ഒരേസമയം എത്ര നാണയങ്ങൾ ബാങ്കിൽ നിക്ഷേപിക്കാം? ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം

പണരഹിത ഇടപാടുകൾ ശീലമാക്കിയ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ദൈനംദിന ഇടപാടുകളിൽ നാണയങ്ങളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. യുപിഐ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ വരവോടെ, വ്യക്തികൾ ഇപ്പോൾ ചെറിയ തുകകളുടെ ഇടപാടിന് വരെ ഇതാണ് ഉപയോഗിക്കുന്നത്. എങ്കിലും നാണയങ്ങൾ ഉപയോഗിക്കുന്ന ശീലം പലർക്കും ഇപ്പോഴും ഉണ്ട്, ബാങ്കുകളിൽ നാണയങ്ങൾ നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അറിഞ്ഞിരിക്കണം. 
വർഷങ്ങളായി, ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപ എന്നിങ്ങനെ വിവിധ മൂല്യങ്ങളിലുള്ള നാണയങ്ങൾ വിപണിയിലേക്കെത്തിയിട്ടുണ്ട്. ഈ നാണയങ്ങൾ തുടക്കത്തിൽ ചെറിയ തുകകളുടെ ഇടപാടുകൾക്കായി വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ ഉയർച്ചയോടെ, അവയുടെ വിനിയോഗം കുറഞ്ഞു,

ഇന്ത്യയിൽ നാണയങ്ങളുടെ വിതരണവും നിയന്ത്രണവും ആർബിഐക്കാണ്. അച്ചടിക്കേണ്ട നാണയങ്ങളുടെ അളവ്, രൂപകല്പന, മൂല്യം എന്നിവ നിർണ്ണയിക്കാനുള്ള അധികാരം ആർബിഐക്ക് ഉണ്ട്. ഓരോ വർഷവും, സർക്കാർ, ആർബിഐയുമായി കൂടിയാലോചിച്ച്, നാണയങ്ങളുടെ അളവ് നിർണ്ണയിക്കുന്നു. സാമ്പത്തിക ആവശ്യം, ഉപയോഗ രീതികൾ, നാണയങ്ങളുടെ മതിയായ വിതരണം നിലനിർത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുക്കുന്നു. കൂടാതെ, സാംസ്കാരിക പൈതൃകം, ചരിത്രപരമായ പ്രാധാന്യം, അല്ലെങ്കിൽ ദേശീയ ചിഹ്നങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന നാണയങ്ങളുടെ രൂപകൽപ്പന തീരുമാനിക്കാനുള്ള അധികാരം സർക്കാരിനുണ്ട്.

നാണയങ്ങൾ ബാങ്കുകളിൽ നിക്ഷേപിക്കണമെങ്കിൽ അവ സാധുതയുള്ള കറൻസി ആയിരിക്കണം. ഇതിനർത്ഥം അവർ ആർബിഐ നിർദ്ദേശിച്ച ഡിസൈൻ, ഭാരം, മറ്റ് സവിശേഷതകൾ എന്നിവ പാലിക്കണം എന്നാണ്. നിക്ഷേപിക്കുന്ന നാണയങ്ങളുടെ ആധികാരികതയും സാധുതയും പരിശോധിക്കേണ്ട ഉത്തരവാദിത്തം ബാങ്കുകൾക്കാണ്. വ്യാജ നാണയങ്ങൾ അല്ലെങ്കിൽ കേടായ നാണയങ്ങൾ സ്വീകരിക്കാൻ പാടില്ല, കാരണം അവയ്ക്ക് നിയമപരമായ ടെൻഡർ പദവി ഇല്ല.

രണ്ടായിരം രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബാങ്കിൽ നിക്ഷേപിക്കാവുന്ന നാണയങ്ങളുടെ എണ്ണത്തിന് പ്രത്യേക പരിധികളൊന്നുമില്ല. ഒരേസമയം നിക്ഷേപിക്കാവുന്ന നാണയങ്ങളുടെ അളവിൽ യാതൊരു നിയന്ത്രണവും ആർബിഐ ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ, വ്യക്തികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്ര നാണയങ്ങളും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.  ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യയിലെ എല്ലാ ബാങ്കുകളും അവരുടെ ഉപഭോക്താക്കളിൽ നിന്ന് നാണയ നിക്ഷേപം സ്വീകരിക്കാൻ ബാധ്യസ്ഥരാണ്. ഇത്തരം നിക്ഷേപങ്ങൾ നിരസിക്കാൻ ഒരു ബാങ്കിനും അധികാരമില്ല. സാധുവായ കാരണങ്ങളില്ലാതെ ഒരു ബാങ്ക് നാണയ നിക്ഷേപം നിരസിക്കുന്ന അപൂർവ സന്ദർഭങ്ങളിൽ, വ്യക്തികൾക്ക് ആർബിഐ പോർട്ടൽ വഴി പരാതി നൽകാനുള്ള ഓപ്ഷൻ ഉണ്ട്. ആർബിഐ ഉപഭോക്തൃ പരാതികൾ ഗൗരവമായി കാണുകയും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ബാങ്കുകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നു.

Mostbet Bangladesh Official Site Sports Betting And Casino Freebets And Freespins

Mostbet Bangladesh Official Site Sports Betting And Casino Freebets And FreespinsMostBet also provides new players with…

500 രൂപയുടെ കള്ള നോട്ടുകൾ പെരുകുന്നു; വ്യാജനെ എങ്ങനെ തിരിച്ചറിയാം.

രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളിൽ 2000  രൂപയുടെ നോട്ടുകളേക്കാൾ വ്യാജ നോട്ടുകൾ  500 രൂപയുടേതാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ എങ്ങനെ വ്യാജ നോട്ടുകൾ തിരിച്ചറിയാം? 500 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണം 14.4 ശതമാനം വര്ധിച്ചതായാണ് ആർബിഐ പറയുന്നത്. 

2022-23 സാമ്പത്തിക വർഷത്തിൽ  ബാങ്കിംഗ് മേഖലയിൽ കണ്ടെത്തിയ മൊത്തം കള്ളനോട്ടുകളുടെ 4.6 ശതമാനം റിസർവ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് കണ്ടെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് കള്ളനോട്ടുകളിൽ 20, 500 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. 20 രൂപയുടെ കള്ളനോട്ടുകളിൽ 8.4 ശതമാനവും 500 രൂപ നോട്ടുകളിൽ 14.4 ശതമാനവുമാണ് വർധന. 2000 രൂപ നോട്ടുകളുടെ കള്ളപ്പണത്തിൽ 27.9 ശതമാനം കുറവുണ്ടായതായും ആർബിഐ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 2023 മാർച്ച് 31 വരെ പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ മൊത്തം മൂല്യത്തിന്റെ 87.9 ശതമാനമാണ് 500,2000 രൂപ നോട്ടുകളുടെ വിഹിതം. അളവിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ 500 രൂപ നോട്ടുകളാണ്. 37.9 ശതമാനമാണ് വിപണിയിലെ വിഹിതം. 2023 മാർച്ച് 31 വരെ പ്രചാരത്തിലുണ്ടായിരുന്ന മൊത്തം നോട്ടുകളുടെ 19.2 ശതമാനവും 10 രൂപ നോട്ടുകളായിരുന്നു.

SAP TRAINING

വ്യാജ നോട്ടുകൾ എളുപ്പത്തിൽ തിരിച്ചറിയാം

വ്യാജ നോട്ടുകൾ കൂടുകയാണ്, ഇ സാഹചര്യത്തിൽ നിരന്തരം വിനിമയം ചെയ്യുമ്പോൾ എങ്ങനെ കള്ള നോട്ടുകൾ തിരിച്ചറിയാം? മഹാത്മാഗാന്ധിയുടെ ഛായാചിത്രം, അശോകസ്തംഭം, 500 രൂപ നോട്ടുകളിൽ അച്ചടിച്ച വർഷം എന്നിവ പരിശോധിച്ചാൽ പോലും ഒറ്റനോട്ടത്തിൽ കള്ളനോട്ടുകൾ തിരിച്ചറിയാനാകും. നോട്ടിന്റെ ഇടതുവശത്ത് താഴെ 500 എന്ന സംഖ്യ എഴുതിയിരിക്കും. ദേവനാഗിരി ലിപിയിലുള്ള ഈ എഴുത്ത് വ്യക്തമായി കാണാം.

 നോട്ടിന്റെ മധ്യഭാഗത്തായി അച്ചടിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ ചിത്രം നോക്കാം. ചിത്രത്തിന് സമീപം ‘ഇന്ത്യ’, ‘ആർബിഐ’ എന്ന് എഴുതിയിരിക്കുന്ന ഒരു  ത്രെഡ് കാണാം. നോട്ട് ചരിഞ്ഞാൽ, ഈ ത്രെഡിന്റെ നിറം പച്ചയിൽ നിന്ന് നീലയിലേക്ക് മാറുന്നു. ഒർജിനൽ നോട്ടുകളിൽ വാട്ടർമാർക്ക് ഉണ്ടാകും. അശോകസ്തംഭം, കറൻസി നോട്ട് അച്ചടിച്ച വർഷം, ചെങ്കോട്ടയുടെ ചിത്രം തുടങ്ങിയവയും താരത്യം ചെയ്താൽ മനസിലാക്കാം. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന്റെ വലതുവശത്തുള്ള ഗവർണറുടെ ഒപ്പും ആർബിഐ ചിഹ്നവും ഉപയോഗിച്ച് യഥാർത്ഥ നോട്ട് തിരിച്ചറിയാൻ കഴിയും.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

വായ തുറന്നുറങ്ങുന്നവരാണോ നിങ്ങള്‍? തലച്ചോറിനെ വരെ ബാധിക്കുമെന്ന് പഠനം

 നമ്മുടെ പല ശീലങ്ങളും ശാരീരിക മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നവയാണ്. ഉറക്കവും ഇതില്‍ പ്രധാനമാണ്. എത്ര മണിക്കൂര്‍ ഉറങ്ങുന്നു എന്നത് മുതല്‍ ഉറങ്ങുമ്പോള്‍ കിടക്കുന്ന രീതി പോലും നമ്മുടെ ആരോഗ്യം നിര്‍ണയിക്കുന്നവയില്‍പെടുന്നു. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ശ്വാസോച്ഛാസം.

ഉറങ്ങുമ്പോള്‍ വായിലൂടെ ശ്വസിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ ശീലം ബോധപൂര്‍വം ഒഴിവാക്കേണ്ടതാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. അല്ലാത്തപക്ഷം ഈ ശീലം നമ്മുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.


എന്തുകൊണ്ടാണ് വായിലൂടെ ശ്വസിക്കുന്നത്?

മൂക്കൊലിപ്പ്, ഉറക്കമില്ലായ്മ, അലര്‍ജി, ജലദോഷം, സൈനസൈറ്റിസ് എന്നീ അസ്വസ്ഥതകള്‍ വായിലൂടെ ശ്വസിക്കുന്നതിന് കാരണമാകാം. മൂക്കിലൂടെ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം സാഹചര്യങ്ങളിലാണ് ഉറങ്ങുമ്പോള്‍ അറിയാതെ വായ തുറന്ന് ശ്വസിക്കാന്‍ പ്രേരണയുണ്ടാകുന്നത്. ശ്വസനനാളത്തിലുണ്ടാകുന്ന തടസങ്ങളാണ് ഈ ശീലത്തിലേക്ക് നയിക്കുന്നത്.

എങ്ങനെയൊക്കെ ബാധിക്കാം?

മൂക്കിലൂടെ ശ്വസിക്കുന്നത് തലച്ചോറിനും ശരീരത്തിലെ മറ്റ് ഹോര്‍മോണുകള്‍ക്കും ഗുണകരമാണെങ്കില്‍, വായിലൂടെ ശ്വസിക്കുന്നത് ഇതിനെയൊക്കെ പ്രതികൂലമായാണ് ബാധിക്കുന്നത്. 2018ല്‍ നടത്തിയ ‘സ്ലീപ് ഡിസോര്‍ഡേര്‍ഡ് ബ്രീത്തിങ് ആന്‍ഡ് ഓറല്‍ ഹെല്‍ത്ത് ഇന്‍ ചില്‍ഡ്രന്‍’ എന്ന പഠന പ്രകാരം, ഇത്തരം ശീലമുള്ള കുട്ടികള്‍ക്ക് മുഖത്തിന്റെ ആകൃതിയില്‍ വ്യത്യാസമുണ്ടാകുക, പല്ലുകള്‍ വളയുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വായില്‍ ബാക്ടീരിയ വര്‍ധിക്കുന്നത് വായ്‌നാറ്റം, ദന്തക്ഷയം, മോണരോഗം എന്നിവയിലേക്ക് നയിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് വായും തൊണ്ടയും ഒരുപോലെ വരണ്ടതാകാന്‍ കാരണമാകും

 വായിലൂടെയുള്ള ശ്വാസോച്ഛാസം എങ്ങനെ നിയന്ത്രിക്കാം?

സ്വയം വായ അടച്ചുപിടിച്ച് മൂക്കിലൂടെ ശ്വസിക്കാന്‍ ശീലിക്കുക. ഉറക്കത്തിലാണ് ഇത് സംഭവിക്കുന്നതെങ്കിലും, ചുണ്ടുകള്‍ ബോധപൂര്‍വം അടുപ്പിച്ചു വയ്ക്കുന്നത് വായ്തുറന്നുള്ള ഉറക്കം ഒരു പരിധിവരെ ഒഴിവാക്കാന്‍ സഹായിക്കും. ജലദോഷം മൂലമുണ്ടാകുന്ന അടഞ്ഞ മൂക്ക് തുറക്കാനായി നേസല്‍ സ്‌പ്രേകളും മറ്റ് തുള്ളി മരുന്നുകളും ഉപയോഗിക്കാവുന്നതാണ്. പേശികളെ ശക്തിപ്പെടുത്തുന്ന ഓറോഫറിംജിയല്‍ വ്യായാമങ്ങള്‍ ചെയ്യുന്നതും ഗുണം ചെയ്യും. കിടക്കുമ്പോള്‍ ചരിഞ്ഞ് കിടക്കുന്നത് മൂക്കിലൂടെയുള്ള ശ്വസനം എളുപ്പത്തിലാക്കും. അതുവഴി വായ തുറന്നുറങ്ങുന്നത് മാറ്റാം.

friends travels

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ എട്ടോടെ.

കാലവർഷം കേരളം ലക്ഷ്യമാക്കി നീങ്ങാനിരിക്കെ, അടുത്ത ദിവസങ്ങളിൽ മഴ കേരളത്തിൽ ശക്തിപ്പെട്ടേക്കും. മെറ്റ്ബീറ്റ് വെതർ നിരീക്ഷരുടേതാണ് ഈ നിരീക്ഷണം. അറബിക്കടൽ മഴക്ക്ു അനുകൂല അന്തരീക്ഷം ഒരുക്കുന്നുണ്ട്. കാലവർഷം എത്തുന്നതിനു മുൻപുള്ള അന്തരീക്ഷമാറ്റം അറബിക്കടലിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ കാലവർഷം എത്താൻ ഇനിയും ദിവസങ്ങളെടുക്കും. കഴിഞ്ഞ 10 ദിവസമായി മന്ദഗതിയിൽ തുടർന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഇപ്പോൾ വടക്കോട്ട് വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ന് കാലവർഷത്തിന് കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെങ്കിലും അടുത്ത മൂന്നു ദിവസത്തിനകം ശ്രീലങ്കയിലും കന്യാകുമാരി കടലിലും കാലവർഷം എത്തുമെന്നാണ് നിരീക്ഷണം.

കേരളത്തിൽ ജൂൺ 8 നെത്തും
കേരളത്തിൽ കാലവർഷം ഇത്തവണ ജൂൺ 8 ന് എത്താനാണ് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷണം. അറബിക്കടൽ ഈയിടെ ചൂടേറിയ നിലയിലാണ്. അതിനാൽ ജൂൺ ആദ്യവാരം അവസാന ദിവസങ്ങളിൽ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലാണ് ന്യൂനമർദം പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഇന്നലെ ശ്രീലങ്കക്ക് സമീപം തെക്കായി സമുദ്രനിരപ്പിൽ നിന്ന് 3.1 കി.മി ഉയരത്തിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് കേരളത്തിൽ മഴക്ക് കാരണമാകും. വ
ക്കൻ കേരളത്തിൽ നാളെ മുതൽ മൂന്നു ദിവസം വൈകിട്ട് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. മലപ്പുറം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ മഴ ലഭിക്കും. ശനിയാഴ്ചക്ക് ശേഷം മഴ തെക്കൻ കേരളത്തിലും സജീവമാകും.

മാസം അരലക്ഷം രൂപ സമ്പാദിക്കാം; റിസർവ് ബാങ്കിൽ 291 ഒഴിവുകൾ, ആപേക്ഷിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

 റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ (ഗ്രേഡ് ബി) തസ്‌തികകളിലേയ്ക്കുള്ള അപേക്ഷാസമർപ്പണം തുടങ്ങി.ആർ ബി ഐ ഔദ്യോഗിക വെബ്‌സെെറ്റിൽ ഇതു സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. 291 ഒഴിവുകളാണ് ഉള്ളത്.


 ജനറൽ 222, ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്‌സ് ആൻഡ് പോളിസി റിസർച്ച് (ഡി ഇ പി ആർ) 38, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് (ഡി എസ് ഐ എം) 31, എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവ്. ഈ ഒഴിവുകളിൽ എടുക്കുന്നവരുടെ അടിസ്ഥാനശമ്പളം തന്നെ 55,200രൂപയാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നും രണ്ടും ഘട്ട പരീക്ഷകൾക്ക് കേരളത്തിലും കേന്ദ്രമുണ്ടാവും.

പ്രായം

2023 മേയ് ഒന്നിന് 21-29 വയസ്. എസ് സി – എസ് ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസിളവുണ്ടായിരിക്കും.

 യോഗ്യത

1. ജനറൽ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യ പ്രൊഫഷണൽ/ ടെക്‌നിക്കൽ യോഗ്യതയോ ബിരുദാനന്തര ബിരുദം/ തത്തുല്യ പ്രൊഫഷണൽ/ ടെക്‌നിക്കൽ യോഗ്യതയോ ഉണ്ടായിരിക്കണം.  മാനേജ്‌മെന്റ് (ഡി എസ് ഐ എം) 31, എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവ്. ഈ ഒഴിവുകളിൽ എടുക്കുന്നവരുടെ അടിസ്ഥാനശമ്പളം തന്നെ 55,200രൂപയാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നും രണ്ടും ഘട്ട പരീക്ഷകൾക്ക് കേരളത്തിലും കേന്ദ്രമുണ്ടാവും.

.2. ഡി ഇ പി ആർ വിഭാഗത്തിലേയ്ക്ക് അപേക്ഷിക്കാൻ ഇക്കണോമിക്സ്/ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഫിനാൻസിലോ അനുബന്ധവിഷയത്തിലോ മാസ്റ്റർ ബിരുദമാണ് യോഗ്യത.

3. ഡി എസ് ഐ എമ്മിലേയ്ക്ക് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇവയുടെ അനുബന്ധവിഷയങ്ങളിൽ ബിരുദാനന്തര ബിരുദം/ ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ബിഗ് ഡേറ്റാ അനാലിസിസ് എന്നിവയിലൊന്നിൽ നേടിയ ബിരുദാനന്തര ബിരുദം/ നാലുവർഷത്തെ ബിരുദം/ ദ്വിവത്സര പി ജി ഡി ബി എ നേടിയിരിക്കണം

4. എല്ലാ തസ്തികകളിലെയും അപേക്ഷകരുടെ ബിരുദം 60 ശതമാനം മാർക്കോടെയും ബിരുദാനന്തര ബിരുദം, പി ജി ഡിപ്ലോമ എന്നിവ 55 ശതമാനം മാർക്കോടെയുമായിരിക്കണം. എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചുശതമാനം മാർക്കിളവ് ലഭിക്കും.മൂന്ന് ഘട്ടങ്ങളിലായി ഓൺലെെൻ/ എഴുത്തുപരീക്ഷ മുഖേനയാണ് തിരഞ്ഞെടുക്കുക. ജനറൽ വിഭാഗത്തിലുള്ള ഒന്നാംഘട്ട എഴുത്തുപരീക്ഷയ്ക്ക് കേരളത്തിൽ കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടഹ്ങളിൽ പരീക്ഷകേന്ദ്രമുണ്ടാവും. രണ്ടാംഘട്ട പരീക്ഷയ്ക്ക് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും കേന്ദ്രം ഉണ്ടാവുക.വിശദവിവരങ്ങൾ www.rbi.org.inഎന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂൺ 9

കുട്ടികളിലെ മടിക്കു പിന്നിലെ കാരണം ഇവയാവാം; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

 കുട്ടികളുടെ മടി മിക്ക മാതാപിതാക്കളെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. സ്വന്തം കാര്യങ്ങൾ കൃത്യതയോടെ ചെയ്യാനും പഠിക്കാനും സ്കൂളിൽ പോകാനും പുറത്തിറങ്ങി കളിക്കാനുമൊക്കെ മടിയുള്ളവർ ഏറെയാണ്. വല്ലപ്പോഴുമെങ്കിലും ഏതെങ്കിലും കാര്യത്തിൽ മടി തോന്നുന്നതും പിന്നീട് ചെയ്യാനായി മാറ്റിവയ്ക്കുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാൽ, ചെയ്യേണ്ട ജോലികൾ മാറ്റിവയ്ക്കുന്നത് ശീലമായി മാറുമ്പോഴാണ് അത് ശ്രദ്ധിക്കേണ്ട വിഷയമാകുന്നത്.
 മടി ഒരു ശീലമായി മാറുന്നതിൽ ചുറ്റുപാടുകൾക്ക് വലിയ പങ്കാണുള്ളത്. അതുകൊണ്ട് മടി മാറണമെങ്കിൽ ചുറ്റുപാടുകൾ മാറേണ്ടതുതന്നെയാണ് പ്രധാനം.

പ്രധാന കാരണങ്ങൾ

പ്രചോദനത്തിന്റെ അഭാവം: എന്ത് കാര്യവും ചെയ്യുന്നതിന് പ്രചോദനം അനിവാര്യമാണ്. ഇതിന്റെ അഭാവം മടിയുടെ ഒരു പ്രധാന കാരണമാണ്. എന്നാൽ, ഒരു കുട്ടിയിൽ ഒരു പ്രചോദനവുമില്ല എന്ന് പറയാൻ സാധിക്കില്ല. പകരം വെറുതേ ഇരിക്കാനുള്ള പ്രചോദനമാണ് മടിയുള്ളവരിൽ കാണുന്നത്. അതുപോലെ ആ വിഷയത്തിലുള്ള താത്പര്യവും പ്രചോദനം ഉണ്ടാകുന്നതിനുള്ള പ്രധാന ഘടകമാണ്. മിക്ക കുട്ടികൾക്കും പഠനത്തിൽ പ്രചോദനം ഇല്ലാതെപോകുന്നത്, അതിന്റെ ‘ആവശ്യബോധം’ ഇല്ലാതെപോകുന്നതാണ്. കുട്ടികളിൽ കൃത്യമായ ലക്ഷ്യബോധവും താത്പര്യവും ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.

ആസൂത്രണപാടവം: പല കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്ത് ചെയ്യാനുള്ള കഴിവ് ചില കുട്ടികൾക്ക് കുറവായിരിക്കും. ഒരു വലിയ പ്രോജക്ട് ചെയ്തുതീർക്കാൻ, അതിനെ ചെറിയ ഘട്ടങ്ങളായി വിഭജിച്ച് ഓരോ ദിവസങ്ങളിലായി ചെയ്തുതീർക്കാനുള്ള കഴിവ് ആസൂത്രണത്തിന്റെ ഭാഗമാണ്. ഇതില്ലാത്തതുകൊണ്ടുമാത്രം അവരത് ചെയ്യാതെ മാറ്റി വയ്ക്കാം. ഇത്തരം പ്രശ്നങ്ങളിൽ മാതാപിതാക്കൾക്ക് ജോലികൾ ആസൂത്രണം ചെയ്ത് ചെയ്യാനായി സഹായിക്കാവുന്നതും പ്രോത്സാഹിപ്പിക്കാവുന്നതുമാണ്.

പരിപൂർണത: എന്ത് കാര്യം ചെയ്താലും ഒരു തെറ്റുപോലുമുണ്ടാകാതെ പരിപൂർണതയോടുകൂടി ചെയ്യണമെന്ന നിർബന്ധമുള്ള കുട്ടികളുണ്ട്. ഈ ശീലം ഇവർക്ക് അമിതസമ്മർദം ഉണ്ടാക്കുകയും തോൽവിയെ ഭയക്കുന്നവരായി മാറുകയും ചെയ്യും. ഈ കാരണംകൊണ്ട് കാര്യങ്ങൾ ചെയ്യാതെ പിന്നത്തേക്ക് മാറ്റിവയ്ക്കുന്ന ശീലം കുട്ടികളിലുണ്ടാകാറുണ്ട്. തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും സത്യസന്ധമായും സമയനിഷ്ഠയോടെയും കാര്യങ്ങൾ ചെയ്യുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നുമുള്ള വസ്തുതകൾ കുട്ടികളെ മനസ്സിലാക്കിക്കുക. ശാരീരിക-മാനസിക പ്രശ്നങ്ങൾ: കുട്ടികളിലെ മടിയുടെ യഥാർഥ കാരണം തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. തലച്ചോറിന്റെ പ്രവർത്തനം ശാരീരികാരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടുനിൽക്കുന്നു. അതുകൊണ്ട് കുട്ടികൾക്ക് പോഷകാഹാരം, കൃത്യമായ ഉറക്കം, വ്യായാമം എന്നിവയൊക്കെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉറക്കക്കുറവും നിർജലീകരണവുമൊക്കെ കുട്ടികളിലെ ഉന്മേഷക്കുറവിനും മടിക്കും കാരണമാകാറുണ്ട്.

പഠനവൈകല്യം, ശ്രദ്ധക്കുറവ്, വിഷാദം, വൈകാരികപ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ കുട്ടികളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും അത് മടിയായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യാവുന്നതാണ്. അതിനാൽ, അത്തരം പ്രശ്നങ്ങളുണ്ടോ എന്നത് മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ മനസ്സിലാക്കണം.

മാതാപിതാക്കൾ ശ്രദ്ധിക്കാൻ

വീട്ടിൽ കുട്ടികൾ ചെയ്യേണ്ട ജോലികൾ/ഉത്തരവാദിത്വങ്ങൾ ഒരു ‘ഓപ്ഷൻ’ ആയി മാറാതിരിക്കാൻ ശ്രദ്ധിക്കണം.ഉദാഹരണം: ഊരിയിടുന്ന വസ്ത്രങ്ങൾ അലക്കുകൊട്ടയിൽ ഇടണമെന്ന് നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽ, അത് എല്ലാ ദിവസവും ചെയ്യേണ്ടത്/ചെയ്യിപ്പിക്കേണ്ടതുതന്നെയാണ്. നിബന്ധനകൾ സ്ഥിരതയോടുകൂടി നിലനിർത്താൻ ശ്രദ്ധിക്കേണ്ടത് ‘മടി’ ഒഴിവാക്കാൻ അനിവാര്യമാണ്.

koottan villa

എല്ലാവരുടെയും യോജിച്ചുള്ള പങ്കാളിത്തത്തോടുകൂടി മാത്രമേ ഒരു കുടുംബം നല്ല രീതിയിൽ മുന്നോട്ട് പോകൂ എന്ന ബോധ്യം കുട്ടികളിലുണ്ടാക്കുക. ടൂർ പോകുന്നതിനും ആഘോഷിക്കാനും മാത്രമല്ല, വീട്ടുജോലികളിലും എല്ലാവരും സഹകരിച്ചേ മതിയാകൂ. അതിനാൽ പ്രായത്തിനനുസരിച്ചുള്ള വീട്ടിലെ ജോലികളും ഉത്തരവാദിത്വങ്ങളും കുട്ടികളെ ഏൽപ്പിക്കുക.

എല്ലാ കാര്യങ്ങളും എപ്പോഴും മാതാപിതാക്കൾ ചെയ്തുകൊടുത്ത് കൊണ്ടിരുന്നാൽ, സ്വയം കാര്യങ്ങൾ ചെയ്യാനുള്ള കഴിവും ആത്മവിശ്വാസവുമുണ്ടാകാതെ പോവുകയും അത് അലസതയിലേക്ക് നയിക്കുകയും ചെയ്യും.
ചെയ്യുന്ന ജോലികൾ ഭംഗിയായും വൃത്തിയായും തന്നെ ചെയ്ത് ശീലിപ്പിക്കുക. പാത്രം കഴുകിയത് വൃത്തിയായില്ലെങ്കിൽ ഒന്നുകൂടി കഴുകാൻ പറയുന്നതിൽ തെറ്റില്ല. എന്നാൽ, അതൊരു കുറ്റപ്പെടുത്തലായി മാറാതിരിക്കാനും ശ്രദ്ധിക്കണം. കുട്ടികൾ ചെയ്യുന്ന ജോലികൾക്ക് ചെറിയ പാരിതോഷികങ്ങൾ നൽകുകയും നന്ദിയറിയിക്കുകയും നിങ്ങൾക്കതിലുണ്ടായ സന്തോഷവും അഭിമാനവും കുട്ടികളോട് പങ്കുവയ്ക്കുകയും ചെയ്യാം. ഉദാഹരണം: എല്ലാ ദിവസവും കൃത്യമായി ഹോംവർക്ക് ചെയ്താൽ അരമണിക്കൂർ സ്ക്രീൻ ടൈം അനുവദിക്കുന്നത് കുട്ടികൾക്കിഷ്ടപ്പെടുന്ന പാരിതോഷികമായിരിക്കും.

സ്വന്തം ഉത്തരവാദിത്വങ്ങൾ ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന അനന്തരഫലങ്ങൾ അനുഭവിക്കുന്നതിന് അനുവദിക്കുക.ഉദാഹരണം: പ്രോജക്ട് കൃത്യസമയത്ത് സമർപ്പിച്ചില്ലെങ്കിൽ, ടീച്ചറുടെ വഴക്കുകേൾക്കാനും കുട്ടി ബാധ്യസ്ഥനാണ്.  അതിൽനിന്ന് സംരക്ഷിക്കേണ്ട കാര്യമില്ല. പല കാര്യങ്ങളും ചെയ്ത് തീർക്കേണ്ടതിന്റെ സമയപരിധി കൂടുതലാകുന്നത് കാര്യങ്ങൾ മാറ്റിവയ്ക്കുന്നതിന് കാരണമാകാറുണ്ട്. അതിനാൽ പെട്ടെന്ന് ജോലികൾ തീർക്കുന്നതിന് ചെറിയ സമയപരിധികൾ നൽകുന്നതാകും നല്ലത്.’മടി മാറ്റുക’ എന്നാൽ, എല്ലാ സമയവും ജോലികൾ ചെയ്തുകൊണ്ടിരിക്കുക എന്നതല്ല. പുറത്ത് കളിക്കുന്നതും പടം വരയ്ക്കുന്നതും ഹോബികളിൽ ഏർപ്പെടുന്നതുമെല്ലാം ‘മടി’ മാറ്റി നിർത്താനുള്ള വഴികൾതന്നെയാണ്. അതിനുള്ള അവസരം നൽകുക.

നിർബന്ധിച്ചും വഴക്കുപറഞ്ഞും കാര്യങ്ങൾ ചെയ്യിക്കാൻ ശ്രമിക്കരുത്. പകരം പ്രോത്സാഹനവും പിന്തുണയും നൽകി കാര്യങ്ങൾ ചെയ്യിക്കുക.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights