സ്ലോ പോയിസണ്‍’, ‘മാങ്ങ ഒഴികെ എല്ലാം ഉണ്ട്’; വൈറലായി മാമ്പഴ ജ്യൂസ് ഉണ്ടാക്കുന്ന വീഡിയോ

വിപണികളില്‍ പല പായ്ക്കറ്റുകളില്‍ കിട്ടുന്ന മാമ്പഴ ജ്യൂസ് കഴിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ഇത്തരത്തിലുള്ള ജ്യൂസുകള്‍ നമുക്ക് നല്‍കുന്ന സന്തോഷത്തെ കുറിച്ചൊക്കെ ആകര്‍ഷകമായ ക്യാപ്ഷനുകള്‍ നല്‍കി സെലിബ്രിറ്റികള്‍ അഭിനയിച്ചിട്ടുള്ള മനോഹരമായ പരസ്യങ്ങളും നമ്മള്‍ സ്ഥിരം കാണുന്നതാണ്. ഇപ്പോഴിതാ ഈ മാമ്പഴ ജ്യൂസ് ഉണ്ടാക്കുന്ന പ്ലാന്റില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്

ഒരു മെഷീനിലേക്ക് ചുവപ്പ്, ഓറഞ്ച് നിറത്തിലുള്ള ഫുഡ് കളറിംഗ്, ഷുഗര്‍ സിറപ്പ്, മറ്റ് രാസവസ്തുക്കള്‍ എന്നിവയില്‍ മഞ്ഞ നിറത്തിലുള്ള ദ്രാവക പദാര്‍ത്ഥം കലര്‍ത്തി ഒഴിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. 

അതിനു ശേഷം സംസ്‌കരിച്ച ദ്രാവകം പ്ലാസ്റ്റിക് പേപ്പര്‍ പാക്കറ്റുകളുടെ ടിന്നിലടച്ച് പാക്കറ്റുകളിലാക്കി വയ്ക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. ‘ടെട്രാ പാക്ക് മാമ്പഴ ജ്യൂസ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത് ‘മാമ്പഴ പള്‍പ്പ് എവിടെ?’ എന്നാണ്. മറ്റൊരാള്‍ പറഞ്ഞു, ‘മാങ്ങ ഒഴികെ എല്ലാം ഉണ്ട്. മറ്റൊരു കമന്റ് ഇങ്ങനെ, ”സ്ലോ പോയിസണ്‍’. ”ഈ വീഡിയോ കാരണം ഞാന്‍ ഇനി സ്റ്റോറില്‍ നിന്ന് ജ്യൂസ് വാങ്ങുന്നില്ല,” ഒരു ഉപയോക്താവ് എഴുതി.

മയക്കുമരുന്ന് ചേര്‍ന്ന ആയുഷ് മരുന്നുകളുടെ നിര്‍മാണത്തിലും ശുപാര്‍ശയിലും മുന്നറിയിപ്പ്.

കഞ്ചാവ്, ഭാംഗ് തുടങ്ങിയ മയക്കുമരുന്നുകള്‍ ചേര്‍ത്ത ആയുഷ് മരുന്നുകളുടെ കാര്യത്തില്‍ കടുത്ത മുന്നറിയിപ്പ്. പരമ്പരാഗത വൈദ്യസ്ഥാപനങ്ങളെയും പ്രാക്ടീസ് ചെയ്യുന്നവരെയും നിയന്ത്രിക്കുന്ന നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനാണ് ഇടപെടല്‍ നടത്തിയിരിക്കുന്നത്.

ആയുര്‍വേദം, യുനാനി, സിദ്ധ, സൗ-റിഗ്പ തുടങ്ങിയ ശാഖകളിലാണ് ഇത്തരം മരുന്നുകളുടെ ദുരുപയോഗം കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്.


 

അലോപ്പതി മരുന്നുകളിലടക്കം മയക്കുമരുന്ന് ചേരുവകള്‍ ഉപയോഗിക്കുന്നുണ്ട്. ആയുര്‍വേദത്തിലെ ചില മരുന്നുകളിലും ഇവ ചേര്‍ക്കാമെന്ന് ശാസ്ത്രം പറയുന്നു.
എന്നാലിതൊക്കെയും പ്രമാണഗ്രന്ഥങ്ങള്‍ അനുശാസിക്കുന്ന വിധത്തില്‍മാത്രം. പാലുപയോഗിച്ച് ശുദ്ധീകരിച്ചിട്ടാണ് കഞ്ചാവ് ആയുര്‍വേദമരുന്നുകളില്‍ ചേര്‍ക്കുന്നത്.
മയക്കുമരുന്ന് ചേര്‍ക്കുന്ന ആയുഷ് മരുന്നുകളുണ്ടാക്കുമ്പോള്‍ നിയമപരമായ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.


ഇത്തരം മരുന്നുകളുപയോഗിച്ചുള്ള ചികിത്സ നടത്തുമെന്ന പ്രചാരണം നടത്തുന്നത് ഉടനടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഞ്ചാവും മറ്റും വില മരുന്നുകളിലെ അവശ്യചേരുവയാണ്. എന്നാല്‍, നിര്‍മാണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധവേണം. കേ രളത്തില്‍ എക്‌സൈസ് വകുപ്പിന്റെ അനുമതി വേണമെന്നതിനാല്‍ വലിയ ദുരുപയോഗമില്ല. എന്നാല്‍, മറ്റിടങ്ങളില്‍ നിന്നെത്തുന്നുണ്ടെന്നതിലാണ് പ്രശ്‌നം’.



രണ്ടാം ലോകമഹായുദ്ധത്തില്‍ തകർന്ന സ്വപ്‌നങ്ങൾ; 105ാം വയസ്സിൽ ബിരുദാനന്തര ബിരുദം തിരികെ പിടിച്ചു

യുദ്ധം മനുഷ്യ ജീവനുകൾ മാത്രമല്ല, അവരുടെ ജീവിതവും ജീവിതോപാധികളുമടക്കമാണ് ഇല്ലാതാക്കുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്തും രണ്ടാം ലോക മഹായുദ്ധ കാലത്തുമായി കോടികണക്കിന് മനുഷ്യരുടെ ജീവിതമാണ് തകർന്ന് തരിപ്പണമായത്. യുദ്ധങ്ങൾ തകർത്തെറിഞ്ഞ പരിസ്ഥിതിയിൽ നിന്നും ഏറെ പണിപ്പെട്ടാണ് ഓരോ രാജ്യവും ജനതയും കരകയറുക.

രണ്ടാം ലോക മഹായുദ്ധം മൂലം നടക്കാതെപോയ ബിരുദാനന്തര ബിരുദ പഠനം 83 വർഷത്തിനുശേഷം പൂർത്തീകരിച്ചയാളുടെ ജീവിത കഥയാണ് വാർത്തകളില്‍ ഇടംപിടിച്ചത്. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽനിന്ന് 105ാം വയസ്സിൽ എം എ കരസ്ഥമാക്കി ചരിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണ് വിർജീനിയ ഹിസ്​ലോപ് എന്ന അമേരിക്കക്കാരി. 1940ലാണ് ഇവർ ബിരുദം പൂർത്തിയാക്കിയത്. ഫൈനൽ പ്രോജക്ടിന്‍റെ സമയത്താണ് ജോർജ് ഹിസ്​ലോപ്പുമായി ഇവരുടെ വിവാഹം നടന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് സൈനിക സേവനത്തിനായി ഹിസ്​ലോപ്പിന് പോകേണ്ടിവന്നപ്പോൾ വിർജീനിയക്കും കൂടെ പോകേണ്ടി വന്നു. അതോടെ തുടർപഠനം വഴിമുട്ടി.

ആഗ്രഹങ്ങളെല്ലാം മാറ്റിവെച്ച് 83 വർഷം അവർ കുടുംബത്തിനായി ജീവിച്ചു. പതിറ്റാണ്ടുകൾക്കിപ്പുറം സ്റ്റാൻഫോർഡിൽ മടങ്ങിയെത്തി ബിരുദാനന്തര ബിരുദം കരസ്ഥമാക്കി അക്കാദമിക സ്വപ്നം തിരിച്ചുപിടിച്ച് യുവാക്കൾക്കും വയോധികർക്കുമെല്ലാം പ്രചോദനമായിരിക്കുകയാണ് വിർജീനിയ.

വയലൻസ് ഇല്ല, ബറോസ് കുട്ടികൾക്കുള്ള ചിത്രം: ഐമാക്സിലും റീലീസെന്ന് മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമെന്നതിനാൽ തന്നെ ബറോസിന് മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ചിത്രം പൂര്‍ണമായും കുട്ടികൾക്ക് വേണ്ടിയാണെന്നും വയലൻസ് ഒട്ടും ഇല്ലെന്നും പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. ബറോസ് ഐമാക്സിലും റീലീസ് ചെയ്യുമെന്നും മോഹൻലാൽ പറഞ്ഞു.

 

ആദ്യമായി ഇന്ത്യയിൽ റിലീസ് ചെയ്ത ത്രീഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനാണ്. അതൊരു നാൽപതു വർഷത്തോളമായി. അതിനു ശേഷവും ഇത്തരം ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ബറോസ് രണ്ടാമത്തെ ത്രീഡി ചിത്രമാണ് എന്നത് അഭിമാനത്തോടെ പറയാനാകും. ഫുൾ ത്രീ ഡിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ബറോസിലെ അഭിനേതാക്കൾ എല്ലാം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടവരാണ്. സ്പാനിഷ്, പോർച്ചുഗൽ ബ്രിട്ടീഷ് അഭിനേതാക്കളും ബറോസിൽ ഉണ്ട്. ഒരു സാധാരണ സിനിമയല്ല , വേണമെങ്കിൽ ഒരു അടിയും ഇടിയും നോക്കിയുള്ള പടം എടുക്കാം. എന്നാൽ വയലൻസ് വേണ്ട. ഈ ചിത്രം കുട്ടികൾക്ക് വേണ്ടി മാത്രമുള്ളതാണ്. ഒരു കുട്ടിയും ഭൂതവുമായിട്ടുള്ള കഥയാണ്. ഐമാക്സിലും ചിത്രം റിലീസ് ചെയ്യുമെന്നും മോഹൻലാൽ പറഞ്ഞു.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവുമാണ് സംഗീതം പകരുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. മോഹൻലാലിന്റേതായി പൃഥ്വിരാജ് സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാനും രജപുത്ര നിര്‍മിക്കുന്ന എല്‍ 360 എന്ന് പേരിട്ടിരിക്കുന്ന ചിത്രവുമാണ് ചിത്രീകരണം തുടരുന്നത്

ഈ സ്മാർട്ട് ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല; കാരണം ഇതാണ്

മൂന്നും നാലും വര്‍ഷം പഴക്കമുള്ള ഫോണുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ആപ്പിള്‍, സാംസങ്, മോട്ടോറോള അടക്കം 35 സ്മാര്‍ട്ട്‌ഫോണുകളില്‍ വൈകാതെ തന്നെ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് റിപ്പോര്‍ട്ട്

ആപ്പിള്‍, ലെനോവോ, എല്‍ജി, മോട്ടോറോള, സാംസങ് തുടങ്ങിയ സ്മാർട്ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ 35ലധികം സ്മാര്‍ട്ട്ഫോണുകളില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നത് വാട്‌സ്ആപ്പ് നിര്‍ത്തുമെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കനാല്‍ടെക് അവകാശപ്പെട്ടു. ആപ്പിന്റെ പ്രകടനവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് വാട്സ്ആപ്പ് ഈ നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്.

സാംസങ്ങിന്റെ ഗാലക്സി നോട്ട് 3, ഗാലക്സി എസ് 3 മിനി, ഗാലക്സി എസ് 4 മിനി, മോട്ടോറോളയുടെ മോട്ടോ ജി, മോട്ടോ എക്സ് എന്നിങ്ങനെ നിരവധി ഫോണുകളില്‍ ഭാവിയില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആപ്പിളിൻ്റെ ഐഫോണ്‍ 6, ഐഫോണ്‍ എസ്ഇ മോഡലുകളെയും പിന്തുണയ്ക്കുന്നത് വൈകാതെ തന്നെ വാട്‌സ്ആപ്പ് അവസാനിപ്പിക്കും. 2024 അവസാനത്തോടെ ആപ്പ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പിന്തുണ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

പൊന്നാമ്പൽ പുഴയിലന്ന്…’ വിട്ടാലോ മലരിക്കലേക്ക്

നീണ്ടു നിവർന്ന് കിടക്കുന്ന പാടങ്ങളിൽ ആമ്പൽ പൂക്കൾ വിരുന്നുവരുന്നത് മലരിക്കൽ നിവാസികൾക്ക് ഒരു പുതു കാഴ്ചയല്ല, എന്നാൽ ഇവിടേക്കെത്തുന്ന ഓരോ സഞ്ചാരികൾക്കും അതൊരു പുതു അനുഭവമാണ്. പിങ്ക് നിറത്തിലെ പാതിവിരിഞ്ഞ നിൽക്കുന്ന പൂക്കൾക്കിടയിലൂടെ സന്ദർശനത്തിനിറങ്ങുന്ന വെള്ള കൊറ്റികളും, പൂക്കളെ വകഞ്ഞു മാറ്റി പോകുന്ന ചെറു വള്ളങ്ങളുമെല്ലാം മലരിക്കലിലെ ഓരോ ചിങ്ങ മാസ പുലരികളിലെയും സ്ഥിരം കാഴ്ചയാണ്. ആമ്പൽ പൂ ശേഖരം തേടിയെത്തുന്ന ഓരോ കാഴ്ചക്കാരനെയും അതിന്റെ ഭംഗിയുടെ പൂര്‍ണത അറിയിച്ചിട്ടേ മലരിക്കൽ തിരിച്ചയക്കുകയുള്ളു എന്ന് തീർച്ച.

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പൂക്കുന്ന പൂക്കൾ ചിലയിടങ്ങളിൽ നവംബർ വരെ കാണാനാകും. മലരിക്കലിന് അടുത്ത് തന്നെയുള്ള കൊല്ലാടും അമ്പാട്ടുകടവിലും സമാനമായ കാഴ്ച കാത്തിരിപ്പുണ്ട്. കൊയ്ത്ത് കാലത്തിനുശേഷം പാടത്ത് വീണു കിടക്കുന്ന വിത്തുകളിൽ നിന്ന് ആമ്പൽ ചെടികൾ പൂവിടാൻ തുടങ്ങും. പതിയെ പാടങ്ങൾ മുഴുവൻ ഈ ആമ്പൽ പൂക്കൾ കൈയേറും. സൂര്യോദയ അസ്തമയ സമയങ്ങളിലാണ് കാഴ്ചയ്ക്ക് ഭംഗിയേറുക.

കോട്ടയത്തെ ഇല്ലിക്കൽ കവലയിൽ എത്തിയതിന് ശേഷം, തിരുവാർപ്പ് റോഡിൽ ഇടത്തോട്ട് തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിൽ എത്തിയതിന് ശേഷം കാഞ്ഞിരം പാലം കയറി ഇറങ്ങിയാൽ അതിമനോഹരമായ മലരിക്കൽ ആമ്പൽ പാടങ്ങൾ കാണാം. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്തിച്ചേരാം. ആമ്പൽ പാടങ്ങൾക്കിടയിലൂടെ വള്ളത്തിൽ യാത്ര ചെയ്യാനുള്ള നിരക്ക് ഒരാൾക്ക് നൂറ് രൂപയാണ്. നൂറ് രൂപകൊടുത്തുള്ള ആമ്പൽ ചെടികൾക്കിടയിലെ യാത്ര മനസ് നിറയ്ക്കുമെന്ന കാര്യം തീർച്ച.

Pin-up Onlayn Kazinoda Aviator Oynama

Pin-up Onlayn Kazinoda Aviator Oynamaq Pin Up Casino Arizona Qeydiyyat Və İlk Depozitdə Böyük Bonuslar!” Content…

Mostbet Мостбет%3A вплоть 25000 Бонус при Регистрации Зеркало и Отзывы О Букмекерской Конторе Мостбет Оффшорны

Mostbet Мостбет%3A вплоть 25000 Бонус при Регистрации Зеркало и Отзывы О Букмекерской Конторе Мостбет Оффшорный Скачать…

Mostbet Az-90 Kazino Azerbaycan Daha Yaxşı Bukmeyker Rəsmi Sayt

Mostbet Az-90 Kazino Azerbaycan Daha Yaxşı Bukmeyker Rəsmi SaytEmail listimizə abunə olaraq yeniliklərdən ibtidai siz vaqif…

Рейтинг Онлайн Автоматы россии%3A Топ Лучших Площадок Для Игры а Деньги С Демо-режимо

Рейтинг Онлайн Автоматы россии%3A Топ Лучших Площадок Для Игры а Деньги С Демо-режимом Онлайн-казино И Слоты…

Verified by MonsterInsights