ഈ കമ്പനിയിൽ ഓഹരിയുണ്ടോ? ഒരു വർഷം കൊണ്ട് ഇരട്ടി വരുമാനം; 8 വർഷം മുൻപ് നിക്ഷേപിച്ചവർ കോടീശ്വരന്മാർ

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 90 ശതമാനവും കഴിഞ്ഞ ഒരു മാസ കാലയളവിൽ 36 ശതമാനവും വളർച്ച രേഖപ്പെടുത്തി.

അഗ്രോകെമിക്കൽ, കീടനാശിനി കമ്പനിയായ കിൽപെസ്റ്റ് ഇന്ത്യ ലിമിറ്റഡ് (Kilpest India Ltd) കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് വലിയ വരുമാനം നൽകിയതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ, കിൽപെസ്റ്റ് ഇന്ത്യ ലിമിറ്റഡിൽ നിക്ഷേപിച്ച സ്മോൾക്യാപിറ്റൽ സ്റ്റോക്ക് നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയിലധികമാണ് വർദ്ധിച്ചിരിക്കുന്നത്. കമ്പനിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ച നിക്ഷേപകർ വെറും 8 വർഷം കൊണ്ട് കോടീശ്വരന്മാരായി.

കിൽപെസ്റ്റ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ നുവാമ (Nuvama) ശുപാർശ ചെയ്തിരുന്നു. നുവാമയുടെ വിശകലനം അനുസരിച്ച്, ഇന്ത്യയിൽ നിലവിൽ ഏകദേശം 300-400 കോടി രൂപ മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് മാർക്കറ്റുണ്ട്. ഇതിൽ 10 മുതൽ 12.5 ശതമാനം വരെ ​​വിപണി വിഹിതം കിൽപെസ്റ്റ് ഇന്ത്യ ലിമിറ്റഡിന്റേതാണ്.

തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച ഉടൻ തന്നെ കിൽപെസ്റ്റ് ഇന്ത്യയുടെ ഓഹരികൾ 3 ശതമാനത്തിലധികം ഉയർന്നിരുന്നു. രാവിലെ 10:05 ആയപ്പോൾ ബിഎസ്ഇയിൽ 2.99 ശതമാനം ഉയർന്ന് 806.2 എന്ന നിലയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.

ഈ സ്മോൾക്യാപിറ്റൽ സ്റ്റോക്ക് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 90 ശതമാനവും കഴിഞ്ഞ ഒരു മാസ കാലയളവിൽ 36 ശതമാനവും വളർച്ച രേഖപ്പെടുത്തി.

2015 സെപ്റ്റംബറിൽ, ഒരു കിൽപെസ്റ്റ് ഓഹരിയുടെ വില 7.90 രൂപയായിരുന്നു. നിലവിൽ, ഇത് 10155 ശതമാനം ഉയർന്ന് 818 രൂപയിലെത്തി. വെറും എട്ട് വർഷം മുൻപ്, കിൽപെസ്റ്റിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരുടെ വരുമാനം ഒരു കോടിയിലധികമായി. കിൽപെസ്റ്റ് ഇന്ത്യ ഒരു മൾട്ടിബാഗർ സ്റ്റോക്കായി മാറിയിരിക്കുന്നു എന്നും ഹ്രസ്വകാല നിക്ഷേപകർക്കും ദീർഘകാല നിക്ഷേപകർക്കും നല്ല വരുമാനം നൽകുന്നു എന്നും സാമ്പത്തിക വിദ​ഗ്ധർ പറയുന്നു.

2022 സെപ്റ്റംബർ 29 ന്, കിൽപെസ്റ്റ് ഓഹരി, ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 315.05 രൂപയിൽ എത്തിയിരുന്നു. ഇതിനുശേഷം, ഒരു വർഷത്തിനുള്ളിൽ, അതിന്റെ മൂല്യം ഇരട്ടിയിലധികം വർധിക്കുകയും 2023 സെപ്റ്റംബർ 11-ന് 867 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തുകയും ചെയ്തു. എങ്കിലും കഴിഞ്ഞ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയായ 867 രൂപയേക്കാൾ 6 ശതമാനം കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ ഈ ഓഹരി വ്യാപാരം നടക്കുന്നത്.

സ്വര്‍ണവില വീണ്ടും കുതിച്ചു; വില്‍ക്കുന്നവര്‍ക്ക് മികച്ച ലാഭം, ഇന്നത്തെ നിരക്ക് അറിയാം

കണ്ണിലെ അണുബാധ പടരുന്ന കാലം; മഴക്കാലത്തും വേണം പ്രത്യേക കരുതൽ

ചുട്ടുപൊള്ളുന്ന ചൂടിന് മഴ ഏറെ ശമനം നൽകുന്നു. എന്നാൽ പല രോഗങ്ങളും ഇതിനൊപ്പം വന്നു ചേരാറുണ്ട്. സാധാരണയായി വേനലിൽ കാണുന്ന നേത്രരോഗമാണ് ചെങ്കണ്ണ് അഥവാ പിങ്ക് ഐ . എന്നാല്‍ മഴക്കാലത്തും ചെങ്കണ്ണ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മഴക്കാലത്ത്, നനഞ്ഞ കാലാവസ്ഥയിൽ ബാക്ടീരിയകളുടെയും വൈറസുകളുടെയും വ്യാപനം കൂടുന്നതാണ് ഇതിനുള്ള കാരണം. അണുബാധ കണ്ണുകൾക്ക് ആയതിനാൽ തന്നെ ഇത് നമ്മുടെ ദൈനം ദിന ജീവിതത്തെ സാരമായി ബാധിക്കാറുണ്ട്.

തുടർച്ചയായ മഴ കാരണം അന്തരീക്ഷത്തിൽ പൊടി, അഴുക്ക് എന്നിവയെല്ലാം അടിഞ്ഞുകൂടാൻ കാരണമാകുന്നു.നനഞ്ഞ കാലാവസ്ഥയിൽ ബാക്ടീരിയകളുടെയും വൈറസുകളുടെയും വ്യാപനം കൂടുന്നതിനും കൺജങ്ക്റ്റിവിറ്റിസിന്റെ സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ചെങ്കണ്ണിന്റെ അസ്വസ്ഥതകൾ കാണുന്നുവെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്. 

തദ്ദേശ വോട്ടർ പട്ടിക: സെപ്റ്റംബർ 23 വരെ പേര് ചേർക്കാൻ അവസരം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സെപ്റ്റംബർ 23 ശനിയാഴ്ച വരെ  അവസരമുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2023 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ  പേര് ചേർക്കാൻ അവസരം. വോട്ടർ പട്ടികയിൽ പുതുതായി  പേര്  ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കമ്മീഷൻ  വെബ്സൈറ്റായ   www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിച്ചു വരുന്നു.

        വ്യക്തികൾക്ക് സിറ്റിസൺ രജിസ്‌ട്രേഷൻ മുഖേനയും അക്ഷയ/ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി രജിസ്‌ട്രേഷൻ മുഖേനയും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.

        സെപ്റ്റംബർ 8 ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം 941 ഗ്രാമ പഞ്ചായത്തുകളിലായി 21563916  ഉം 87 നഗരസഭകളിലായി 3651931 ഉം 6 കോർപ്പറേഷനുകളിലായി  2454689 ഉം വോട്ടർമാരുണ്ട്.

കരട് വോട്ടർപട്ടിക പ്രകാരം ഏറ്റവും കൂടുതൽകുറവ് വോട്ടർമാരുള്ള തദ്ദേശ സ്ഥാപനങ്ങൾ:-

കൂടുതൽ വോട്ടർമാർ:-

ഗ്രാമ പഞ്ചായത്ത്     – ഒളവണ്ണ (കോഴിക്കോട്) (പുരുഷൻ-25491, സ്ത്രീ-26833,

                              ട്രാൻസ്ജൻഡർ- 2 ആകെ-52326)

മുനിസിപ്പാലിറ്റി       – ആലപ്പുഴ (പുരുഷൻ-63009, സ്ത്രീ-69630, ട്രാൻസ്ജൻഡർ-2 ,

ആകെ- 132641)

കോർപ്പറേഷൻ       -തിരുവനന്തപുരം (പുരുഷൻ-385231, സ്ത്രീ-418540 ട്രാൻസ്ജൻഡർ-8, 

                        ആകെ-803779)

കുറവ് വോട്ടർമാർ:-

ഗ്രാമ പഞ്ചായത്ത്     -ഇടമലക്കുടി (ഇടുക്കി) (പുരുഷൻ-941, സ്ത്രീ-958 ആകെ-1899)

മുനിസിപ്പാലിറ്റി       -കൂത്താട്ടുകുളം (എറണാകുളം) (പുരുഷൻ-6929, സ്ത്രീ-7593 ആകെ 14522)

കോർപ്പറേഷൻ       -കണ്ണൂർ  (പുരുഷൻ-85503, സ്ത്രീ-102024 ആകെ-187527).

പി.എൻ.എക്‌സ്4378/2023

Verified by MonsterInsights