ഇ‌ന്ന് വൈദ്യുതി മുടങ്ങും.

മണർകാട് : പാരഗൺപടി, ഇടപ്പള്ളി, മണർകാട് ചർച്ച് ട്രാൻസ്‌ഫോർമർ പരിധികളിൽ ഭാഗികം.

കുമരകം : പുത്തൻപള്ളി, പുതുക്കാട് 50, ജി.കെ.ടയർ, മാടപ്പള്ളികാട്, ഉസ്മാൻ കവല, വായനശാല, അയ്യംമാത്ര, മാരുതി, മാസ് ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ5.30 വരെ ഭാഗികം.

പുതുപ്പള്ളി : ചാലുങ്കൽപടി, നടുവത്ത്പടി, കുട്ടൻചിറപ്പടി, ഇഞ്ചക്കാട്ട്കുന്ന്, ഡോൺ ബോസ്കോ, അധ്യാപക ബാങ്ക്, ഫെഡറൽ ബാങ്ക്, പുതുപ്പള്ളി നമ്പർ വൺ, ടെക്നിക്കൽ.

ഹൈസ്കൂൾ, എസ്.ബി.ടി., എള്ളുകാല എസ്.എൻ.ഡി.പി., എള്ളുകാലാ വില്ലേജ് ഓഫീസ് ട്രാൻസ്‌ഫോർമർ പരിധികളിൽ 9.30 മുതൽ 5.30 വരെ ഭാഗികം.

മണർകാട് : പാരഗൺപടി, ഇടപ്പള്ളി, മണർകാട് ചർച്ച് ട്രാൻസ്‌ഫോർമർ പരിധികളിൽ ഭാഗികം. കുമരകം : പുത്തൻപള്ളി, പുതുക്കാട് 50, ജി.കെ.ടയർ, മാടപ്പള്ളികാട്, ഉസ്മാൻ

വിരമിച്ചതിന് ശേഷവും 50,000 രൂപയിലധികം പ്രതിമാസ വരുമാനം.

മണർകാട് : പാരഗൺപടി, ഇടപ്പള്ളി, മണർകാട് ചർച്ച് ട്രാൻസ്‌ഫോർമർ പരിധികളിൽ ഭാഗികംകുമരകം : പുത്തൻപള്ളി, പുതുക്കാട് 50, ജി.കെ.ടയർ, മാടപ്പള്ളികാട്, ഉസ്മാൻ കവല, വായനശാല, അയ്യംമാത്ര, മാരുതി, മാസ് ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ5.30 വരെ ഭാഗികം.

പുതുപ്പള്ളി : ചാലുങ്കൽപടി, നടുവത്ത്പടി, കുട്ടൻചിറപ്പടി, ഇഞ്ചക്കാട്ട്കുന്ന്, ഡോൺ ബോസ്കോ, അധ്യാപക ബാങ്ക്, ഫെഡറൽ ബാങ്ക്, പുതുപ്പള്ളി നമ്പർ വൺ, ടെക്നിക്കൽ.

ഹൈസ്കൂൾ, എസ്.ബി.ടി., എള്ളുകാല എസ്.എൻ.ഡി.പി., എള്ളുകാലാ വില്ലേജ് ഓഫീസ് ട്രാൻസ്‌ഫോർമർ പരിധികളിൽ 9.30 മുതൽ 5.30 വരെ ഭാഗികം.

മണർകാട് : പാരഗൺപടി, ഇടപ്പള്ളി, മണർകാട് ചർച്ച് ട്രാൻസ്‌ഫോർമർ പരിധികളിൽ ഭാഗികം. കുമരകം : പുത്തൻപള്ളി, പുതുക്കാട് 50, ജി.കെ.ടയർ, മാടപ്പള്ളികാട്, ഉസ്മാൻ.

മൂന്ന് ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്.

സംസ്ഥാനത്ത് കനത്ത മഴ തുടരും. മൂന്ന് ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, തൃശൂർ, പാലക്കാട് ജില്ലകളിലെ യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചു.ശക്തമായ കാറ്റിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. താമരശേരി അമ്പായത്തോട്, പുതുപ്പാടി കൈതപൊയിൽ, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് മരംവീണ് വൻ നാശനഷ്ടം. അമ്പായത്തോട് മിച്ചഭൂമിയിൽ പത്ത് വീടുകൾ ഭാഗികമായി തകർന്നു. പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ടായി. കൈതപ്പൊയിലിലും ആവിലോറയിലും കെട്ടിടത്തിന്റെ ഷീറ്റ് പറന്നുപോയി.എളേറ്റിൽ വട്ടോളിയിൽ മരംവീണ് വീടിന്റെ മേൽക്കൂര തകർന്നു. കൊടുവള്ളി ആവിലോറയിൽ അഞ്ചോളം മരങ്ങൾ കടപുഴകി വീണു. ഇന്ന് പുലർച്ചെയാണ് ജില്ലയിൽ വിവിധയിടങ്ങളിൽ അതിശക്തമായ കാറ്റടിച്ചത്.

 
 

ആടും പന്നിയും വളർത്താൻ ത്യാർണോ, സബ്‌സിഡി കേന്ദ്രം തരും .

ലക്ഷ്യകണക്കിനു രൂപ സബ്‌സിഡി കിട്ടുന്ന ആട് , കോഴി ,പന്നി വളർത്തൽ
പദ്ധതിക്ക് കേരളത്തിൽ അപേക്ഷകർ കുറവ് . തേശിയ കന്നുകാലി മെഷേന്റെ
സംരഭകത്വ . പദ്ധതിയുടെ ഭാഗമായുള്ള കേന്ദ്രപദ്ധതിക്ക് മൂന്ന് വർക്ഷത്തിന്ടെ അപേക്ഷിച്ചത് അമ്പതോളം പേർ . എല്ലാ പദ്ധതികൾക്കും ശതമാനം സബ്‌സിഡിയുണ്ട് .എത്ര അപേക്ഷാരുണ്ടങ്കിലും തുക ലഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്

അനുകുല്യം ആർക്ക്
വ്യക്തിഗത സംരംഭകർ, സായംസഹായ സഘങ്ങൾ , ഫാർമാർ കോർപ്പറേറ്റീവ്
ഓർഗനൈശേഷൻ . പദ്ധതിക്ക് ആവശ്യമായ ഭൂമി സംരഭകർ സ്വത്തമായോ പാട്ടുവ്യവസ്ഥയിലോ
കണ്ടത്തണം . പത്തുശതമാനം തുക സംരംഭകരുടെ പകൽ വേണം .

പണം നൽകുന്നത്
ദേശീയ കന്നുകാലി മിഷൻ പണം നൽകും . സംസ്ഥാന ലൈവ് സ്റ്റോക്ക് വികസന ബോർഡിനാണ്
പദ്ധതി നിർവഹണ ചുമതല . തീറ്റപ്പുൽ സംസ്‌കാരണത്തിനും പണം കിട്ടും.

ആട് വളർത്തൽ സബ്‌സിഡി
100 പെണ്ണാട്ട് , അഞ്ച് മുട്ടനാട് – 10 ലക്ഷം
200 പെണ്ണാട്ട് , 10 മുട്ടനാട് -20 ലക്ഷം
300 പെണ്ണാട്ട്,15 മുട്ടനാട്- 30 ലക്ഷം
400 പെണ്ണാട്ട്, 25 മുട്ടനാട്-40 ലക്ഷം
500 പെണ്ണാട്ട്, 25 മുട്ടനാട്-50 ലക്ഷം

കോഴി  വളർത്തൽ സബ്‌സിഡി 

1000  പിടക്കോഴി , 100  പൂവൻ കോഴി -25  ലക്ഷം 

 പന്നി   വളർത്തൽ  സബ്‌സിഡി

50   പെൺ പന്നി ,5  ആൺപന്നി -15  ലക്ഷം 

100   പെൺ പന്നി 10  ആൺപന്നി -30  ലക്ഷം

 ആവശ്യമായ  രേഖകൾ

ഭൂമിയുടെ  ഉടമസ്ഥാവകാശ  രേഖ   അല്ലെങ്കിൽ  പാട്ടച്ചീട്ട് . മേൽവിലാസം

   തെളിയുക്കുന്നതിന്  ആധാർ  കാർഡ് , തെരഞ്ഞെടുപ്പു  കമീഷെന്റെ  തിരിച്ചറിയൽ  

 കാർഡ് , കറൻറ്  ബിൽ  തുണ്ടങ്ങിയവ  നൽകാം . ഫോട്ടോ , ചെക്കും  ആറുമാസത്തെ 

  ബാങ്ക്  സ്റ്റെമെന്റ്റും  മുൻപരിചയ   സർട്ടിഫിക്കറ്റ്  അല്ലകിൽ  പരിശീലന സർട്ടിഫിക്കറ്റ്  

 പാൻകാർഡ് ,  വിദ്യാഭ്യാസയോഗ്യ്‌ത , സെര്ടിഫിക്കറ്റ്  എന്നിവയും വേണം .

പത്താം ക്ലാസുകാരെ.. പ്രതിരോധ മേഖലയിൽ സേവനമനുഷ്ഠിക്കാൻ തൽപരരാണോ? ITBP-യിൽ വൻ അവസരങ്ങൾ‌.

പ്രതിരോധ വകുപ്പിന് കീഴിൽ ഇന്തോ ടിബറ്റൻ ബോർ‌ഡർ‌ പൊലീസിൽ അവസരം. 51 ഒഴിവുകളാണുള്ളത്. കോൺസ്റ്റബിൾ (ടെയ്ലർ), കോൺസ്റ്റബിൾ (കോബ്ലർ) തസ്തികകളിലേക്കാണ് നിയമനം. ഓഗസ്റ്റ് 18 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 18-23 വയസാണ് പ്രായപരിധി. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് / വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ്, ട്രേഡിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം. അല്ലെങ്കിൽ ട്രേഡിൽ ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രണ്ട് വർഷത്തെ ഡിപ്ലോമ ഉള്ളവരാകണം.

ഇന്ത്യയൊട്ടാകെയാകും നിയമനം. പ്രതിമാസം 21,700-69,100 രൂപയാണ് ശമ്പളം. എസ്.സി, എസ്.ടി, സ്ത്രീകൾ, മുൻ സൈനികരുടെ ആശ്രിതർ എന്നിവർക്ക് ഫീസില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി ഫീസടയ്‌ക്കണം. കൂടുതൽ വിവരങ്ങൾ‌  recruitment.itbpolice.nic.in-ൽ.

കുറിഞ്ഞി പൂത്ത് വീണ്ടും മലയിടുക്കുകൾ, സഞ്ചാരികളെ സ്വാഗതം ചെയ്ത് കല്യാണത്തണ്ട്.

ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികൾ എക്കാലവും ദൃശ്യമനോഹാരിതയുടെ മായാക്കാഴ്ചയാണ് സമ്മാനിക്കുന്നത്. ആ കാഴ്ചയാണിപ്പോൾ കട്ടപ്പന കല്യാണത്തണ്ട് മലനിരകളിലേക്ക് വിരുന്നെത്തിയിരിക്കുന്നത്. മിഴിവേകുന്ന ഈ കാഴ്ച ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമായി നിരവധിപേരാണ് കല്യാണത്തണ്ടിലേക്ക് എത്തുന്നത്. മൂന്നാറിന്റെ സ്വന്തം നീലക്കുറിഞ്ഞി ലോകത്തിന് തന്നെ അത്ഭുതക്കാഴ്ചയാണ്. രാജമലയിൽ വിരിയുന്ന നിലകുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പനയിലേതും.

ഇടുക്കി അണക്കെട്ടിന്റെ വിദൂര ദൃശ്യങ്ങൾക്ക് നൽകുന്ന മനോഹാരിതയ്‌ക്ക് മാറ്റുകൂട്ടുകയാണ് കല്യാണത്തണ്ടിലെ നീലക്കുറിഞ്ഞികൾ. കുറിഞ്ഞി പൂത്താൽ കാണാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ആളുകൾ ഓടിയെത്താറുണ്ട്. ഒരുമാസം കൂടിക്കഴിഞ്ഞാൽ മലനിരകൾക്ക് മുഴുവൻ നീലനിറമാകും. ഓണത്തോടെ സഞ്ചാരികളെ കൊണ്ട് നിറയും കല്യാണത്തണ്ട്.” കട്ടപ്പന ചെറുതോണി റൂട്ടിൽ നിർമ്മല സിറ്റിയിൽ നിന്ന് 2 കിലോമീറ്ററോളം ഉള്ളിലേക്ക് സഞ്ചരിച്ചാൽ കല്യാണത്തണ്ടിലെത്താം. ഇവിടെ നിന്ന് ഇടത്തേക്ക് മറ്റൊരു മലയിലൂടെ മുകളിലേക്ക് എത്തിയാൽ നീലവസന്തം കാണാം. വീശിയടിക്കുന്ന കാറ്റിൽ തലയാട്ടി നിൽക്കുന്ന നീലപൂക്കൾ. മഞ്ഞുവീഴുന്ന കല്യാണത്തണ്ട് മലനിരകളെ കൂടുതൽ മനോഹരിതമാക്കുന്ന കാഴ്ചകൾ കണ്ട് സഞ്ചാരികൾക്ക് മടങ്ങാം.

ബ്രെയിൻ ട്യൂമർ ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

ഇന്ത്യയിൽ പ്രതിവർഷം 40,000 പുതിയ ബ്രെയിൻ ട്യൂമർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി പഠനം. ഇന്ത്യയിൽ ഓരോ വർഷവും 32,000 പുതിയ ബ്രെയിൻ ട്യൂമർ കേസുകൾ രേഖപ്പെടുത്തുന്നതായി ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് കാൻസർ രജിസ്‌ട്രീസ് (IARC) പുറത്തിറക്കിയ GLOBOCAN പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.” ബ്രെയിൻ ട്യൂമറുകൾ തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കും. ബ്രെയിൻ ട്യൂമറുകൾ ചികിത്സിക്കാൻ നിരവധി മാർഗങ്ങളുണ്ട്. തലച്ചോറിനുള്ളിലോ പുറത്തോ വളരുന്ന അസാധാരണമായ കോശങ്ങളെ ബ്രെയിൻ ട്യൂമർ എന്ന് വിളിക്കുന്നു. മസ്തിഷ്ക മുഴകളിൽ ചിലത് ദോഷകരമോ ചിലത് മാരകമോ ആയേക്കാം. ചില മുഴകൾ അതിവേഗം വലുതാകുന്നു. “

മസ്തിഷ്ക മുഴകൾ ആരോഗ്യത്തെയും തലച്ചോറിൻ്റെ പ്രവർത്തന രീതിയെയും ബാധിക്കും. ബ്രെയിൻ ട്യൂമറിൻ്റെ ചില ലക്ഷണങ്ങൾ അറിയാം..

1. തലവേദന (തലവേദന വഷളാകുന്നത് ബ്രെയിൻ ട്യൂമറിൻ്റെ ഒരു സാധാരണ ലക്ഷണമാണ്. ബ്രെയിൻ ട്യൂമർ സമ്മർദ്ദം വർദ്ധിപ്പിക്കുകയും പതിവായി തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് തലവേദനയ്ക്ക് കാരണമാകാം.)

2. മാനസികാവസ്ഥയിലെ മാറ്റങ്ങൾ (തലച്ചോറിൻ്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ബ്രെയിൻ ട്യൂമറുകൾ വ്യക്തിത്വത്തെയും പെരുമാറ്റത്തെയും ബാധിച്ചേക്കാം. അവ മാനസികാവസ്ഥയിലെ മാറ്റങ്ങൾക്കും ഇടയാക്കും.) 

3. ഓർമ്മക്കുറവ്

4. ക്ഷീണം.

വിദ്യാർഥികൾക്കൊരു ആശ്വാസ വാർത്ത; സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുമെന്ന് മന്ത്രി.

സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു പരാതിയാണ് ബാ​ഗുകളുടെ അമിത ഭാരം. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പോലും ഒരുപാട് പുസ്തകഭാരം പേറേണ്ടിവരുന്നു എന്നതാണ് വെല്ലുവിളി. എന്നാൽ ആ ബുദ്ധിമുട്ടിന് അറുതി വരുന്നു. സ്കൂൾ ബാ​ഗുകളുടെ ഭാരം കുറയ്ക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഒന്നാം ക്ലാസിൽ 1.6 കിലോ മുതൽ 2.2 കിലോ വരെ ആക്കുമെന്ന് മന്ത്രി അറിയിച്ചു. പത്താം ക്ലാസിൽ ഭാരം രണ്ടര കിലോയ്ക്കും നാലര കിലോയ്ക്കും ഇടയിലാക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇത് സംബന്ധിച്ച് നിർദേശം ഉടൻ നൽകും. മാസത്തിൽ നാല് ദിവസം ബാഗ് ഒഴിവാക്കലും പരി​ഗണനയിലുണ്ട്. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ.

പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാൻ നിലവിൽ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായിട്ടാണ് കുട്ടികൾക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഒരു ഭാഗത്തിന് 100നും 120നും ഇടയിലുള്ള പേജുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. എങ്കിലും ആകെ സ്‌കൂൾ ബാഗുകളുടെ ഭാരം കൂടുതലാണെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ടെന്നും അതിനാലാണ് മാറ്റമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദേ നോക്കൂ ; വാട്സ്ആപ്പിൽ ഇനി നെറ്റില്ലാതെയും ഫോട്ടോകളും വീഡിയോകളും അയക്കാം.

ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് പുതിയ ഫീച്ചർ എപ്പോഴും അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ്് വാട്സ്ആപ്പ്. ഇന്റർനെറ്റില്ലാതെ മറ്റൊരു ഫോണിലേക്ക് ഫയലുകൾ അയയ്ക്കാൻ കഴിയുന്ന ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ഫയലുകൾ കൈമാറാൻ ‘നിയർ ബൈ ഷെയർ’ ഫീച്ചർ കണ്ടെത്തിയതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു.

ഇന്റർനെറ്റ് കണക്ഷനില്ലാതെ തന്നെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്ന ഫയലുകൾ എൻക്രിപ്റ്റഡ് ആയിരിക്കും. ഇതുവഴി തട്ടിപ്പിൽ നിന്ന് സംരക്ഷണവും ഉറപ്പുനൽകും. വാട്സ്ആപ്പിന്റെ നിയർ ബൈ ഷെയർ ഉപയോഗിച്ച് തടസ്സവുമില്ലാതെ പരിധിയില്ലാതെ ഫയലുകൾ പങ്കിടാനാകും.നിയർബൈ ഷെയർ ഫീച്ചർ ഫയലുകൾ പങ്കിടുമ്പോൾ അടുത്തത്തുള്ള ഉപകരണങ്ങളുടെ ലിസ്റ്റ് കാണിക്കും ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ഫയലുകൾ പങ്കിടാമെന്നും റിപ്പോർട്ട് പറയുന്നു. 

ഈ ഫീച്ചർ ഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാകുമെന്ന് വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഫയൽ പങ്കിടൽ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കാൻ ഈ പുതിയ ഫീച്ചറിന് കഴിയും.

ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴ

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്താ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.28ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 29ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 27, 29, 31 തീയതികളിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ  മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 28 -ന്  വ്യാപകമായി  ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും 25, 26 തീയതികളിൽ  മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂർ, കാസർകോഡ്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരള തീരത്ത്‌ നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.4 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തമിഴ്‌നാട് തീരത്തും ലക്ഷദ്വീപ്, കർണാടക തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

ജാഗ്രത നിർദേശങ്ങൾ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

 മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Verified by MonsterInsights