സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; ജനശതാബ്ദി ഉൾപ്പടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി

 പാളം ബലപ്പെടുത്തുന്ന പണികൾ നടക്കുന്നതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. തൃശൂരിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ജനശതാബ്ദി ഉൾപ്പടെ മൂന്ന് ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്.

ഇന്ന് ഉച്ചക്ക് 14.50 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട 12082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്‌ദി പൂർണമായും റദാക്കി. വൈകീട്ട് 5.35 നുള്ള എറണാകുളം- ഷൊർണൂർ മെമു, രാത്രി 7.40നുള്ള എറണാകുളം-ഗുരുവായൂർ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.

ഇന്ന് 2.50 നുള്ള കണ്ണൂർ -എറണാകുളം എക്‌സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഇന്ന് 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയിൽ തൃശൂരിൽ നിന്ന് രാത്രി 8.43നു പുറപ്പെടും. ഇന്ന് 10.10ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി-ബംഗളൂരു ട്രെയിൻ 2 മണിക്കൂർ വൈകും. നാളത്തെ കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി സർവീസ് പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബദൽ സർവീസുകളുമായി കെഎസ്ആർടിസി രംഗത്തെത്തി. യാത്രക്കാരുടെ ആവശ്യാനുസരണം അധിക സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കണ്ണൂർ ജനശതാബ്ദി റദ്ദാക്കിയ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കെഎസ്ആർടിസി അധിക സർവീസ് നടത്തുന്നത്.

യാത്രക്കാർക്ക് സീറ്റുകൾ ആവശ്യാനുസരണം കെ എസ് ആ‌ർ ടി സി യുടെ വെബ് സൈറ്റിൽ റിസർവ് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണെന്നും കെ എസ് ആ‌ർ ടി സി അധികൃതർ അറിയിച്ചു.

 

തുടർച്ചയായി 16 സിനിമകൾ വരെ പരാജയപ്പെട്ട ചരിത്രമുണ്ട്; സിനിമകൾ ഒന്നിനു പുറകേ ഒന്നായി പരാജയപ്പെടുന്നതിനെ കുറിച്ച് അക്ഷയ് കുമാർ

2022 ബോളിവുഡ് നടൻ അക്ഷയ് കുമാറിന് ഭാഗ്യ വർഷമായിരുന്നില്ല. ഏറ്റവും കൂടുതൽ സിനിമകൾ പുറത്തിറങ്ങിയിട്ടും ഒന്നുപോലും തിയേറ്ററിൽ ചലനം സൃഷ്ടിച്ചില്ല. ഈ വർഷവും പരാജയങ്ങളുടെ തുടർച്ച തന്നെയാണ് താരത്തെ കാത്തിരുന്നത്.

കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഹാഷ്മിക്കൊപ്പം സെൽഫീ എന്ന പുതിയ ചിത്രം പുറത്തിറങ്ങിയത്. ഇതിനു മുമ്പ് പുറത്തിറങ്ങിയ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധൻ, രാംസേതു എന്നിവയ്ക്കു പിന്നാലെ സെൽഫീയും നിരാശപ്പെടുത്തിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ. ഇനിയെങ്കിലും താരം സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് ആരാധകർ പോലും പറയുന്നത്.

തന്റെ സിനിമകൾ ഒന്നിനു പുറകേ ഒന്നായി പരാജയപ്പെടുന്നതിൽ അക്ഷയ് കുമാറും നിരാശനാണ്. ഇത് ആത്മപരിശോധന നടത്തേണ്ട സമയമാണെന്നും അക്ഷയ് കുമാർ പറയുന്നു. ആജ് തക്കിന് നൽകിയ അഭിമുഖത്തിലാണ് സിനിമകളിലെ തിരിച്ചടികളെ കുറിച്ച് താരം പ്രതികരിച്ചത്.

തന്റെ സിനിമകൾ ബോക്സ് ഓഫീസിൽ തുടർച്ചയായി പരാജയപ്പെടുന്നത് ആദ്യത്തെ സംഭവമല്ലെന്നും അഭിമുഖത്തിൽ താരം വ്യക്തമാക്കി. കരിയറിൽ 16 സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടിട്ടുണ്ടെന്നും പഴയ റഫ് ആന്റ് ടഫ് നായകൻ പറഞ്ഞു. എട്ട് സിനിമകൾ തുടർച്ചയായി പരാജയപ്പെട്ട‌ സമയവും കടന്നു പോയിട്ടുണ്ട്. ഇപ്പോൾ മൂന്ന്-നാല് സിനിമകൾ പരാജയപ്പെട്ടു.

സിനിമകൾ പരാജയപ്പെടുന്നത് തന്റെ പിഴവു കൊണ്ടാണെന്നും താരം പറഞ്ഞു. പ്രേക്ഷകർ മാറിയെന്നും ഇനി താൻ മാറേണ്ട സമയമാണെന്നുമാണ് നടൻ പറയുന്നത്. തന്നെ പൊളിക്കേണ്ട സമയമായെന്നും പ്രേക്ഷകർ മാറി. അതിനാൽ ആദ്യം മുതൽ താൻ തുടങ്ങേണ്ടിയിരിക്കുന്നു.

തന്റെ സിനിമകൾ തിയേറ്ററിൽ തുടർച്ചയായി പരാജയപ്പെടുന്നെങ്കിൽ തെറ്റ് തന്റെ ഭാഗത്തു തന്നെയാണ്. മാറേണ്ട സമയമായി എന്നതിന്റെ മുന്നറിയിപ്പാണ്. താൻ അതിനു ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതുമാത്രമേ തനിക്കു ചെയ്യാൻ കഴിയുകയുള്ളൂവെന്നും അക്ഷയ്.

സിനിമകൾ പരാജയപ്പെടുന്നതിനു പ്രേക്ഷകരെ കുറ്റപ്പെടുത്തരുത്. നൂറ് ശതമാനം അത് തന്റെ തെറ്റാണ്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ തനിക്കു പറ്റുന്ന പാളിച്ചകൾ കൊണ്ടാണ് പരാജയമുണ്ടാകുന്നത്. അതല്ലെങ്കിൽ, സിനിമയ്ക്കു വേണ്ട ഘടകങ്ങൾ ഇല്ലാത്തതുകൊണ്ടാകാമെന്നും അക്ഷയ് കുമാർ.

മാർച്ച് ഒന്നു മുതൽ ദീർഘദൂര സ്വകാര്യ ബസുകൾ ഓടുമോ? താൽക്കാലിക പെർമിറ്റ് പുതുക്കി നൽകിയേക്കില്ല

സംസ്ഥാനത്ത് ദീർഘദൂര സ്വകാര്യ ബസുകളുടെ പെർമിറ്റ് മാർച്ച് ഒന്നു മുതൽ പുതുക്കി നൽകിയേക്കില്ല. 140 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ താൽക്കാലിക പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്നാണ് ഗതാഗതവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം പിൻവലിപ്പിക്കാൻ സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

തീരുമാനം നടപ്പാക്കിയാൽ സംസ്ഥാനത്ത് ഗതാഗതക്ലേശം രൂക്ഷമാകുമെന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്. പ്രത്യേകിച്ചും വടക്കൻ കേരളത്തിൽ ദീർഘദൂര സ്വകാര്യബസുകളെയാണ് കൂടുതൽ യാത്രക്കാരും ആശ്രയിക്കുന്നത്. 140 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള സ്വകാര്യ ബസ് റൂട്ടുകളിൽ കെഎസ്ആർടിസി ടേക്കോവർ സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ ഇത് കാര്യക്ഷമമല്ലെന്നാണ് യാത്രക്കാർ പറയുന്നത്.

2014ൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മേല്‍ സര്‍വിസ് നടത്താന്‍ പെർമിറ്റ് നല്‍കേണ്ടെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടത്. സംസ്ഥാനത്ത് 140 കിലോമീറ്ററിന് മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുനല്‍കാന്‍ കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ അനുവദിക്കുന്നില്ല.

സംസ്ഥാനത്ത് ഏകദേശം 200 ബസുകളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. ഇവയിൽ ഏറെയും മലബാർ മേഖലയിൽ സർവീസ് നടത്തുന്ന ബസുകളാണ്. കൂടാതെ ഇടുക്കി ജില്ലയിലെ വിവിധ മേഖലയിൽനിന്ന് കോട്ടയത്തേക്കും എറണാകുളത്തേക്കും സർവീസ് നടത്തുന്ന ദീർഘദൂര ബസുകളും സർവീസ് നിർത്തേണ്ടിവരും.

താൽക്കാലിക പെർമിറ്റ് പുതുക്കി നൽകുന്നതിനായി വിവിധ സ്വകാര്യബസ് ഉടമകളുടെ സംഘടനകൾ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ചില സംഘടനകളുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് ഈ ആവശ്യം ഉന്നയിച്ചതായാണ് വിവരം. സർക്കാർ ഇക്കാര്യത്തിൽ എന്ത് തീരുമാനം കൈക്കൊള്ളുമെന്നാണ് സ്വകാര്യബസ് ഉടമകൾ ഉറ്റുനോക്കുന്നത്.

 

കനേഡിയൻ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കാൻ അന്താരാഷ്ട്ര വിദ്യാർത്ഥികൾ ട്യൂഷൻ ഫീസ് നൽകേണ്ട; സുപ്രധാന വിധിയുമായി ഫെഡറൽ കോടതി

കനേഡിയൻ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്നതിന് അന്താരാഷ്ട്ര വിദ്യാർത്ഥികൾ ട്യൂഷൻ ഫീസ് മുഴുവനായോ ഭാഗികമായോ നൽകേണ്ടതില്ലെന്ന് ഫെഡറൽ കോടതിയുടെ വിധി. തങ്ങൾക്ക് ട്യൂഷൻ ഫീസ് നൽകാനാകും എന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ വിദ്യാർത്ഥികൾക്ക് സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുമ്പോൾ ട്യൂഷൻ ഫീസ് അടക്കാത്തവർക്ക് പിഴ ഈടാക്കില്ല. ഒരു ഇറാനിയൻ വിദ്യാർത്ഥിയുടെ ഹർജി പരി​ഗണിച്ചു കൊണ്ടാണ് കോടതി സുപ്രധാനമായ വിധി പ്രസ്താവിച്ചത്. ട്യൂഷൻ ഫീസ് നൽകാത്തതിന്റെ പേരിൽ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആര്‍സിസി) ഈ വിദ്യാർത്ഥിക്ക് സ്റ്റഡി പെർമിറ്റ് നൽകാൻ വിസമ്മതിച്ചിരുന്നു.

കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസകരമായ വിധിയാണിത്. കാനഡയിലേക്ക് പഠിക്കാൻ പോകാൻ ഉദ്ദേശിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്കും ഈ വിധി ആശ്വാസമാകും. ‌‌

2022 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 807,750 അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സാധുവായ സ്റ്റഡി പെർമിറ്റ് ഉണ്ട്. ഇത് എക്കാലത്തെയും ഉയർന്ന നമ്പറാണ്. 319,130 വർക്ക് പെർമിറ്റുള്ള ​​വിദ്യാർത്ഥികളുമായി ഇന്ത്യക്കാർ തന്നെയാണ് ഇക്കാര്യത്തിലും മുന്നിൽ. ചൈന (100,075 വിദ്യാര്‍ത്ഥികള്‍), ഫിലിപ്പീന്‍സ് (32,455 വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ ഇക്കാര്യത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.

കാട്ടുതീ- പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

സംസ്ഥാനത്ത് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ വനം വകുപ്പ് ഊർജിതമാക്കിയതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻറേയ്ഞ്ച്ഡിവിഷൻസർക്കിൾ തലങ്ങളിൽ ഫയർ മാനേജ്മെന്റ് പ്ലാനുകൾ തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. സർക്കിൾ തല ഫയർ മാനേജ്മെന്റ് പ്ലാനുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ കാട്ടുതീ പ്രതിരോധിക്കാനായി സ്റ്റേറ്റ് ഫയർ മാനേജ്മെന്റ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. കാട്ടുതീ ഉണ്ടായാൽ വിവിധ തലങ്ങളിൽ അനുവർത്തിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഒരു സ്റ്റേറ്റ് ആക്ഷൻ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

കാട്ടുതീ സാധ്യത കൂടിയ പ്രദേശങ്ങൾ കണ്ടെത്തി ഇതിനോടകം കൺട്രോൾ ബർണിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. ഫയർ ഗ്യാങ്ങുകൾഫയർ വാച്ചർമാർവി.എസ്.എസ്, ഇ.ഡി.സി അംഗങ്ങൾഫയർ വാച്ചർമാർ എന്നിവയിൽ 3000-ത്തിൽ പരം പേരെ കാട്ടുതീ നിരീക്ഷണ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം 1120 കി.മീ ദൂരത്തിൽ ഫയർ ലൈനുകളും 2080 കി.മീ നീളത്തിൽ ഫയർ ബ്രേക്കുകളും തെളിക്കുകയും 6100 ഹെക്ടർ വന പ്രദേശത്ത് കൺട്രോൾ ബർണിങ് നടത്തുകയും ചെയ്തു.

കാട്ടുതീ സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുന്നതിന് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ വനം വകുപ്പ് ജീവനക്കാരെയും താൽക്കാലിക വാച്ചർമാരെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ 5647 പേരെയാണ് ഇത്തരത്തിൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കാട്ടുതീ സംബന്ധിച്ച വിവരങ്ങൾമുന്നറിയിപ്പുകൾ എന്നിവ യഥാസമയം അറിയിക്കുന്നതിനായി സർക്കിൾഡിവിഷൻറെയ്ഞ്ച്സ്റ്റേഷൻ തലത്തിൽ ഫയർ കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾകാട്ടുതീ ഉണ്ടായാലുള്ള ഫീൽഡ് ഇൻസിഡന്റ് റെസ്പോൻസ് സിസ്റ്റം എന്നിവ നിരീക്ഷിക്കുന്നതിനുമായി വനം വകുപ്പ് ആസ്ഥാനത്ത് മുഴുവൻ സമയ കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൂടാതെ സർക്കിൾതല പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർക്കിൾ ചീഫ് കൺസർവേറ്റർമാരുടെ കീഴിൽ വരുന്ന അസിസ്റ്റന്റ് കൺസർവേറ്റർമാരെ സർക്കിൽതല നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്.

ഫോറസ്റ്റ് വിജിലൻസ് വിംഗിന്റെ മേൽനോട്ടത്തിൽ വനം വകുപ്പ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് കാട്ടുതീ കണ്ടാൽ അറിയിക്കാനായി ഒരു ടോൾ ഫ്രീ നമ്പർ(1800 425 4733) ക്രമീകരിച്ചിട്ടുണ്ട്. വനം വകുപ്പ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ കോളുകൾ സ്വീകരിക്കുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ലാൻഡ് ലൈൻ നമ്പറും (0471-2529247) ക്രമീകരിച്ചു. ഫീൽഡ് തല കൺട്രോൾ റൂമുകളിലും ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വനം വകുപ്പ് ആസ്ഥാനത്തെ ഫയർ മോണിറ്ററിംഗ് സെല്ലിൽ സർക്കിൾ ലെവൽ ഫയർ കൺട്രോൾ റൂമുകളുമായി നിരന്തരം ബന്ധപ്പെട്ട് ഓരോ തീപിടിത്തവും സൂക്ഷ്മമായി നിരീക്ഷിക്കുവാനും നോഡൽ ഓഫീസർമാർക്ക് കാലതാമസം കൂടാതെ ഫയർ അലർട്ടുകൾ അയയ്ക്കാനും ഫീൽഡ് ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുവാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

എല്ലാ വനം ഡിവിഷനിലും കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്ന വനപാലകർക്ക് ആവശ്യമായ പരിശീലനം പൂർത്തീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ കാട്ടൂതി സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ആവശ്യമായ ഇടങ്ങളിൽ കാട്ടുതീ സംബന്ധിച്ച സൂചനാ ബോർഡുകളും സ്ഥാപിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾറവന്യൂപോലീസ്കൃഷിഗതാഗത വകുപ്പുകൾ എന്നിവയുമായി സഹകരിച്ച് മാധ്യമങ്ങൾപൊതുജനങ്ങൾവിദ്യാർത്ഥികൾപരിസ്ഥിതി പ്രവർത്തകർ എന്നിവരെയും കാട്ടുതീ അലേർട്ടുകൾ നൽകുന്നതിനും വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സജീവ പങ്കാളികളാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അഗ്‌നി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ യഥാസമയം നൽകുകയും മിക്ക സ്ഥങ്ങളിലും കാട്ടുതീ സംബന്ധിച്ച വിവരങ്ങളും മുന്നറിയിപ്പുകളും കൈമാറുന്നതിനും വയർലെസ് സംവിധാനവും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.

വനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കുന്നതിനായി നീരുറവകൾ വറ്റിപ്പോകാതെ വെള്ളം സംഭരിച്ചു നിർത്തുവാനും കുളങ്ങളുടെയും വയലുകളുടെയും സംരക്ഷണംചെക്ക് ഡാമുകളുടെ നിർമ്മാണംനീർചാലുകളുടെ നിർമ്മാണംബ്രഷ് വുഡ് ചെക്ക് ഡാമുകളുടെ നിർമ്മാണം മുതലായ മണ്ണ് ഈർപ്പ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. കൂപ്പു റോഡുകളുടെ അറ്റകുറ്റ പണികൾ പൂർത്തീകരിച്ച് ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്.

കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുംകാട്ടുതീ ഉണ്ടായാൽ സ്വീകരിക്കേണ്ടുന്ന മാർഗങ്ങളെക്കുറിച്ചുംസുരക്ഷാ മാനദണ്ഡങ്ങളെപ്പറ്റിയുമുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ തുറക്കാം; കരാർ ഉടൻ ഒപ്പുവയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി

ഓസ്‌ട്രേലിയയിലെ സര്‍വ്വകലാശാലകൾക്ക് ഇന്ത്യയില്‍ ഓഫ്‌ഷോര്‍ ക്യാംപസുകള്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ അന്തിമ ഘട്ടത്തിലെന്ന് റിപ്പോർട്ട്. ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലെയര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ആഴ്ച നടക്കുന്ന തന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങൾക്കും മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്.

”ഇന്ത്യ ഇതുവരെ ഏര്‍പ്പെട്ടിട്ടുള്ള കരാറുകളില്‍ ഏറ്റവും മികച്ചതും വിശാലവുമായി ഉടമ്പടിയായിരിക്കും ഇത്. അക്കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്,’ ക്ലെയര്‍ പറഞ്ഞു. വിദേശ സര്‍വ്വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ ഓഫ്‌ഷോര്‍ ക്യാംപസുകള്‍ തുടങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ഇന്ത്യ കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, സയന്‍സ്, ടെക്‌നോളജി, തുടങ്ങി നിരവധി വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കോഴ്‌സുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഓസ്‌ട്രേലിയയിലെ സര്‍വ്വകലാശാലകളുടെ അവസരം ഉറപ്പാക്കുന്നതിനായി ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്നും ക്ലയര്‍ പറഞ്ഞു.’ലക്ഷക്കണക്കിന് വരുന്ന ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങള്‍ ലഭിക്കുന്ന പദ്ധതിയാണിത്. അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമാണ്,’ ക്ലെയര്‍ പറഞ്ഞു. അതേസമയം ഓസ്ട്രേലിയൻ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനവുണ്ടായി എന്നും ക്ലെയര്‍ ചൂണ്ടിക്കാട്ടി.

38 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്. ഇന്ത്യ- ഓസ്‌ട്രേലിയ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകളും ഇതോടൊപ്പം സംഘടിപ്പിക്കുമെന്നാണ് കരുതുന്നത്. അതേസമയം ഓസ്ട്രേലിയയില്‍ ബിരുദം നേടുന്നതിനായി ഇന്ത്യയില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 160% വര്‍ധനയുണ്ടായിട്ടുണ്ടെന്നും ക്ലെയര്‍ പറഞ്ഞു.

എന്നാല്‍ ചൈനീസ് വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതായാണ് വിവരം. ഇന്ത്യയുമായുള്ള പുതിയ വിദ്യാഭ്യാസ കരാർ അന്താരാഷ്ട്രവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് എന്ന് ചൊവ്വാഴ്ച നടന്ന യൂണിവേഴ്സിറ്റീസ് ഓസ്ട്രേലിയ വിദ്യാഭ്യാസ കോണ്‍ഫറന്‍സില്‍, യുഎന്‍എസ്ഡബ്ല്യു വൈസ് ചാന്‍സലറും പ്രസിഡന്റുമായ പ്രൊഫ ആറ്റില ബ്രംഗ്സ് പറഞ്ഞു.

ഇന്ത്യയിലെ സര്‍വ്വകലാശാലകളുമായി ശക്തമായ പങ്കാളിത്തം സ്ഥാപിച്ചവയാണ് ഓസ്‌ട്രേലിയയിലെ വാളോങ്കോങ് യൂണിവേഴ്‌സിറ്റിയും മോനാഷ് യൂണിവേഴ്‌സിറ്റിയും എന്നും ആറ്റില ബ്രംഗ്സ് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയങ്ങളോട് ആദ്യം പ്രതികരിച്ചത് ഓസ്ട്രേലിയന്‍ സര്‍വ്വകലാശാലകളിലൊന്നായ മോനാഷ് സര്‍വ്വകലാശാലയാണ്. ഡബിള്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് മോനാഷ് സര്‍വ്വകലാശാല രംഗത്തെത്തിയത്.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളോട് അഫിലിയേറ്റു ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളിലും, ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജുകളിലും ബിരുദ കോഴ്സുകളിൽ ഈ അധ്യയന വർഷം പ്രവേശനം ലഭിച്ചവർക്കാണ് , സംസ്ഥാന സർക്കാരിന്റെ നേരിട്ടു നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്.

ബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്കും ബിരുദാനന്തരബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്. 2022-23 അധ്യയനവര്‍ഷത്തിൽ ഒന്നാം വര്‍ഷ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികൾക്കാണ് അപേക്ഷിക്കാനവസരം. ആകെ 1000 സ്കോളര്‍ഷിപ്പുകളാണ്. പ്രതിവർഷം  അനുവദിക്കുന്നത്. ഓണ്‍ലൈൻ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 10 ആണ്.

അപേക്ഷിക്കാനുള്ള അടിസ്ഥാന
യോഗ്യത
 
കേരളത്തിലെ ഗവണ്‍മെന്‍റ്/എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍ താഴെ കാണുന്ന വിഷയങ്ങളിലേയോ അനുബന്ധ വിഷയങ്ങളിലേയോ ഒന്നാം വർഷ ബിരുദ -ബിരുദാനന്തര ബിരുദ പഠിതാക്കളാകണം.
 
1.സയന്‍സ്
2.സോഷ്യ സയന്‍സ്
3.ഹ്യുമാനിറ്റീസ്
4.ബിസിനസ് സ്റ്റഡീസ്
 
സമാനമായ കോഴ്സുകള്‍ക്ക് ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള വിവിധ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികൾക്കും അപേക്ഷിിക്കാം.പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകള്‍ക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാനവസരമില്ല. ഇന്ത്യന്‍ പൗരന്‍മാർക്കു മാത്രമേ. അപേക്ഷിക്കാനവസരമുള്ളൂ.
 
സ്കോളര്‍ഷിപ്പ് ആനുകൂല്യം
 
ബിരുദ പഠനത്തിനും ബിരുദാനന്തരബിരുദ പഠനത്തിനും വിവിധ നിരക്കിലാണ്, ആനുകൂല്യം.40 ശതമാനമോ അതിനു മുകളിലോ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് തുകയുടെ 25% അധികമായി ലഭിക്കും.
 
I.ബിരുദ പഠനം
 
ഒന്നാം വര്‍ഷം : 12,000/- രൂപ
രണ്ടാം വര്‍ഷം : 18,000/- രൂപ
മൂന്നാം വര്‍ഷം : 24,000/- രൂപ
 
II.ബിരുദാനന്തര ബിരുദ പഠനം 
 
ഒന്നാം വര്‍ഷം : 40,000/- രൂപ
രണ്ടാം വര്‍ഷം : 60,000/- രൂപ
 
സ്കോളർഷിപ്പ് പുതുക്കൽ
 
സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് , അവരുടെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ തുടർ വർഷങ്ങളിൽ സ്കോളർഷിപ്പ് കിട്ടാൻ സാധ്യതയുണ്ട്.
 
കൂടുതൽ വിവരങ്ങൾക്ക്
 
അപേക്ഷ സമർപ്പണത്തിന്

റോഡ് കുത്തിപ്പൊളിക്കൽ ഇനി സെപ്റ്റംബർ മുതൽ ഡിസംബര്‍ വരെ മതി; അടിയന്തര ആവശ്യമുള്ള പണികള്‍ക്ക് ഇളവ്

റോഡ് കുത്തിപ്പൊളിക്കാന്‍ ജലഅതോറിറ്റിക്ക് ഇനി സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ മാത്രമേ അനുമതി നല്‍കൂ എന്ന് പൊതുമരാമത്ത് സെക്രട്ടറിയുടെ ഉത്തരവ്. പൊതുമരാമത്ത് വകുപ്പ് പണി നടത്തിയ ഉടനെ റോഡ് കുത്തിപ്പൊളിക്കുന്നത് പതിവായതിനെത്തുടര്‍ന്നാണ് പഴയ ഉത്തരവ് പുതുക്കിയിറക്കിയത്.

എന്നാൽ, പൈപ്പ് ചോര്‍ച്ച പോലെയുള്ള അടിയന്തര ആവശ്യമുള്ള പണികള്‍ക്ക് ഇളവ് നല്‍കുമെന്നും ഉത്തരവിലുണ്ട്. പണിതിട്ട് ഒരുവര്‍ഷമായ റോഡുകള്‍ പൊളിക്കരുതെന്ന ഉത്തരവും നിലവിലുണ്ട്.

ജനുവരി മുതല്‍ മേയ്‌ വരെ പൊതുമരാമത്തിന്റെ ജോലികള്‍ നടക്കുന്നതുകൊണ്ടും ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ മഴക്കാലമായതിനാലുമാണ് ജലഅതോറിറ്റിക്ക് സെപ്റ്റംബര്‍ – ഡിസംബര്‍ സമയം അനുവദിച്ചത്. ഭരണാനുമതിയുള്ളതും പണി നടന്നുകൊണ്ടിരിക്കുന്നതുമായ റോഡുകള്‍ പൊളിച്ചാല്‍ പൊതുമരാമത്ത് വകുപ്പ് നന്നാക്കും. ഇതിനായി ജലഅതോറിറ്റി പണം കെട്ടിവെക്കണം.

അതേസമയം, പണി നടക്കാത്തതും പരിപാലന കാലാവധിയുള്ളതുമായ റോഡുകള്‍ കുത്തിപ്പൊളിച്ചാല്‍ ജല അതോറിറ്റി തന്നെ അത് നേരെയാക്കണം. പരിപാലനവും ജലഅതോറിറ്റി നിര്‍വഹിക്കണം. ഏതു നിലവാരത്തിലുള്ള റോഡാണോ അതേപോലെ പണിപൂര്‍ത്തിയാക്കണം. ഇതിന് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥന്‍ മേല്‍നോട്ടം വഹിക്കുകയും പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വേണമെന്നും ഉത്തരവിൽ പറയുന്നു.

 
ജനുവരി മുതല്‍ മേയ്‌ വരെ പൊതുമരാമത്തിന്റെ ജോലികള്‍ നടക്കുന്നതുകൊണ്ടും ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ മഴക്കാലമായതിനാലുമാണ് ജലഅതോറിറ്റിക്ക് സെപ്റ്റംബര്‍ – ഡിസംബര്‍ സമയം അനുവദിച്ചത്
 

എയര്‍ ഫ്രെഷ്നറുകൾ ഉപയോഗിക്കാറുണ്ടോ? ആരോഗ്യ പ്രശ്നങ്ങൾ നിരവധിയെന്ന് വിദഗ്ധർ

എയർ ഫ്രെഷനറുകൾ നല്ല സുഗന്ധം നൽകുന്നവയാണ്. എന്നാൽ ഇവ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമെന്ന് റിപ്പോർട്ട്. സുഗന്ധത്തിനായി എയറോസോൾ ബോട്ടിലുകളോ, എണ്ണകളോ, സുഗന്ധമുള്ള മെഴുകുതിരിയോ, ജെല്ലോ ഒക്കെ ആയിരിക്കാം ഉപയോഗിക്കുന്നത്. എന്നാൽ ഇത് മുറിക്കുളളിൽ സുഗന്ധം പരത്തുന്നതിനൊപ്പം ചില വിഷവസ്തുക്കൾ വായുവിൽ തങ്ങിനിൽക്കാനും കാരണമാകുന്നു. സുഗന്ധം വായുവിൽ തങ്ങിനിൽക്കുന്നതിന് ഇത്തരം ഉത്പന്നങ്ങളിൽ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്.

‘ശുദ്ധമായ ഒന്നിന് മണമുണ്ടായിരിക്കില്ല, കാരണം സുഗന്ധം ഉണ്ടാക്കുന്നത് രാസവസ്തുക്കളാണ്’ കാർനെഗീ മെലോൺ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി, മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസറായ റയാൻ സള്ളിവൻ പറയുന്നു.

ഹോർമോൺ തകരാറുകൾക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകുന്ന രാസവസ്തുക്കൾ ഇവയിൽ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

എയർ ഫ്രെഷ്നർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫോർമാൽഡിഹൈഡ്, ബെൻസീൻ, ടോലുയിൻ, എഥൈൽബെൻസീൻ, സൈലീൻസ് തുടങ്ങിയ വോളറ്റൈൽ ഓർഗാനിക് സംയുക്തങ്ങൾ (VOCs) ഉൾപ്പെടെ 100-ലധികം രാസവസ്തുക്കൾ എയർ ഫ്രെഷനറുകൾ പുറപ്പെടുവിക്കുന്നു. അവയിൽ ചിലത് വ്യത്യസ്ത തരത്തിലുള്ള കാൻസറിന് കാരണമായേക്കാം

ഈ രാസവസ്തുക്കൾ വായുവിൽ സ്വാഭാവികമായി ഉണ്ടാകുന്ന സംയുക്തങ്ങളുമായി പ്രതിപ്രവർത്തിക്കുകയും മുറിയ്ക്കുള്ളലെ വായുവിന്റെ ഗുണനിലവാരം മോശമാക്കുകയും ചെയ്യുമെന്ന് സള്ളിവൻ പറയുന്നു.

എയർ ഫ്രെഷ്നറർ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?

ഉൽപ്പന്നത്തിലെ രാസവസ്തുക്കളെ ആശ്രയിച്ചും ഇത് മണക്കുന്ന മനുഷ്യരുടെ ആരോഗ്യസ്ഥിതി അനുസരിച്ചും എയർ ഫ്രെഷന്റിന്റെ ഫലങ്ങൾ വ്യത്യാസപ്പെടും. ആസ്ത്മ അല്ലെങ്കിൽ അലർജിയുള്ള ആളുകൾ ഇത്തരം ഉൽപ്പന്നങ്ങളോട് കൂടുതൽ സെൻസിറ്റീവ് ആകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.

കൂടാതെ ഉയർന്ന അളവിലുള്ള വോളറ്റൈൽ ജൈവ സംയുക്തങ്ങൾ ശ്വസിക്കുന്നത് മൈഗ്രെയ്ൻ തലവേദന, ആസ്ത്മ, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കണ്ണ്, തൊണ്ട, മൂക്ക് എന്നിവിടങ്ങളിൽ ചൊറിച്ചിൽ, ഓക്കാനം എന്നിവക്കും കാരണമായേക്കാം.

എയർ ഫ്രെഷ്നറുകൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ കാലക്രമേണ രൂക്ഷമാകുമെന്ന് സാൻ അന്റോണിയോയിലെ ടെക്‌സാസ് ഹെൽപ്പ് സയൻസ് സെന്ററിലെ ഫാമിലി, കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പിലെ പ്രൊഫസർ ക്ലോഡിയ മില്ലർ പറഞ്ഞു. എയർ ഫ്രെഷ്നറുകളിലെ രാസവസ്തുക്കൾക്ക് ആദ്യം മാസ്റ്റ് സെല്ലുകൾ എന്നറിയപ്പെടുന്ന രോഗപ്രതിരോധ സംവിധാനത്തെ തകർക്കാൻ കഴിയും, ഇത് അലർജിക്ക് കാരണമാകുമെന്നും അവർ പറഞ്ഞു. ഇത് ആവർത്തിച്ച് ഉപയോഗിക്കുന്നതിലൂടെ മറ്റ് അസുഖങ്ങൾക്കും കാരണമായേക്കാം.

മനുഷ്യന്റെ ഹോർമോൺ സംവിധാനത്തെ തടസ്സപ്പെടുത്തുന്ന എൻഡോക്രൈൻ – രാസവസ്തുക്കൾ, സുഗന്ധതൈലത്തിൽ ഉപയോഗിക്കുന്നുണ്ടെന്നും സള്ളിവൻ വ്യക്തമാക്കി.

‘ഗ്രീൻ’ എയർ ഫ്രെഷ്നർ സുരക്ഷിതമാണോ?

പ്രകൃതിദത്ത ഉത്പന്നങ്ങൾ കൊണ്ടുണ്ടാക്കുന്ന എയർ ഫ്രെഷ്നറുകൾക്ക് അപകടകരമായ രാസവസ്തുക്കൾ പുറന്തള്ളാൻ കഴിയുമെന്നും സള്ളിവൻ പറയുന്നു. അമേരിക്കയിൽ, എയർ ഫ്രെഷ്നർ നിർമ്മാതാക്കൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളിലെ എല്ലാ രാസവസ്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. അതേസമയം, ശക്തമായ ഗന്ധങ്ങളുള്ള ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ എൺവയോൺമെന്റൽ പ്രോട്ടക്ടിങ് ഏജൻസി ശുപാർശ ചെയ്യുന്നു. മുറികൾക്കുള്ളിൽ സുഗന്ധം പകരാൻ ഏറ്റവും സുരക്ഷിതമായ ഓപ്ഷനാണ് എസൻഷ്യൽ ഓയിലുകൾ. എന്നാൽ അവ ഉപയോഗിക്കുന്നതിന് മുമ്പ് ഇത്തരം എണ്ണയിൽ എന്തൊക്കെ വസ്തുക്കളാണ് അടങ്ങിയിരിക്കുന്നതെന്ന് പരിശോധിക്കണമെന്നും സള്ളിവൻ പറയുന്നു.

Mostbet Bahisçisi: En İyi Oranlar Ve Çevrimiçi Canlı Bahis Deneyim

Mostbet Bahisçisi: En İyi Oranlar Ve Çevrimiçi Canlı Bahis Deneyimi Türkiye Resmi Web Sitesi Content Mostbet…

Verified by MonsterInsights