ശബരിമലയിൽ നടവരവായി ലഭിച്ച 180 പവൻ സ്വർണം ആറന്മുളയിലെ സ്ട്രോങ് റൂമിലെത്തിച്ചത് 40 ദിവസം വൈകി

ശബരിമലയിൽ നടവരവായി ലഭിച്ച 180 പവൻ സ്വർണം ആറന്മുളയിലെ സ്ട്രോങ് റൂമിലെത്തിച്ചത് 40 ദിവസം വൈകിയെന്ന് കണ്ടെത്തൽ. ശബരിമലയിലെ സ്വർണം യഥാസമയം ദേവസ്വംബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് തിരുവാഭരണം കമ്മീഷണർ കണ്ടെത്തിയിരിക്കുന്നത്.

ഡിസംബർ 27 മുതൽ ജനുവരി 19വരെ ലഭിച്ച 180 പവൻ സ്വർണം ഇന്നലെയാണ് സ്ട്രോങ് റൂമിൽ എത്തിച്ചത്. നടയടച്ചതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ സ്വർണവും വെള്ളിയുമെല്ലാം സ്‌ട്രോങ്‌ റൂമിലെത്തിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി.അതിനിടെ കെ.എസ്.എഫ്.ഇയില്‍ ജോലികിട്ടിപോയ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ സ്ട്രോങ് റൂമിന്‍റെ താക്കോല്‍ കൈമാറാതെ കൈവശം വച്ചെന്നും കണ്ടത്തിയിട്ടുണ്ട്.

ശബരിമലയിൽത്തന്നെ സ്വർണ ഉരുപ്പടികൾ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചതായി തിരുവാഭരണം കമ്മിഷണർ അറിയിച്ചു. ശബരിമലയിൽ നടവരവായി ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടത്തിൽ 410 പവൻ സ്വർണമാണ് ഇത്തവണ ലഭിച്ചത്.

ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണവും വെള്ളിയും പൂർണമായും സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടില്ലെന്ന് സമൂഹമാധ്യമങ്ങളിൽ ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ ആറന്മുളയിലെ സ്ട്രോങ്റൂം തുറന്നു പരിശോധന നടത്താൻ തിരുവാഭരണം കമ്മിഷണർ ജി. ബൈജുവിന് നിർദേശം നൽകിയിരുന്നു. ദേവസ്വം ജീവനക്കാരുടെ ഇടയിലെ തർക്കമാണു വിവരങ്ങൾ പുറത്തറിയാൻ ഇടയാക്കിയത്.

എന്നാൽ വഴിപാടായി ലഭിക്കുന്ന സ്വർണം സന്നിധാനത്തു സൂക്ഷിച്ചശേഷം ഒരുമിച്ച് കൊണ്ടുവന്ന് ആറന്മുളയിലെ സ്ട്രോങ് റൂമിൽ വയ്ക്കുകയാണ് പതിവെന്നും ഇപ്പോഴാണ് കണക്കു നോക്കി സ്വർണം എടുത്ത് കൊണ്ടുവരാൻ കഴിഞ്ഞതെന്നും കെ.അനന്തഗോപൻ വിശദീകരിച്ചു. കണക്കെടുപ്പിൽ സ്വർണം, വെള്ളി എന്നിവയിൽ കുറവ് കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേനയുള്ള സ്‌കോളർഷിപ്പ് റിന്യൂവൽ

കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തി വരുന്ന സംസ്ഥാനതലത്തിലെ 2022-23 അധ്യയന വർഷത്തെ വിവിധ സ്‌കോളർഷിപ്പുകളിൽ ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പിന്റെ പേര് ജില്ലാ മെറിറ്റ് അവാർഡ് എന്നും ബ്ലൈൻഡ്/ പി.എച്ച്. സ്‌കോളർഷിപ്പിന്റെ പേര് ഭിന്നശേഷി സൗഹൃദ സ്‌കോളർഷിപ്പ് എന്നും പുനർ നാമകരണം ചെയ്തിട്ടുണ്ട്. ഈ സ്‌കോളർഷിപ്പുകൾ ഫ്രഷ്/ റിന്യൂവൽ ആയും മുഖ്യമന്ത്രിയുടെ പ്രതിഭാ ധനസഹായ പദ്ധതി (CM സ്‌കോളർഷിപ്പ്) ഫ്രഷ് ആയും വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് 8, രജിസ്‌ട്രേഷൻ പ്രന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 8, സ്ഥാപന മേധാവി സൂക്ഷ്മ പരിശോധനക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി മാർച്ച് 10 എന്നിങ്ങനെയാണ്. വിദ്യാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റായ www.dcescholarship.kerala.gov.in വഴി അപേക്ഷിക്കണം.

കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തി വരുന്ന സ്‌കോളർഷിപ്പുകളിൽ വിദ്യാർഥികൾക്ക് റിന്യൂവൽ ആയി മാത്രം അപേക്ഷിക്കാവുന്ന സ്‌കോളർഷിപ്പുകൾ സുവർണ്ണ ജൂബിലി മേറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്, മുസ്ലിം/ നാടാർ സ്‌കോളർഷിപ്പ് ഫോർ ഗേൾസ്, മ്യൂസിക് & ഫൈൻ ആർട്‌സ് സ്‌കോളർഷിപ്പ് എന്നിവയാണ്.

ഇവ റിന്യൂവൽ ചെയ്യുന്നതിനായി (2022-23) അധ്യയന വർഷത്തേക്കുള്ളത്) വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് 8, രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 8, സ്ഥാപന മേധാവി സൂക്ഷ്മ പരിശോധനക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി മാർച്ച് 10 ആണ്. www.dcescholarship.kerala.kerala.gov.in വഴി അപേക്ഷിക്കാവുന്നതാണ്. ഫോൺ: 9446096580, 9446780308, 8281098580, 9447096580, 0471-2306580.

മെസ്സി മികച്ച താരം, മാർട്ടിനസ് ഗോൾകീപ്പർ, സ്കലോണി പരിശീലകൻ; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പാരീസ്: ഫിഫയുടെ കഴിഞ്ഞ സീസണിലെ ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരം കരസ്ഥമാക്കി അർജന്റീനിയൻ സൂപ്പർ താരം ലയണല്‍ മെസ്സി. ഇത് രണ്ടാം തവണയാണ് മെസി ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടുന്നത്. ഏഴുവട്ടം ബാലണ്‍ ദ്യോര്‍ നേടിയിട്ടുള്ള മെസ്സിക്ക് 2019ലും പുരസ്‌കാരം ലഭിച്ചിരുന്നു.

ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. ഖത്തർ ലോകകപ്പിലെ മികവും പിഎസ് ജിയെ ഫ്രഞ്ച് ലീഗ് കിരീടം നേടാൻ സഹായിച്ചതുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍കീപ്പര്‍. അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ സറീന വെയ്ഗ്‌മാനാണ് മികച്ച വനിതാ ടീം കോച്ച്.

2016 മുതലാണ് ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷവും പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് മികച്ച താരമായത്.

സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിനും ഫ്രഞ്ച് ടീമിനുംവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബെന്‍സേമയെ അവസാനറൗണ്ടില്‍ എത്തിച്ചത്. കഴിഞ്ഞ സീസണിലെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയതടക്കമുള്ള പ്രകടനമാണ് പിഎസ് ജി താരം കിലിയന്‍ എംബാപ്പെയ്ക്കുണ്ടായിരുന്നത്.

നീറ്റ് പി.ജി പരീക്ഷ മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി

നീറ്റ് പി.ജി പരീക്ഷ മാറ്റി വെക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. മാർച്ച് അഞ്ചിനാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നീറ്റ് പ്രവേശന പരീക്ഷ ഏപ്രില്‍, മെയ് മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സിനോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. പരീക്ഷ തീയതി ആറു മുതൽ എട്ട് ആഴ്ച വരെ മാറ്റണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ എസ് ആർ ഭട്ടും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് കേസിൽ വാദം കേട്ടത്.

67,000 ഉദ്യോഗാർഥികൾ പുതുമുഖങ്ങളാണെങ്കിൽ 1,20,000 വിദ്യാർഥികൾക്ക് അവരുടെ ഇന്റേൺഷിപ്പ് എങ്ങനെ പൂർത്തിയാക്കാൻ കഴിയും എന്നായിരുന്നു ഹർജിക്കാരൻ കോടതിയിൽ വാദിച്ചത്. ജനുവരി 7 ന് നീറ്റ് പിജി പരീക്ഷയ്ക്ക് ആദ്യമായി വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍, ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള കട്ട്-ഓഫ് തീയതി മാര്‍ച്ച് 31, 2023 ആയി നിശ്ചയിച്ചിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പിന്നീട് കട്ട് ഓഫ് തീയതി വീണ്ടും രണ്ടു തവണ നീട്ടി.

കട്ട് ഓഫ് തീയതി നീട്ടിയെങ്കിലും, പരീക്ഷകള്‍ ആദ്യം പ്രഖ്യാപിച്ച തീയതിയിലാണ് നടത്തുന്നത്. ഇതുമൂലം പുതുതായി യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തയ്യാറെടുക്കാന്‍ മതിയായ സമയം ലഭിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

നീറ്റ്-പിജി പരീക്ഷയ്ക്ക് ഏകദേശം 2.09 ലക്ഷം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് മാറ്റിവെച്ചാൽ പരീക്ഷ നടത്തുന്നതിനുള്ള മറ്റൊരു തീയതിയും ഉടനെ ലഭ്യമല്ലെന്നും എൻബിഇ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു.

സൗദി, ഒമാൻ വ്യോമപാതയിലൂടെ ഇസ്രയേലിന്റെ ആദ്യ വിമാനം; ചരിത്രനേട്ടവുമായി എൽ അൽ എയർലൈൻസ്

ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ വഴി സർവീസ് ആരംഭിച്ചതായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയായ എൽ അൽ (El Al). ഇതാദ്യമായാണ്…

വിദ്യാർത്ഥികളുടെ KSRTC കൺസഷനിൽ നിയന്ത്രണം; ഇനി ഇളവ് 25 വയസ്സ് വരെ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസഷനിൽ നിയന്ത്രണമേർപ്പെടുത്തി കെഎസ്ആർടിസി. യാത്രാ ഇളവ് ഇനിമുതൽ 25 വയസ്സ് വരെയുള്ളവർക്ക് മാത്രമാകും. മാതാപിതാക്കള്‍ ഇന്‍കംടാക്സ് പരിധിയില്‍ വന്നാലും കണ്‍സഷനില്ല.

‌സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇളവ് 30 ശതമാനമാക്കി. സ്വകാര്യ സ്കൂളുകയും കോളേജിലെയും ബിപിഎൽ വിദ്യാർഥികൾക്ക് ആനുകൂല്യം തുടരും.

2016 മുതൽ 2020 വരെ കൺസഷൻ വകയിൽ 966.31 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ബാധ്യത.

Experience The Best Of Mobile Gaming With Ozwin Casin

Experience The Best Of Mobile Gaming With Ozwin Casino Ozwin Casino Login Page, Get Access To…

റഷ്യ – യുക്രൈന്‍ യുദ്ധത്തിന് ഒരു വര്‍ഷം; ലോകത്ത് സംഭവിച്ച മാറ്റങ്ങളും നഷ്ടങ്ങളും

2022 ഫെബ്രുവരി 24-നാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ കടന്നുകയറിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതിനിടെ ലോകത്ത് സംഭവിച്ച ചില സുപ്രധാന മാറ്റ ങ്ങളെക്കുറിച്ച് അറിയാം. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും വര്‍ദ്ധിച്ചു. കൂടാതെ ലോകരാജ്യങ്ങൾ വാഷിംഗ്ടണും ബീജിംഗും കേന്ദ്രീകരിച്ച് ഗ്രൂപ്പുകളായി തിരിയാനുള്ള പ്രവണതയും ഇതോടെ വർദ്ധിപ്പിച്ചു.

‘ഊര്‍ജ്ജം, ഡാറ്റ, അടിസ്ഥാനസൗകര്യങ്ങള്‍, കുടിയേറ്റം തുടങ്ങി എല്ലാം ആയുധമായി മാറിയ ഒരു ലോകത്തേക്ക് നാം എത്തിപ്പെട്ടു’, യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസ്പി ലോസെല്‍ പറയുന്നു. ചൈന, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, തുര്‍ക്കി തുടങ്ങിയ വൻ ശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന്റെ ഇരകളാണ് മധ്യേഷ്യ, കോക്കസസ്, ബാല്‍ക്കീസ്, ഏഷ്യ-പസഫിക് എന്നീ പ്രദേശങ്ങള്‍.

യുക്രൈയ്‌നിലെ യുദ്ധം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, ഇത് മധ്യേഷ്യയിലെ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ മേലുള്ള റഷ്യയുടെ പിടി ദുര്‍ബലമാക്കുകയും ഒരു മധ്യസ്ഥനായി തുര്‍ക്കി രംഗത്തെത്തുകയും ചെയ്തു. ‘യുദ്ധത്തിന്റെ അവസാനം റഷ്യയും യൂറോപ്പും ദുര്‍ബലമാകും. എന്നാല്‍ ഈ സാഹചര്യത്തില്‍ യുഎസും ചൈനയും ആയിരിക്കും വിജയികളെന്ന് ഫ്രാന്‍സ് ആസ്ഥാനമായുള്ള എഫ്എംഇഎസ് തിങ്ക്-ടാങ്കിന്റെ തലവന്‍ പിയറി റോസക്‌സ് പറയുന്നു.

റഷ്യയും ചൈനയുമായുള്ള ബന്ധം

2049 ഓടെ ലോകത്തിലെ പ്രമുഖ ശക്തിയായി മാറുകയാണ് ചൈനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി റഷ്യയുമായി ചൈന അടുത്ത ബന്ധം സ്ഥാപിച്ചിട്ടിട്ടുണ്ടെന്ന് സുരക്ഷാ പഠനങ്ങള്‍ക്കായുള്ള യൂറോപ്യന്‍ യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റ് ആലീസ് ഏക്മാന്‍ പറയുന്നു. വാഷിംഗ്ടണ്‍ യുക്രൈയ്‌ന് പിന്തുണ നല്‍കുന്നതുപോലെ ചൈന റഷ്യക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നില്ലെന്നും ഏക്മാന്‍ പറഞ്ഞു. റഷ്യയുടെ ആണവ ആയുധങ്ങള്‍ ചൈനയേക്കാള്‍ വളരെ വലുതാണ്, അതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളുടെ മുന്നില്‍ റഷ്യ കീഴ്‌പ്പെടില്ല.

യുറോപ്പ് സാന്നിധ്യം

യൂറോപ്പ് യുദ്ധത്തോടുള്ള തങ്ങളുടെ പ്രതിഷേധം കാണിക്കുന്നതായി ഒരു മുതിര്‍ന്ന യൂറോപ്യന്‍ ഡിസിഷന്‍ മേക്കര്‍ പറഞ്ഞു. ലോകത്ത് രണ്ട് ബ്ലോക്കുകളാണ് ഉള്ളത് ഒന്ന് അമേരിക്ക, മറ്റൊന്ന് റഷ്യയുടെ സഖ്യകക്ഷികളായുള്ള ചൈന. യൂറോപ്പ് മൂന്നാമത്തെ ബ്ലോക്ക് ആകുമോ, ഇല്ലയോ? അല്ലെങ്കില്‍ യൂറോപ്പ് അമേരിക്കയുടെ സഖ്യകക്ഷിയാകുമോ എന്ന ചോദ്യങ്ങളാണ് നിലനില്‍ക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ യുദ്ധം അവസാനിക്കുന്ന ഏത് ചര്‍ച്ചകളിലും തങ്ങളുടെ സീറ്റ് ഉറപ്പിക്കാറുണ്ടെന്നും വിശകലന വിദഗ്ധർ പറയുന്നു.

ഏഷ്യന്‍ രാജ്യങ്ങളെ ചുറ്റിപ്പറ്റി യുഎസ്

”അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ രൂപപ്പെടുത്തും’, എന്ന് 2009 ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ പ്രവചിച്ചിരുന്നു. എന്നാല്‍ യുറോപ്പ്യന്‍ യൂണിയനില്‍ നിന്ന് യുക്രൈനെ തിരിച്ചെടുക്കയാണ് യുക്രൈയ്ന്‍ അധിനിവേശം കൊണ്ട് റഷ്യ ഉദ്ദേശിക്കുന്നത്. ഇതിനിടെ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്ന നിരവധി ആവശ്യങ്ങളാണ് യുഎസിലെ രാഷ്ട്രീയ പ്രവര്‍ത്തികര്‍ക്കിടയില്‍ നിന്ന് പ്രസിഡന്റ് ജോ ബൈഡന് ലഭിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ ഗവേഷകന്‍ ജിയോവന്ന ഡി മയോ പറയുന്നു.

യുദ്ധത്തിനൊപ്പം യുഎസും യൂറോപ്യന്‍ യൂണിയനും നേതൃത്വത്തിലുള്ള യുക്രെയ്‌നിന്റെ സഖ്യകക്ഷികള്‍ കഠിനമായ ഉപരോധത്തിലൂടെ റഷ്യയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ അതികായരാണ് റഷ്യ. എന്നാല്‍ പാശ്ചാത്യ ശക്തികള്‍ റഷ്യക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ യുദ്ധത്തിനിടയിലും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവരില്‍ പ്രധാനികളാണ് ഇന്ത്യയും ചൈനയും. എണ്ണക്കായി ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് റഷ്യയൊണ്.

സാമ്പത്തിക ചെലവ്

ഭക്ഷണം, പാര്‍പ്പിടം, ഊർജം എന്നിവയുടെ വില ഉയരാന്‍ യുദ്ധം കാരണമായി. കൊവിഡ് മൂലമുണ്ടായ ആഗോള പ്രതിസന്ധി നിലനിൽക്കെയാണ് യുദ്ധവും പ്രതിസന്ധി സൃഷ്ടിച്ചത്. അവശ്യ വസ്തുക്കളുടെ വില വർദ്ധിക്കാൻ ഇത് കാരണമായി. പല രാജ്യങ്ങളിലും, ഈ പ്രതിഷേധം വലിയ ദേശീയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും, രാഷ്ട്രീയ മാറ്റത്തിനും വരെ കാരണമായി.

വിനീത് ശ്രീനിവാസന്റെ ഓട്ടം വൈറൽ; പരിപാടി മോശമായതിനാൽ ഓടിരക്ഷപ്പെട്ടതല്ല

ആലപ്പുഴ: കേരളത്തിൽ ഇത് ഉത്സവങ്ങളുടെ കാലമാണ്. സ്റ്റേജ് പ്രോഗ്രാമുകളിലും ഗാനമേളകളിലും പ്രമുഖരടക്കം എത്തുന്നു. എന്നാല്‍ സെലിബ്രിറ്റികൾ എത്തുമ്പോൾ അവര്‍ക്ക് സുരക്ഷ ഒരുക്കുന്നത് ഭാരവാഹികൾക്ക് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു. ആരാധകരുടെ തിക്കിത്തിരക്ക് അനിയന്ത്രിതമാകുമ്പോൾ സെലിബ്രിറ്റികൾക്ക് ഓടിരക്ഷപ്പെടുകയല്ലാതെ വേറെ വഴിയില്ല. നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഇത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ആലപ്പുഴ ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ​ഗാനമേളക്ക് എത്തിയ വിനീത് ശ്രീനിവാസന്റെ വീഡിയോകളാണ് ഇപ്പോൾ വൈറലാകുന്നത്. ​ഗാനമേളക്ക് ശേഷം തന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത് ഓടുന്നതാണ് വീഡിയോയിൽ. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് വിനീതിന് തന്റെ കാറുള്ള സ്ഥലത്തേക്ക് ഓടേണ്ടിവന്നത്.

‘പ്ലാസ്റ്റിക് ബാഗിന് പകരം തുണി സഞ്ചി ഉപയോഗിക്കണം’; മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ പാസ്റ്റിക് ബാഗുകള്‍ ഉപേക്ഷിച്ച് തുണിസഞ്ചികള്‍ ഉപയോഗിക്കാന്‍ തയാറാകണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ് മാലിന്യ സംസ്കരണമെന്ന് തന്‍റെ മാസാന്ത്യ റേഡിയോ പരിപാടിയായ  മൻ കീ ബാത്തിലൂടെ ജനങ്ങളോട് പറഞ്ഞു.  ശുചീകരണ യജ്ഞങ്ങളിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കാനും ജനങ്ങളിൽ ശുചിത്വ ബോധം വളർത്താനും സ്വച്ഛ് ഭാരത് വലിയ തോതിൽ പ്രയോജനപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്ലാസ്റ്റിക് നിർമാർജ്ജനത്തിൽ രാജ്യത്തെ സ്ത്രീകൾ വലിയ തോതിൽ പങ്കാളികളാകുന്നുണ്ട്. പാൽക്കവറുകളിൽ നിന്നും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്നും കൂടകളും മൊബൈൽ സ്റ്റാൻഡുകളും നിർമ്മിക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങളെ പ്രധാനമന്ത്രി അനുമോദിച്ചു.

ഇന്ത്യൻ നിർമ്മിത കളിപ്പാട്ടങ്ങൾ പ്രചരിപ്പിക്കണമെന്ന തന്‍റെ ആഹ്വാനത്തോട് മികച്ച പ്രതികരണമായിരുന്നു ജനങ്ങളില്‍ നിന്ന് ലഭിച്ചത്.  അതിന് ഏവരോടും നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മന്‍ കീ ബാത്തിലൂടെ എല്ലാവര്‍ക്കും ഹോളി ആശംസകള്‍ നേര്‍ന്ന മോദി ‘വോക്കൽ ഫോർ ലോക്കൽ‘ എന്ന ആശയം മനസ്സിൽ ഉറപ്പിച്ച് വേണം നമ്മുടെ ആഘോഷങ്ങളെന്നും ജനങ്ങളെ  ഓർമ്മിപ്പിച്ചു.

Verified by MonsterInsights