UAE Visa: യുഎഇ വിസ! അറിയാൻ ഏഴു മാറ്റങ്ങള്‍

ദുബൈ: കഴിഞ്ഞ ഒക്ടോബറിലാണ് യുഎഇയുടെ ഏറ്റവും വലിയ എന്‍ട്രി, റസിഡന്‍സി വിസ പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇതിനുശേഷവും നിരവധി മാറ്റങ്ങള്‍ പിന്നെയും ഉണ്ടായിട്ടുണ്ട്.

ഗോള്‍ഡന്‍ വിസ പദ്ധതി വിപുലീകരിച്ചു. ഗ്രീന്‍ വിസകള്‍ എന്ന പേരില്‍ പുതിയ അഞ്ച് വര്‍ഷത്തെ റസിഡന്‍സി വിസകൾ അവതരിപ്പിക്കുകയും ചെയ്തു. വിസ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധനയും വിസ തീയതി കഴിഞ്ഞാല്‍ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിനുള്ള ഗ്രേസ് പിരിഡും ഉള്‍പെടെ മറ്റ് പല മാറ്റങ്ങളും അടുത്തിടെ നടപ്പിലാക്കി. ഈ സന്ദർഭത്തിൽ അറിഞ്ഞിരിക്കേണ്ട ഏഴ് മാറ്റങ്ങള്‍ ഇതാ.

1. കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിച്ചു

കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം. എല്ലാ റസിഡന്‍സി വിസകൾക്കും ഇത് ബാധകമാണ്. 25 വയസ് വരെ പ്രായമുള്ള ആണ്‍മക്കളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ പ്രവാസികള്‍ക്ക് ഒപ്പം താമസിപ്പിക്കാനാകും. നേരത്തെ ഈ പ്രായപരിധി 18 വയസായിരുന്നു. അവിവാഹിതരായ പെണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പ്രായപരിധിയില്ല.

2. ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് 10 വര്‍ഷത്തെ വിസയില്‍ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാം

ഗോള്‍ഡന്‍ വിസ ഉടമയാണെങ്കില്‍ 10 വര്‍ഷത്തെ വിസയിലും നിങ്ങളുടെ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാം. മുൻപ് ദീര്‍ഘകാല റസിഡന്‍സി സ്‌കീം ഗുണഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാമായിരുന്നു.

3. വിസ ഫീസ് വര്‍ധന

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ICP) നല്‍കുന്ന എല്ലാ സേവനങ്ങളും ലഭിക്കുന്നതിനുള്ള ഫീസ് 100 ദിര്‍ഹം വര്‍ധിപ്പിച്ചു. അധിക ഫീസ് എമിറേറ്റ്സ് ഐഡിക്കും റസിഡന്‍സി വിസകള്‍ക്കും ബാധകമാണ്.

4. ഫ്രീസോണ്‍ വിസകളുടെ കാലാവധി കുറഞ്ഞു

യുഎഇയില്‍ ഇഷ്യൂ ചെയ്യുന്ന ഫ്രീസോണ്‍ വിസകളുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ടായി കുറച്ചു.

5. ഗ്രേസ് പിരിഡ് കൂട്ടി

വിസയുടെ കാലാവധി കഴിഞ്ഞാല്‍ ഒരു മാസത്തിനകം രാജ്യം വിടണമെന്നായിരുന്നു വ്യവസ്ഥ. പുതിയ പരിഷ്‌ക്കാരങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യം വിടാന്‍ 60 മുതല്‍ 180 ദിവസം വരെയുള്ള ഗ്രേസ് പിരിഡ് അനുവദിക്കും

6. പാസ്പോർട്ടിലെ വിസ സ്റ്റാംപുകള്‍ക്ക് പകരം എമിറേറ്റ്സ് ഐഡി

പാസ്പോര്‍ട്ടില്‍ വിസ സ്റ്റിക്കറുകള്‍ പതിക്കുന്ന രീതി യുഎഇ ഒഴിവാക്കി. പകരം, താമസക്കാരുടെ എമിറേറ്റ്സ് ഐഡികള്‍ അവരുടെ റസിഡന്‍സി രേഖകളായി ഔദ്യോഗികമായി മാറുന്നു.

7. ആറുമാസത്തിലേറെയായി വിദേശത്ത് താമസിക്കുന്നവര്‍ക്ക് റീ-എന്‍ട്രി പെര്‍മിറ്റ്

ആറ് മാസത്തിലേറെയായി രാജ്യത്തിന് പുറത്ത് താമസിച്ച യുഎഇ റസിഡന്‍സി വിസക്കാര്‍ക്ക് വീണ്ടും രാജ്യത്ത് പ്രവേശിക്കാനുള്ള പെര്‍മിറ്റിന് അപേക്ഷിക്കാം. ഇത്തരക്കാര്‍ക്ക് മാറി താമസിക്കേണ്ടി വന്നതിന്റെ കാരണം വ്യക്തമാക്കി കഴിഞ്ഞാല്‍ ചില മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് റീ-എന്‍ട്രി പെര്‍മിറ്റ് അനുവദിക്കും.

പത്താം ക്ലാസ് പാസായോ? 29000 രൂപയിലേറെ ശമ്പളമുളള കേന്ദ്ര സർക്കാർ ജോലി വരുന്നു

കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. രാജ്യത്താകെ 40889 ഒഴിവുകളാണുളളത്

ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ചത്തീസ്ഗഢ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ, ഝാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത് ഈസ്‌റ്റേൺ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ സർക്കിളുകളിലായാണ് ഒഴിവുകള്‍.

ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശൂർ, വടകര. എന്നിവിടങ്ങളിലായി 2,462 ഒഴിവുകളാണ് കേരളത്തിൽ.

മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ഉൾപ്പെട്ട പത്താം ക്ലാസ്സ് ജയം. പത്താം ക്ലാസ്സ് വരെ പ്രാദേശിക ഭാഷ നിർബന്ധം അല്ലെങ്കിൽ ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. സൈക്കിൾ ചവിട്ടാൻ അറിയണം. കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.

പ്രായം- 18-40. പട്ടികവിഭാഗത്തിന് അഞ്ചും ഒ ബി സിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷ ഇളവുണ്ട്. ഇ ഡബ്യൂ എസ് വിഭാഗത്തിന് ഇളവില്ല.

ശമ്പളം- ജോലി ചെയ്യുന്ന സമയം കൂടി പരിഗണിച്ചാണ് വേതനം നിശ്ചിയിക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ- 12,000-29,380, അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് നാല് മണിക്കൂറിന് 10,000-24,470 രൂപ വരെ ലഭിക്കാം.

പത്താം ക്ലാസ് പാസായോ? 29000 രൂപയിലേറെ ശമ്പളമുളള കേന്ദ്ര സർക്കാർ ജോലി വരുന്നു

കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. രാജ്യത്താകെ 40889 ഒഴിവുകളാണുളളത്

ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ചത്തീസ്ഗഢ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ, ഝാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത് ഈസ്‌റ്റേൺ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ സർക്കിളുകളിലായാണ് ഒഴിവുകള്‍.

ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശൂർ, വടകര. എന്നിവിടങ്ങളിലായി 2,462 ഒഴിവുകളാണ് കേരളത്തിൽ.

യോഗ്യത പത്താം തരം
മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ഉൾപ്പെട്ട പത്താം ക്ലാസ്സ് ജയം. പത്താം ക്ലാസ്സ് വരെ പ്രാദേശിക ഭാഷ നിർബന്ധം അല്ലെങ്കിൽ ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. സൈക്കിൾ ചവിട്ടാൻ അറിയണം. കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.

പ്രായം– 18-40. പട്ടികവിഭാഗത്തിന് അഞ്ചും ഒ ബി സിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷ ഇളവുണ്ട്. ഇ ഡബ്യൂ എസ് വിഭാഗത്തിന് ഇളവില്ല.

ശമ്പളം– ജോലി ചെയ്യുന്ന സമയം കൂടി പരിഗണിച്ചാണ് വേതനം നിശ്ചിയിക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ- 12,000-29,380, അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് നാല് മണിക്കൂറിന് 10,000-24,470 രൂപ വരെ ലഭിക്കാം.

ഫീസ്– 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടക്കണം.

അപേക്ഷിക്കേണ്ട വിധം
https://indianpostgdsonline.gov.in ൽ രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുന്ന സമയത്ത് .jpg/ .jpeg ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഫോട്ടോ 50 കെ ബി, ഒപ്പ് 20 കെ ബി സൈസിൽ കൂടരുത്. വിവരങ്ങൾക്ക് www.indianpost.gov.in.

സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നു മുതൽ കർശന പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കും. അതത് ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും അപ്രതീക്ഷിത പരിശോധനകള്‍ നടത്തും.

പാഴ്സലുകളിൽ ഭക്ഷണം പാചകം ചെയ്ത സമയവും എത്ര സമയത്തിനിന്നുള്ളിൽ കഴിക്കണമെന്ന വിവരവും രേഖപ്പടുത്തിയിട്ടുണ്ടോ എന്ന പരിശോധനയും ഇന്നു മുതൽ നടക്കും.

അതേസമയം ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ചു. എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ചത്. എല്ലാ രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം.

വിശാഖപട്ടണം ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

വിശാഖപട്ടണം ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമാക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി. ഡൽഹിയിൽ അന്താരാഷ്ട്ര നയതന്ത്ര സഖ്യം യോഗത്തിലാണ് ജഗൻ മോഹൻ റെഡ്ഡിയുടെ പ്രഖ്യാപനം.

വരും ദിവസങ്ങളിൽ വിശാഖപട്ടണം ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വരും മാസങ്ങളിൽ താനും വിശാഖപട്ടണത്തേക്ക് മാറുമെന്നും അറിയിച്ചു.

മാർച്ച് 3 ,4 തീയ്യതികളിൽ വിശാഖപട്ട‌ണത്ത് അന്താരാഷ്ട്ര നിക്ഷേപക ഉച്ചകോടി നടത്തും. എല്ലാവരും എത്തിച്ചേരണമെന്നും തന്റെ സംസ്ഥാനം എത്രത്തോളം നിക്ഷേപ സൗഹാർദ്ദമാണെന്ന് നേരിട്ടു കാണണമെന്നും ജഗൻ മോഹൻ അഭ്യർത്ഥിച്ചു.

നിലവിൽ അമരാവതിയാണ് ആന്ധ്രപ്രദേശിന്റെ തലസ്ഥാനം. 2015-ലാണ് ആന്ധ്ര സര്‍ക്കാര്‍ അമരാവതിയെ തലസ്ഥാനനഗരമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2020-ല്‍ സംസ്ഥാനത്ത് മൂന്ന് തലസ്ഥാന നഗരങ്ങള്‍ വേണമെന്നും ഇതിനായുള്ള പദ്ധതിയും സർക്കാർ ആസൂത്രണം ചെയ്തു. വിശാഖപട്ടണം (നിർവാഹക തലസ്ഥാനം), അമരാവതി (നിയമനിർമ്മാണ തലസ്ഥാനം), കർണൂൽ (ജുഡീഷ്യൽ തലസ്ഥാനം) എന്നിവയാണ് മൂന്ന് തലസ്ഥാനങ്ങൾ നിർദ്ദേശിക്കപ്പെട്ടിരുന്നത്.

Verified by MonsterInsights