അങ്കമാലിയിൽ ശിശുഭവനിൽ ആർ എസ് വൈറസ് ബാധ; അഞ്ച് കുട്ടികൾ ആശുപത്രിയിൽ, നാലു മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം അങ്കമാലി കറുകുറ്റിയിലെ ശിശുഭവനില്‍ ശ്വാസകോശത്തെ ബാധിക്കുന്ന ആര്‍ എസ് വൈറസുകള്‍ പടരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിന്റെ നില ഗുരുതരമാണ്. നാല് മാസം പ്രായമുള്ള കുഞ്ഞാണ് ഗുരുതരാവസ്ഥയിലുള്ളത്. രണ്ടാഴ്ചയിലധികമായി കുട്ടികള്‍ ആശുപത്രിയിലാണ്.

രോഗ ബാധ പടരാനിടയായ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇതുവരെ വിഷയത്തെക്കുറിച്ച് ശിശുവകുപ്പ് ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കിയിട്ടില്ല. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളമുള്ള ശിശുഭവനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

18 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളെയാണ് കൂടുതലായും രോഗം ബാധിക്കുന്നത്. താരതമ്യേന പുതിയ വൈറസ് രോഗമായ ആര്‍ എസ് വൈറസ് രോഗത്തിന് മൂക്കൊലിപ്പ്, പനി, ശ്വാസ തടസം, വലിവ് എന്നിവയാണ് ലക്ഷണങ്ങള്‍. ചില കുഞ്ഞുങ്ങളില്‍ ന്യുമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളും പ്രകടമാകാറുണ്ട്. മഴ, തണുപ്പ് കാലാവസ്ഥകളിലാണ് ഈ വൈറസ് കൂടുതലായി കാണുന്നത്. പ്രതിവര്‍ഷം 1,60,000 കുട്ടികള്‍ വൈറസ് ബാധ മൂലം മരിക്കുന്നുവെന്നാണ് കണക്കുകള്‍. അതിവേഗം പടരുന്ന രോഗം ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ഭേദമാകും.

ആന്റിജന്‍ ടെസ്റ്റ്, മോളിക്യുളാര്‍ ടെസ്റ്റ്, റാപിഡ് ടെസ്റ്റ് എന്നിവയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. നിലവില്‍ ആര്‍ എസ് വൈറസിന് മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കല്‍ രോഗം വന്ന കുട്ടികള്‍ക്ക് വീണ്ടും രോഗം വന്നാല്‍ ശക്തി കുറയും. കൊവിഡ് കാലത്ത് കുട്ടികള്‍ പുറത്തിറങ്ങാത്തതിനാല്‍ സ്വാഭാവികമായി അവരുടെ രോഗ പ്രതിരോധ ശേഷി കുറയുകയും ഇപ്പോള്‍ പുറത്തിറങ്ങുകയും ചെയ്തതിനാലാകാം രോഗം കൂടുതലായി കാണപ്പെടുന്നതെന്നാണ് ശിശുരോഗ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

രണ്ട് ക്ലിനിക്കല്‍ പരീക്ഷണങ്ങളും വിജയിച്ചു; സ്‌കീസോഫ്രീനിയയ്ക്ക് പുതിയ മരുന്ന്.

മനുഷ്യന്റെ ചിന്താശേഷിയെ ബാധിക്കുന്ന രോഗാവസ്ഥയായ സ്‌കീസോഫ്രീനിയക്കുള്ള പുതിയ ചികിത്സാരീതി പതിറ്റാണ്ടുകള്‍ക്കുശേഷം യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ.) അംഗീകരിച്ചതിന്റെ ആവേശത്തിലാണ് വിദഗ്ധര്‍.
യു.എസിലെ ബ്രിസ്റ്റോള്‍ മിയേഴ്‌സ് സ്‌ക്വിബ് ഫാര്‍മസി വികസിപ്പിച്ച ‘കൊബെന്‍ഫി’ എന്ന മരുന്ന്, നിലവിലുള്ള ചികിത്സാരീതികളില്‍നിന്ന് വ്യത്യസ്തമായി കോളിനെര്‍ജിക് റിസപ്റ്ററുകളെയാണ് ലക്ഷ്യംവെക്കുന്നത്. നടത്തിയ രണ്ട് ക്ലിനിക്കല്‍ പരീക്ഷണങ്ങളും വിജയംകണ്ട കൊബെന്‍ഫിക്ക് സ്‌കീസോഫ്രീനിയക്കുള്ള മറ്റു മരുന്നുകളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങളും കുറവാണ്.





സ്‌കീസോഫ്രീനിയ ബാധിച്ച ആളുകള്‍ക്ക് മുന്‍പ് നിര്‍ദേശിച്ചിട്ടുള്ള ആന്റി സൈക്കോട്ടിക് മരുന്നുകള്‍ക്ക് ഇത് പകരമാകുമെന്ന് എഫ്.ഡി.എ. അറിയിച്ചു.ഭ്രമാത്മകത, ചിന്തകളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്ന സ്‌കീസോഫ്രീനിയ ബാധിക്കുന്നവരില്‍ ഏകദേശം അഞ്ചുശതമാനംപേരും ആത്മഹത്യചെയ്യുന്നുവെന്നാണ് പഠനം. മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവിലെ വ്യതിയാനമാണ് ഈ രോഗത്തിനു കാരണമാകുന്നത്.




വരുന്നൂ ‘റിംഗ് ഓഫ് ഫയർ’ സൂര്യഗ്രഹണം, പ്രത്യേകതകളറിയാം

എല്ലാ വർഷത്തെ പോലെ ഈ വർഷവും അതിമനോഹരമായ ആകാശ കാഴ്ച്ചയൊരുക്കി സൂര്യഗ്രഹണം ഇങ്ങെത്തിയിരിക്കുകയാണ്. റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന ഈ സൂര്യഗ്രഹണം 2024 ഒക്ടോബർ 2 ബുധനാഴ്ചയാവും ​ദൃശ്യമാവുക. ഈ പ്രതിഭാസ സമയത്ത് ചന്ദ്രൻ സൂര്യനെക്കാൾ ചെറുതായി കാണപ്പെടുകയും, ചന്ദ്രൻ സൂര്യനെ ഭാ​ഗികമായി മറയ്ക്കുകയും, ആ മറയ്ക്കുന്ന ഇരുണ്ട പ്രദേശത്തിന് ചുറ്റും സൂര്യപ്രകാശത്തിൻ്റെ ഒരു വളയം ദൃശ്യമാവുകയും ചെയ്യും. ഈ വളയമാണ് “റിങ് ഓഫ് ഫയർ” എന്ന പേരിൽ അറിയപ്പെടുന്നത്. 9:13 PM മുതൽ അടുത്ത ദിവസം 3:17 PM വരെ ഈ ആകാശ ദൃശ്യം കാണാനാകും. ഏകദേശം ആറ് മണിക്കൂറിലധികം ഈ ആകാശ വിസ്മയം ദൃശ്യമാകും

എന്താണ് ‘റിംഗ് ഓഫ് ഫയർ’ ?

ചന്ദ്രൻ സൂര്യൻ്റെ മുന്നിലൂടെ കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. സൂര്യൻ്റെ ഉപരിതലത്തെ പൂർണ്ണമായും മറയ്ക്കാൻ കഴിയാതെ ചെറുതായി കാണപ്പെടുന്ന ചന്ദ്രന് ചുറ്റും സൂര്യ രശ്മികൾ ഒരു പ്രഭാവലയം സൃഷ്ടിക്കുകയും അതിൻ്റെ ഫലമായി ആകാശത്ത് അഗ്നി വളയം രൂപപ്പെടുകയും ചെയ്യും. ഇത് ഭൂമിയിൽ നിന്ന് കാണുമ്പോൾ ഒരു റിംഗ് രൂപത്തിൽ കാണുന്നതിനാലാണ് ഇതിനെ റിംഗ് ഓഫ് ഫയർ എന്ന് അറിയപ്പെടുന്നത്

 

സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണങ്ങൾ സംഭവിക്കുന്നത്. ചില പ്രദേശങ്ങളിൽ സൂര്യൻ്റെ പ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ ഇത് തടയും. ഇത് വല്ലപ്പോഴും മാത്രമേ സംഭവിക്കുകയുള്ളൂ. വർഷത്തിൽ രണ്ടുതവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം ന​ഗ്ന നേത്രങ്ങൾ കൊണ്ട് കാണാനും പാടില്ല. സൂര്യഗ്രഹണം നേരിട്ട് കാണുമ്പോൾ ശരിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതാണ്. അതുകൊണ്ട് ഇത് കാണാൻ ആഗ്രഹിക്കുന്നവർ, എക്ലിപ്സ് ഗ്ലാസുകളോ കാർഡ്ബോർഡ് പിൻഹോൾ പ്രൊജക്ടറോ നിർമ്മിക്കുക. പസഫിക് സമുദ്രത്തിൻ്റെ ചില ഭാഗങ്ങളിലും തെക്കൻ ചിലിയിലും തെക്കൻ അർജൻ്റീനയിലും ആവും ഈ ആകാശ വിസ്മയം ദൃശ്യമാവുക. ഗ്രഹണം നടക്കുമ്പാൾ ഇന്ത്യയിൽ രാത്രി സമയമായതിനാൽ ഇന്ത്യയിൽഈ ഗ്രഹണം കാണാൻ സാധിക്കില്ല.

അങ്ങനെ അവന്‍ ഇങ്ങെത്തി! അമ്പിളിയമ്മാവന് കൂട്ടായി എത്തിയ കുഞ്ഞൻ ചന്ദ്രനെ ഇന്ന് മുതൽ കാണാം

ഭൂമിക്ക് ഇന്ന് അതിഥിയായി ഒരു കുഞ്ഞൻ ചന്ദ്രൻ കൂടി എത്തുന്നു. മിനി മൂണ്‍ എന്ന് വിശേഷിപ്പിക്കുന്ന 2024 പിടി5 ഛിന്നഗ്രഹം ഇന്ന് മുതല്‍ ഭൂമിയെ ഭ്രമണം ചെയ്യും. ഇനി രണ്ട് മാസത്തേക്ക് ഈ കുഞ്ഞൻ ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കും. ഭൂമിക്ക് യാതൊരു അപകടവും സൃഷ്ടിക്കാതെയായിരിക്കും ഇതിന്‍റെ യാത്ര. ചെറിയ വലിപ്പവും തെളിച്ചക്കുറവും കാരണം ഇത് നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകില്ല. ബൈനോക്കുലറുകളോ ഹോം ടെലിസ്‌കോപ്പുകളോ ഉണ്ടെങ്കിലും അത് തെളിഞ്ഞ് കാണണം എന്നില്ല. അതുകൊണ്ട് തന്നെ പിടി5 കാണണമെങ്കിൽ പ്രൊഫഷണൽ ഉപകരണങ്ങൾ ആവശ്യമാണെന്ന് ​ഗവേഷകർ പറഞ്ഞു.

2024 സെപ്റ്റംബര്‍ 29 മുതൽ നവംബര്‍ 25 വരെ പിടി5 ഛിന്നഗ്രഹം ചന്ദ്രനെ പോലെ ഭൂമിയെ ചുറ്റും. ‘അർജുന’ എന്ന ഛിന്നഗ്രഹ ബെൽറ്റിലെ അംഗമാണ് പിടി5. ഭൂമിയുടെ ഗുരുത്വാകർഷണം ഭ്രമണപഥത്തിലേക്ക് പിടിച്ചെടുക്കുന്നതോടെയാണ് ഭൂമിയെ ചുറ്റിത്തിരിയാൻ കുഞ്ഞൻ ഛിന്നഗ്രഹം സജ്ജമാകുന്നത്. 37 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹം അതിന്‍റെ യഥാര്‍ഥ ഭ്രമണപഥമായ അര്‍ജുന ഛിന്നഗ്രഹ ബെല്‍റ്റിലേക്ക് നവംബര്‍ 25ഓടെ മടങ്ങിപ്പോകും. ഭൂമിയുടേതിന് സമാനമായ ഭ്രമണപഥമുള്ള, ബഹിരാകാശ പാറകൾ കൊണ്ട് നിർമിതമായ ദ്വിതീയ ഛിന്നഗ്രഹ വലയത്തെയാണ് അർജുന എന്ന് വിളിക്കുന്നത്.

2024 ഓഗസ്റ്റ് 7ന് ദക്ഷിണാഫ്രിക്കയിലെ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റമാണ് 2024 പിടി5 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 1981ലും 2022ലും മിനി മൂണ്‍ പ്രതിഭാസമുണ്ടായിരുന്നു. ഭൂമിക്കരികിലേക്ക് പിടി5 ഛിന്നഗ്രഹത്തിന്‍റെ അടുത്ത വരവ് 2055ലായിരിക്കും എന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. ശാസ്ത്രലോകത്തിന്‍റെ കണ്ണില്‍പ്പെടാത്ത അനേകം മറ്റ് ബഹിരാകാശ വസ്‌തുക്കള്‍ ഇതിനകം ഭൂമിക്കടുത്ത് വന്നുപോയിട്ടുമുണ്ട്.

 

3474 കിലോമീറ്റർ വ്യാസമുള്ള ചന്ദ്രനുമായി താരതമ്യപ്പെടുത്തുമ്പോൾ വെറും 10 മീറ്റർ നീളമുള്ള ഈ ഛിന്നഗ്രഹം തീരെ ചെറുതാണ്. സാധാരണ ദൂരദർശിനികളാലും ബൈനോക്കുലറുകൾ ഉപയോഗിച്ചും ഇതിനെ കാണാനാകില്ല. അർജുന ബെൽറ്റിലെ ചില ഛിന്നഗ്രഹങ്ങൾക്ക് ഭൂമിയോട് താരതമ്യേന അടുത്ത്, ഏകദേശം 45 ലക്ഷം കിലോമീറ്റർ അകലെ വരെ എത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നാസയുടെ ധനസഹായത്തോടെയുള്ള പദ്ധതിയായ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്‌ലസ്) ഓഗസ്റ്റ് എഴിനാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇനി ഇത്തരമൊരു മിനി-മൂണ്‍ പ്രതിഭാസത്തിനായി 2055 വരെ കാത്തിരിക്കണമെന്നും ഇതിന് മുൻപ് 1981ലും 2022ലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

സംസ്ഥാനത്ത് മഴ തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

 സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തമിഴ്നാട് തീരത്ത് (കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി) നാളെ രാത്രി 11.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിപ്പ് നൽകി.‌

 

ജാഗ്രതാ നിർദേശങ്ങൾ

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധ ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കു

കുത്തിവെപ്പിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാം, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ.

കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കുന്നതിനും ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനുമുള്ള നിര്‍ണായക ഘടകമായി കുത്തിവയ്പ്പുകള്‍ കൂടുതലാലായി അംഗീകരിക്കപ്പെട്ടു വരികയാണിപ്പോള്‍.ഈ കുത്തിവയ്പ്പുകള്‍, പലപ്പോഴും തൊലിക്കടിയില്‍ -സബ്ക്യുട്ടേനിയസ് ആയി നല്‍കപ്പെടുന്നു. ‘ചീത്ത കൊളസ്‌ട്രോള്‍’ എന്ന് സാധാരണയായി വിളിക്കപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്ന ശക്തമായ മരുന്നുകള്‍ നല്‍കുന്നതിലൂടെ ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്ന രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കുന്ന atherosclerotic plaques- ഫലകങ്ങള്‍ രൂപപ്പെടുന്നത് തടയാനാവുന്നു. സ്റ്റാറ്റിന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മരുന്നുകള്‍ ഇന്ന് ഹൃദ്രോഗചികിത്സയുടെ അവിഭാജ്യ ഘടകമാണ്. അറ്റോര്‍വാസ്റ്റാറ്റിന്‍, റോസവോസ്റ്റാറ്റിന്‍, പിറ്റവാസ്റ്റാറ്റിന്‍, സിവോസ്റ്റാറ്റിന്‍ എന്നിങ്ങനെ പല സ്റ്റാറ്റിന്‍ മരുന്നുകള്‍ ലഭ്യമാണ്. ഇവ ചീത്ത കൊളസ്‌ട്രോള്‍ ആയ-LDL- എല്‍ഡിഎലിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹാര്‍ട്ട് അറ്റാക്ക് സാധ്യതയും കുറയ്ക്കുന്നു.








എന്നാല്‍ സ്റ്റാറ്റിന്‍ മരുന്നുകള്‍ ഉപയോഗിക്കുന്ന 20 മുതല്‍ 25 ശതമാനം വരെ ആളുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ (മസില്‍ വേദന, പേശീ തളര്‍ച്ച, ക്ഷീണം തുടങ്ങിയവ) അനുഭവപ്പെടാറുണ്ട്. ഇതില്‍ അഞ്ചു ശതമാനം പേരെങ്കിലും പാര്‍ശ്വഫലങ്ങള്‍ കാരണം സ്റ്റാറ്റിന്‍ കഴിക്കുന്നത് നിര്‍ത്തിയവരാണ്.
പാര്‍ശ്വഫലങ്ങള്‍ കാരണം സ്റ്റാറ്റിന്‍ നിര്‍ത്തിയവര്‍ക്കും സ്റ്റാറ്റിന്‍ വേണ്ടത്ര ഫലപ്രദമല്ലാത്തവര്‍ക്കും വേണ്ടി ഇന്ന് ഒട്ടേറെ മരുന്നുകള്‍ ലഭ്യമാണ്. എസിറ്റിമൈബ്, ബെംപഡോയിക് ആസിഡ് തുടങ്ങിയ ഗുളികകള്‍ വര്‍ഷങ്ങളായി ഉപയോഗത്തിലുണ്ട്.
ഇപ്പോള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഇന്‍ജക്ഷനും ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. പിസിഎസ്‌കെ-9 (PCSK-9) എന്ന കൊളസ്‌ട്രോള്‍ നിര്‍മ്മാണത്തിലെ സുപ്രധാന തന്‍മാത്രയെ പ്രതിരോധിക്കുന്ന മരുന്നുകളാണ് ഇവ. പ്രധാനമായും രണ്ട് മരുന്നുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.





1) ഇവലോകുമാബ് (Repatha)……

പിസിഎസ്‌കെ-9 തന്‍മാത്രയെ തടയുന്ന ആന്റിബോഡി ആണിത്. രണ്ട് ആഴ്ചയില്‍ ഒരു ഇന്‍ജക്ഷന്‍ തൊലിക്കടിയില്‍ (subcutaneously) നല്‍കിയാല്‍ മതി. കൊളസ്‌ട്രോള്‍ 50-60 ശതമാനം കുറവ് വരുത്താന്‍ കഴിയും. പാര്‍ശ്വഫലങ്ങള്‍ തീരെ കുറവാണു താനും.

2) ഇന്‍ക്ലിസിറാന്‍ 


പിസിഎസ്‌കെ-9 നിര്‍മിക്കുന്ന എം-ആര്‍എന്‍എ യെ തടയുന്നു. ലാബ് നിര്‍മിത തന്‍മാത്രയാണിത്. കൊളസ്‌ട്രോള്‍ നില 40-50 ശതമാനം കുറയ്ക്കാന്‍ കഴിയും.ആറു മാസത്തിലൊരിക്കല്‍ തൊലിക്കടിയില്‍ വയ്ക്കുന്ന ഇന്‍ജക്ഷന്‍ ആയതിനാല്‍ ചികിത്സാരീതി വളരെ ലളിതമാണ്. ഒരു വര്‍ഷത്തോളമായി ഈ മരുന്ന് ഇന്ത്യയില്‍ ലഭ്യമാണ്.



ഇന്ന് ഈ ഇന്‍ജക്ഷനുകള്‍ക്ക് വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ മുതല്‍ 1.8 ലക്ഷം വരെ വില വരുമെങ്കിലും നമ്മുടെ നാട്ടില്‍ തന്നെ മരുന്ന് ഉത്പാദിപ്പിക്കാനായാല്‍ വില വരുമെങ്കിലും നമ്മുടെ നാട്ടില്‍ തന്നെ മരുന്ന് ഉത്പാദിപ്പിക്കാനായാല്‍ വില ഏറെ കുറയാന്‍ സാധ്യതയുണ്ട്.
കൊളസ്‌ട്രോള്‍ നിയന്ത്രണത്തില്‍ കുത്തിവയ്പ്പുകളുടെ പങ്ക് മനസ്സിലാക്കുന്നതിലൂടെ, വ്യക്തികള്‍ക്ക് അവരുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് അറിവോടെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും.




Bankobet Güvenli Giriş

Bankobet Güvenli Giriş” “bankabet Giriş Content Bankobet Kampanya Seçenekleri Bankobet Giriş İçin Ne Yapılmalı? Bankobet Bahis…

ശരീരഭാരം കുറയ്ക്കാം ദഹനപ്രശ്‌നങ്ങളും അകറ്റാം ; ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം.

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ ? വ്യായാമത്തിനൊപ്പം ഡയറ്റിലും കൃത്യമായ ശ്രദ്ധ വേണം. ശരീരഭാരം കുറയ്ക്കാന്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ടതുണ്ട്. നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍ ഓരോ ദിവസവും 30 ഗ്രാം ഫൈബര്‍ കഴിക്കുന്നത് ഗുണകരമാണെന്ന് ‘അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍’ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.കൂടാതെ ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണം മെച്ചപ്പെടുത്താനും സഹായിക്കും.ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഫൈബര്‍
അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.




ബെറിപ്പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ 3-8 ഗ്രാം വരെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.
ബ്രോക്കോളിയും നല്ലൊരു ഫൈബര്‍ സ്രോതസാണ്. വിറ്റാമിനുകള്‍ സി, കെ, പൊട്ടാസ്യം, പ്രോട്ടീന്‍, ഇരുമ്പ് എന്നിവ പോലുള്ള മറ്റ് അവശ്യ പോഷകങ്ങളും ഇതിലുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ മികച്ച ഭക്ഷണമാണ് ഇത്.

ചിയാവിത്തുകള്‍ കഴിയ്ക്കുന്നതും പതിവാക്കാം. ഫൈബറിനൊപ്പം ഒമേഗ -3 ഫാറ്റി ആസിഡുകളും പ്രോട്ടീനും ലഭിക്കാനും ഇത് കഴിയ്ക്കുന്നത് നല്ലതാണ്.ഇത് ദഹനത്തിനും ഹൃദരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ചിയാവിത്തുകള്‍ സ്മൂത്തിയിലോ തൈരിലോ ചേര്‍ത്ത് കഴിക്കാം.




ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഇലക്കറിയാണ് പാലക്ക് ചീര. കൂടാതെ വിറ്റാമിന്‍ എ, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിലെ നാരുകള്‍ ദഹനത്തെ നിയന്ത്രിക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. കലോറി കുറവുള്ള ഭക്ഷണം കൂടിയാണിത്.



ആദ്യത്തെ ഓഗ്‌മെൻ്റഡ് റിയാലിറ്റി (എആർ) ഗ്ലാസുമായി മെറ്റാ; വിപണിയിലെത്താൻ വൈകും

ആദ്യത്തെ ഓഗ്‌മെൻ്റഡ് റിയാലിറ്റി (എആർ) ഗ്ലാസുകളായ മെറ്റാ ഓറിയോൺ ബുധനാഴ്ച നടന്ന മെറ്റാ കണക്ട് 2024-ൽ പ്രദർശിപ്പിച്ചു. മിക്സഡ് റിയാലിറ്റിയും വേറബിൾസിൻ്റെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വാർഷിക കോൺഫറൻസിലാണ് ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റ അതിൻ്റെ എആർ ഗ്ലാസുകളുടെ ഒരു പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചത്. ഹോളോഗ്രാഫിക് ഡിസ്പ്ലേകളും മെറ്റാ എഐക്കുള്ള ഫീച്ചർ പിന്തുണയുമെല്ലാം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ ഉപകരണത്തിൻ്റെ വാണിജ്യപതിപ്പ് വിൽപനയ്ക്കായി ഉടൻ ലഭ്യമാകില്ല. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്രൊജക്റ്റ് നസാരെ എന്ന രഹസ്യനാമം നൽകിയായിരുന്നു എആർ ഫീച്ചറുകളുള്ള മെറ്റാ ഓറിയോൺ ഗ്ലാസുകൾ ഒരു ജോടി സാധാരണ കണ്ണടകൾ പോലെ രൂപകൽപ്പന ചെയ്തത്. ഹോളോഗ്രാഫിക് ഡിസ്‌പ്ലേകൾ സജ്ജീകരിച്ചിരിക്കുന്നതിനാൽ അത് ധരിക്കുന്നവരുടെ കാഴ്ചാ പരിധിക്കുള്ളിലെ വസ്തുക്കളുടെ മുകളിൽ 2D, 3D കാഴ്ച സാധ്യമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. മൾട്ടി-ടാസ്‌കിംഗ് കൈകാര്യം ചെയ്യാനും വീഡിയോ പ്ലേബാക്കിനും ഉപകരണത്തിന് കഴിയുമെന്നാണ് മെറ്റയുടെ വാഗ്ദാനം. ആളുകളുടെ അതേ വലിപ്പത്തിലുള്ള ലൈഫ്-സൈസ് ഹോളോഗ്രാമുകൾ പോലും പ്രദർശിപ്പിക്കാൻ ഇവയ്ക്ക് കഴിയും.

എആർ ആപ്പുകൾക്കും വിനോദ ഫീച്ചറുകൾക്കുമുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഓറിയോൺ AR ഗ്ലാസുകളുടെ പ്രോട്ടോടൈപ്പ് മെറ്റാ എഐയിലും പ്രവർത്തിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. മെറ്റയുടെ ആശയവിനിമയ ആപ്ലിക്കേഷനുകളായ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചർ എന്നിവയ്‌ക്കൊപ്പം ഓറിയോൺ എആർ ഗ്ലാസുകളുടെ പ്രോട്ടോടൈപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും മെറ്റ പറയുന്നു. ഇത് ധരിക്കുന്നയാളെ ഹോളോഗ്രാഫിക് ഡിസ്‌പ്ലേ വഴിയാണ് സന്ദേശങ്ങൾ കാണാനും അയയ്‌ക്കാനും അനുവദിക്കുന്നത്.

മെറ്റാ ഓറിയോൺ തൽക്കാലം ഉപഭോക്താക്കൾക്ക് ലഭ്യമാകില്ലെന്നാണ് കമ്പനി പറയുന്നത്. ഓറിയോണിൻ്റെ മാതൃകയിൽ നിർമ്മിക്കുന്ന മെറ്റയുടെ കൺസ്യൂമർ എആർ ഗ്ലാസുകൾ വികസിപ്പിക്കുന്നതിന് കമ്പനിയുടെ ജീവനക്കാർക്ക് പ്രോട്ടോടൈപ്പ് ഉപയോഗിക്കാൻ കഴിയും.’സെലക്ട് എക്‌സ്‌റ്റേണൽ’ വഴി പ്രേക്ഷകർക്കും എആർ ഗ്ലാസുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുമെന്നും സ്ഥാപനം പറയുന്നു.എആർ ഗ്ലാസുകളുടെ വാണിജ്യ പതിപ്പ് എപ്പോൾ പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ച് മെറ്റ വ്യക്തത വരുത്തിയിട്ടില്ല. ഗവേഷണ-വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച പുതിയ ഉപകരണങ്ങൾ ‘അടുത്ത കുറച്ച് വർഷങ്ങളിൽ’ പ്രതീക്ഷിക്കുമെന്ന് മാത്രമാണ് കമ്പനി പറയുന്നത്.

എംപോക്സ് കേസുകൾ കൂടും; എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കണം,ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൂടുതൽ എംപോക്സ്‌ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം നൽകി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗത്തിലാണ് തീരുമാനം. രോഗം സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്, വിദേശത്തുനിന്ന് യാത്ര ചെയ്തു വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും രോഗലക്ഷണം ഉള്ളവർ കൃത്യമായ ചികിത്സ തേടണമെന്നും മന്ത്രി വിശദമാക്കി.

അതേസമയം, യുഎഇയിൽ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇന്നലെ വൈകിട്ടോടെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എംപോക്സ് കേസാണിത്.നേരത്തെ യുഎഇയിൽ നിന്ന് വന്ന മലപ്പുറം സ്വദേശിയായ 38 വയസ്സുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. ഇത് എംപോക്സിന്റെ പുതിയ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നും റിപ്പോർട്ടുണ്ട്.

എയര്‍പോര്‍ട്ടുകളിലുള്‍പ്പെടെ അവബോധം ശക്തിപ്പെടുത്തണം. കോവിഡ് 19 , എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സ എന്നിവയെപ്പോലെ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധത്തിലേർപ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ രോഗപ്പകർച്ചക്കുള്ള സാധ്യത വളരെയേറെയാണ്.

ത്വക് രോഗ വിദഗ്ധരുടെ യോഗം ചേര്‍ന്നിരുന്നു. ഐഎംഎയുടെ സഹകരണത്തോടെ സ്വകാര്യ മേഖലയിലെ ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, ഡെര്‍മറ്റോളജിസ്റ്റ് എന്നിവരെ കൂടി ഉള്‍പ്പെടുത്തി യോഗം ചേരും. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതയോടെയിരിക്കണം. പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന് ഫീൽഡ് ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം ഉടനെ വിളിച്ച് ചേർക്കും.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എം പോക്സിൻ്റെ പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും, കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടാം.

അസുഖബാധിതരായ ആള്‍ക്കാരുമായി സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുന്നത്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകർ രോഗികളെയോ അവരുടെ വസ്തുക്കളെയോ സ്പർശിച്ച ശേഷം കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Verified by MonsterInsights