Month: July 2024
ഒളിംപിക്‌സ് വേദിയില്‍ പ്രതീക്ഷയോടെ തുടക്കമിട്ട് ഇന്ത്യ.
ഒളിംപിക് വേദിയില്‍ മെഡല്‍ പ്രതീക്ഷയോടെ തുടക്കമിട്ട് ഇന്ത്യ. മെഡല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച് ആര്‍ച്ചറിയിലെ റാങ്കിങ് വിഭാഗത്തില്‍ കളത്തിലിറങ്ങിയ വനിതാ ടീം നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിനു യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനക്കാരായാണ് ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ ജയിച്ചാലും സെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യയുടെ എതിരാളികള്‍.റാങ്കിംഗ് റൗണ്ടില്‍ 1,983 പോയിന്റ് നേടി നാലാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. കൊറിയയും ചൈനയും മെക്‌സിക്കോയും ഇന്ത്യക്കൊപ്പം ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. റാങ്കിംഗ് റൗണ്ടില്‍ ഒളിംപിക് റെക്കോര്‍ഡോടെ 2046 പോയന്റുമായാണ് കൊറിയ ഒന്നാം സ്ഥാനത്തെത്തിയത്. ചൈന 1996 പോയന്റും മെക്‌സിക്കോ 1986 പോയന്റും നേടി. നെതര്‍ലന്‍ഡ്സ് ഫ്രാന്‍സ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികള്‍. ഈയിനത്തിലെ മെഡല്‍ ജേതാക്കളെയും അന്നറിയാം.ഒളിംപിക് റെക്കോര്‍ഡ് തിരുത്തി 2046 പോയിന്റ് നേടിയ ദക്ഷിണ കൊറിയയാണ് ഒന്നാമത്. ചൈന (1996), മെക്സിക്കോ (1986) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റാങ്കിങ് റൗണ്ടിലെ ആദ്യ നാലു സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറില്‍ കടക്കും. അഞ്ച് മുതല്‍ 12 വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ പ്രീക്വാര്‍ട്ടര്‍ കളിക്കണം. റാങ്കിങ് മത്സരത്തിലെ പ്രകടനം അനുസരിച്ചാണ് ആര്‍ച്ചറി നോക്കൗട്ട് റൗണ്ടില്‍ വ്യക്തിഗത, ടീമിനങ്ങളില്‍ മത്സരക്രമം നിശ്ചയിക്കുക. മികച്ച റാങ്ക് നേടുന്നവര്‍ക്കു റാങ്കിങ്ങില്‍ പിന്നിലുള്ളവരെ എതിരാളിയായി ലഭിക്കും.
വ്യക്തിഗത ഇനത്തില്‍ അങ്കിത ഭഗത് പതിനൊന്നാമതും ഭജന്‍ കൗര്‍ 22-ാമതും , ദീപിക കുമാരി 23-ാമതുമാണ് ഫിനിഷ് ചെയ്തത്. റാങ്കിംഗ് റൗണ്ടില്‍ അങ്കിത മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ദീപിക കുമാരിക്കും ഭജന്‍ കൗറിനും താളം കണ്ടെത്താനായില്ല. വ്യക്തിഗത റൗണ്ടില്‍ 694 പോയന്റ് നേടിയ ലിം സി ഹൈയോണ്‍ ലോക റെക്കോര്‍ഡോടെ ഒന്നാം സ്ഥാനത്തെത്തി.ഇന്ത്യന്‍ താരങ്ങളില്‍ അങ്കിത ഭക്ത് 666 പോയിന്റുമായി 11ാം സ്ഥാനത്തെത്തി. ഭജന്‍ കൗര്‍ 659 പോയിന്റുമായി 22ാമതാണ്. നാലാം ഒളംപിക്സിനിറങ്ങിയ ദീപിക കുമാരി 658 പോയിന്റുമായി 23ാം സ്ഥാനത്തായത് ഇന്ത്യയ്ക്ക് നിരാശയായി. മറ്റു രണ്ടു പേരുടെയും അരങ്ങേറ്റ ഒളിംപിക്സാണ്. മൂന്നു പേരും കൂടി ടീമിനത്തില്‍ നാലാമതായതോടെ ഇന്ത്യ നേരിട്ട് ക്വാര്‍ട്ടറില്‍ കടന്നു.അതേസമയം, ക്വാര്‍ട്ടറില്‍ ജയിച്ചാലും സെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യയുടെ എതിരാളികള്‍. റാങ്കിങ് റൗണ്ടില്‍ നാലാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യ കൊറിയ ഉള്‍പ്പെടുന്ന പൂളിലായത്. സെമിയില്‍ തോറ്റാലും വെങ്കല മെഡല്‍ മത്സരത്തില്‍ പങ്കെടുക്കാനാകുമെന്നത് നേട്ടമാണ്.അതേസമയം, വനിതകളില്‍ 11ാം സ്ഥാനത്തെത്തിയ അങ്കിത ഭക്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് നേട്ടമായി. നാലാം ഒളിംപിക്സില്‍ മത്സരിക്കുന്ന ദീപിക കുമാരി ഉള്‍പ്പെടെ ഫോം കണ്ടെത്താന്‍ പാടുപെട്ടപ്പോഴാണ് ബംഗാളില്‍ നിന്നുള്ള അങ്കിതയുടെ മുന്നേറ്റം. ഇതോടെ, മിക്സഡ് വിഭാഗത്തില്‍ ആദ്യമായി ദീപികയ്ക്കു പകരം അങ്കിത ഇന്ത്യയെ പ്രതിനിധീകരിക്കും.
2019ല്‍ കൊറിയന്‍ സഹതാരം ചെയോങ് കാങ് 692 പോയന്റ് നേടിയതിന്റെ റെക്കോര്‍ഡാണ് ലിം സി ഹൈയോണ്‍ തകര്‍ത്തത്. തുടര്‍ച്ചയായി നാലു ബുള്‍സ് ഐ അമ്പെയ്ത്തുകളുമായി തുടക്കത്തിലെ ലിം സി ഹൈയോണ്‍ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടി. ഇന്ത്യക്കായി ആദ്യം തന്നെ ബുള്‍സ് ഐയില്‍ അമ്പെയ്ത് 10 പോയന്റ് നേടിയ അങ്കിതക്ക് പിന്നീട് ആ മികവ് നിലനിര്‍ത്താനായില്ല. ഈ മാസം 28 മുതല്‍ ഓഗസ്റ്റ് നാലു വരെയാണ് അമ്പെയ്ത്തിലെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക.പ്രധാന ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ അമ്പ് ഇതുവരെ മെഡലില്‍ കൊണ്ടിട്ടില്ല. ഇത്തവണ ഉന്നം തെറ്റില്ലെന്ന് ഉറപ്പിച്ചാണ് ഇന്ത്യന്‍ സംഘം പാരീസിലെത്തിയത്.റാങ്കിംഗ് പോരാട്ടങ്ങളില്‍ പങ്കെടുത്ത 128 കളിക്കാരും 72 അമ്പുകള്‍ വീതം ലക്ഷ്യത്തിലേക്ക് പായിച്ചു. ഇതിലെ അവസാന സ്‌കോര്‍ കണക്കുകൂട്ടിയാണ് പ്രധാന റൗണ്ടിലെ കളിക്കാരുടെ സീഡിംഗ് തീരുമാനിച്ചത്.
മുന്‍വിധി വേണ്ട, വന്നുപോകാനല്ല നിരത്തുവാഴാനാണ് നിസാന്‍ എക്‌സ്-ട്രെയില്‍ എത്തുന്നത്.
ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിസാന്റെ യാത്ര വളരെ അനായാസമായിരുന്നു. ഇവാലിയ മുതല്‍ മൈക്ര വരെ എല്ലാ ശ്രേണിയിലേക്കുമുള്ള വാഹനവുമായാണ്.എത്തിയതെങ്കിലും ഇവിടെ പിടിച്ചുനില്‍ക്കുക എന്നത് അത്രകണ്ട് എളുപ്പമായിരുന്നില്ല. ഒന്നിന് പുറകെ ഒന്നായി വാഹനങ്ങള്‍ നിരത്തൊഴിഞ്ഞപ്പോഴായിരിക്കണം അവര്‍ വിപണിയെ കൂടുതല്‍ പഠിക്കാന്‍ ആരംഭിച്ചത്. അങ്ങനെ എത്തിയ വാഹനമാണ് മാഗ്‌നൈറ്റ്. ഒടുവില്‍ കിക്‌സ് എന്ന വാഹനവും നിരത്തൊഴിഞ്ഞ് ഒറ്റയാള്‍ പോരാട്ടം നടത്തിവന്നിരുന്ന മാഗ്‌നൈറ്റിനൊപ്പം മറ്റൊരു പടയാളിയെ കൂടി നിസാന്‍ എത്തിച്ചിരിക്കുകയാണ്. ആഗോള വിപണിയില്‍ തരംഗം തീര്‍ത്തിട്ടുള്ള എക്‌സ്-ട്രെയില്‍ എന്ന വാഹനത്തെയാണ് നിസാന്‍ ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ഇറക്കുന്നത്.നിസാന്‍ എക്‌സ്-ട്രെയില്‍: ആഗോള വിപണിയില്‍ രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുള്ള വാഹനമാണ് എക്‌സ്-ട്രെയില്‍. എസ്.യു.വികള്‍ വിരളമായിരുന്നു 2000-ത്തിന്റെ തുടക്കത്തില്‍ എത്തിയ ഈ വാഹനത്തെ ലോകം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒരുവേള എക്‌സ്-ട്രെയില്‍ ഇന്ത്യയിലും എത്തിയിരുന്നെങ്കിലും 2014-ഓടെ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇന്ന് ആഗോളതലത്തില്‍ ഏറ്റവുമധികം വില്‍ക്കുന്ന എസ്.യു.വികളുടെ പട്ടിക പരിശോധിച്ചാല്‍ ആദ്യ അഞ്ച് വാഹനങ്ങളില്‍ ഒന്ന് എക്‌സ്-ട്രെയിലിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്.
പുറംമോടി
കാഴ്ചയില്‍ കേമനാണ് തലയെടുപ്പുമുള്ള വാഹനമാണ് എക്‌സ്-ട്രെയില്‍ എസ്.യു.വി. നിസാന്റെ പുതുതലമുറ വാഹനങ്ങളുടെ സിഗ്നേച്ചര്‍ ഡിസൈനായ വി-മോഷന്‍ ഗ്രില്ലാണ് പ്രധാന ആകര്‍ഷണം. വെള്ളിപൂശിയ ബോര്‍ഡറില്‍ കറുപ്പണിഞ്ഞാണ് ഗ്രില്ല് തീര്‍ത്തിരിക്കുന്നത്. നാല് നിരയായി എല്‍.ഇ.ഡി. ലൈറ്റുകള്‍ നിരത്തിയാണ് ഹെഡ്‌ലാമ്പ് ഒരുക്കിയത്.ബോണറ്റിന് സമീപത്തായി എല്‍.ഇ.ഡിയില്‍ തന്നെ ഡി.ആര്‍.എല്ലും ടേണ്‍ ഇന്റിക്കേറ്ററും നല്‍കിയിട്ടുണ്ട്. എയര്‍ സ്‌കൂപ്പുകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ബമ്പറിന്റെ രൂപകല്‍പ്പന. ആവശ്യമുള്ളപ്പോള്‍ തുറക്കുകയും അടയുകയും ചെയ്യുന്ന തരത്തില്‍ വലിയ എയര്‍ഡാമും നല്‍കിയതോടെ മുന്‍വശും വെടിപ്പായി എന്ന് പറയാം.വശങ്ങളുടെ പ്രധാന സൗന്ദര്യം അലോയി വീലാണ്. 20 ഇഞ്ച് വലിപ്പത്തില്‍ ഡയമണ്ട് കട്ട് ഡിസൈനിലാണ് ഇതിന്റെ രൂപകല്‍പ്പന. വെള്ളിവര പോലെ ക്രോമിയം വിന്‍ഡോ ബോര്‍ഡറും, പിന്‍കാഴ്ചകള്‍ വിശാലമാക്കുന്നതിനായി ഡോറില്‍ സ്ഥാനമുറപ്പിച്ച റിയര്‍വ്യൂ മിററും വശങ്ങളിലെ കാഴ്ച ആകര്‍ഷകമാക്കും. പൂര്‍ണമായും എസ്.യു.വിക്ക് ഡോറിലേക്കും വശങ്ങളിലേക്കും ഒരുപോലെ നീളുന്ന ടെയ്ല്‍ലാമ്പ്, റൂഫിന്റെ തുടര്‍ച്ചയെന്നോണം കാണുന്ന സ്‌പോയിലര്‍, വലിയ ബാഡ്ജിങ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയ ബമ്പറും ചേരുന്നതോടെ വാഹനത്തിന്റെ പുറംമോടി പൂര്‍ത്തിയാകുന്നു
അകമഴക്
ലാളിത്യമാണ് അകത്തളത്തിന്റെ മുഖമുദ്ര. എന്നാല്‍, ഫീച്ചറുകളുടെ കാര്യത്തില്‍ യാതൊരു പിശുക്കും കാണിച്ചിട്ടില്ല. ആഗോള മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം വലിപ്പം കുറഞ്ഞതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. എന്നാല്‍, വിനോദത്തിലും കണക്ടിവിറ്റിക്കും ഒന്നും കുറവ് വരുത്തിയിട്ടുമുല്ല. ഇഷ്ടാനുസരണം തണുപ്പിക്കാവുന്ന ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളാണ്. 12.3 ഇഞ്ച് വലിപ്പത്തില്‍ പൂര്‍ണമായും ഡിജിറ്റലായാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഒരുക്കിയിട്ടുള്ളത്. പല വര്‍ണങ്ങള്‍ നിറയുന്നതിനൊപ്പം വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ സ്‌ക്രീനില്‍ തെളിയും. ലെതറും നേര്‍ത്ത പ്ലാസ്റ്റിക്കുകളും,ഉപയോഗിച്ചാണ് ഡാഷ്‌ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. രണ്ട് പാളികളായി നല്‍കിയിട്ടുള്ള സണ്‍റൂഫ് എക്‌സ്-ട്രെയിലിന് മാത്രമാണ് ഈ ശ്രേണിയില്‍ നല്‍കിയിട്ടുള്ളത്.
ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് സെന്റര്‍ കണ്‍സോള്‍. ഷിഫ്റ്റ് സെലക്ടറിന് ഒരു ഇന്റര്‍നാഷണല്‍ ഭാവമുണ്ട്. വുഡന്‍ ആവരണമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. വയര്‍ലെസ് ചാര്‍ജര്‍, രണ്ട് കപ്പ് ഹോള്‍ഡര്‍, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഓട്ടോ ഹോള്‍ഡ്, മോഡ് സെലക്ടര്‍ എന്നിവയാണ് ഈ പാലനിലുള്ളത്. ബട്ടര്‍ഫ്‌ളൈ ആംറെസ്റ്റിലാണ് സെന്റര്‍ കണ്‍സോള്‍ അവസാനിക്കുന്നത്. ഫാബ്രിക് ഫിനിഷിങ്ങിലാണ് സീറ്റുകള്‍. ഇലക്ട്രിക് അഡ്ജസ്റ്റ് ഇല്ലാത്തത് പോരായ്മയാണ്. രണ്ടാം നിര സീറ്റുകള്‍ 40:20:40 അനുപാതത്തിലും മൂന്നാം നിര സീറ്റുകള്‍ 50:50 അനുപാതത്തിലുമാണ് നല്‍കിയിട്ടുള്ളത്. മൂന്നാം നിര സീറ്റുകള്‍ കുട്ടികള്‍ക്ക് ഇണങ്ങുന്നതാണ്. ഇത് മടക്കിവെച്ചാല്‍ വിശാലമായി സ്റ്റോറേജ് സ്‌പേസും ലഭിക്കും.
ഡ്രൈവിങ്
ഗുരുഗ്രാമില്‍ നിന്ന് ആരംഭിച്ച് കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയിലുടെയായിരുന്നു എക്‌സ്-ട്രെയിലിനൊപ്പമുള്ള യാത്ര. ഡ്രൈവ്മോഡിലേക്ക് മാറ്റി കാല്‍ ആക്‌സിലേറ്ററില്‍ അമര്‍ത്തിയപ്പോഴേക്കും വേഗം 80 കിലോമീറ്റര്‍ കഴിഞ്ഞതിന്റെ മുന്നറിപ്പ് എക്‌സ്-ട്രെയില്‍ നല്‍കി. വളരെ അനായാസമായി 100 കടന്നു.ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തുന്നതിന് അനുസരിച്ച് സ്പീഡിന്റെ അകങ്ങള്‍ മാറി മറിഞ്ഞു. 1.5 ലിറ്റര്‍ ടര്‍ബോ എന്‍ജിനോട് ഉണ്ടായിരുന്ന എല്ലാ മുന്‍വിധികളും പമ്പകടന്നുവെന്നാണ് പറഞ്ഞുവരുന്നത്. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന 163 പി.എസ്. പവറും 300 എന്‍.എം. ടോര്‍ക്കും വാഹനത്തിന്റെ കുതിപ്പില്‍ തിരിച്ചറിയാണ്. വേഗമെടുക്കാന്‍ വാഹനം ഒട്ടും തന്നെ കഷ്ടപ്പെടുന്നില്ലെന്ന് സാരം.1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ എന്നതിനെക്കാള്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വേരിബിള്‍ കംപ്രഷന്‍ സാങ്കേതികവിദ്യയാണ് ഹൈലൈറ്റ്. എന്‍ജിനില്‍ നല്‍കിയിട്ടുള്ള ആക്ചുവേറ്ററിന്റെ സഹായത്തോടെ രണ്ട് കംപ്രഷന്‍ അനുപാതത്തിലാണ് എന്‍ജിന്റെ പ്രവര്‍ത്തനം 14:1 എന്ന അനുപാതത്തില്‍ ഉയര്‍ന്ന ഇന്ധനക്ഷമതയാണെങ്കില്‍ 8:1 എന്ന അനുപാതത്തില്‍ കൂടിയ പവറും എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ബമ്പറില്‍ കണ്ട എയര്‍ സ്‌കൂപ്പുകളുടെ ഗുണം തിരിച്ചറിഞ്ഞത് ഡ്രൈവിങ്ങിലാണ്. ഡ്രാഗ് ഒട്ടും അനുഭവപ്പെടാതിരിക്കാന്‍ അത് സഹായിക്കുന്നുണ്ട്. എക്‌സ്‌ട്രോണിക് സി.വി.ടിയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. താരതമ്യേന മെച്ചപ്പെട്ട ട്രാന്‍സ്മിഷന്‍ സംവിധാനമാണെങ്കിലും റബര്‍ബാന്റ് എഫക്ട് സി.വി.ടിയുടെ പോരായ്മയാണ്. ഇത് ഒഴിവാക്കുന്നതിനായി ഡി സ്‌റ്റെപ്പ് ലോജിക് കണ്‍ട്രോള്‍ സംവിധാനവും ഡ്യുവല്‍ ഓയില്‍ പമ്പും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ട്രാന്‍സ്മിഷന്‍ ലാഗ് പൂര്‍ണമായും ഒഴിവാകുകയും പലപ്പോഴും ഡി.സി.ടിയുടെ ഫീല്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
സുരക്ഷയിലും മുന്നില്‍
എക്‌സ്-ട്രെയിലിന്റെ ശ്രേണിയില്‍ വരുന്ന വാഹനങ്ങളിലെല്ലാം 4×4 സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഈ എസ്.യു.വി. ചെളിയിലോ മറ്റും താഴുകയാണെങ്കില്‍ താഴ്ന്ന ആ ടയര്‍ ലോക്ക് ആകുകയും എതിര്‍ദിശയിലുള്ള ടയറിലേക്ക് പരമാവധി ടോര്‍ക്ക് നല്‍കി അതില്‍ നിന്ന് കയറി വരാന്‍ സാധിക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. ഇതിന് പുറമെ, ഏഴ് എയര്‍ബാഗ്, എ.ബി.എസ്-ഇ.ബി.ഡി. ബ്രേക്കിങ്ങ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതില്‍ നല്‍കുന്നുണ്ട്
വില്‍പ്പന
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത്. ആദ്യഘട്ടത്തില്‍ 150 യൂണിറ്റ് മാത്രമാണ് എത്തിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഒന്നാം തീയതി മുതലാണ് ബുക്കിങ് ആരംഭിക്കുന്നത്. ആവശ്യകത അനുസരിച്ച് എക്‌സ്-ട്രെയിലിന്റെ കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കുമെന്നാണ് നിസാന്‍ ഉറപ്പുനല്‍കിയിട്ടുള്ളത്.ഇറക്കുമതി നയം അനുസരിച്ച് ഒരുവര്‍ഷം പരമാവധി 2500 യൂണിറ്റ് വരെ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കും. ഓഗസ്റ്റ് ഒന്നാം തിയതിയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില നിസാന്‍ പ്രഖ്യാപിക്കുന്നത്
5.49 ലക്ഷ.ത്തിന് മാരുതിയുടെ യൂറോപ്യൻ കാർ വാങ്ങാം.
ഹാച്ച്ബാക്കുകളുടെ അവസാനവാക്കാണ് മാരുതി സുസുക്കി. ഇന്ത്യയിൽ ഏത് വിഭാഗക്കാർക്കും വിശ്വസിച്ച് കൂടെക്കൂട്ടാനാവുന്ന വണ്ടികളാണ് ബ്രാൻഡിനുള്ളത്. ആൾട്ടോ മുതൽ അങ്ങ് ബലേനോ വരെ ഹാച്ച്ബാക്ക് നിരയിൽ ഇടംപിടിക്കുമ്പോൾ ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്‌തനായി നിൽക്കുന്ന മോഡലാണ് ഇഗ്നിസ്. മാരുതിയുടെ യൂറോപ്യൻ കാർ എന്നും പലരും വിളിക്കാറുള്ള ഈ കോംപാക്‌ട് ഹാച്ചിന് തുടക്കകാലത്ത് കാര്യമായ പരിഗണന കിട്ടിയിരുന്നില്ലെങ്കിലും പിന്നീട് പലരും ഇഗ്നിസിന്റെ പിന്നാലെ കൂടി. ആളുകൾക്ക് കണ്ട് കണ്ട് ഇഷ്‌ടമായൊരു മോഡലാണിത്. റിറ്റ്സിന്റെ പകരക്കാരനായി കാണാവുന്ന വാഹനം ഇപ്പോൾ യൂത്തിനിടയിലാണ് വലയി ഹിറ്റായിരിക്കുന്നത്.കുറഞ്ഞ വിലയിൽ കുറച്ച് സ്റ്റൈലുള്ള ഹാച്ച്ബാക്ക് വേണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട കാറാണ് ഇഗ്നിസ്. ഇപ്പോഴിതാ കോംപാക്‌ട് ഹാച്ച്ബാക്കിനെ കൂടുതൽ ജനകീയനാക്കാനുള്ള തന്ത്രവും ആവിഷ്ക്കരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാരുതി സുസുക്കി. മറ്റൊന്നുമല്ല, ഇഗ്നിസിന്റെ പുത്തനൊരു വേരിയന്റ് പുറത്തിറക്കിയതാണ് സംഭവം. ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ എന്നറിയപ്പെടുന്ന ഇത് വെറും 5.49 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനാവും.മാരുതി സുസുക്കി ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ അധിക ആക്‌സസറികളോടെ സിഗ്മ, സീറ്റ, ആൽഫ വകഭേദങ്ങളിൽ ലഭ്യമാണ്. റേഡിയൻസ് എഡിഷൻ നിരവധി കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് കടന്നുവന്നിരിക്കുന്നത്. ആക്‌സസറികളോട് കൂടിയ ഇഗ്നിസ് സിഗ്മ ബേസ് വേരിയന്റിനേക്കാൾ 35,000 രൂപ വില കുറവാണിതിന് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
മാരുതി സുസുക്കി ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ അധിക ആക്‌സസറികളോടെ സിഗ്മ, സീറ്റ, ആൽഫ വകഭേദങ്ങളിൽ ലഭ്യമാണ്. റേഡിയൻസ് എഡിഷൻ നിരവധി കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് കടന്നുവന്നിരിക്കുന്നത്. ആക്‌സസറികളോട് കൂടിയ ഇഗ്നിസ് സിഗ്മ ബേസ് വേരിയന്റിനേക്കാൾ 35,000 രൂപ വില കുറവാണിതിന് എന്നതും ശ്രദ്ധേയമായ കാര്യമാണ്.ഇതിനൊപ്പം ക്രോം ആക്‌സൻ്റുകൾ, ഡോർ വിസറുകൾ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിങ്ങനെ 3,650 രൂപ വില വരുന്ന അധിക ആക്‌സസറികളും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പണത്തിന് കൂടുതൽ മൂല്യം നൽകിക്കൊണ്ട് റേഡിയൻസ് എഡിഷൻ ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമാണെന്നാണ് വിവരം. ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ ടോപ്പ് എൻഡ് സീറ്റയിലും ആൽഫ ട്രിം ലെവലുകളിലും ലഭ്യമാണെന്നും കമ്പനി പറയുന്നുണ്ട്.ഇവയ്ക്ക് 6.96 ലക്ഷം രൂപയ്ക്കും 7.41 ലക്ഷം രൂപയ്ക്കുമിടയിലാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ മോഡൽ ഈ പറഞ്ഞ വേരിയന്റുകളേക്കാൾ 35,000 രൂപ വിലക്കുറവിലും ലഭിക്കും. ഒപ്പം 9,500 രൂപ വില വരുന്ന ഒറിജിനൽ ആക്‌സസറികളുടെ ഒരു നീണ്ട ലിസ്റ്റും വാഗ്‌ദാനം ചെയ്യും. ഇതിൽ ഡോർ വൈസറുകൾ, ഡോർ ക്ലാഡിംഗുകൾ, വ്യത്യസ്ത സീറ്റ് കവറുകൾ, കറുത്ത കുഷ്യനുകൾ എന്നിവയെല്ലാമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ആൽഫയെ അടിസ്ഥാനമാക്കിയുള്ള റേഡിയൻസ് എഡിഷൻ്റെ വില 7.61 ലക്ഷം രൂപയാണ് വരുന്നത്. 8.06 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ആൽഫയേക്കാൾ വിലക്കുറവാണെന്നത് എന്തായാലും എല്ലാത്തരം ഉപഭോക്താക്കളെയും ആകർഷിക്കുമെന്ന് ഉറപ്പാണ്. 2017 ജനുവരിയിലാണ് മാരുതി സുസുക്കി ഇഗ്‌നിസ് ആദ്യമായി പുറത്തിറക്കിയത്, ഒമ്പത് വർഷത്തിനുള്ളിൽ 27 ലക്ഷം യൂണിറ്റ് വിൽപ്പന കടന്ന നെക്‌സ പ്രീമിയം റീട്ടെയിൽ ശൃംഖലയിലൂടെയാണ് ഇത് വിറ്റഴിക്കുന്നത്. നെക്‌സ ഡീലർഷിപ്പിലെ എൻട്രി ലെവൽ മോഡൽ ആയിരുന്നെങ്കിലും തുടക്കകാലത്ത് വാഹനത്തിന്റെ വിൽപ്പന അത്ര ആകർഷകമായിരുന്നില്ല. എന്നാൽ പിന്നീട് വാങ്ങിയവരെല്ലാം മികച്ച അഭിപ്രായം മറ്റുള്ളവരിലേക്ക് എത്തിച്ചതോടെ കാറിന്റെ ഭാഗ്യം തെളിഞ്ഞു. യൂറോപ്യൻ സ്റ്റൈലിംഗിനൊപ്പം കിടിലൻ പെർഫോമൻസും ഉഗ്രൻ മൈലേജും കൂടിയായപ്പോൾ ഇഗ്നിസിന് പകരം വെക്കാൻ സെഗ്മെന്റിൽ മോഡലുകളില്ലാതെയായി. ഇന്ത്യയിൽ മാത്രം ഇതുവരെ ഇഗ്‌നിസിൻ്റെ 2.80 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ, സിട്രൺ C3, മാരുതി സുസുക്കിയുടെ മറ്റ് ചെറിയ ഹാച്ച്ബാക്കുകൾ എന്നിവയുമായാണ് ഇഗ്നിസിന്റെ മത്സരം. 83 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പര്യാപ്തമായ 1.2 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി ഇഗ്ന്സിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ അഞ്ച് സ്പീഡ് എഎംടിയുമായോ ജോടിയാക്കി വാഹനം വാങ്ങാം. കഴിഞ്ഞ മാസം ആൾട്ടോ K10, എസ്-പ്രെസോ, സെലേറിയോ എന്നിവയിൽ ഡ്രീം സീരീസ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇഗ്നിസ് റേഡിയൻസ് എഡിഷനും കടന്നുവരുന്നത്. ഇത് വിൽപ്പന വർധിപ്പിക്കുമെന്നാണ് കരുതുന്നത്. ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ബ്രെസ്സ തുടങ്ങിയ എസ്‌യുവികൾ ഓരോ മാസവും മികച്ച സംഖ്യകൾ നേടിയെടുക്കുന്നതിനിടയിൽ ഈ പുതിയ അവതരണങ്ങളിലൂടെ തങ്ങളുടെ ഹാച്ച്ബാക്ക് ലൈനപ്പിൻ്റെ വിൽപ്പന എണ്ണം വർധിപ്പിക്കുകയാണ് മാരുതിയുടെ ലക്ഷ്യം. ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.
സ്ഥിര നിക്ഷേപത്തിലൂടെ കൂടുതൽ സമ്പാദ്യം, പലിശ നിരക്കുയർത്തി എച്ച്‌ഡിഎഫ്‌സി ബാങ്ക്, 7.9% വരെ പലിശ നേടാം.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബജറ്റിന് ശേഷം കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ഒരു സമ്മാനം നൽകി. ബജറ്റിന് ശേഷം എച്ച്‌ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ 0.20 ശതമാനം വർധിപ്പിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതിയ നിരക്കുകൾ 24 ജൂലൈ 2024 മുതൽ പ്രാബല്യത്തിൽ വന്നു.
രണ്ട് കോടി വരെയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് നൽകുന്ന പലിശ നിരക്ക് പരിശോധിക്കാം.
1.7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് – 3 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 3.50 ശതമാനം
2.15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾ – 3 ശതമാനം; മുതിർന്ന പൗരന്മാർ – 3.50 ശതമാനം
3.30 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾ – 3.50 ശതമാനം; മുതിർന്ന പൗരന്മാർ – 4 ശതമാനം
4. 46 ദിവസം മുതൽ 60 ദിവസം വരെ: പൊതുജനങ്ങൾ – 4.50 ശതമാനം; മുതിർന്ന പൗരന്മാർ – 5.00 ശതമാനം
5.61 ദിവസം മുതൽ 89 ദിവസം വരെ: പൊതുജനങ്ങൾ – 4.50 ശതമാനം; മുതിർന്ന പൗരന്മാർ – 5 ശതമാനം
7.6 മാസം 1 ദിവസം മുതൽ 9 മാസത്തിൽ താഴെ: പൊതുജനങ്ങൾ – 5.75 ശതമാനം; മുതിർന്ന പൗരന്മാർ – 6.25 ശതമാനം
8.9 മാസം 1 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾ – 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 6.50 ശതമാനം
9.1 വർഷം മുതൽ 15 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് – 6.60 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.10 ശതമാനം
10.15 മാസം മുതൽ 18 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് – 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.60 ശതമാനം
11.18 മാസം 1 ദിവസം മുതൽ 21 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് – 7.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.75 ശതമാനം
12. 21 മാസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾക്ക് – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം
13.2 വർഷം 1 ദിവസം മുതൽ 2 വർഷം 11 മാസം വരെ: പൊതുജനങ്ങൾക്ക് – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം
14. 2 വർഷം 11 മാസം 1 ദിവസം 35 മാസം വരെ – 7.35 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.85 ശതമാനം
16.3 വർഷം 1 ദിവസം മുതൽ 4 വർഷം 7 മാസം വരെ – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം
18.4 വർഷം 7 മാസം 1 ദിവസം മുതൽ 5 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം
19. 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് – 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് – 7.50 ശതമാനം
ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴ; കേരള തീരത്ത് നാളെ രാത്രി വരെ കള്ളക്കടൽ പ്രതിഭാസം.
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്താ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.
28ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 29ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 27, 29, 31 തീയതികളിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 28 -ന് വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും 25, 26 തീയതികളിൽ മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂർ, കാസർകോഡ്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.4 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തമിഴ്‌നാട് തീരത്തും ലക്ഷദ്വീപ്, കർണാടക തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.
കണ്ണൂർ, കാസർകോഡ്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.4 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തമിഴ്‌നാട് തീരത്തും ലക്ഷദ്വീപ്, കർണാടക തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.
ജാഗ്രത നിർദേശങ്ങൾ
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
തിരുത്തല്‍ അവസരം, നേട്ടത്തിനായി വിദഗ്ധര്‍ നിര്‍ദേശിക്കുന്ന 13 ഓഹരികള്‍, ലക്ഷ്യവിലയും സ്‌റ്റോപ്പ് ലോസും.
ബജറ്റിന് രണ്ടുനാള്‍ മുമ്പ് തുടങ്ങിയ തിരുത്തല്‍ പ്രവണത ഇപ്പോഴും വിപണികളില്‍ തടുരുന്നു. നാലു ദിവസം പിന്നിടുമ്പോഴും സൂചികകള്‍ വലിയൊരു ഇടിവിലേയ്ക്ക് പോകുന്നില്ലെന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വലിയ തിരിച്ചടി നേരിട്ടെങ്കിലും വ്യാപാരാവസാനത്തോടെ മികച്ച തിരിച്ചുവരവ്കാഴ്ചവച്ചിരുന്നു.നിക്ഷേപകരെ സംബന്ധിച്ച് ‘Buy On Dips’ തന്ത്രം പയറ്റാവുന്ന സമയമാണിതെന്നു വിദഗ്ധര്‍ പറയുന്നു. അതേസമയം ബജറ്റില്‍ നിന്നു ചില ആശയങ്ങള്‍ ഉള്‍ക്കൊണ്ട് സാധ്യതയുള്ള ഓഹരികളെ കൂടെ കൂട്ടേണ്ടതുണ്ട്. നിലവില്‍ വിദഗ്ധര്‍ നേട്ടത്തിനായി നിര്‍ദേശിക്കുന്ന ഒരുപിടി ഓഹരികളുടെ വിവരങ്ങളാണ് താഴെ നല്‍കുന്നത്.
ഭഗീരധ കെമിക്കൽസ്
പരിഗണിക്കേണ്ട നിലവാരം: 343 രൂപ
ലക്ഷ്യവില: 360 രൂപ
സ്‌റ്റോപ്പ് ലോസ്: 331 രൂപ
റേറ്റിംഗ് ഏജൻസി: ചോയിസ് ബ്രോക്കിംഗ്
നിലവിലെ ഓഹരി വില: 342.99 രൂപ
52 വീക്ക് ഹൈ/ ലോ: 348.50 രൂപ/ 112.50 രൂപ
പിഎഫ്എസ്
പരിഗണിക്കേണ്ട നിലവാരം: 59 രൂപ
ലക്ഷ്യവില: 62 രൂപ
സ്‌റ്റോപ്പ് ലോസ്: 57 രൂപ
റേറ്റിംഗ് ഏജന്‍സി: ചോയിസ് ബ്രോക്കിംഗ്
നിലവിലെ ഓഹരി വില: 58.66 രൂപ
52 വീക്ക് ഹൈ/ ലോ: 67.95 രൂപ/ 21.10 രൂപ
എച്ച്‌സിസി
പരിഗണിക്കേണ്ട നിലവാരം: 154.80 രൂപ
ലക്ഷ്യവില: 162.50 രൂപ
സ്‌റ്റോപ്പ് ലോസ്: 149 രൂപ
റേറ്റിംഗ് ഏജന്‍സി: ചോയിസ് ബ്രോക്കിംഗ്
നിലവിലെ ഓഹരി വില: 322.50 രൂപ
52 വീക്ക് ഹൈ/ ലോ: 359.60 രൂപ/ 225 രൂപ
ഇനി പിന്നിൽ നിന്ന് പണി വരാതെ സുസുക്കി നോക്കിക്കോളും, ബൈക്കുകൾക്ക് റിയർവ്യു ക്യാമറയുമായി ബ്രാൻഡ്.
ബൈക്കുമായി പുറത്തേയ്ക്കിറങ്ങുമ്പോഴൊക്കെ നേരിടുന്ന പ്രശ്നമാണ് പിന്നിൽ നിന്നുള്ള കാഴ്ച്ചതടസ്സം. സുസുക്കി ഇതിനെല്ലാം ഒരു പുതിയ പോംവഴിയുമായി എത്തിയിരിക്കുകയാണ്. ഇലക്ട്രോണിക്സ് വിദഗ്ധരായ ടോകായി റിക്കയുമായി സഹകരിച്ച് മോട്ടോർസൈക്കിളുകൾക്കായി റിയർ വ്യൂ ക്യാമറകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ബൈക്കിൻ്റെ ടെയിൽ സെക്ഷനിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയ്ക്ക് വൈഡ് ആംഗിൾ വ്യൂ ഉണ്ട്. മോട്ടോർ സൈക്കിളിന് പിന്നിലെ ട്രാഫിക്കിൻ്റെ വിശാലമായ കാഴ്ച്ചപ്പാട് നൽകുകയും അതിൻ്റെ ഒഴുക്കിനെക്കുറിച്ച് റൈഡറെ അറിയിക്കുകയും അതുവഴി റൈഡർക്ക് ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.മിററുകളുടെ കാര്യത്തിലെന്നപോലെ, പിന്നിലുള്ള വാഹനത്തിൻ്റെ യഥാർത്ഥ ദൂരം അറിയിക്കാൻ ക്യാമറയ്ക്ക് കഴിഞ്ഞേക്കില്ല എന്ന വസ്തുതയും സുസുക്കി പരിഗണിക്കുന്നുണ്ട്, കൂടാതെ സ്‌ക്രീനിൽ പിന്നിലുള്ളതിൻ്റെ സൂം-ഇൻ കാഴ്‌ച കാണിക്കുന്ന ഒരു സിസ്റ്റം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കൂടാതെ പരമ്പരാഗത മിററുകൾക്കൊപ്പം ഒരു സപ്ലിമെൻ്ററി റിയർവ്യൂ സിസ്റ്റമായി ക്യാമറ പ്രവർത്തിക്കുന്നതിനാൽ സുരക്ഷാ ഘടകം മികച്ചതായിരിക്കണം. അവരുടെ പ്രൊഡക്ഷൻ മോട്ടോർസൈക്കിളിലേക്ക് ക്യാമറ എപ്പോൾ എത്തുമെന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.
ഇന്ത്യൻ വിപണിയിലെ സുസുക്കിയുടെ വിൽപ്പനയിലേക്ക് നോക്കിയാൽ ആക്‌സസ്, ബർഗ്മാൻ എന്നീ 125 സിസി സ്‌കൂട്ടർ മോഡലുകൾക്ക് ശേഷം ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി അവതരിപ്പിച്ച മോഡലായിരുന്നു അവെനിസ്. 2022 ജനുവരിയിൽ അവതരിപ്പിച്ചതിനു ശേഷം ഇതാദ്യമായി അവെനിസിലേക്ക് ചെറിയൊരു പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുകയാണ് സുസുക്കി.പുത്തൻ മോഡൽ വാങ്ങുന്നവർക്ക് ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്/പേൾ മീര റെഡ്, ചാമ്പ്യൻ യെല്ലോ നമ്പർ 2 / ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക് / പേൾ ഗ്ലേസിയർ വൈറ്റ് എന്നീ കളർ ഓപ്ഷനുകളാണ് 2024 സുസുക്കി അവെനിസിൽ സ്വന്തമാക്കാനാവുക. സ്പോർട്ടി സ്‌കൂട്ടറിന്റെ സ്റ്റാൻഡേർഡ് എഡിഷനിൽ ഒരു എക്സ്റ്റേണൽ ഫ്യുവൽ ഫില്ലറാണ് വരുന്നത്. ഇത് ഇന്ധനം നിറയ്ക്കുന്നതിന് കൂടുതൽ സൗകര്യപ്രദമാവുന്ന കാര്യമാണ്.
പുത്തൻ മോഡൽ വാങ്ങുന്നവർക്ക് ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്/പേൾ മീര റെഡ്, ചാമ്പ്യൻ യെല്ലോ നമ്പർ 2 / ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക് / പേൾ ഗ്ലേസിയർ വൈറ്റ് എന്നീ കളർ ഓപ്ഷനുകളാണ് 2024 സുസുക്കി അവെനിസിൽ സ്വന്തമാക്കാനാവുക. സ്പോർട്ടി സ്‌കൂട്ടറിന്റെ സ്റ്റാൻഡേർഡ് എഡിഷനിൽ ഒരു എക്സ്റ്റേണൽ ഫ്യുവൽ ഫില്ലറാണ് വരുന്നത്. ഇത് ഇന്ധനം നിറയ്ക്കുന്നതിന് കൂടുതൽ സൗകര്യപ്രദമാവുന്ന കാര്യമാണ്.ഇതിന് 21.8 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്‌പെയ്‌സും ലഭിക്കുന്നുണ്ട്. സ്‌പോർട്ടി ഡീക്കലുകളും മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട റിയർ ഇൻഡിക്കേറ്ററുകളും പുതിയ പതിപ്പിൽ വരുന്നത് അവെസിന്റെ ആകർഷണം വർധിപ്പിക്കുന്നുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലാമ്പുകളും അതിൻ്റെ സ്‌പോർട്ടി സ്റ്റൈലിംഗിൻ്റെ ഭാഗമാണ്. വിശാലമായ ഫ്ലോർബോർഡും ടോൾ ഹാൻഡിൽബാറുകളും സ്റ്റെപ്പ് സീറ്റ് സൗകര്യവും സ്‌കൂട്ടറിന്റെ എർഗണോമിക്‌സ് വർധിപ്പിക്കുന്ന കാര്യങ്ങളാണ്.6,750 ആർപിഎമ്മിൽ 8.5 എച്ച്പി പവറും 5,500 ആർപിഎമ്മിൽ 10 Nm ടോർക്കും നൽകുന്ന അതേ 124 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് 2024 സുസുക്കി അവെനിസിലും ഉപയോഗിച്ചിരിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇന്ത്യയിലെ സ്പോർട്ടി സ്കൂട്ടർ സെഗ്മെന്റിൽ അപ്രീലിയ സ്റ്റോം 125, ടിവിഎസ് എൻടോർക്ക് 125, ഹോണ്ട ഡിയോ 125, യമഹ ZR 125, വരാനിരിക്കുന്ന ഹീറോ സൂം 125R എന്നിവയുമായാണ് അവെസിന്റെ പോരാട്ടം. ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.
20 സെക്കന്റിൽ ഇനി ഇമിഗ്രേഷൻ പൂർത്തിയാക്കാം.
സ്മാർട്ടാവുന്ന കൊച്ചിക്ക് മുൻപേ അതിവേഗം സ്മാർട്ടാവാൻ ഒരുങ്ങി കൊച്ചി രാജ്യാന്തര വിമാനത്താവളം. 20 സെക്കന്റിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യം അതിവേഗം ഒരുക്കാനൊരുങ്ങുകയാണ് സിയാൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാം’ വഴിയാണ് സിയാലിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുങ്ങുന്നത്. ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യുന്ന സ്മാർട്ട് ഗേറ്റ് പദ്ധതിയുടെ പരീക്ഷണം തിങ്കളാഴ്ച ആരംഭിക്കും.ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ, ബയോമെട്രിക് എൻറോൾമെന്റ് എന്നിവ ഇതിലൂടെ ചെയ്യണം. അത് കഴിഞ്ഞാൽ യാത്രകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനം ഉപയോഗിക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെൻറ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തിലെ സ്മാർട് ഗേറ്റിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് പാസ്‌പോർട്ട് സ്‌കാൻ ചെയ്യുക എന്ന നടപടിക്രമമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ പോർട്ടലിൽ രജിസ്‌റ്റ്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ സ്മാർട്ട് ഗേറ്റ് നിങ്ങൾക്ക് മുൻപിൽ താനെ തുറക്കും. അതുകടന്നു കഴിഞ്ഞാൽ രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കണം. ബയോമെട്രിക് എൻറോൾമെന്റ് നടത്തിയപ്പോൾ ശേഖരിച്ച നിങ്ങളുടെ രേഖകൾ മുഖം വഴി തിരിച്ചറിയുന്നതോടെ ആ ഗേറ്റ് നിങ്ങൾക്ക് മുൻപിൽ തുറക്കും. ഇതോടെ ഇമിഗ്രേഷൻ നടപടി പൂർത്തിയായി. പാസ്പോർട്ട് സ്കാനിംഗ് മുതൽ ഇത്തരത്തിൽ നടപടികൾ പൂർത്തിയാക്കാൻ ഒരാൾക്ക് പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കൻറാണ്. ചെക്ക്-ഇൻ കഴിഞ്ഞാൽ പിന്നീട് 20 സെക്കൻറിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്ന വിധത്തിലാണ് സംവിധാനം.