണ്ട്. 360 ടൺ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 120 ദശലക്ഷം സെൽഷ്യസാണ്. ഒരു ലക്ഷം സെക്കൻഡ് സമയമെങ്കിലും ഈ ചൂട് നിലനിർത്താൻ സാധിക്കുമെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ വാദം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആദ്യ ദിനം വാക്സിനേഷൻ സ്വീകരിച്ചത് 38,417 കുട്ടികൾ .
സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികൾക്ക് ആദ്യദിനം കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്. 9338 ഡോസ് വാക്സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകിയത്. 6868 പേർക്ക് വാക്സിൻ നൽകി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 5018 പേർക്ക് വാക്സിൻ നൽകി തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമാണ്. 551 വാക്സിനേഷൻ കേന്ദ്രങ്ങളാണ് കുട്ടികൾക്കായി സജ്ജീകരിച്ചത്. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും വലിയ ഉത്സാഹത്തോടെയാണ് കുട്ടികളെത്തിയത്. മിക്ക കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു. ആർക്കും പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 9338, കൊല്ലം 6868, പത്തനംതിട്ട 1386, ആലപ്പുഴ 3009, കോട്ടയം 1324, ഇടുക്കി 2101, എറണാകുളം 2258, തൃശൂർ 5018, പാലക്കാട് 824, മലപ്പുറം 519, കോഴിക്കോട് 1777, വയനാട് 1644, കണ്ണൂർ 1613, കാസർഗോഡ് 738 എന്നിങ്ങനെയാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്.
ജനുവരി 10 വരെ നടക്കുന്ന വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ഒമിക്രോൺ സാഹചര്യത്തിൽ എല്ലാവരും കുട്ടികളെ വാക്സിൻ എടുപ്പിക്കേണ്ടതാണ്. 18 വയസിന് മുകളിലുള്ളവരിൽ വാക്സിനെടുക്കാൻ ബാക്കിയുള്ളവരും രണ്ടാം ഡോസെടുക്കാൻ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്സിൻ എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്‌കോളർഷിപ്പിന് 15 വരെ അപേക്ഷിക്കാം.
2021-22 അധ്യയന വർഷത്തെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റി സ്റ്റുഡന്റസ് സ്‌കീം, ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്, സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് അപേക്ഷകൾ 15 വരെ ഓൺലൈനായി സ്വീകരിക്കും.
അപേക്ഷ സമർപ്പിക്കുന്നതിനായി സംസ്ഥാനത്തെ ബന്ധപ്പെട്ട മുഴുവൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ (ഐ.എൻ.ഒ) മാരും അവരവരുടെ ആധാർ നമ്പർ ഉപയോഗിച്ച് നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ (എൻ.എസ്.പി) കെ.വൈ.സി രജിസ്‌ട്രേഷൻ എത്രയും വേഗം എടുക്കണം. കെ.വൈ.സി രജിസ്‌ട്രേഷൻ എടുക്കാത്ത ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് എൻ.എസ്.പി വഴി വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് അപേക്ഷകൾ സമർപ്പിക്കാനാവില്ല.
ആധാർ കാർഡിലെ തെറ്റുകൾ തിരുത്തിയതിന്റെ ഭാഗമായി ആധാർ കാർഡിൽ വ്യത്യാസങ്ങൾ വന്നിട്ടുള്ളവർക്ക് റിന്യൂവൽ അപേക്ഷ സമർപ്പിക്കാം.
പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോറിറ്റി സ്റ്റുഡന്റ്‌സ് സ്‌കീം ഫ്രഷ്, റിന്യൂവൽ അപേക്ഷകർക്ക് തൊട്ടു മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥയിൽ ഈ അധ്യയന വർഷം ഇളവു നൽകിയിട്ടുണ്ട്.
അപേക്ഷ സമർപ്പണം, കെ.വൈ.സി രജിസ്‌ട്രേഷൻ സ്‌കോളർഷിപ്പിന്റെ മാനദണ്ഡങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.dcescholarship.kerala.gov.in ൽ ലഭിക്കും. ഫോൺ: 9446096580, 0471-2306580. ഇ-മെയിൽ: postmatricscholarship@gmail.com
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇനി വരാൻ പോകുന്നത് സാറ്റലൈറ്റ് ഇന്റര്‍നെറ്റിന്റെ കാലം
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലാണ് ഇന്ത്യയിലെ ജനങ്ങൾ വേഗത കൂടിയ ഇന്റർനെറ്റ് എന്താണെന്ന് അനുഭവിച്ച് തുടങ്ങിയത്. വേഗത കൂടിയ 4 ജി കണക്ഷനുകളിലേക്ക് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളെല്ലാം മാറി. അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ശൃംഖല രാജ്യ വ്യാപകമായി സ്ഥാപിക്കാൻ ഭരണകൂടം തന്നെ മുന്നിട്ടിറങ്ങി. ഇന്ന് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭിക്കുന്ന കാലമാണ്. എല്ലാ പ്രായത്തിലുള്ളവരും യൂട്യൂബും ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്സാപ്പുമെല്ലാം ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു.
ഇന്റർനെറ്റ് ഇന്ന് പല വഴിയെയാണ് നമ്മുടെ ഉപകരണങ്ങളിലേക്ക് എത്തുന്നത്. മൊബൈൽ ടവറുകൾ വഴിയും, പൊതുവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വൈഫൈ റൂട്ടറുകൾ വഴിയും, ഫൈബർ ഒപ്റ്റിക് കേബിളുകൾ വഴിയുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ ഇന്റർനെറ്റ് വിതരണം നടക്കുന്നു. എന്നാൽ ഈ പരമ്പരാഗത രീതികളിൽ നിന്ന് മാറി ബഹിരാകാശത്തെ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് വിതരണം ചെയ്യുന്ന രീതി പ്രചാരത്തിൽ വരാൻ പോവുകയാണ്.
ഭൂമിയെ ചുറ്റുന്ന ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് എത്തുന്ന ഇന്റർനെറ്റ് ആണിത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതതയിലുള്ള സ്റ്റാർലിങ്ക്, വൺ വെബ്, പ്രൊജക്ട് കുയ്പർ പോലുള്ള സ്ഥാപനങ്ങൾ അടുത്തകാലത്തായി രംഗത്തുവന്ന ഉപഗ്രഹ ഇന്റർനെറ്റ് സേവനതാദാക്കളാണ്. 1962 ൽ ബെൽ ലാബ്സ് വികസിപ്പിച്ച ടെൽസ്റ്റാർ ഉപഗ്രഹത്തിൽ തുടങ്ങി ഇന്റർനെറ്റ് എത്തിക്കുന്നതിനായി നിരവധി ഉപഗ്രഹങ്ങൾ വിക്ഷപിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങൾകൊണ്ട് അമേരിക്ക, യുകെ പോലുള്ള നാടുകളിൽ വിവിധ കമ്പനികൾ സ്വകാര്യ ആവശ്യങ്ങൾക്കായുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകുന്നത് ആരംഭിച്ചിട്ടുണ്ട്. വിയാസാറ്റ്, എക്സെഡ്, എക്കോസ്റ്റാർ, ഹ്യൂഗ്സ് നെറ്റ്, യുടെൽസാറ്റ്, സ്റ്റാർലിങ്ക് എന്നിവ അതിൽ ചിലതാണ്. ഇതിൽ സ്റ്റാർ ലിങ്കാണ് ഉപഗ്രഹ ഇന്റർനെറ്റ് സേവന രംഗത്തേക്ക് ഒടുവിൽ പ്രവേശിച്ച കമ്പനികളിൽ ഒന്ന്. അടുത്തകാലത്തായി വാർത്തകളിൽ നിറയുന്നതും ഈ കമ്പനിയാണ്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അലാസ്‌കയില്‍ രേഖപ്പെടുത്തിയത് റെക്കോഡ് ചൂട്
അമേരിക്കയിലെ ഏറ്റവും വലിയ മഞ്ഞുപ്രദേശമാണ് അലാസ്ക. ഡിസംബറിൽ പൊതുവേ മഞ്ഞു പെയ്യാറുള്ള പ്രദേശത്ത് ഇത്തവണ വിപരീത കാലാവസ്ഥയാണ്. വർഷാവസാനം പ്രദേശത്തെ താപനില അനിയന്ത്രിതമായി ഉയർന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. നാഷണൽ വെതർ സർവീസ് കണക്കുകൾ പ്രകാരം അലാസ്കയിലെ കോടിയക് ദ്വീപിലെ താപനില 67 ഡിഗ്രി ഫാരൻഹീറ്റായി (19.4 ഡിഗ്രി സെൽഷ്യസ്) ഉയർന്നു. ഇതുവരെ റെക്കോഡ് ചെയ്യപ്പെട്ടതിൽ ഏറ്റവും ഉയർന്ന താപനിലയാണിത്. കോടിയാക് വിമാനത്താവളത്തിൽ 65 ഡിഗ്രി ഫാരൻഹീറ്റ് താപനിലയാണ് രേഖപ്പെടുത്തിയത്. ഉയർന്ന താപനില പലയിടങ്ങളിൽ മഴ പെയ്യുന്നതിനും ഇടയാക്കി.
യൂണിവേഴ്സിറ്റി ഓഫ് അലാസ്കയിലെ കാലാവസ്ഥാ വിദ്ഗധനായ റിക് തോമ്മൻ ഇതൊരു അസാധാരണ സാഹചര്യമാണെന്ന് അഭിപ്രായപ്പെട്ടു. ഫോസിൽ ഇന്ധനങ്ങളുടെ അമിത തോതിലുള്ള കത്തിക്കലാണ് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അലാസ്കയിൽ താപനില 67 ഡിഗ്രി ഫാരൻഹീറ്റ് റെക്കോഡ് ചെയ്ത അതേ ദിവസം തന്നെ 25 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് പെയ്തത്. അപ്രതീക്ഷിതമായ കാലാവസ്ഥാ മൂലം നൂറ് കണക്കിന് ഫ്ളൈറ്റുകളാണ് റദ്ദാക്കിയത്. മഴയ്ക്ക് പിന്നാലെ വൻതോതിലുള്ള മഞ്ഞുവീഴ്ച മൂലം പ്രദേശത്ത് പലയിടങ്ങളിലും മഞ്ഞ് കട്ടി പിടിച്ചു കിടക്കുകയാണ്. ഇത് ഗതാഗത, വൈദ്യുതി തടസ്സത്തിന് കാരണമായി. റോഡിലും മറ്റും രൂപപ്പെട്ട കട്ടിയുള്ള മഞ്ഞുപാളികൾ ഗതാഗതം ദുഷ്കരമാക്കി തീർത്തിരിക്കുകയാണ്. മഞ്ഞുകട്ടകൾ ഒരുതവണ റോഡിൽ കൂടിച്ചേർന്നാൽ നീക്കുക പ്രയാസമാണെന്ന് വിദ്ഗധർ പറയുന്നു. മാർച്ചോ ഏപ്രിലോ വരെ മഞ്ഞുകട്ടകൾ ഇത്തരത്തിൽ റോഡിൽ തുടരാനാണ് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്
അലാസ്കയിലെ പല പ്രദേശങ്ങളിലും ചൂടിനൊപ്പം കട്ടിപ്പുകയുടെയും സാന്നിധ്യമുണ്ട്. അമിതമായ തോതിലുള്ള ചൂട് കാട്ടുതീയുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. 2019 ജൂണിൽ അലാസ്കയെ ഭീതിയിലാഴ്ത്തിയ കാട്ടുതീക്കും അമിതമായ ചൂട് തന്നെയാണ് കാരണം. കാട്ടുതീയിൽ 6,97,000 ഏക്കർ വരുന്ന പ്രദേശമാണ് കത്തിനശിച്ചത്. അമേരിക്കയുടെ 52 ശതമാനത്തോളം വരുന്ന വനപ്രദേശമാണ് ഇതോടെ കാട്ടുതീയിൽ ഇല്ലാതായത്. അലാസ്കയിലെ മറ്റൊരു നഗരമായ ഫെയർബാങ്ക്സിലെ ചൂട് കുറയുമെന്നാണ് സൂചന.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ തുടങ്ങി
പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച ആരംഭിച്ചു. വൈകിട്ട് 5 മണി വരെ വാക്സിൻ നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളും തയാറായിട്ടുണ്ട്. 2007-ലോ മുമ്പോ ജനിച്ചവർക്കാണ് വാക്സിൻ നൽകുക.
ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം. വാക്സിനെടുക്കാനെത്തുന്ന കുട്ടികളോട് കൃത്യമായി ആരോഗ്യവിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷമാണ് വാക്സിനെടുക്കുന്നത്. അതിന് ശേഷം അര മണിക്കൂർ ഒബ്സർവേഷനിൽ ഇരുത്തിയ ശേഷമാണ് അവരെ പോകാൻ അനുവദിക്കുന്നത്. കുട്ടികളുടെ വാക്സിനേഷൻ സംസ്ഥാനത്ത് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്വന്തമായോ മാതാപിതാക്കളുടെ അക്കൗണ്ട് വഴിയോ രജിസ്ട്രേഷൻ നടത്താം. രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവരെ അതത് സ്കൂളുകൾ സഹായിക്കും. ഞായറാഴ്ച അർദ്ധരാത്രിയോടെ അഞ്ച് ലക്ഷം കോവാക്സിൻ ഡോസ് കേന്ദ്രത്തിൽ നിന്നുംലഭിച്ചുവെന്നും തിങ്കളാഴ്ച ഒന്നര ലക്ഷത്തിലധികം ഡോസുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.
സംസ്ഥാനത്തൊട്ടാകെ അവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഓരോ ക്ലാസുകളിലും വാക്സിൻ എടുത്ത കുട്ടികളുടെ വിവരം വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓരോ ദിവസവും കണക്കെടുക്കുകയും എത്ര കുട്ടികൾ വാക്സിൻ എടുക്കാൻ അവശേഷിക്കുന്നു എന്നതിന്റെ വിവരങ്ങളും തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യു.എ.ഇ.യിൽ മൂന്നുദിവസത്തിനകം രേഖപ്പെടുത്തിയത് റെക്കോഡ് മഴ
യു.എ.ഇ.യിൽ മൂന്നുദിവസത്തിനകം രേഖപ്പെടുത്തിയത് റെക്കോഡ് മഴ. ദുബായ് അൽ ഖുദ്ര പ്രദേശത്ത് ലഭിച്ചത് 141.8 മില്ലീമീറ്റർ മഴയാണ്. വർഷത്തിൽ ശരാശരി 100 മില്ലീമീറ്റർ മഴ ലഭിക്കുന്നിടത്താണ് റെക്കോഡിട്ട് മഴ പെയ്തത്. വെറും മൂന്നുദിവസത്തിനകം യു.എ.ഇ.യിൽ ഏതാണ്ട് 18 മാസത്തിന് തുല്യമായ മഴപെയ്തു. ഡിസംബർ 30 മുതൽ അൽ ഖുദ്ര, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക്, ബാബ് അൽ ഷാംസ് ഡേസേർട്ട് റിസോർട്ട് ആൻഡ് സ്പാ എന്നീ ഭാഗങ്ങളിൽ 141.8 മില്ലീമീറ്ററും അൽ ഐൻ സ്വീഹാനിൽ 70 മില്ലീമീറ്ററും അൽ ഷുവൈബിൽ 68 മില്ലീമീറ്ററും മഴപെയ്തു. ദുബായ് നഗരത്തിന് തെക്ക് ലഹ് ബാബിൽ 66.1 മില്ലീമീറ്ററും റാസൽഖൈമ ഷൗകയിൽ 64.4 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. സാദിയാത്ത് ദ്വീപിൽ 35.6 മില്ലീമീറ്ററും ജുമൈര 49.5 മില്ലീമീറ്ററും മഴ പെയ്തു.
കാറ്റും മഴയും ഇനിയും തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കാം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും മൂടിക്കെട്ടിയ അവസ്ഥയിലായിരിക്കും. വിവിധഭാഗങ്ങളിൽ മഴയുടെ തോത് വ്യത്യാസപ്പെടാം. അബുദാബി, ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിലായിരിക്കും മഴ ശക്തമാവുകയെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു. അൽഐനിൽ ചൊവ്വാഴ്ച മഴ ശക്തിപ്രാപിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ അസ്ഥിരകാലാവസ്ഥയ്ക്ക് ശമനമുണ്ടാവുമെങ്കിലും ചില തീരപ്രദേശങ്ങളിലും വടക്കൻപ്രദേശങ്ങളിലും നേരിയതോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി.
കനത്ത മഴ പെയ്ത സാഹചര്യത്തിൽ ഷാർജയിലെ മെലീഹ റോഡ് താത്കാലികമായി അടച്ചിട്ടു. ശനിയാഴ്ച രാത്രിയാണ് ഷാർജ പോലീസ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. മഹാഫിൽ പ്രദേശത്തുനിന്ന് കൽബയിലേക്കും ഫുജൈറയിലേക്കുമുള്ള രണ്ട് ദിശകളിലേക്കുള്ള റോഡുകളാണ് അടച്ചത്. വാദിയിൽനിന്നുള്ള വെള്ളം റോഡിൽ നിറഞ്ഞതാണ് നിയന്ത്രണത്തിന് കാരണം. പകരം ഷാർജ-അൽ ദൈത് റോഡോ അല്ലെങ്കിൽ ഖോർഫക്കാൻ റോഡോ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ യു.എ.ഇ.യിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പ്രധാന വിനോദസഞ്ചാരമേഖലയായ ജബൽ ജെയ്‌സിലെ സിപ്‌ലൈൻ ഞായറാഴ്ചയും അടച്ചിട്ടിരിക്കുകയായിരുന്നു.
പ്രതികൂല കാലാവസ്ഥ കാരണം ഗ്ലോബൽ വില്ലേജ് അടച്ചു. ഗ്ലോബൽ വില്ലേജ് പാർക്ക് മാനേജ്‌മെന്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രവുമായി ഏകോപിച്ചാണ് തീരുമാനമെന്ന് പാർക്ക് മാനേജ്‌മെന്റ് അറിയിച്ചു. ഗ്ലോബൽ വില്ലേജിലെ അതിഥികളുടെയും ടീമുകളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. വാദികൾ പോലുള്ള വെള്ളപ്പൊക്കസാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സാംസങിന്റെ മൈക്രോ എല്‍ഇഡി, നിയോ ക്യുഎല്‍ഇഡി, ലൈഫ്‌സ്റ്റൈല്‍ ടിവികള്‍ അവതരിപ്പിച്ചു
ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലകക്ട്രോണിക് ഷോയോട് അനുബന്ധിച്ച് സാംസങിന്റെ മൈക്രോ എൽഇഡി, നിയോ ക്യുഎൽഇഡി, ലൈഫ്സ്റ്റൈൽ ടിവികൾ അവതരിപ്പിച്ചു. പിക്ചർ ഗുണമേന്മയിലും ശബ്ദ ഗുണമേന്മയിലും പരിഷ്കാരങ്ങളുമായാണ് ടിവികൾ എത്തിയിരിക്കുന്നത്. കൂടുതൽ സ്ക്രീൻ സൈസ് ഓപ്ഷനുകളും കസ്റ്റമൈസ് ചെയ്യാവുന്ന അനുബന്ധ ഉപകരണങ്ങളും ഇതിനൊപ്പമുണ്ട്. മൈക്രോ ക്യുഎൽഇഡി ടിവിയ്ക്ക് 110 ഇഞ്ച്, 101 ഇഞ്ച്, 89 ഇഞ്ച് സ്ക്രീൻ സൈസ് ഓപ്ഷനുകൾ ലഭ്യമാണ്. പ്രകാശവും നിറങ്ങളും നൽകാൻ സാധിക്കുന്ന 2.5 കോടി മൈക്രോമീറ്റർ എൽഇഡികളുള്ള സ്ക്രീനിൽ വളരെ മികച്ച പിക്ചർ ക്വാളിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്.
ഈ വർഷത്തെ മൈക്രോ എൽഇഡിയിൽ 20 ബിറ്റ് ഗ്രേസ്കെയിൽ പിന്തുണയ്ക്കും. അതായത് ടിവിയിൽ കാണിക്കുന്ന ദൃശ്യത്തിന്റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തതയോടെ കാണിക്കും. ഒപ്പം മികച്ച ബ്രൈറ്റ്നെസ് കളർ ലെവലുകളും ഉണ്ട്. 2022 നിയോ ക്യുഎൽഇഡി ടിവിയും ഇതുപോലെ ദൃശ്യമികവിലും ശബ്ദമികവിലും മുമ്പനാണ്. ഇിലെ നിയോ ക്വാണ്ടം പ്രൊസസർ മികച്ച ബ്രൈറ്റ്നസ് സ്ക്രീനിന് നൽകുന്നു.
റിയൽ ഡെപ്ത് എൻഹാൻസർ, ഐ കംഫർട്ട് മോഡ് എന്നീ സംവിധാനങ്ങളും നിയോ ക്യുഎൽഡി ടിവിയിലുണ്ട്. ഗ്ലെയർ ഇല്ലാത്ത മാറ്റ് ഡിസ്പ്ലേയുമായാണ് സാംസങിന്റെ ലൈഫ്സ്റ്റൈൽ ടീവികൾ എത്തുന്നത്. പ്രകാശം പ്രതിഫലിക്കില്ല എന്ന് മാത്രമല്ല വിരലടയാളങ്ങളും പതിയില്ല. ദി ഫ്രെയിം, ദി സെറോ, സി സെരിഫ് മോഡലുകളാണ് ഇതിലുള്ളത്. ദി ഫ്രെയിം ടിവിയ്ക്ക് 32 ഇഞ്ച് മുതൽ 85 ഇഞ്ച് വരെ സ്ക്രീനുകളുണ്ട്. ദി സെരിഫ് മോഡലിൽ 43 ഇഞ്ച് മുതൽ 65 ഇഞ്ച് വരെ സ്ക്രീനുകൾ ലഭിക്കും. ഉള്ളടക്കങ്ങൾ ക്രമീകരിക്കുന്നതിനായി പുതിയ സ്മാർട് ഹബ്ബ് ആണ് 2022 ലെ സാംസങ് ടിവികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഒരുലക്ഷം റിയാല്‍ വരെ പിഴ
കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും ആവർത്തിച്ച് ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൂക്കും വായയും മൂടുന്ന വിധത്തിൽ മെഡിക്കൽ മാസ്ക്കോ തുണികൊണ്ടുള്ള മാസ്ക്കോ ധരിക്കാതിരിക്കുന്നത് കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ലംഘനമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാസ്ക് ധരിക്കാത്തതിന് ആദ്യം പിടികൂടിയാൽ 1000 റിയാലാണ് പിഴ ഈടാക്കുക.
പ്രതിരോധ നടപടികളുടെ ലംഘനം ആവർത്തിക്കുന്നതോടെ പിഴ ഇരട്ടിയാക്കും. ആവർത്തിച്ചുള്ള ലംഘനങ്ങൾ ഉണ്ടായാൽ പരമാവധി പിഴ തുക 1,00000 (ഒരുലക്ഷം) റിയാൽ വരെ എത്തിയേക്കാം. വ്യക്തികളുടെ സുരക്ഷ മുൻനിർത്തി കോവിഡ് അണുബാധ തടയുന്നതിനും വ്യാപനം പരിമിതപ്പെടുത്തുന്നതിനുമാണ് ഇത്തരമൊരു പിഴ ഏർപ്പെടുത്തുന്നതെന്ന് മന്ത്രാലയം പറഞ്ഞു.കൊറോണ കേസുകളുടെ വർദ്ധനവിനെ തുടർന്നാണ് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സൗദി വീണ്ടും ഏർപ്പെടുത്തിയിരുന്നത്. പ്രത്യേകിച്ച് കൊവിഡ് വൈറസ് വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ.
വാണിജ്യ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ (സൂക്കുകൾ), മാളുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയ്ക്കായുള്ള ആരോഗ്യ പ്രോട്ടോക്കോളുകൾ പബ്ലിക് ഹെൽത്ത് അതോറിറ്റി (വെഖായ) വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്തിയിരുന്നു. ഉപഭോക്താക്കൾ വാണിജ്യ സ്ഥാപനങ്ങളിലും മറ്റും പ്രവേശിക്കുന്നതിന് മുമ്പ് തങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പ് നില സ്വമേധയാ പരിശോധിക്കുന്നതിന് തവക്കൽന ആപ്ളിക്കേഷൻ വഴി ബാർകോഡ് സ്കാൻ ചെയ്യേണ്ടതുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കിയ വ്യക്തികൾക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളൂ.