അറിഞ്ഞില്ലേ? ആരും പറഞ്ഞില്ലേ? സൗജന്യം ഇനി ആറ് ദിവസം കൂടിയേ ഉള്ളൂ, വേഗം ആധാർ അപ്ഡേറ്റ് ചെയ്താട്ടെ

സൗജന്യമായി ആധാർ പുതുക്കാൻ ഇനി 6 ദിവസങ്ങൾ കൂടി മാത്രം. ഇതിനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണെന്ന് മുൻപ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അവസാന തീയതി 2023 ഡിസംബർ 14 ലേക്ക് നീട്ടി നൽകിയിരുന്നു. മൈ ആധാർ (myAadhaar) പോർട്ടൽ വഴിയാണ് സൗജന്യമായി ഈ ആധാർ പുതുക്കൽ സേവനം ലഭ്യമാവുക. ആധാർ പുതുക്കൽ കേന്ദ്രങ്ങൾ വഴി ആധാർ പുതുക്കുന്നതിന് 50 രൂപ ഫീസ് ഉണ്ടായിരിക്കും.

ആളുകളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് സേവനം ഡിസംബർ 14 വരെ നീട്ടി നൽകുന്നതെന്നും ഇതുവഴി ആവശ്യമായ രേഖകൾ നൽകി ആധാർ സൗജന്യമായി പുതുക്കാൻ സാധിക്കുമെന്നും UIDAI പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ആധാർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം ?

ആധാർ പുതുക്കുന്നതിന് മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തുക

1. ആധാർ പുതുക്കുന്ന സമയത്ത് നിങ്ങൾക്ക് ഒരു ഒ ടി പി (OTP-One Time Password ) ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ആദ്യം തന്നെ ഉറപ്പ് വരുത്തണം.

2. ഐഡന്റിറ്റി, മേൽവിലാസം, ജനന തീയതി, ലിംഗം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്കാൻ ചെയ്ത കോപ്പി കയ്യിൽ ഉണ്ടാകണം.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ആധാർ പുതുക്കാൻ

1. https://uidai.gov.in/en/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

2. ഇതിൽ അക്കൗണ്ട് ഉള്ളവരാണെങ്കിൽ അതിലേക്ക് ലോഗിൻ ചെയ്യുക. അക്കൗണ്ട് ഇല്ലാത്തവരാണെങ്കിൽ പുതുതായി രജിസ്റ്റർ ചെയ്യുക.

3. അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡേറ്റ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് വിവരങ്ങൾ പരിശോധിക്കുക

4. ഡോക്യുമെന്റ് അപ്ഡേറ്റ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക

5. തുടർന്ന് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ എന്റർ ചെയ്ത് കൊടുക്കുക

6. ഇപ്പോൾ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ നിങ്ങൾക്കൊരു ഒടിപി ലഭിക്കും. ആ ഒടിപി എന്റർ ചെയ്ത് നൽകുക.

7. നിങ്ങളുടെ പേര്, മേൽവിലാസം, ലിംഗം, മൊബൈൽ നമ്പർ, ജി മെയിൽ അഡ്രസ്സ് തുടങ്ങി എന്തിലാണോ നിങ്ങൾക്ക് മാറ്റം വരുത്തേണ്ടത് അത് തിരഞ്ഞെടുക്കുക.

8. നിങ്ങൾ എന്ത് വിവരങ്ങളിലാണോ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നത് അതിനനുസരിച്ച് ആവശ്യമായ രേഖകൾ നൽകണം. ഉദാഹരമായി നിങ്ങൾ മേൽവിലാസമാണ് മാറ്റാൻ ആഗ്രഹിക്കുന്നതെങ്കിൽ പുതിയ മേൽവിലാസത്തിൽ ലഭിച്ച ഏതെങ്കിലും ബില്ലുകളോ അല്ലെങ്കിൽ സാധുതയുള്ള മറ്റേതെങ്കിലും രേഖകളോ നൽകണം.

friends catering

9. പുതിയ വിവരങ്ങളും അതിന് ആവശ്യമായ രേഖകളും സമർപ്പിച്ച ശേഷം സബ്‌മിറ്റ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.

10. തുടർന്ന് നിങ്ങൾക്കൊരു യുആർഎൻ (URN- Update Request Number ) ലഭിക്കും. നിങ്ങളുടെ അപേക്ഷ സ്വീകരിച്ചോ ഇല്ലയോ എന്ന് ഈ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.

11. നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിച്ച് അപേക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങൾ നിങ്ങൾക്ക് ബന്ധപ്പെട്ട ഫോൺ നമ്പറിൽ സന്ദേശമായും ലഭിക്കും.

കെഎസ്ആര്‍ടിസി ‘ജിംഗിള്‍ ബെല്‍സ്’; കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം

കുറഞ്ഞ ചെലവില്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി. ജിംഗിള്‍ ബെല്‍സ് എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും ഗവി, പരുന്തുംപാറ, വാഗമണ്‍, വയനാട്, മൂന്നാര്‍, അതിരപ്പിള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കാണ് യാത്രകള്‍ സജ്ജീകരിച്ചിരിക്കുന്നത്. 


ഒറ്റയ്ക്കും കൂട്ടായും കുടുംബത്തോടെയും കുറഞ്ഞ ചെലവില്‍ ക്രിസ്മസ്-പുതുവത്സരദിനങ്ങള്‍ ആഘോഷിക്കാനുള്ള അവസരമാണ് കെ.എസ്.ആര്‍.ടി.സി ഒരുക്കിയിരിക്കുന്നത്. യാത്രികര്‍ക്കായി പ്രത്യേകം മത്സരങ്ങളും മറ്റു വിനോദ പരിപാടികളും പാക്കേജിന്റെ ഭാഗമായി സംഘടിപ്പിക്കും. ഡിസംബര്‍ 24, 31 ദിവസങ്ങളില്‍ ഗവി, പരുന്തുംപാറ എന്നിവിടങ്ങളിലേക്കു പ്രത്യേക ഏകദിന പ്രകൃതി സൗഹൃദ യാത്രയ്ക്കും അവസരമുണ്ട്. കെഎസ്ആര്‍ടിസിയുടെ ക്രിസ്മസ് പുതുവത്സര പാക്കേജുകള്‍ നോക്കാം.

ഗവി, പരുന്തുംപാറ ഏകദിന യാത്ര

ഡിസംബര്‍ 24, 31.

ബുക്കിങിന് 9539801011. 


വാഗമണ്‍ ദ്വി ദിന യാത്ര
ഡിസംബര്‍ 27, 28.

ബുക്കിങിന് 9946263153.


വയനാട് പുതുവത്സര യാത്ര
ഡിസംബര്‍ 30, 31, ജനുവരി ഒന്ന്, രണ്ട്.

ബുക്കിങിന് 9074639043.


ക്രിസ്മസ് പ്രത്യേക സമ്പൂര്‍ണ മൂന്നാര്‍ യാത്ര
ഡിസംബര്‍ 23, 24, 25. ബുക്കിങിന് 9539801011.


കാപ്പുക്കാട്, പൊന്മുടി ഏകദിന യാത്ര
ഡിസംബര്‍ ഒമ്പത്, 17, 24, 31. ബുക്കിങിന് 6282674645.


തിരുവൈരാണിക്കുളം തീര്‍ഥാടനം
ഡിസംബര്‍ 27, 30, ജനുവരി രണ്ട്.

ബുക്കിങിന് 9497849282.


വണ്ടര്‍ലാ സ്‌പെഷല്‍
ഡിസംബര്‍ 28.

ബുക്കിങിന് 9539801011.


അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ
ഡിസംബര്‍ 30, 31.

ബുക്കിങിന് 9539801011.

friends catering

ഇതിനു പുറമേ അറബിക്കടലിലെ നെഫര്‍റ്റിറ്റി ആഡംബര കപ്പലിലെ യാത്രകളുടെ ബുക്കിങും നെയ്യാറ്റിന്‍കര യൂണിറ്റില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ക്ക് 9846067232 എന്ന നമ്പറില്‍ ബന്ധപ്പെടണം. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് യാത്രയില്‍ മാറ്റമുണ്ടാവാം.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഐ.​ഡി.​ബി.​ഐ ബാ​ങ്കി​ൽ സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ ഒ​ഴി​വ്

ഐ.​ഡി.​ബി.​ഐ ബാ​ങ്ക് ലി​മി​റ്റ​ഡ് സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.ത​സ്തി​ക​ക​ളും ഒ​ഴി​വു​ക​ളും ചു​വ​ടെ: ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (ഗ്രേ​ഡ് ഡി) -​ഫ്രോ​ഡ് റി​സ്ക് മാ​നേ​ജ്മെ​ന്റ് -1, അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ (എ.​ജി.​എം-​ഗ്രേ​ഡ് സി) ​ഓ​ഡി​റ്റ് -ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം (ഐ.​എ​സ്) -4, ​ഫ്രോ​ഡ് റി​സ്ക് മാ​നേ​ജ്മെ​ന്റ് -4, റി​സ്ക് മാ​നേ​ജ്മെ​ന്റ് -5, കോ​ർ​പ​റേ​റ്റ് ക്രെ​ഡി​റ്റ്/​റീ​ട്ടെ​യി​ൽ ബാ​ങ്കി​ങ് (റീ​ട്ടെ​യി​ൽ ക്രെ​ഡി​റ്റ് ഉ​ൾ​പ്പെ​ടെ) -25, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മാ​നേ​ജ്മെ​ന്റ് മാ​നേ​ജ​ർ (ഗ്രേ​ഡ് ബി) -​ഫ്രോ​ഡ് റി​സ്ക് മാ​നേ​ജ്മെ​ന്റ് -4, റി​സ്ക് മാ​നേ​ജ്മെ​ന്റ് -3, കോ​ർ​പ​റേ​റ്റ് ക്രെ​ഡി​റ്റ്/​റീ​ട്ടെ​യി​ൽ ബാ​ങ്കി​ങ് (റീ​ട്ടെ​യി​ൽ ക്രെ​ഡി​റ്റ് ഉ​ൾ​പ്പെ​ടെ) -31, ഇ​ൻ​ഫ്രാ​സ്ക്ര​ക്ച​ർ മാ​നേ​ജ്മെ​ന്റ് -4, സെ​ക്യൂ​രി​റ്റി -4.



യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ, അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ, സം​വ​ര​ണം, ശ​മ്പ​ളം ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.idbibank.in/careers ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ 25 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

യു.പി.ഐ വഴി അഞ്ച് ലക്ഷം രൂപവരെ കൈമാറാം:  ബാധകമാകുന്ന ഇടപാടുകള്‍ ഏതൊക്കെ?

യു.പി.ഐ വഴി ഇനി അഞ്ച് ലക്ഷം രൂപവരെ കൈമാറാം. ആശുപത്രി, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കുള്ള പരിധിയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഒരു ലക്ഷം രൂപവരെയാണ് യുപിഐ പണമിടപാട് പരിധി.

മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് എന്നിങ്ങനെ ആവര്‍ത്തിച്ചുവരുന്ന പണമിടപാടുകള്‍ക്കുള്ള ഇ-മാന്‍ഡേറ്റ് പരിധി 15,000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയായും ഉയര്‍ത്തും.

ഇതോടെ ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള യുപിഐ ആപ്പുകള്‍ വഴി പരമാവധി അഞ്ച് ലക്ഷം രൂപവരെ കൈമാറാന്‍ കഴിയും. ബാങ്ക് അക്കൗണ്ട് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച് തത്സമയം പണമിടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് എന്നറിയപ്പെടുന്ന യുപിഐ. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍.പി.സി.ഐ) ആണ് സംവിധാനം വികസിപ്പിച്ചത്.

friends catering

ഒരു തവണ മാത്രം കേള്‍ക്കാം; ഡിസപ്പിയറിങ് മെസേജസ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്..

ഡിസപ്പിയറിങ് വോയ്‌സ് മെസേജസ് ഫീച്ചറുമായി വാട്‌സാപ്പ്. ഒറ്റത്തവണ മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന ശബ്ദ സന്ദേശങ്ങളാണിവ്. ചിത്രങ്ങളും വീഡിയോയും അയക്കുന്നതിനായി ‘വ്യൂ വണ്‍സ്’ എന്ന പേരില്‍ മറ്റൊരു ഫീച്ചര്‍ വാട്‌സാപ്പില്‍ നേരത്തെ തന്നെയുണ്ട്. ഈ ചിത്രങ്ങളും വീഡിയോകളും ഒരുതവണ മാത്രമേ കാണാന്‍ സാധിക്കൂ. അതിന് സമാനമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഡിസപ്പിയറിങ് വോയസ് മെസേജസ്.

സ്വകാര്യത ആവശ്യമുള്ള വിവരങ്ങള്‍ ശബ്ദസന്ദേശമായി കൈമാറാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഡിസപ്പിയറിങ് വോയ്‌സ് മെസേജിനൊപ്പം വ്യൂ വണ്‍സ് മെസേജുകള്‍ക്കൊപ്പം കാണുന്ന ‘ വണ്‍ ടൈം’ ഐക്കണും ഉണ്ടാവും.

friends catering

വാട്‌സാപ്പിലെ എല്ലാ സന്ദേശങ്ങളും എന്റ് ടു എന്റ് എന്‍ക്രിപ്റ്റഡ് ആണ്. ഇതിനെ പുറമെയാണ് അധിക സുരക്ഷയ്ക്കായി ഡിസപ്പിയറിങ്, വ്യൂ വണ്‍സ് എന്ന പേരുകളില്‍ ഒറ്റത്തവണ മാത്രം കാണാനാവുന്ന വിധത്തില്‍ സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യവും വാട്‌സാപ്പ് ഒരുക്കിയിരിക്കുന്നത്.

അടുത്തിടെയാണ് സീക്രട്ട് കോഡ് എന്ന പേരില്‍ മറ്റൊരു ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചത്. ലോക്ക് ചെയ്ത ചാറ്റുകള്‍ തുറക്കാന്‍ ഒരു രഹസ്യ കോഡ് വെക്കുന്നതിനുള്ള സൗകര്യമാണിത്.

കയ്പ്പാണെങ്കിലും ​ഗുണങ്ങളിൽ കേമൻ ; അറിയാം പാവയ്ക്കയുടെ ആരോ​ഗ്യ​ഗുണങ്ങൾ

കയ്പ്പാണെങ്കിലും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ സി, ഫൈബർ എന്നിവ ധാരാളം അടങ്ങിയ പാവയ്ക്ക തയാമിൻ, റൈബോഫ്ലേവിൻ, പാന്തോതെനിക് ആസിഡ് എന്നിവയുടെ കലവറയാണ്. കൂടാതെ ഇത് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ, ആന്റി-പാരാസിറ്റിക് ഗുണങ്ങളം പാവയ്ക്കയ്ക്കുണ്ട്.

 പാവയ്ക്കയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നു. ശരീരം ബീറ്റാകരോട്ടിനെ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. ബീറ്റാ കരോട്ടിൻ ഒരു ആന്റിഓക്‌സിഡന്റാണ്, അതായത് സെല്ലുലാർ കേടുപാടുകൾ തടയുന്നതിലൂടെ ക്യാൻസറിൽ നിന്നും മറ്റ് വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും ഇത് സംരക്ഷിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് സ്വാഭാവികമായി കുറയ്ക്കാൻ പാവയ്ക്ക സഹായിക്കും.  
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് പാവയ്ക്ക സ​ഹായകമാണ്. 

പാവയ്ക്കയിലെ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ രക്തത്തിലെ ചീത്ത അല്ലെങ്കിൽ എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോൾ അല്ലെങ്കിൽ എച്ച്‌ഡിഎൽ അളവ് നിലനിർത്തുകയും ചെയ്യുന്നു. പല ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കൊളസ്ട്രോൾ പ്രധാന കാരണമാണ്, അതിനാൽ പാവയ്ക്ക ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. 

വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ പാവയ്ക്ക ജ്യൂസ് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. പവായ്ക്കയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, സിങ്ക്, പ്രോട്ടീൻ എന്നിവ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിക്ക് തിളക്കം നൽകുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ രക്തത്തിലെ ചീത്ത അല്ലെങ്കിൽ എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോൾ അല്ലെങ്കിൽ എച്ച്‌ഡിഎൽ അളവ് നിലനിർത്തുകയും ചെയ്യുന്നു.

മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ ടിപ്‌സ്

നിത്യവും ഉറങ്ങുന്നതിന് മുമ്ബായി ചെറു ചൂടുവെള്ളവും മൃദുസോപ്പും ഉപയോഗിച്ച്‌ മുഖം കഴുകുക. രാവിലെയും ഈ രീതി തുടരാം.

ഒരു കഷണം പഴുത്ത പപ്പായയുടെ നീര് മുഖത്ത് തേയ്ക്കുന്നത് കലകളും കൊച്ചു ചുളിവുകയും മാറാന്‍ നല്ലതാണ്.
നല്ലതുപോലെ പഴുത്ത തക്കാളിയുടെ നീരും സമം തേനും ചേര്‍ത്ത് മുഖത്ത് തല്ലതുപോലെ പുരട്ടി 20 മിനിറ്റിന് ശേഷം വെള്ളമുപയോഗിച്ച്‌ കഴുകുക. മുഖത്തെ തിളക്കം വര്‍ധിക്കും.

പനിനീരും പാല്‍പ്പാടയും യോജിപ്പിച്ച്‌ മുഖത്തുപുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിയാല്‍ മുഖശോഭ കൂടും.
സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍ ഒരു കോഴിമുട്ടയുടെ വെള്ള നല്ലതുപോലെ അടിച്ച്‌ പതപ്പിച്ച്‌ മുഖത്ത് തേച്ച്‌ അര മണിക്കൂറിന് ശേഷം കഴുകിക്കളയുക.
പേരാലിന്റെ തളിരില പച്ചവെള്ളത്തില്‍ അരച്ചു തേയ്ക്കുന്നതും മുഖത്തിന് നല്ലതാണ്.
കരിക്കിന്‍ വെളളം ഉപയോഗിച്ച്‌ മുഖം കഴുകിയാല്‍ മുഖക്കുരുവിന് ശമനമുണ്ടാവും.

friends catering

ബിരുദക്കാര്‍ക്ക് ഇന്റലിജന്‍സ് ബ്യൂറോയില്‍ ഓഫീസറാകാം | ശമ്പളം 44,904- 1,42,400 രൂപ….

ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്- II/ എക്സിക്യുട്ടീവ് തസ്തികയിലേക്കുള്ള നിയമനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. 995 ഒഴിവുണ്ട്. ജനറല്‍- 377, ഇ.ഡബ്ല്യു.എസ്.- 129, ഒ.ബി.സി.- 222, എസ്.സി.- 134, എസ്.ടി.- 133 എന്നിങ്ങനെയാണ് ഒഴിവ്. നിയമനം രാജ്യത്ത് എവിടെയുമാവാം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല.


തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ 150 മാര്‍ക്കിനും (ഒന്നാംഘട്ടം 100, രണ്ടാംഘട്ടം 50) അഭിമുഖം 100 മാര്‍ക്കിനുമായിരിക്കും.എഴുത്തുപരീക്ഷയ്ക്ക് അഞ്ച് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം. പിന്നീട് മാറ്റാനാവില്ല. 100 മാര്‍ക്കിനുള്ള ഒന്നാംഘട്ട പരീക്ഷയില്‍ ജനറല്‍, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ 35 മാര്‍ക്ക് നേടണം. എസ്.സി., എസ്.ടി.- 33, ഒ.ബി.സി.- 34 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങള്‍ക്കുവേണ്ട മിനിമം മാര്‍ക്ക്.


ശമ്പളസ്‌കെയില്‍: 44,904- 1,42,400 രൂപ.

യോഗ്യത: ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 

പ്രായം: 18-27 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.- 40) അപേക്ഷിക്കാം.

friends catering

വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്. അര്‍ഹരായ കായികതാരങ്ങള്‍ക്ക് അഞ്ചുവയസ്സുവരെ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും നിശ്ചയിക്കുക.

ഫീസ്: പ്രോസസിങ് ഫീസായ 450 രൂപ എല്ലാ ഉദ്യോഗാര്‍ഥികളും അടയ്ക്കണം. ജനറല്‍, ഇ.ഡബ്ല്യു.എസ്. ഒ.ബി.സി. വിഭാഗങ്ങളില്‍പെടുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ ഇതിനുപുറമേ പരീക്ഷാഫീസായ 100 രൂപയും അടയ്ക്കണം. ഓണ്‍ലൈനായും ജനറേറ്റ് ചെയ്ത എസ്.ബി.ഐ. ചലാന്‍ മുഖേന ഓഫ്ലൈനായും ഫീസ് അടയ്ക്കാം.

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.mha.gov.in, www.ncs.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഡിസംബര്‍ 15.

ബ്ലഡ് ക്യാൻസർ; ഈ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ.

ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്‌. ബ്ലഡ്‌ കാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച്‌ രക്തകോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ്‌ രക്താര്‍ബുദം അഥവാ ബ്ലഡ് ക്യാൻസർ. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്‌. ബ്ലഡ്‌ കാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.  അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്

 രക്താര്‍ബുദം ഉള്ളവരില്‍  രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം.

രണ്ട്… 

അകാരണമായി ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം. ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ യാതൊരു മാറ്റവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് രക്താർബുദത്തിന്റെ ഒരു സൂചനയാകാം. 

മൂന്ന്… 

രക്താർബുദം രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു. ഇതു മൂലം പെട്ടെന്ന് അണുബാധകൾ പിടിപ്പെടാന്‍ കാരണമാകും. 

നാല്…

എല്ലുകളിലോ സന്ധികളിലോ സ്ഥിരമായി ഉണ്ടാകുന്ന വേദന അവഗണിക്കരുത്. തുടർച്ചയായി ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.

അഞ്ച്…

ചെറിയ മുറിവുകളിൽ നിന്ന് നീണ്ട രക്തസ്രാവം അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട.  

ആറ്…

ഇടയ്‌ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും  ശ്വാസതടസ്സം അനുഭവപ്പെടുന്നതും ബ്ലഡ് ക്യാൻസറിന്റെ ഒരു ലക്ഷണമായിരിക്കാം. 

ഏഴ്…

മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കേണ്ടതാണ്. 

എട്ട്…

പനി, തലവേദന, ചര്‍മ്മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. 

ഒമ്പത്… 

രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നതും നിസാരമായി കാണേണ്ട. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.”

.

വിഡിയോ കോളുകൾക്കിടയിൽ ‘ബലൂൺ പറത്താം’, ചാറ്റിനു ലോക്കിടാം; വാട്സാപിലെ ചില ‘ടെക്നിക്കുകൾ’…

വാട്സ്ആപ്പ് ആഴ്ചതോറും നിരവധി പുതുമകൾ അവതരിപ്പിക്കുന്നു. അതിനർത്ഥം ഏറ്റവും പുതിയ സവിശേഷതകളുമായി മെസഞ്ചർ കാലികമാണ് എന്നാണ്. എന്നാൽ നിരവധി ഫീച്ചറുകൾ പുറത്തിറങ്ങുന്നതിനാൽ, പ്ലാറ്റ്‌ഫോമിൽ ചേർക്കുന്ന പല പുതിയ ഫീച്ചറുകളും നിങ്ങൾ അറിയാതെ പോയേക്കാം. എന്തെല്ലാമാണ് പുതിയതെന്നു ഒന്നു നോക്കാം.




ആംഗ്യങ്ങൾ ഉപയോഗിച്ചു ഇമോജികൾ അയയ്ക്കാൻ കഴിയും. തംബ്സ് അപ് ആംഗ്യം കാണിച്ചാൽ സ്ക്രീനിൽ തംബ്സ്അപ് ഇമോജികൾ വരും, കൈകൾ കൊണ്ട് ഹൃദയ ചിഹ്നം കാണിച്ചാൽ ആ ഇമോജികൾ ഉണ്ടാകും. കൂടുതൽ സാധ്യതകള്‍ പരിശോധിക്കൂ.


തൽക്ഷണ വിഡിയോ സന്ദേശങ്ങൾ: ചാറ്റിൽ നേരിട്ട് ചെറിയ സ്വകാര്യ വിഡിയോകൾ റെക്കോർഡ് ചെയ്യാനും പങ്കിടാനും കഴിയും. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒരു നിമിഷം വേഗത്തിൽ പങ്കിടാനുള്ള മികച്ച മാർഗമാണിത്.




friends catering

​ചാറ്റ് ലോക്ക്: നിങ്ങളുടെ ചാറ്റുകൾ സംരക്ഷിക്കാൻ ഇപ്പോൾ ഒരു പാസ്‌വേഡ് ചേർക്കാം.പ്രധാനമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ചാറ്റുകൾക്ക് ഇത് ഒരു മികച്ച സവിശേഷതയാണ്.


സ്‌ക്രീൻഷോട്ട് തടയുന്നു: നിങ്ങളുടെ വ്യൂ വൺസ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന്  നിങ്ങൾക്ക് ആളുകളെ തടയാനാകും. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള മികച്ച മാർഗമാണിത്.


ഗൂഗിള്‍ഡ്രൈവിലെ  വാട്സാപ് ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ബാക്കപ്പുകൾക്കായി പരിധിയില്ലാത്ത സംഭരണം ​എന്ന സംവിധാനമാണ് കമ്പനി മാറ്റിയിരിക്കുന്നത്.

ഒരേ സമയം രണ്ട് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ലോഗിൻ ചെയ്യാം. ഓരോ തവണയും ലോഗ് ഔട്ട് ചെയ്യാതെയും രണ്ട് ഫോണുകൾ കയ്യിൽ കരുതാതെയും ജോലിയും വ്യക്തിപരവുമായ അക്കൗണ്ടുകൾക്കിടയിൽ എളുപ്പത്തിൽ മാറാൻ കഴിയുമെന്നാണ് ഇതിനർത്ഥം.

ഈ വർഷം ജൂണിലാണ് വാട്‌സ്ആപ്പ് തങ്ങളുടെ ചാനൽ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചത്. അടുത്തിടെ, ഫീച്ചർ 500 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടെന്നു കമ്പനി പ്രഖ്യാപിച്ചു. താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ചാനലുകൾക്കായി ചാനൽ ഉടമകളെ ഒരു അവലോകനം അഭ്യർത്ഥിക്കാൻ അനുവദിക്കുന്ന ഫീച്ചറും അവതരിപ്പിക്കുന്നു.

Verified by MonsterInsights