ബജറ്റ് ആശ്വാസം’ കഴിഞ്ഞു, കയറ്റം തുടര്‍ന്ന് സ്വര്‍ണം.

ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു ശേഷം പവന് 3,560 രൂപയോളം കുറവ് രേഖപ്പെടുത്തിയ സ്വര്‍ണം വീണ്ടും ഉയര്‍ന്നു തുടങ്ങുകയാണ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6,340 രൂപയും പവന് 120 രൂപ വര്‍ധിച്ച് 6,340 രൂപയും പവന് 120 രൂപ വര്‍ധിച്ച് 50,720 രൂപയുമായി. ശനിയാഴ്ചയും ഗ്രാമിന് 25 രൂപയുടെവര്‍ധനയുണ്ടായിരുന്നു. പവന് 50,400 വരെ താഴ്ന്ന ശേഷമാണ് തിരിച്ചു കയറ്റം.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,245 രൂപയിലെത്തി. ബജറ്റിന് ശേഷം ഇടിഞ്ഞ വെള്ളി വില ഇന്നും മാറ്റമില്ലാതെ 89 രൂപയില്‍ തുടരുകയാണ്.അന്താരാഷ്ട്ര വിലയില്‍ ചാഞ്ചാട്ടം

അന്താരാഷ്ട്ര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണ വില മുന്നേറുന്നത്. വെള്ളിയാഴ്ച 0.89 ശതമാനവും ഉയര്‍ന്ന രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന്‌ 2,397.03 ഡോളര്‍ വരെയെത്തിയിരുന്നു. ഇന്ന് 0.05 ശതമാനം .2,395.76 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് തിരഞ്ഞെടുപ്പിനെ കുറിച്ച് കൃത്യമായ ദിശാബോധംകിട്ടാത്തതാണ് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമുണ്ടാക്കുന്നത്

 

എന്നാല്‍ യു.എസില്‍ പണപ്പെരുപ്പം ആശ്വാസമായ നിലയിലായത് സെപ്റ്റംബറില്‍ തന്നെ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനകള്‍ ശക്തമാക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ഇത് കടപ്പത്രങ്ങളില്‍ നിന്നും മറ്റും സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാനും വില കൂടാനും ഇടയാക്കുമെന്നാണ് വിലയിരുത്തലുകള്‍.ചൈനയില്‍ ഡിമാന്‍ഡ് കുറഞ്ഞതും വിലയെ ബാധിക്കാം.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 50,720 രൂപ. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 54,907 രൂപയെങ്കിലും വേണ്ടി വരും. അതായത് പവന്‍ 
വിലയേക്കാള്‍ 4,187 രൂപയെങ്കിലും അധികമായി കൈയില്‍ കരുതണം. ഇനി ബ്രാന്‍ഡഡ് ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ 16-20 ശതമാനമൊക്കെ പണിക്കൂലി നല്‍കേണ്ടതുണ്ടെന്ന് മറക്കരുത്.
 

വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നു.

റബര്‍ വില ഇനിയും കൂടിയേക്കും.

ടാപ്പിംഗ് മാന്ദ്യവും വിദേശ റബറിന്റെ ലഭ്യതയിലെ റബര്‍ വില റെക്കാഡ് ഉയരത്തിലേക്ക് നയിക്കുന്നു.നിലവില്‍ ആര്‍.എസ്.എസ് ഫോറിന് റബര്‍ ബോര്‍ഡ് വില 218 രൂപയാണ്.മഴ ശക്തമായതിനാല്‍ ടാപ്പിംഗ് കുറവാണ്.ഷീറ്റ് ലഭ്യത കുറയുമെന്ന് മനസിലാക്കിയ ടയര്‍ കമ്പനികള്‍ 220 രൂപ വിലയില്‍ ചരക്ക് വാങ്ങി. ഉത്പാദനത്തിലെ ഇടിവും ഉപഭോഗത്തിലെ വര്‍ദ്ധനയും റബര്‍ ഷീറ്റിന്റെ വില സര്‍വകാല റെക്കാഡായ 240 രൂപ ഈ വര്‍ഷം തന്നെ കവിഞ്ഞേക്കുമെന്ന വിലയിരുത്തലാണ് വിപണി നല്‍കുന്നത്.ജപ്പാനിലെ മാന്ദ്യം സിംഗപ്പൂര്‍,ചൈനീസ് വിപണികളെ ബാധിച്ചെങ്കിലും മുഖ്യ കയറ്റുമതി മേഖലയായ ബാങ്കോക്കില്‍ വില ഉയരുകയാണ്.ഒരവസരത്തില്‍ 161രൂപയിലേക്ക് ഇടിഞ്ഞ റബര്‍ വില 184 രൂപലേക്ക് ഉയര്‍ന്നു. ചൈനയില്‍ 172 രൂപ, ടോക്കിയോ 180 രൂപ എന്നിങ്ങനെയാണ് വില.ആഭ്യന്തര, അന്താരാഷ്ട്ര വിലയിലെ അന്തരം 40 രൂപയില്‍ നിന്നും 34 രൂപയിലേക്ക് താഴ്ന്നു.

ലാറ്റക്‌സ് ഉത്പാദകര്‍ കൂടുന്നു

ലാറ്റക്സ് വില അപ്രതീക്ഷിതമായി ഉയര്‍ന്നതോടെ ഷീറ്റ് അടിച്ച് ഉണക്കുന്ന ചെലവ് ഒഴിവാക്കി കര്‍ഷകര്‍ ലാറ്റക്‌സിലേക്ക് തിരിഞ്ഞതാണ് ഷീറ്റ് ലഭ്യത കുറച്ചത്.കര്‍ഷകര്‍, ഇടനിലക്കാര്‍ എന്നിവരില്‍ നിന്ന് ഷീറ്റ് വരവ് കുറഞ്ഞാല്‍ വില ഇനിയും ഉയര്‍ന്നേക്കും .40 ശതമാനം തോട്ടങ്ങളില്‍ മാത്രം റെയിന്‍ ഗാര്‍ഡ് ഉള്ളതിനാല്‍.മഴ മാറിയതിന് ശേഷമേ ടാപ്പിംഗ് സജീവമാകൂ.കുരുമുളകിന് കിലോ അഞ്ച് രൂപ കുറഞ്ഞു

 കുരുമുളക് വില കഴിഞ്ഞ ആഴ്ചയിലും കിലോയ്ക്ക് അഞ്ച് രൂപ കുറഞ്ഞു .ഒരു മാസത്തിനുള്ളില്‍ 31 രൂപയുടെ കുറവാണുണ്ടായത്. ഉത്തരേന്ത്യിലെ വെള്ളപ്പൊക്കം കുരുമുളക് ഡിമാന്‍ഡ് കുറച്ചു .ഇറക്കുമതി ചെയ്ത ചരക്ക് സുലഭമായി ഉത്തരേന്ത്യന്‍ വിപണികളില്‍ ലഭ്യമായതോടെയാണ് വില കൂടുതലുള്ള കേരള കുരുമുളകിന് ഡിമാന്‍ഡ് കുറഞ്ഞത്.കുരുമുളക് സംസ്‌ക്കരിച്ചു സുഗന്ധ ദ്രവ്യമാക്കി മാറ്റുന്ന യൂണിറ്റുകള്‍ ആരംഭിച്ചതും ഭീഷണിയാണ്.വില ഇടിഞ്ഞതോടെ ശ്രീലങ്കയില്‍ നിന്ന് നികുതിയടക്കം കിലോക്ക് 800 രൂപയ്ക്ക് എത്തിക്കുന്ന കുരുമുളക് വില്‍ക്കാന്‍ ഇറക്കുമതിക്കാര്‍ ശ്രമിക്കുന്നതും വില ഇടിവിന് കാരണമായി.ശ്രീലങ്ക കയറ്റുമതി നിരക്ക് 6800ല്‍ നിന്ന് 6500 ഡോളറായി താഴ്ന്നു.

 

 

വരുന്നു നാലാം വന്ദേഭാരത്, കോഴിക്കോടേക്ക് ഒരു മാസത്തിനുള്ളില്‍ സര്‍വീസ് തുടങ്ങും.

എറണാകുളം – ബംഗളൂരു സ്‌പെഷ്യല്‍ വന്ദേഭാരത് സര്‍വീസ് ജൂലായ് 31ന് ആരംഭിക്കും.ബുക്കിംഗ് ആരംഭിച്ച് ട്രെയിനില്‍ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റ് പോകുന്നുണ്ട്.ആഴ്ചയില്‍ മൂന്ന് ദിവസമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ 12 മൊത്തം സര്‍വീസുകള്‍ നടത്തുക.ലാഭകരമാണെങ്കില്‍ സര്‍വീസ് സ്ഥിരമാക്കുന്നത് റെയില്‍വേയുടെ പരിഗണനയിലുണ്ട്.ഗോവയില്‍ നിന്ന് കോഴിക്കോടേക്ക് ആണ് നാലാം വന്ദേഭാരത് പ്രത്യേക സര്‍വീസ് നടത്തുക.ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണെന്ന് പി .ടി .ഉഷ എംപി ആണ് അറിയിച്ചത്.ഗോവ – മംഗളൂരു സര്‍വീസ് ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നത്.മിക്കവാറും ദിവസങ്ങളില്‍ പകുതിയിലധികം സീറ്റുകള്‍ കാലിയായിട്ടാണ് സര്‍വീസ് കോഴിക്കോടേക്ക് നീട്ടണമെന്ന ആവശ്യം ഉണ്ടായിരുന്നു.

ഗോവ – മംഗളൂരു സര്‍വീസ് ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നത്.മിക്കവാറും ദിവസങ്ങളില്‍ പകുതിയിലധികം സീറ്റുകള്‍ കാലിയായിട്ടാണ് സര്‍വീസ്.മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ സര്‍വീസ് കോഴിക്കോടേക്ക് നീട്ടണമെന്ന ആവശ്യം ഉണ്ടായിരുന്നു.ഗോവ – മംഗളൂരു വന്ദേഭാരത് കോഴിക്കോട് വരെ നീട്ടുന്ന കാര്യത്തില്‍ റെയില്‍വേ അനുകൂല തീരുമാനത്തിലാണ്.അടുത്ത മാസത്തോടെ സര്‍വീസ് യാഥാര്‍ത്ഥ്യമാകും.വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യത്തോട് തികച്ചും അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ചയില്‍ എംപിയെ അറിയിച്ചു.ഈ ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യവുമായി ഗോവന്‍ മലയാളി സമൂഹം പി.ടി.ഉഷ എംപിയെ സമീപിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി എംപി കൂടിക്കാഴ്ച നടത്തിയത്.

 

സ്വര്‍ണവില ഗിയര്‍ മാറ്റി; വന്‍ കുതിപ്പിന് ഒരുങ്ങുന്നു.

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നു. കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിന് പിന്നാലെ വലിയ വിലയിടിവ് ഉണ്ടായത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ആഗോള വിപണിയിലെ ട്രെന്‍ഡ് അനുസരിച്ചാണ് ഇപ്പോള്‍ വില ഉയരുന്നത്. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്.ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 55000 രൂപയായിരുന്നു. നികുതി ഇളവിനെ തുടര്‍ന്ന് വില 50400 രൂപയിലേക്ക് താഴ്ന്നു. തൊട്ടുപിന്നാലെയാണ് വിലയില്‍ ഉയര്‍ച്ച തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിക്കുന്നുണ്ട്. ഔണ്‍സ് വില വീണ്ടും 2400 ഡോളറിലേക്ക് എത്തുന്നത് ഇനിയും വില വര്‍ധിക്കാന്‍ ഇടയാക്കും. അറിയാം ഏറ്റവും പുതിയ പവന്‍ വിലയെ കുറിച്ച്ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ നല്‍കേണ്ടത് 50720 രൂപയാണ്. 120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 15 രൂപ കൂടി 6340 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5245 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 89 രൂപയില്‍ തുടരുകയാണ്.

വെള്ളിയാഴ്ച ഔണ്‍സ് സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ 2387 ഡോളര്‍ ആയി ഉയര്‍ന്നിരുന്നു. ഇന്ന് 2393ലേക്ക് വര്‍ധിച്ചു. 2400 ഡോളര്‍ കടക്കുന്ന സാഹചര്യം വന്നാല്‍ കേരള വിപണിയിലും വലിയ തോതില്‍ വില ഉയരും. നേരത്തെ 2450 ഡോളറിലേക്ക് ഉയരുന്ന സാഹചര്യമുണ്ടായിരുന്നു. അപ്പോഴാണ് കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്.അമേരിക്കയിലെ പലിശ നിരക്കില്‍ വൈകാതെ മാറ്റം സംഭവിക്കുമെന്നാണ് പ്രചാരണം. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ യോഗം ബുധനാഴ്ച ചേരുന്നുണ്ട്. പലിശ നിരക്കില്‍ ഈ യോഗം മാറ്റം വരുത്തിയേക്കില്ല. അതേസമയം, പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ സെപ്തംബറില്‍ പലിശ കുറയ്ക്കുമെന്നാണ് അഭ്യൂഹം. പലിശ കുറച്ചാല്‍ നിക്ഷേപ വരുമാനം കുറയാന്‍ വഴിയൊരുങ്ങും. ഇത് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിപ്പിക്കും. ഇങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കൂടും.

ഡോളര്‍ സൂചിക 104.23 എന്ന നിരക്കിലാണുള്ളത്. വലിയ മുന്നേറ്റം നടത്താന്‍ ഡോളറിന് സാധിക്കാത്തത് സ്വര്‍ണവില ഉയരുമെന്ന സൂചന നല്‍കുന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.72 എന്ന നിരക്കിലാണ്. ക്രൂഡ് ഓയില്‍ വില ഉയരുന്നു എന്നതാണ് മറ്റൊരു മാറ്റം. ബ്രെന്റ് ക്രൂഡ് ബാരലിന് 81.43 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. മറ്റു ക്രൂഡുകള്‍ക്കും വില വര്‍ധിച്ചു.ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 54000 രൂപ ചെലവായേക്കും. പണിക്കൂലി, ജിഎസ്ടി എന്നിവ ചേരുമ്പോഴാണിത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 48000 രൂപ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇനിയും വില ഉയരുന്ന സാഹചര്യമുള്ളതിനാല്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നത് നല്ലതാണ്. പുതിയ സ്വര്‍ണം വാങ്ങുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുന്നതാകും ഉചിതം.

ആപ്പിളിന്റെ പൊളി ഓഫര്‍ എത്തി.

ആപ്പിളിന്റെ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ആരാധകര്‍ തന്നെയുണ്ട്. ഒരിക്കലെങ്കിലും അത്തരമൊരു ഫോണ്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. പ്രധാന പ്രശ്‌നം വില തന്നെയാണ്. ആപ്പിളിന്റെ ഐഫോണുകള്‍ വളരെ വിലയേറിയ ഫ്‌ളാഗ്ഷിപ്പുകളാണ്. നേരത്തെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചെറിയ തുക ബേസ് മോഡല്‍ ഐഫോണുകള്‍ക്ക് കുറഞ്ഞിരുന്നു.ഇപ്പോഴിതാ പുതിയ ഓഫറും അതിന് പിന്നാലെ എത്തിയിരിക്കുകയാണ്. ആപ്പിളിന്റെ പ്രീമിയം ഐഫോണുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഐഫോണ്‍ 15 സീരീസിലെ ഒരു ഫ്‌ളാഗ്ഷിപ്പിന് ഇപ്പോള്‍ മികച്ച വിലക്കുറവാണ് ഉള്ളത്. ഇത് ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അല്ല, മറിച്ച ആമസോണിലാണ് ലഭ്യമാവുക.ഐഫോണ്‍ 15 പ്ലസ് മോഡലുകള്‍ക്കായി ഇ്‌പോള്‍ ആമസോണില്‍ വിലകുറഞ്ഞിരിക്കുന്നത്. ഐഫോണ്‍ 15 പ്ലസുകള്‍ ഇപ്പോള്‍ ഒന്‍പത് ശമാനം ഡിസ്‌കൗണ്ടിലാണ് ആമസോണില്‍ വില്‍്ക്കുന്നത്. 81900 രൂപയ്ക്ക ഈ ഫോണ്‍ വാങ്ങാന്‍ ഇപ്പോള്‍ സാധിക്കും. ഐഫോണ്‍ 15 പ്ലസ് ലോഞ്ച് ചെയ്തപ്പോള്‍ 89900 രൂപയാണ് വില.

ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണ്‍ വാങ്ങണമെങ്കില്‍ ഈ തുക തന്നെ നല്‍കേണ്ടി വരും. പക്ഷേ ആമസോണിലെ ഈ ഡിസ്‌കൗണ്ടും അതുപോലെ ബജറ്റിന് ശേഷമുള്ള ഡിസ്‌കൗണ്ടും ചേരുന്നതോടെ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഐഫോണ്‍ 15 പ്ലസുകള്‍ വാങ്ങാന്‍ സാധിക്കും. ഏറ്റവും കിടിലന്‍ ഫീച്ചറുകള്ള ഈ ഫോണിന് ഇപ്പോഴുള്ള വില വളരെ കുറവാണ്.അതേസമയം ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി ബേസ് വേരിന്റിനും ഇപ്പോള്‍ വിലക്കുറവുണ്ട്. 70900 രൂപയ്ക്ക് ഈ ഫോണ്‍ ഇപ്പോള്‍ ആമസോണില്‍ സ്വന്തമാക്കാം. 11 ശതമാനമാണ് ഡിസ്‌കൗണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ 71999 രൂപയാണ് ഇതേ മോഡലിന് വില. 9 ശതമാനത്തിന്റെ ഡിസ്‌കൗണ്ടുമുണ്ടായിരുന്നു. രണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും വലിയ റേറ്റിംഗ് തന്നെ ഈ ഫോണിനുണ്ട്.ആമസോണില്‍ നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്. മാസം 3437 രൂപയാണ് മാസം നല്‍കേണ്ടി വരിക. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നോ കോസ്റ്റ് ഇഎംഐ ഉണ്ട്. പക്ഷേ മാസം 12000 രൂപ അടയ്‌ക്കേണ്ടി വരും. ഇപ്പോഴത്തെ ഓഫറില്‍ താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പണം ലാഭിക്കാനാവുക ആമസോണിലാണ്. വേഗം തന്നെ ഇതിലൊരു മോഡല്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വേഗത്തില്‍ സോള്‍ഡ് ഔട്ട് ആവാനുള്ള സാധ്യതയുമുണ്ട്.

വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമോ.

വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമോ എന്ന ആശങ്കയ്ക്ക് മറുപടി നല്‍കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. വാട്‌സാപ്പ് സേവനങ്ങള്‍ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയുള്ളതായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.കോണ്‍ഗ്രസ് എംപി വിവോ തന്‍ഖ യാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ചോദ്യമുന്നയിച്ചത്. 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 എ പ്രകാരംസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉപഭോക്തൃ വിവരങ്ങള്‍ പങ്കുവെക്കണമെന്ന ആവശ്യങ്ങളെ തുടര്‍ന്ന് വാട്‌സാപ്പ് ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കാന്‍  പദ്ധതിയിട്ടുന്നുണ്ടോ എന്നായിരുന്നു തന്‍ഖയുടെ ചോദ്യം .ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, പൊതുക്രമം എന്നീ താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കിയും കമ്പ്യൂട്ടര്‍ റിസോഴ്സിലെ വിവരങ്ങളെ അടിസ്ഥാനമാക്കി മുകളില്‍ പറഞ്ഞിരിക്കുന്നവയുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് മന്ത്രി പറഞ്ഞു.

ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ വീട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്‌സാപ്പ് നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.സന്ദേശം അയക്കുന്നവര്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാന്‍ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് എന്‍ഡ്-ടു-എന്‍ഡ് 

എന്‍ഡ് എന്‍ക്രിപ്ഷന്‍. എന്നാല്‍, രാജ്യത്തെ പുതിയ ഐ.ടി. നിയമം അനുസരിച്ച് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥയുണ്ട്. ഇത് ചോദ്യംചെയ്താണ് ഫെയ്‌സ്ബുക്കും വാട്‌സാപ്പും കോടതിയെ സമീപിച്ചത്.

 

പ്രതിരോധ മേഖലയിൽ സേവനമനുഷ്ഠിക്കാൻ തൽപരരാണോ? ITBP-യിൽ വൻ അവസരങ്ങൾ‌.

പ്രതിരോധ വകുപ്പിന് കീഴിൽ ഇന്തോ ടിബറ്റൻ ബോർ‌ഡർ‌ പൊലീസിൽ അവസരം. 51 ഒഴിവുകളാണുള്ളത്. കോൺസ്റ്റബിൾ (ടെയ്ലർ), കോൺസ്റ്റബിൾ (കോബ്ലർ) തസ്തികകളിലേക്കാണ് നിയമനം. ഓഗസ്റ്റ് 18 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

18-23 വയസാണ് പ്രായപരിധി. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് / വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ്, ട്രേഡിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം. അല്ലെങ്കിൽ ട്രേഡിൽ ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രണ്ട് വർഷത്തെ ഡിപ്ലോമ ഉള്ളവരാകണം.ഇന്ത്യയൊട്ടാകെയാകും നിയമനം. പ്രതിമാസം 21,700-69,100 രൂപയാണ് ശമ്പളം. എസ്.സി, എസ്.ടി, സ്ത്രീകൾ, മുൻ സൈനികരുടെ ആശ്രിതർ എന്നിവർക്ക് ഫീസില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി ഫീ.സടയ്‌ക്കണം. കൂടുതൽ വിവരങ്ങൾ‌  recruitment.itbpolice.nic.in-ൽ.

 

കെഎസ്‌ഇബിയിൽ തൊഴിലവസരം; 59,000 രൂപ തുടക്കശമ്പളത്തിൽ സർക്കാർ ജോലി നേടാം.

സർക്കാർ സർവീസിൽ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് സന്തോഷവാർത്തയുമായി കെഎസ്‌ഇബി. ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ തസ്‌തികയിലേയ്ക്ക് കെഎസ്‌ഇബി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മൂന്ന് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.പിഎസ്‌സി വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. 18 മുതൽ 36 വയസുവരെയാണ് പ്രായപരിധി. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയോ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് ആന്റ് വർക്ക്‌സ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയോ നടത്തുന്ന പരീക്ഷാ വിജയവുമാണ് യോഗ്യത.ഒന്നാം ക്ളാസോടെ ബി കോം ബിരുദവും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ഫിനാൻസ് ആന്റ് അക്കൗണ്ട്‌സ് വിഭാഗത്തിൽ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് വകുപ്പ് നടത്തുന്ന എസ് എ എസ് കോമേഷ്യൽ പരീക്ഷാവിജയവുമാണ് മറ്റ് യോഗ്യതകൾ. 59,100 മുതൽ 1,17,400 വരെയാണ് ശമ്പള സ്‌കെയിൽ. ഓഗസ്റ്റ് 14 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി.

കേരള പൊലിസില്‍ കോണ്‍സ്റ്റബിള്‍; പത്താം ക്ലാസ് മാത്രം മതി; ആഗസ്റ്റ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.കേരള പൊലിസിലേക്ക് പത്താം ക്ലാസുകാര്‍ക്ക് അവസരം. കേരള പൊലിസ് വകുപ്പ് ഇപ്പോള്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മാത്രമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്.  കേരള പെലിസ് സേനയിലേക്ക് പൊലിസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. മുസ്‌ലിം വിഭാഗക്കാര്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ എന്‍.സി.എ റിക്രൂട്ട്‌മെന്റാണിത്. ആകെ 3 ഒഴിവുകളാണുള്ളത്. മിനിമം പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സി മുഖേന ആഗസ്റ്റ് 14 വരെ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്

കേരള പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പൊലിസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്. ആകെ 3 ഒഴിവുകള്‍.

പ്രായപരിധി

18 മുതല്‍ 29 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ 2.1.1995നും 1.1.2006 നും ഇടയില്‍ ജനിച്ചവരായിരിക്കണം
 
യോഗ്യത
എസ്.എസ്.എല്‍.സി വിജയം.
 
ശ്രദ്ധിക്കുക, ഉദ്യോഗാര്‍ഥികള്‍ കായികമായി ഫിറ്റായിരിക്കണം. ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റിന്റെയും, ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
ഉയരം  167 സെ.മീറ്റര്‍
 81 സെ.മീറ്റര്‍ നെഞ്ചളവ്. (5 സെ.മീറ്റര്‍ എക്‌സ്പാന്‍ഷന്‍).
താഴെ നല്‍കിയിരിക്കുന്ന കായിക ഇനങ്ങളില്‍ ഏതെങ്കിലും അഞ്ചെണ്ണം വിജയിക്കണം
ശമ്പളം
 
 തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,100 രൂപ മുതല്‍ 66,800 രൂപ വരെ ശമ്പളമായി ലഭിക്കും
 

ആടും പന്നിയും വളർത്താൻ ത്യാർണോ, സബ്‌സിഡി കേന്ദ്രം തരും.

ലക്ഷ്യകണക്കിനു രൂപ സബ്‌സിഡി കിട്ടുന്ന ആട് , കോഴി ,പന്നി വളർത്തൽ പദ്ധതിക്ക്  കേരളത്തിൽ    അപേക്ഷകർ  കുറവ്  .  തേശിയ   കന്നുകാലി  മെഷേന്റെ  സംരഭകത്വ  .  പദ്ധതിയുടെ  ഭാഗമായുള്ള  കേന്ദ്രപദ്ധതിക്ക്   മൂന്ന്   വർക്ഷത്തിന്ടെ  അപേക്ഷിച്ചത് അമ്പതോളം പേർ . എല്ലാ പദ്ധതികൾക്കും ശതമാനം  സബ്‌സിഡിയുണ്ട് .എത്ര  അപേക്ഷാരുണ്ടങ്കിലും  തുക  ലഭിക്കുമെന്നാണ്  കേന്ദ്രം  അറിയിച്ചിട്ടുള്ളത്.

 അനുകുല്യം   ആർക്ക് 

വ്യക്തിഗത   സംരംഭകർ,   സായംസഹായ സഘങ്ങൾ , ഫാർമാർ  കോർപ്പറേറ്റീവ് ഓർഗനൈശേഷൻ . പദ്ധതിക്ക്   ആവശ്യമായ  ഭൂമി  സംരഭകർ സ്വത്തമായോ  പാട്ടുവ്യവസ്ഥയിലോ കണ്ടത്തണം . പത്തുശതമാനം  തുക   സംരംഭകരുടെ  പകൽ വേണം .

പണം  നൽകുന്നത് 
ദേശീയ  കന്നുകാലി  മിഷൻ  പണം  നൽകും .  സംസ്ഥാന  ലൈവ്  സ്റ്റോക്ക്  വികസന  ബോർഡിനാണ് 
 പദ്ധതി നിർവഹണ   ചുമതല . തീറ്റപ്പുൽ  സംസ്‌കാരണത്തിനും പണം  കിട്ടും.

     

 

ആട് വളർത്തൽ സബ്‌സിഡി

100  പെണ്ണാട്ട് ,  അഞ്ച്   മുട്ടനാട്  – 10  ലക്ഷം 

200 പെണ്ണാട്ട് , 10  മുട്ടനാട് -20   ലക്ഷം  

 300 പെണ്ണാട്ട്,15 മുട്ടനാട്- 30 ലക്ഷം 

 400 പെണ്ണാട്ട്, 25 മുട്ടനാട്-40 ലക്ഷം 

500  പെണ്ണാട്ട്, 25 മുട്ടനാട്-50 ലക്ഷം 

കോഴി  വളർത്തൽ സബ്‌സിഡി 

1000  പിടക്കോഴി , 100  പൂവൻ കോഴി -25  ലക്ഷം 

 പന്നി   വളർത്തൽ  സബ്‌സിഡി 

50   പെൺ പന്നി ,5  ആൺപന്നി -15  ലക്ഷം 

100   പെൺ പന്നി 10  ആൺപന്നി -30  ലക്ഷം 

ആവശ്യമായ  രേഖകൾ 

ഭൂമിയുടെ  ഉടമസ്ഥാവകാശ  രേഖ   അല്ലെങ്കിൽ  പാട്ടച്ചീട്ട് . മേൽവിലാസംതെളിയുക്കുന്നതിന്  ആധാർ  കാർഡ് , തെരഞ്ഞെടുപ്പു  കമീഷെന്റെ  തിരിച്ചറിയൽ  കാർഡ് , കറൻറ്  ബിൽ  തുണ്ടങ്ങിയവ  നൽകാം . ഫോട്ടോ , ചെക്കും  ആറുമാസത്തെ ബാങ്ക്  സ്റ്റെമെന്റ്റും  മുൻപരിചയ   സർട്ടിഫിക്കറ്റ്  അല്ലകിൽ  പരിശീലന സർട്ടിഫിക്കറ്റ് പാൻകാർഡ് ,  വിദ്യാഭ്യാസയോഗ്യ്‌ത , സെര്ടിഫിക്കറ്റ്  എന്നിവയും വേണം .
  
 
   
Verified by MonsterInsights