2024ൽ റെക്കോർഡുമായി പിഎസ്‌സി; 1387 റാങ്ക് ലിസ്റ്റുകൾ, 34,194 നിയമന ശുപാർശ

കേരള പിഎസ്‌സി കഴിഞ്ഞ 5 വർഷത്തിനിടെ ഏറ്റവും കൂടുതൽ നിയമന ശുപാർശ നടത്തിയതും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും 2024ൽ.

34,194 പേർക്കാണു കഴിഞ്ഞ വർഷം നിയമന ശുപാർശ നൽകിയത്. വിവിധ തസ്തികകളിൽ നിലവിലുള്ള സംസ്ഥാനതല, ജില്ലാതല റാങ്ക് ലിസ്റ്റുകളിൽ നിന്നാണ് ഇത്രയും നിയമന ശുപാർശ നടത്തിയത്. വിവിധ തസ്തികകളിലായി 1,387 റാങ്ക് ലിസ്റ്റും കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചു. 812 വിജ്ഞാപനങ്ങളാണു 2024ൽ പ്രസിദ്ധീകരിച്ചത്. 2022ൽ പ്രസിദ്ധീകരിച്ച 816 വിജ്ഞാപനങ്ങളാണ് 5 വർഷത്തിനിടെയുള്ള ഏറ്റവും വലിയ കണക്ക്.

Verified by MonsterInsights