നവംബര്‍ ആദ്യവാരം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ്

സംസ്ഥാനത്ത് നവംബര്‍ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ആയതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. നവംബര്‍ 1, 2 ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

നവംബര്‍ ഒന്ന് വെള്ളിയാഴ്ച്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ശനിയാഴ്ച്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 

2024 ഒക്ടോബർ 31, നവംബർ 01, 02 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

 

 

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

യൂണിയന്‍ ബാങ്കില്‍ എല്‍.ബി.ഒ റിക്രൂട്ട്‌മെന്റ്; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം; ലാസ്റ്റ് ഡേറ്റ് നവംബര്‍ 13.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ലോക്കല്‍ ബാങ്ക് ഓഫീസര്‍ (എല്‍.ബി.ഒ) റിക്രൂട്ട്‌മെന്റ് നടത്തുന്നു. 1500 ഒഴിവുകളാണുള്ളത്. ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 13ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തിക& ഒഴിവ്

യൂണിയന്‍ ബാങ്കിലേക്ക് ലോക്കല്‍ ബാങ്ക് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 1500 ഒഴിവുകള്‍. 

ആന്ധ്രപ്രദേശ് 200, അസം 50, ഗുജറാത്ത് 200, കര്‍ണാടക 300, കേരളം 100, മഹാരാഷ്ട്ര 50, ഒഡീഷ 100, തമിഴ്‌നാട് 200, തെലങ്കാന 200, പശ്ചിമബംഗാള്‍ 100എന്നിങ്ങനെയാണ് ഒഴിവുകള്‍. 

പ്രായപരിധി

20 മുതല്‍ 30 വയസ് വരെ. പ്രായം ഒക്ടോബര്‍ 1, 2024 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. 

 

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 850 രൂപ. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡിക്കാര്‍ക്ക് 175 രൂപ. 

അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന യൂണിയന്‍ ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 13 ആണ്. 

വെബ്‌സൈറ്റ്: www.unionbankofindia.co.in

ഗോൾഡ് ലോൺ എടുത്തിട്ടുണ്ടോ? തിരിച്ചടവ് മുടക്കരുത്, കാരണം ഇതാണ്.

സ്വർണം റെക്കോർഡ് വിലയിലാണ്. ഇതോടെ സ്വർണ പണയ വായ്പയ്ക്കും ഡിമാൻഡ് കൂടുകയാണ്. എന്നാൽ ഒന്നും ചിന്തിക്കാതെ സ്വർണം പണം വെച്ച് വായ്പ എടുക്കരുത്. തിരിച്ചടവ് ഉറപ്പാക്കണം. തിരിച്ചടവ് കൃത്യമായില്ലെങ്കിൽ മറ്റ് വായ്പകൾ പോലെ തന്നെ അപകടം പിടിച്ചതാണ് ഗോൾഡ് ലോൺ. സ്വർണ്ണ വായ്പ തിരിച്ചടവ് മുടങ്ങിയാൽ എന്തൊക്കെ സംഭവിക്കും!

1. പിഴപ്പലിശ

ഗോൾഡ് ലോൺ തിരിച്ചടവ് മുടങ്ങിയാലുള്ള അനന്തരഫലങ്ങളിലൊന്ന് പിഴ പലിശ നല്കണമെന്നുള്ളതാണ്. ഈ പലിശ സാധാരണ സാധാരണ പലിശ നിരക്കിനേക്കാൾ കൂടുതലാണ്, കാലക്രമേണ കടം കൂട്ടാൻ ഇടയാക്കുന്ന ഒന്നാണിത്. ദീർഘകാലത്തേക്ക് തിരിച്ചടവ് നടത്തിരുന്നാൽ വായ്പാ തുക കുത്തനെ ഉയർന്നേക്കാം. ഇത് കടം തീർക്കുന്നത് പ്രയാസകരമാക്കും.

2. ക്രെഡിറ്റ് സ്കോറിനെ ബാധിക്കും

ഗോൾഡ് ലോൺ തിരിച്ചടവ് മുടങ്ങുന്നത് നിലവിലെ വായ്പയെ ബാധിക്കുക മാത്രമല്ല, ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും. കാരണം, ഏതൊരു വായ്പയും പോലെ, ഒരു സ്വർണ്ണ വായ്പയുടെ തിരിച്ചടവും ക്രെഡിറ്റ് ബ്യൂറോകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു, തിരിച്ചടവ് മുടങ്ങിയാൽ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കുന്നു.  ക്രെഡിറ്റ് സ്കോറിനെ ബാധിക്കപ്പെട്ടാൽ നിങ്ങൾ ഭാവിയിൽ എടുക്കാൻ സാധ്യതയുള്ള വായ്പകൾ ബാധിക്കുന്നു. മോശം ക്രെഡിറ്റ് സ്കോർ ഭാവിയിൽ വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ, അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവയുൾപ്പെടെയുള്ള വായ്പകൾ ലഭിക്കാനുള്ള നിങ്ങളുടെ സാധ്യതകളെ കുറയ്ക്കുന്നു. 

 

3. സ്വർണം നഷ്ടപ്പെടാനുള്ള സാദ്ധ്യതകൾ 

സ്വർണ്ണ വായ്പ തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടാൽ ഏറ്റവും കൂടുതൽ ബാധിക്കുക പണയം വെച്ച സ്വര്ണത്തെയാണ്. കാരണം പണയം വെച്ച സ്വർണ്ണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്. സ്വർണ്ണ വായ്പ എടുക്കുമ്പോൾ, നിങ്ങളുടെ ആഭരണങ്ങൾ കടം നൽകുന്ന സ്ഥാപനം ഈടായി സൂക്ഷിക്കുന്നു. പറഞ്ഞുറപ്പിച്ച കാലയളവിനുള്ളിൽ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, പലിശയും പിഴയും ഉൾപ്പെടെ,കണക്കാക്കി കുടിശ്ശികയും ചേർത്ത് ലോൺ തുക വീണ്ടെടുക്കാൻ നിങ്ങളുടെ സ്വർണം ലേലം ചെയ്യാൻ കടം കൊടുക്കുന്നയാൾക്ക് നിയമപരമായ അവകാശമുണ്ട്. സാധാരണയായി കടം വാങ്ങുന്നവരെ ഇത് അറിയിക്കുകയും നോട്ടീസ് നൽകുകയും ചെയ്യാറുണ്ട്.

4. നിയമ നടപടികൾ

തിരിച്ചടവ് മുടങ്ങുന്ന സാഹചര്യങ്ങളിൽ കുടിശ്ശികയുള്ള തുക വീണ്ടെടുക്കാൻ കടം കൊടുക്കുന്നവർ നിയമനടപടികൾ സ്വീകരിച്ചേക്കാം. സാധാരണയായി ഇത് അവസാന വഴി ആണെങ്കിലും അങ്ങനെ ഒന്നുണ്ടായാൽ അത് നിങ്ങളെ അധിക സാമ്പത്തിക ബാധ്യതകളിലേക്ക് നയിച്ചേക്കാം. 

 

5. സാമ്പത്തിക ഭാരം കൂട്ടും

 

എത്രത്തോളം തിരിച്ചടവ് വൈകിക്കുന്നുവോ അത്രയും ചെലവേറിയതായി മാറും വായ്പ. പിഴപ്പലിശയും വൈകിയ തിരിച്ചടവിനുള്ള ഫീസും വരുന്നത് കുടിശ്ശികയുള്ള കടം വർദ്ധിപ്പിക്കും. ഇത് കടക്കെണിയിലേക്ക് നയിച്ചേക്കാം.

നിങ്ങളുടെ കൈയ്യിലുള്ള സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ വ്യാജമാണോ? എങ്ങനെ തിരിച്ചറിയാം

ഇന്നത്തെ കാലത്ത് സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം. മേക്കപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കും ഫൗണ്ടേഷനും ബ്ലഷും തുടങ്ങി കണ്‍മഷിയില്‍ വരെ വ്യാജനുണ്ട്. ചര്‍മ്മ സംരക്ഷണത്തിനും മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ക്കും വലിയ ഡിമാന്‍ഡ് ഉള്ളതുകൊണ്ടുതന്നെ പല ബ്രാന്‍ഡഡ് കോസ്മറ്റിക് കമ്പനികളുടെയും പേരും ലോഗോയും ഒക്കെ ഉപയോഗിച്ച് വ്യജന്മാര്‍ പുറത്തിറങ്ങുന്നുണ്ട്.ഇത്തരം വ്യാജ ഉത്പന്നങ്ങള്‍ ഉപയോഗിക്കുകവഴി ചര്‍മ്മത്തിന് പലതരം ദോഷങ്ങളും സംഭവിക്കുകയും ചെയ്യും.നിങ്ങള്‍ ഉപയോഗിക്കുന്ന ഈ മേക്കപ്പ് പ്രോഡക്ടുകള്‍ വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ മാര്‍ഗ്ഗമുണ്ട്.

വിലയും ബ്രാന്‍ഡും

പല പ്രശസ്തമായ കമ്പനികളുടേയും മേക്കപ്പ് ഉത്പന്നങ്ങള്‍ സാധാരണ ഗതിയില്‍ ചെലവേറിയതാണ്. ഉദാഹരണത്തിന് റോസ്ബ്യൂട്ടി, ഹ്യുഡ ബ്യൂട്ടി, മാക് പോലെയുളള ബ്രാന്‍ഡുകള്‍.ഇത്തരത്തിലുള്ള അന്തര്‍ദേശീയ ബ്യൂട്ടി ബ്രാന്‍ഡുകള്‍ക്ക് പ്രാദേശിക ഉത്പന്നത്തേക്കാള്‍ വിലയുണ്ട്. അതുകൊണ്ട് ഇങ്ങനെയുള്ള ഉത്പന്നങ്ങളുടെ പ്രോഡക്ടുകള്‍ കുറഞ്ഞ വിലയ്ക്കാണ് ലഭിക്കുന്നതെങ്കില്‍ അതൊരു വ്യാജ ഉത്പന്നമാണെന്ന് മനസിലാക്കാം.

ഇന്‍ഗ്രീഡിയന്‍റ്സ് നോക്കാം

ഒരു യഥാര്‍ഥ ഉത്പന്നം അതില്‍ അടങ്ങിയിരിക്കുന്ന എല്ലാ ചേരുവകളെക്കുറിച്ചും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. ചേരുവകളെക്കുറിച്ച് ഓരോ ബ്രാന്‍ഡിനും അതിന്റേതായ യുഎസ്പി ഉണ്ട്. എന്നാല്‍ വ്യാജ ഉത്പന്നങ്ങളാണെങ്കില്‍ അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകളെക്കുറിച്ചുള്ള ലിസ്റ്റുകള്‍ ഉണ്ടാവില്ല. ചില പൊതുവായ ചേരുവകളുടെ പേരുകള്‍ മാത്രമേ ഉണ്ടാവുകയുളളൂ.

പാക്കിംഗ് രീതി ശ്രദ്ധിക്കുക

എല്ലാ ഹൈ-എന്‍ഡ് ബ്യൂട്ടി ലൈനുകളും ഉത്പന്നങ്ങള്‍ക്ക് സവിശേഷമായ പാക്കിംഗും ലേബലിംഗ് കാര്യങ്ങളും ചേര്‍ത്തിട്ടുണ്ടാവും. വ്യാജ ഉത്പന്നങ്ങളും ഇത്തരത്തില്‍ പാക്കിംഗും ലേബലിംഗും നടത്തുമെങ്കിലും യഥാര്‍ഥ ബ്രാന്‍ഡില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. പ്രിന്റ് ചെയ്തിരിക്കുന്ന വാക്കുകളില്‍ അക്ഷരത്തെറ്റോ, മങ്ങിയ പ്രിന്റിംഗോ ഉണ്ടെങ്കില്‍ അതൊരു വ്യാജ ഉത്പന്നമായിരിക്കും.

സര്‍ട്ടിഫിക്കേഷനും അംഗീകാര മുദ്രയും

മിക്കവാറും എല്ലാ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളിലും ഡെര്‍മറ്റോളജിസ്റ്റ് അസോസിയേഷന്‍ അല്ലെങ്കില്‍ എഫ്ഡിഎ പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കേഷനോ അംഗീകാര മുദ്രയോ ഉണ്ടായിരിക്കും. ഉത്പന്നങ്ങളുടെ വൈബ്‌സൈറ്റും മറ്റും പരിശോധിച്ചാല്‍ ഇത്തരം മുദ്രകളെക്കുറിച്ചും സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചും ഒക്കെ ഒരു ധാരണ ലഭിക്കും.

റിവ്യു നോക്കാം

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഉപഭോക്താക്കള്‍ കൊടുത്തിട്ടുള്ള റിവ്യൂ ആണ്. ഉത്പന്നത്തിന്റെ പാക്കിംഗ്, ഗുണനിലവാരം, ടെക്‌സ്ചര്‍, വില, ആധികാരികത മുതലായവയുമായി ബന്ധപ്പെട്ട് ആളുകള്‍ കൊടുത്തിരിക്കുന്ന റിവ്യൂ ശ്രദ്ധിക്കുക. നെഗറ്റീവായുള്ള റിവ്യു കാണുകയോ ഉത്പന്നത്തെക്കുറിച്ച് സംശയമുണ്ടാവുകയോ ചെയ്താല്‍ അത് വാങ്ങേണ്ടതില്ല.

സ്ത്രീകൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലോ? ഇന്ന് ലോക സ്ട്രോക്ക് ദിനം

സ്ത്രീകളെയും പുരുഷന്മാരെയും പലരോ​ഗങ്ങളും ബാധിക്കാനുള്ള സാധ്യത സമാനമാണ്. എന്നാൽ സ്‌ട്രോക്കിനുള്ള അപകടസാധ്യതയും ലക്ഷണങ്ങളും പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് കൂടുതൽ. ഓരോ വർഷവും സ്തനാർബുദം വന്ന് മരണപ്പെടുന്നത്തിൻ്റെ ഇരട്ടി സ്ത്രീകൾ സ്ട്രോക്ക് വന്ന് മരണമടയുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദ്രോഗം, കാൻസർ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ,സ്ട്രോക്ക് എന്നിങ്ങനെ മരണ കാരണങ്ങളിൽ സ്ട്രോക്ക് നാലാം സ്ഥാനത്താണ്. എന്നിരുന്നാലും, സ്ത്രീകൾക്കിടയിലെ മരണത്തിൻ്റെ മൂന്നാമത്തെ പ്രധാന കാരണമാണിത്. 2023-ലെ സ്ട്രോക്ക് മരണങ്ങളിൽ 60 ശതമാനവും സംഭവിച്ചത് സ്ത്രീകള്‍ക്കാണ്.

സ്ത്രീകളിൽ സ്ട്രോക്കിനുള്ള സാധ്യത പുരുഷന്മാരേക്കാൾ കൂടുതലായിരിക്കുന്നതിന് പ്രത്യേക കാരണങ്ങളുണ്ട്.

 

ആർത്തവവിരാമത്തിനു ശേഷമുള്ള മാറ്റങ്ങൾ, പ്രായമാകുന്തോറും രക്തക്കുഴലുകളുടെ ശോഷിപ്പ്, ആർത്തവവിരാമത്തിനു ശേഷം ഉണ്ടാകുന്ന ചില അവസ്ഥകൾ , ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ
പ്രീക്ലാംപ്സിയ/എക്ലാംപ്സിയ: (ഗർഭധാരണത്തിനു ശേഷം വർഷങ്ങളോളം സ്ത്രീക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാക്കാം.)
സെറിബ്രോവാസ്കുലർ ഡിസോർഡേഴ്സ്: സ്ത്രീകൾക്ക് അനൂറിസം, സബ്അരക്നോയിഡ് രക്തസ്രാവം എന്നിവ കൂടുതലാണ്, ഇത് തലച്ചോറിനും അതിനെ മൂടുന്ന നേർത്ത ടിഷ്യൂകൾക്കും ഇടയിലുള്ള ഭാഗത്ത് രക്തസ്രാവം ഉണ്ടാകുന്നു. ഇത് സ്ട്രോക്കിനുള്ള ഒരു അധിക അപകട ഘടകമാണ്.

പ്രഭാവലയം ഉള്ള മൈഗ്രെയിനുകൾ: ഈ അവസ്ഥ ഒരു സ്ത്രീക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത ഇരട്ടിയിലധികം വർദ്ധിപ്പിക്കും.
രക്താതിമർദ്ദം: ഉയർന്ന രക്തസമ്മർദ്ദം ഏറ്റവും സാധാരണമായതും ചികിത്സിക്കാവുന്നതുമായ – സ്ട്രോക്കിനുള്ള അപകട ഘടകങ്ങളിൽ ഒന്നാണ്.
ഏട്രിയൽ ഫൈബ്രിലേഷൻ: സ്ത്രീകൾക്ക് പൊതുവെ ഏട്രിയൽ ഫൈബ്രിലേഷൻ (AFib അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയ മിടിപ്പ്) പുരുഷന്മാരേക്കാൾ കൂടുതലാണ്. വലിയ എംബോളിക് സ്ട്രോക്കുകൾക്കുള്ള ഒരു പ്രധാന അപകട ഘടകമാണ് AFib. വാസ്തവത്തിൽ, AFib ഉള്ളത് ഒരു വ്യക്തിക്ക് സ്ട്രോക്കിനുള്ള അപകടസാധ്യത മറ്റുള്ളവരേക്കാൾ അഞ്ചിരട്ടി കൂടുതലാണ്.

ലക്ഷണങ്ങൾ
മരവിപ്പ് അല്ലെങ്കിൽ ബലഹീനത,വ്യക്തമായ കാരണമില്ലാതെ കടുത്ത തലവേദന, കാഴ്ച പ്രശ്നങ്ങൾ തുടങ്ങിയവ ഇതിൻ്റെ പ്രാരംഭ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, സ്ത്രീകൾക്ക് പലപ്പോഴും മുകളിൽ പറഞ്ഞ ലക്ഷണങ്ങൾക്ക് പുറമെ ശ്വസിക്കാൻ ബുദ്ധിമുട്ട്, ബോധക്ഷയം അല്ലെങ്കിൽ ബോധം നഷ്ടപ്പെടൽ. ആകെ ബലഹീനത അനുഭവപ്പെടൽ, പെട്ടെന്നുള്ള പെരുമാറ്റ മാറ്റങ്ങൾ അല്ലെങ്കിൽ പ്രക്ഷോഭം എന്നിവയും ഉണ്ടാകാം.വ്യക്തമായ കാരണമില്ലാതെ കടുത്ത തലവേദന
കാഴ്ച പ്രശ്നങ്ങൾ തുടങ്ങിയവ ഇതിൻ്റെ പ്രാരംഭ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, സ്ത്രീകൾക്ക് പലപ്പോഴും മുകളിൽ പറഞ്ഞ ലക്ഷണങ്ങൾക്ക് പുറമെ
ശ്വസിക്കാൻ ബുദ്ധിമുട്ട്
ബോധക്ഷയം അല്ലെങ്കിൽ ബോധം നഷ്ടപ്പെടൽ
ആകെ ബലഹീനത അനുഭവപ്പെടൽ,
പെട്ടെന്നുള്ള പെരുമാറ്റ മാറ്റങ്ങൾ അല്ലെങ്കിൽ പ്രക്ഷോഭം,ഛർദ്ദി അല്ലെങ്കിൽ ഓക്കാനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
പുരുഷന്മാരും സ്ത്രീകളും അവരുടെ ലക്ഷണങ്ങളോട് പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമാണ്. രോഗലക്ഷണങ്ങൾ അവഗണിക്കുന്നതിൽ പുരുഷന്മാർ കുപ്രസിദ്ധരാണ്. അവർ ലക്ഷണങ്ങൾ വലിയ പ്രാധാന്യം നൽകാറില്ല. മറുവശത്ത്, സ്ത്രീകൾ അവരുടെ ലക്ഷണങ്ങളെ അംഗീകരിക്കുന്നു. എന്നാൽ ഈ ലക്ഷണങ്ങൾക്ക് മറ്റ് കാരണങ്ങൾ നൽകി ചികിത്സ വൈകിപ്പിക്കാറാണ് പതിവ്. ഉദാഹരണത്തിന് ഒരു സ്ത്രീ തൻ്റെ രക്തസമ്മർദ്ദം ഉയർന്നതായി കണ്ടതുകൊണ്ട് പരിചരണം തേടാറില്ല. എന്തെങ്കിലും കാരണംകൊണ്ട് വിഷമിച്ചതുകൊണ്ടോ, അല്ലെങ്കിൽ പുതിയ മരുന്ന് കഴിക്കാൻ തുടങ്ങിയതുകൊണ്ടോ, നന്നായി ഉറങ്ങാത്തതിനാൽ ബലഹീനത അനുഭവപ്പെടുന്നുവെന്നോ ആണ് ഇവർ പറയുക. ഇതിന് കാരണം ഇവരുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ വിഷമിക്കുകയില്ലേ എന്നോർത്തിട്ടാവാം. അല്ലെങ്കിൽ ചിലപ്പോൾ, ഗുരുതരമായ ഒരു മെഡിക്കൽ രോഗനിർണയം കൈകാര്യം ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല, അവരെ നിരവധി ആളുകൾ അവരെ ആശ്രയിക്കുന്നു എന്നെല്ലാം ഓർത്തുകൊണ്ട് മന:പ്പൂർവ്വം ചികിത്സ വൈകിപ്പിക്കുകയാണ് ചെയ്യാറുള്ളത്.
ആരോഗ്യകരമായ ജീവിതശൈലി

ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഏതൊരു അസുഖത്തെയും നിയന്ത്രിക്കുന്നത് പോലെ സ്‌ട്രോക്കിനെയും നിയന്ത്രിക്കാം . ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും, അപകടസാധ്യത ഘടകങ്ങൾ തിരിച്ചറിയുകയും നന്നായി ചികിത്സിക്കുകയും ചെയ്താൽ ഏതൊരാൾക്കും സ്ട്രോക്ക് സാധ്യത 80 ശതമാനം കുറയും. ശരീരത്തിൽ കാണുന്ന വിവിധ ലക്ഷണങ്ങൾക്ക് കൃത്യമായ വൈദ്യസഹായം തേടലും ഇതിൻ്റെ ഭാഗം തന്നെയാണ്. അപകടസാധ്യതകൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും മാത്രമല്ല, ആരോഗ്യകരമായ ജീവിതം ആസ്വദിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇപ്പോഴുള്ളതിനേക്കാൾ മികച്ച സമയമില്ല.

ഗൂഗിളിൻ്റെ പുതിയ ഡിജിറ്റൽ അസിസ്റ്റൻ്റ് ; ‘പ്രോജക്റ്റ് ജാർവിസ്’ ഡിസംബറിലെന്ന് റിപ്പോർട്ട്

ക്രോമിൽ വെബ് ടാസ്‌ക് ഓട്ടോമേഷൻ പ്രവർത്തനക്ഷമമാക്കിക്കൊണ്ട് ഗൂഗിൾ ‘പ്രോജക്റ്റ് ജാർവിസി’നെ ഡിസംബറിൽ അവതരിപ്പിച്ചേക്കാമെന്ന് റിപ്പോർട്ട്. കമ്പനി അതിൻ്റെ പ്രൈമറി ജെമിനി ലാർജ് ലാംഗ്വേജ് മോഡൽ (എൽഎൽഎം) ലോഞ്ചിനൊപ്പം കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഐഐ ഏജൻ്റിനെ പ്രിവ്യൂ ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുന്നത്.

ദ ഇൻഫർമേഷൻ്റെ റിപ്പോ‍‌‍ർട്ട് പ്രകാരം ഉപയോക്താവിൻ്റെ കമ്പ്യൂട്ടർ സ്ക്രീനിൽ ദൃശ്യമാകുന്നതിൻ്റെ സ്ക്രീൻഷോട്ടുകൾ വിശകലനം ചെയ്തുകൊണ്ട് വെബ്പേജുകൾ ടൈപ്പുചെയ്യുക, ക്ലിക്ക് ചെയ്യുക, നാവിഗേറ്റ് ചെയ്യുക തുടങ്ങിയ പ്രവർത്തികൾ ചെയ്യാൻ കഴിവുള്ള ഒരു ഡിജിറ്റൽ അസിസ്റ്റൻ്റ് പോലെ പ്രൊജക്ട് ജാ‍ർവിസ് എന്ന എഐ പ്രവ‍ർത്തിക്കും. ഈ സാങ്കേതികവിദ്യയുടെ പ്രിവ്യൂ ഡിസംബറിൽ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോ‍ർട്ട്.

 

ക്രോം ബ്രൗസർ ഉപയോഗിച്ച് ഷോപ്പിംഗ്, ഫ്ലൈറ്റുകൾ ബുക്ക് ചെയ്യൽ തുടങ്ങിയ അടിസ്ഥാന ജോലികൾ ചെയ്യാൻ കഴിയുന്ന ‘പ്രൊജക്റ്റ് ജാർവിസ്’ എന്ന AI ഏജൻ്റിനെയാണ് ഗൂഗിൾ നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്. സ്‌ക്രീൻ എന്താണ് കാണുന്നതെന്ന് മനസിലാക്കാൻ പ്രൊജക്‌റ്റ് ജാർവിസ് അതിൻ്റെ ചിത്രങ്ങൾ എടുക്കുന്നു. തുടർന്ന് ടാസ്‌ക്കുകൾ ചെയ്യുന്നതിനായി ടൈപ്പ് ചെയ്‌ത് ക്ലിക്കുചെയ്യുന്നു. എന്നാൽ ഓരോ പ്രവർത്തനത്തിനും കുറച്ച് സെക്കൻഡ് എടുക്കും. ഇത് ക്രോമിൽ മാത്രം പ്രവർത്തിക്കുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് മൊബൈലിന് വേണ്ടിയാണോ ഡെസ്ക്ടോപ്പിന് വേണ്ടിയാണോ തയ്യാറാക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.

 

ഇതിനിടെ ​ജെമിനി AI എഐയുടെ വിപുലീകരണത്തിനും ഗൂ​ഗിൾ പദ്ധതിയിടുന്നതായാണ് റിപ്പോ‍ർട്ട്. ഗൂഗിളിൻ്റെ അടുത്ത തലമുറ ചാറ്റ്‌ബോട്ട് മോഡലായ ജെമിനി എഐക്കും ഈ ഡിസംബറിൽ പുതിയ അപ്ഡേഷൻ ഉണ്ടാകുമെന്നാണ് റിപ്പോ‍ർട്ട്. ഗൂഗിൾ മീറ്റ്, ഫോട്ടോസ് തുടങ്ങിയ ആപ്പുകളിലേക്ക് ജെമിനിയെ ഇതിനകം സംയോജിപ്പിച്ചിട്ടുണ്ടെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതോടൊപ്പം ഡസൻ കണക്കിന് പുതിയ ഭാഷകൾ ഉൾപ്പെടുത്തുന്നതിനായി ജെമിനിയുടെ ഭാഷാ കഴിവുകൾ വികസിപ്പിച്ചതായും റിപ്പോ‍ർട്ടുണ്ടായിരുന്നു. എഐ ഗവേഷണ കമ്പനിയായ ആന്ത്രോപിക് അതിൻ്റെ ക്ലോഡ് എഐയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കിയതിന് തൊട്ടു പിന്നാലെയാണ് ജാർവിസിനെ അവതരിപ്പിക്കാനുള്ള ഗൂഗിളിൻ്റെ നീക്കം. കമ്പ്യൂട്ടർ ലെവൽ കഴിവുകൾ ഉള്ള ആന്ത്രോപിക് എഐ ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിവിധ സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നു.

സെൻസസ് പ്രവ‍ർത്തനങ്ങൾ 2025ഓടെ ആരംഭിച്ചേക്കും; പിന്നാലെ ലോക്സഭാ സീറ്റുകളുടെ ഡീലിമിറ്റേഷനുമെന്ന് റിപ്പോർട്ട്

ജനസംഖ്യാ സെൻസസ് പ്രവ‍ർത്തനങ്ങൾ 2025ഓടെ ആരംഭിച്ചേക്കുമെന്ന് റിപ്പോ‍ർട്ട്. നാലുവർഷത്തെ കാലതാമസത്തിന് ശേഷമാണ് സെൻസസ് പ്രവ‍ർത്തനങ്ങൾ ആരംഭിക്കുന്നത്. 2025ൽ തുടക്കം കുറിക്കുന്ന സെൻസസ് പ്രവർത്തനം ഒരു വർഷം കൊണ്ട് പൂ‍ർത്തീകരിക്കുമെന്നാണ് ഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. സെൻസസ് പൂർത്തിയാകുന്നതിന് പിന്നാലെ ലോക്സഭാ സീറ്റുകളുടെ ഡീലിമിറ്റേഷൻ പ്രക്രിയ ആരംഭിക്കുമെന്നും 2028ഓടെ അവസാനിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇതുവരെയില്ലാത്ത മാറ്റങ്ങൾ സെൻസസ് പ്രക്രിയയിൽ ഉണ്ടായേക്കാമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ജനറൽ എസ് സി, എസ് ടി വിഭാ​ഗങ്ങളിലെ മുഴുവൻ ഉപവിഭാ​ഗങ്ങളുടെ വിശദമായ കണക്കെടുപ്പും സെൻസസ് പ്രക്രിയയുടെ ഭാ​ഗമായി നടക്കും. മതം, സാമൂഹിക ക്ലാസ്, ജനറൽ, പട്ടികജാതി, പട്ടികവർഗം തുടങ്ങിയ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നേരത്തെ സെൻസസിൻ്റെ ഭാ​ഗമായി ഡ‍ാറ്റ ശേഖരിച്ചിരുന്നത്.

 

2020 ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ നടത്താൻ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യൻ സെൻസസിൻ്റെ ഭാഗമായി നാഷണൽ പോപ്പുലേഷൻ രജിസ്‌റ്റർ (NPR) അപ്‌ഡേറ്റ് ചെയ്യാനായിരുന്നു നേരത്തെ ഷെഡ്യൂൾ ചെയ്‌തിരുന്നു. എന്നാൽ കോവിഡ് മഹാമാരിയെ തുട‍ർന്ന് ഇത് നി‍ർത്തിവെയ്ക്കുകയായിരുന്നു. നിലവിൽ ജനസംഖ്യാ സെൻസസ് പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച പുതിയ ഷെഡ്യൂൾ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെൻസസ് നടപടികൾ വൈകുന്നതിന് പിന്നാലെ വിഷയത്തിൽ ഒരു തീരുമാനവും എടുക്കാത്തതിൻ്റെ പ്രതിപക്ഷം കേന്ദ്രസ‍ർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ഉയർത്തുന്നത്. ഉചിതമായ സമയത്ത് സെൻസസ് നടപടികൾ ആരംഭിക്കുമെന്നും വിശദാംശങ്ങൾ തീരുമാനിച്ച് ശേഷം അത് എങ്ങനെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. ഇത് സെൻസസ് പ്രക്രിയ വൈകാതെ നടപ്പിലാകുമെന്ന സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.

 

ജനസംഖ്യാപരവും സാമ്പത്തികവും സാമൂഹികവുമായ വിവരങ്ങൾ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് ഓരോ 10 വർഷം കൂടുമ്പോഴും ഇന്ത്യയിലെ ജനസംഖ്യാ സെൻസസ് നടത്തുന്നത്. 2011ലാണ് രാജ്യത്ത് അവസാനമായി സെൻസസ് പ്രവ‍ർത്തനം നടന്നത്. ഇന്ത്യൻ സെൻസസ് ഡാറ്റ എല്ലാ വർഷവും അപ്‌ഡേറ്റ് ചെയ്യപ്പെടും. 2020നാണ് അവസാനമായി ഇത് നടപ്പിലാക്കിയത്. നടത്തുകയും ചെയ്തു.1872ൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ആദ്യത്തെ സെൻസസ് പ്രവ‍ർ‌ത്തനം ആരംഭിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറലിൻ്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്.

രാവിലെ എണീറ്റ് ഒരു കപ്പ് ചായ കുടിക്കാത്തവർ ആരാണ്; ഈ ചേരുവകൾ ചേർത്താൽ ജോറാകും

രാവിലെ ഉണർന്നെണിറ്റ് രാത്രി ഉറങ്ങുന്നതിനിടയിൽ ഒരു കപ്പ് ചായ കുടിക്കാത്തവർ അപൂർവ്വമായിരിക്കും. ചിലർ ദിവസേന രണ്ടും, മൂന്നും, നാലും ചിലർ അതിലും കൂടുതൽ തവണയും ചായ കുടിക്കുന്ന ശീലക്കാരാവും. ഇന്ത്യയിൽ രാവിലെ കുടിക്കുന്ന ഒരു കപ്പ് ചായക്ക് ഒരു സാംസ്കാരിക തലം കൂടിയുണ്ട്. പക്ഷേ, ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ്റെ അളവ് ആരോഗ്യത്തിന് ഹാനികരമാണെന്ന് പല പഠനങ്ങളും ചൂണ്ടികാണിക്കുന്നുണ്ട്. അസിഡിറ്റിക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്ന സാഹചര്യം പോലുമുണ്ട്. ഈ പ്രശ്‌നങ്ങളെയെല്ലാം മറികടന്ന് ആരോഗ്യകരമായ ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാമോ? രാവിലെ ചായയുടെ കൂടെ ഈ ചേരുവകൾ ചേർത്തുകുടിച്ചാൽ രുചി മാത്രമല്ല ആരോ​ഗ്യവും മെച്ചപ്പെടുത്താം.

കറുവപ്പട്ട ചേർത്ത് ചായ ഉണ്ടാക്കുന്നത് വളരെ രുചികരവും ആരോ​ഗ്യകരവുമാണ്. കറുവാപ്പട്ടയിൽ ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങളുണ്ട്, ഇത് ചായയെ ആരോഗ്യകരമാക്കുന്നു. കറുവപ്പട്ട ചായ കുടിക്കുന്നത് മെറ്റബോളിസവും ദഹനവും വർദ്ധിപ്പിക്കുന്നു. ഇതോടൊപ്പം ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം നൽകും.

ഗ്രാമ്പൂ

ഗ്രാമ്പൂ ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. അതിനാൽ ഗ്രാമ്പൂ ഇട്ട ചായക്ക് ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയുണ്ട്. പേശി വേദനയ്ക്കും ഇത് ആശ്വാസം നൽകുന്നു. ഗ്രാമ്പൂ ചായ കുടിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.

ഇഞ്ചി

ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. അണുബാധയിൽ നിന്ന് സംരക്ഷണം നൽകാൻ ഇഞ്ചി ചായ ഏറെ സഹായിക്കും. ഇഞ്ചി ചായ വളരെ രുചികരവും ആരോഗ്യകരവുമാണ്. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ രോഗങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കും. ഇഞ്ചി ചായ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു.

തുളസി

തുളസിയില പ്രമേഹരോഗികൾക്ക് വളരെ ഗുണപ്രദമാണ്. തുളിസിയുടെ തളിർ ഇലകളിൽ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. പ്രത്യേകിച്ച് വേനൽക്കാലത്ത് തുളസി ചായ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.

ഏലം

ഏലം ചായയുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏലയ്ക്കാ ചായ കുടിക്കുന്നത് ദഹനത്തെ ശക്തിപ്പെടുത്തും. ഒപ്പം ചായ കുടിക്കുന്നത് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ആശ്വാസം നൽകും. ഏലക്ക ചായ കുടിക്കുന്നത് വായ്നാറ്റം അകറ്റുകയും തൊണ്ടവേദനയ്ക്ക് ആശ്വാസം നൽകുകയും ചെയ്യും. ചായക്ക് പ്രത്യേക സു​ഗന്ധവും ഏലക്ക സമ്മാനിക്കും.

10 Best Actual Money On The Web Slots Sites Of 202

10 Best Actual Money On The Web Slots Sites Of 2024 Best Casinos Australia 2024 Real…

ഏത് നിറമാണ് നിങ്ങള്‍ക്കിഷ്ടം? വസ്ത്രത്തിന്റെ നിറം നോക്കി ഒരാളുടെ സ്വഭാവം അറിയാം!

വസ്ത്രം വാങ്ങാന്‍ ഒരു ഷോപ്പില്‍ കയറിയാല്‍ ആദ്യം നമ്മളെല്ലാവരും അവിടെല്ലാം ഒന്ന് കണ്ണോടിക്കും അല്ലേ? പെട്ടന്നായിരിക്കും എവിടെയെങ്കിലും ഒളിച്ചിരിക്കുന്ന നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നിറത്തില്‍ കണ്ണുടക്കുന്നത്. നേരെ ചെന്ന് വാങ്ങാനല്ലെങ്കിലും ആ വസ്ത്രം വെറുതെയെങ്കിലും ഒന്ന് എടുത്തുനോക്കും അല്ലേ? വര്‍ണ്ണമനശാസ്ത്രം എന്നൊരു സംഗതിയുണ്ട്. (വ്യത്യസ്തമായ നിറങ്ങള്‍ മനുഷ്യന്റെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതാണത്). അതുകൊണ്ടുതന്നെ ധരിക്കുന്ന വസ്ത്രത്തിന്റെ നിറം നിങ്ങളുടെ സ്വഭാവം മനസിലാക്കാനും സഹായിക്കും എന്നാണ് പറയപ്പെടുന്നത്.

അതായത് നമ്മുടെ ഓരോ ദിവസത്തെ ചിന്തകളിലും പെരുമാറ്റങ്ങളിലും വികാരങ്ങളിലും നിറങ്ങള്‍ ശക്തമായ സ്വാധീനം ചെലുത്തുന്നു എന്നര്‍ഥം. നമുക്ക് ഇതേക്കുറിച്ച് അത്രയ്ക്ക് അറിയില്ലെങ്കിലും പല ബ്രാന്‍ഡഡ് വസ്ത്രശാലകളും ബേക്കറികളുമൊക്കെ ഈ വര്‍ണ്ണമനശാസ്ത്രം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തന്ത്രമാക്കി മാറ്റിയിട്ടുണ്ട് .

ചില നിറങ്ങളും അവ തിരഞ്ഞെടുക്കുന്നവരുടെ സ്വഭാവവും

ചില ജനപ്രിയമായ നിറങ്ങളും അത് തിരഞ്ഞെടുക്കുന്ന ആളുകളുടെ വ്യക്തിത്വങ്ങളും എങ്ങനെയാണെന്ന് നോക്കാം.

കറുപ്പ് നിറം

ഏറ്റവും ജനപ്രിയമായ നിറങ്ങളിലൊന്നാണ് കറുപ്പ് നിറം. കറുപ്പ് നിറം ധരിക്കാന്‍ ഇഷ്ടമുള്ള ആളുകള്‍ ശക്തമായ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഉള്ള ആളുകളായിരിക്കും.

ബ്രൗണ്‍ നിറം

നിങ്ങളുടെ വാര്‍ഡ്രോബില്‍ ബ്രൗണ്‍ നിറത്തിലുളള വസ്ത്രം ഉണ്ടോ. നിങ്ങള്‍ ബ്രൗണ്‍ നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ? എങ്കില്‍ കേട്ടോളൂ . നിങ്ങള്‍ അപാരമായ ആത്മവിശ്വാസമുള്ളവരാണ്. ബ്രൗണ്‍ നിറം ഏറ്റവും ദൃഡമായ നിറമാണ്. ഇത്തരക്കാരെ കണ്ണുമടച്ച് ആശ്രയിക്കാം. ഇവര്‍ നമുക്ക് സുരക്ഷയൊരുക്കുമെന്നാണ് പറയുന്നത്.

Verified by MonsterInsights