മുന്നിലേക്ക് ഓടിയെത്താൻ ഗൂഗിൾ ചാറ്റ്സ്; എത്തിയിരിക്കുന്നത് കിടിലൻ അപ്‌ഡേറ്റുമായി

ഉപഭോക്താക്കളുടെ അപ്ലിക്കേഷൻ ഉപയോഗം കൂടുതൽ സുഗമമാകാനായി ഒരു കിടിലൻ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ ചാറ്റ്സ്. ഇനിമുതൽ വീഡിയോ മെസ്സേജിങ് ഫീച്ചറുകളും ആപ്പിൽ ലഭ്യമാകും എന്നതാണ് ആ അപ്‌ഡേറ്റ്.

മൈക്രോസോഫ്റ്റ് ടീംസ്, സ്ലാക്ക് പോലുള്ള പ്ലാറ്റ്ഫോമുകൾ ഈ ഫീച്ചറുമായി അതിവേഗം മുന്നോട്ടുപോയതോടെയാണ് ഗൂഗിൾ ചാറ്റ്സും വീഡിയോ മെസ്സേജിങ് ഫീച്ചർ പരീക്ഷിക്കാൻ തീരുമാനിച്ചത്. പ്രൈവറ്റ്, ഗ്രൂപ്പ് ചാറ്റുകൾ തുടങ്ങിയ എല്ലാ ചാറ്റ് സ്‌പേസുകളിലേക്കും ഇനിമുതൽ ഉപയോക്താക്കൾക്ക് വീഡിയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കും. ഗൂഗിൾ ചാറ്റ്സിന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കാനും, മെസ്സേജിങ് കൂടുതൽ എളുപ്പമാക്കാനും ഈ ഫീച്ചർ സഹായിക്കും.

എന്നാൽ ഈ ഫീച്ചറിന് ചെറിയ ഒരു പോരായ്മയുണ്ട്. ഗൂഗിൾ ക്രോം, ഫയർഫോക്സ്, ലിനക്സ് തുടങ്ങിയ സേർച്ച് എഞ്ചിനുകളിൽ ഇവ ഇപ്പോൾ ലഭ്യമാകില്ല എന്നതാണത്. കൂടാതെ മൊബൈലിലും ഇപ്പോൾ ഈ ഫീച്ചർ ഉണ്ടാകില്ല. എന്നാൽ അധികം വൈകാതെ ഇവിടങ്ങളിലെല്ലാം വീഡിയോ മെസ്സേജിങ് ഫീച്ചർ ഉടനെത്തുമെന്നാണ് പ്രതീക്ഷ.

ഇവ കൂടാതെ, നിലവിലുള്ള വോയിസ് മെസ്സേജിങ് ഫീച്ചറിനെയും വേറെ ലെവലിലേക്ക് ചാറ്റ്സ് കൊണ്ടുപോകുന്നുണ്ട്. ഇനിമുതൽ വോയിസ് മെസ്സേജുകൾ ട്രാൻസ്‌ക്രൈബ് ചെയ്യാൻ സാധിക്കുമെന്നതാണ് ആ പ്രത്യേകത. വോയിസ് മെസ്സേജുകൾക്ക് താഴെയുള്ള ‘വ്യൂ ട്രാൻസ്‌ക്രിപ്റ്റ്’ എന്ന ഓപ്‌ഷൻ സെലക്ട് ചെയ്‌താൽ അവ തനിയെ ടെക്സ്റ്റുകളായി മാറും. ഈ രണ്ട് ഫീച്ചറുകളോടെ ഗൂഗിൾ ചാറ്റ്സിന് കൂടുതൽ പേരിലേക്കെത്താനാകുമെന്നാണ് പ്രതീക്ഷ.

En İyi Türkiye On The Web Casinolar 2024-top Çevrimiçi Casino Rehber

En İyi Türkiye On The Web Casinolar 2024-top Çevrimiçi Casino Rehberi Türkiyenin Durante Iyi Canlı Casino…

En Çok Para Kazandıran Slot Oyunlar

En Çok Para Kazandıran Slot Oyunları En İyi Ve Güvenilir Slot Si̇teleri̇ Kazandıran & Benefit Veren…

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മസ്റ്ററിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ഒക്ടോബർ 8-ാം തീയതി വരെ79.79% പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇ കെ വിജയൻ എംഎൽഎ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

മസ്റ്ററിംഗ് പൂർത്തിയാക്കിയത്

19,84,134 AAY(മഞ്ഞ) കാർഡ് അംഗങ്ങളിൽ 16,09,794 പേർ (81.13%)

1,33,92,566 PHH (പിങ്ക്) കാർ‍ഡ് അംഗങ്ങളിൽ 1,06,59,651 പേർ (79.59%)

കേന്ദ്രം ഒക്ടോബര്‍ 31 വരെ മസ്റ്ററിംഗ് സമയം നല്‍കിയിരുന്നു. എന്നാൽ പരമാവധി വേഗം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്. മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് വേണ്ടി ബദല്‍ സംവിധാനം വരുംദിവസങ്ങളില്‍ ഒരുക്കുമെന്നും എല്ലാ ജില്ലകളിലും 90% ആളുകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെന്നും നേരത്തേ ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു.

ഇനിയൊരിക്കലും കാണാനാവില്ല ഈ അപൂർവ്വ കാഴ്ച; വിസ്മയക്കാഴ്ചയുമായി ‘സുചിന്‍ഷാന്‍-അറ്റ്‌ലസ്’

നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശകാഴ്ചകള്‍ നമുക്ക് എന്നും വിസ്മയമാണ്. അത്തരം ആകാശ കാഴ്ചയിൽ വാൽനക്ഷത്രങ്ങളുടെ നയനമനോഹരമായ കാഴ്ചകൾ എന്നും കൗതുകകരമാണ്. അത്തരമൊരു കാഴ്ച വരും ദിവസങ്ങളില്‍ നമ്മളെ കാത്തിരിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാന്‍ സാധിക്കുന്ന ഒരു വാല്‍നക്ഷത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ബഹിരാകാശത്തിന്റെ വിശാലതയില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോകുന്നതിന് മുന്‍പ് ആ വാല്‍നക്ഷത്രത്തെ നമുക്ക് കാണാനാവും. അതിൻ്റെ പേരിലുമുണ്ട് ഒരു കൗതുകം സുചിന്‍ഷാന്‍ അറ്റ്‌ലസ് എന്ന ധൂമകേതുവിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. 2023 ജനുവരി 9നാണ് പര്‍പ്പിള്‍ മൗണ്ടന്‍ ഒബ്‌സര്‍വേറ്റി എന്ന സുചിന്‍ഷാന്‍ അറ്റ്‌ലസ് ധൂമകേതുവിനെ കണ്ടെത്തിയത്. ചൈനയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഈ വാല്‍നക്ഷത്രം കണ്ടെത്തുന്നത്.

സുചിന്‍ഷാന്‍-അറ്റ്‌ലസ് ധൂമകേതുവിന്റെ പ്രത്യേകത

സൗരയൂഥത്തിന്റെ പുറം ഭാഗത്ത് തണുത്തുറഞ്ഞ അവശിഷ്ടങ്ങള്‍ നിറഞ്ഞ ഊര്‍ട്ട് ക്ലൗഡില്‍ നിന്നാണ് സുചിന്‍ഷാന്‍-അറ്റ്‌ലസ് ധൂമകേതു വരുന്നത്. 80,000 വര്‍ഷത്തിലൊരിക്കലാണ് ഈ വാല്‍നക്ഷത്രം സൂര്യനെ ചുറ്റുക. എന്നാൽ ഈ വാല്‍നക്ഷത്രം ഇനിയൊരിക്കലും തിരികെ വരാനിടയില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഇത് വീണ്ടും സൂര്യന് ചുറ്റും വലംവയ്ക്കുമ്പോള്‍ മറ്റ് വസ്തുക്കളുടെ ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനം മൂലം ഈ വാല്‍നക്ഷത്രം സൗരയൂഥത്തില്‍നിന്ന് പുറത്തുപോകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

സുചിന്‍ഷാന്‍-അറ്റ്‌ലസ് വാല്‍നക്ഷത്രത്തെ എപ്പോള്‍ കാണാം

ഈ വാല്‍നക്ഷത്രം ഒക്ടോബര്‍ 9 ന് വൈകുന്നേരം ഏറ്റവും പ്രകാശത്തോടെ തെളിഞ്ഞുനില്‍ക്കും.ഫോര്‍വേഡ് സ്‌കാറ്റിംഗ് എന്നാണ് ഈ തെളിഞ്ഞുനില്‍ക്കുന്ന പ്രതിഭാസത്തെ പറയുന്നത്. ഒക്ടോബര്‍ 12 ന് സുചിന്‍ഷാന്‍-അറ്റ്‌ലസ് ഭൂമിയോട് ഏറ്റവും അടുത്തെത്തും. ഏകദേഷം 44 ദശലക്ഷം മൈല്‍ അകലെയായി. ഒക്ടോബര്‍ 9ന് പ്രത്യക്ഷപ്പെട്ട ഈ ധൂമകേതുവിനെ ഈ മാസം അവസാനം വരെ കാണാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

എന്താണ് ധൂമകേതു അഥവാ വാല്‍നക്ഷത്രം

പൊടിയും ഹിമകണങ്ങളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട വസ്തുക്കളാണ് ധൂമകേതു. അവയ്ക്ക് ഒഴുക്കിനനുസരിച്ച് നീങ്ങുന്നതുപോലുള്ള നീളമുള്ള വാലുകളുണ്ട്. ഇവ സൂര്യനെ വലംവയ്ക്കുന്നു. 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗരയൂഥം രൂപപ്പെട്ടതിന്റെ അവശിഷ്ഠങ്ങളാണ് ധൂമകേതുക്കള്‍. മിക്കവാറും എല്ലാ വാല്‍നക്ഷത്രങ്ങളേയും ടെലസ്‌കോപ്പിന്റെ സഹായമില്ലാതെ കാണാന്‍ കഴിയില്ല. വളരെ ചുരുക്കം വാല്‍നക്ഷത്രങ്ങളെ മാത്രമെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയൂ.

വണ്ണം കുറയ്ക്കാൻ ​ഗ്രീൻ ടീ കുടിച്ചിട്ടുണ്ടോ? എന്നാൽ നിങ്ങൾ പറ്റിക്കപ്പെട്ടു!

ശരീര ഭാരം കുറയ്ക്കാനും നില നിർത്താനുമെല്ലാം നിരവധി ആളുകളാണ് കഷ്ടപ്പെടുന്നത്. ഓൺലൈനിലും ഓഫ്‍ലൈനിലും എളുപ്പവഴികള്‍ തേടി മടുത്തവർ ഒരിക്കലെങ്കിലും ​ഗ്രീൻ ടീ ട്രൈ ചെയ്തിട്ടുണ്ടാവുമെന്നത് ഉറപ്പാണ്. എന്നാൽ ശരിക്കും ഗ്രീൻ ടീക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കുമോഗ്രീൻ ടീക്ക് സത്യത്തിൽ അങ്ങനെ ഒരു ദിവ്യ സിദ്ധിയുമില്ല എന്നതാണ് വാസ്തവം. മെറ്റബോളിസം വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു തരം ആൻ്റിഓക്‌സിഡൻ്റായ കാറ്റെച്ചിനുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ടെന്ന് കാണിക്കുന്ന പഠനങ്ങൾ ഉണ്ട്. ഇതിന് ശേഷമാണ് ശരീരഭാരം കുറയക്കാൻ ഗ്രീൻ ടീക്ക് സാ​ധിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നു തുടങ്ങിയത്. ​ഗ്രീൻ ടീക്ക് വളരെ ചെറിയ രീതിയിൽ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നത് സത്യമാണ്. എന്നാൽ ഗ്രീൻ ടീ മാത്രം കൊണ്ട് ഈ മാറ്റം ഉണ്ടാവുമെന്ന് കരുതണ്ട. കൃത്യമായ ഡയറ്റിനൊപ്പം ഗ്രീൻ ടീ കുടിച്ചാലേ ഈ മാറ്റം കാണാനാകൂ. 

 

ഇക്കാര്യത്തില്‍ വലിയ ഉറപ്പൊന്നും ഇല്ല താനും! പാൽ ഉപയോ​ഗിച്ച് ഉണ്ടാക്കുന്ന ചായയ്ക്കും കാപ്പിക്കും പകരം ​ഗ്രീൻ ടീ കുടിക്കുമ്പോൾ ശരീരത്തിന് മാറ്റങ്ങൾ ഉണ്ടാകുമെന്നത് ഉറപ്പാണ്, അതിനപ്പുറം ഗ്രീൻ ടീക്ക് തനിയെ ഒരു അത്ഭുതവും പ്രവർത്തിക്കാൻ ആകില്ല. അലൈഡ് മാർക്കറ്റ് റിസർച്ച് അനുസരിച്ച് ഗ്രീൻ ടീക്ക് 14 ബില്ല്യണ്‍ മാർക്കറ്റ് വാല്യുവിൽ നിന്ന് 29 ബില്ല്യണിലേക്ക് 2030 ലേക്ക് എത്താൻ സാധിക്കുമെന്നാണ് കണ്ടെത്തൽ.

ഗ്രീൻ ടീയുടെ ഈ പ്രശസ്തിക്ക് പിന്നിൽ കൃത്യമായ മാർക്കറ്റിം​ഗ് തന്ത്രമായിരിക്കാം പ്രവർത്തിച്ചത്. ഗ്രീൻ ടീ വഴി അമിത വണ്ണം കുറയ്ക്കാം എന്ന് പല ബ്രാൻഡുകളും അവകാശപ്പെടുന്നുണ്ട് എന്നാൽ പല പ‍ഠനങ്ങളും തെളിയിക്കുന്നത് പരസ്യങ്ങള്‍ പലപ്പോഴും വളരെ ചെറിയ അളവിലുള്ള ഘടകങ്ങളെയും ​ഗുണങ്ങളെയും പെരുപ്പിച്ചു കാണിക്കുകയാണ് എന്നാണ്

ശരീരത്തിന് ഗ്രീൻ ടീ വളരെ നല്ലതാണെന്നതിൽ സംശയമൊന്നുമില്ല എന്നാൽ ഗ്രീൻ ടീയെ ഒരു സൂപ്പർ ഫുഡായി കാണുന്നത് മണ്ടത്തരമാണ് . ശരീരത്തിനും ത്വക്കിനുമെല്ലാം നല്ലതായ ​ഗ്രീൻ ടീ കൊണ്ട് മാത്രം അത്ഭുതം അതിനാൽ പ്രതീക്ഷിക്കേണ്ട. ശരീരഭാരം കുറയാനും മെലിയാനും കൃത്യമായ വ്യായാമവും ഡയറ്റും ഫോളോ ചെയ്തേ മതിയാവൂ!

എലിപ്പനി ബാധിക്കുന്നവരുടെ എണ്ണവും മരണവും കുതിച്ചുയരുന്നു, ചികിത്സ വൈകുന്നത് രോ​ഗം ​ഗുരുതരമാക്കും.

സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണവും മരണവും കുതിച്ചുയരുന്നു. ഒക്ടോബറിൽ ആദ്യ നാലുദിവസത്തിനിടെ 45 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ  രണ്ടുപേർ മരിച്ചു.ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 2,512 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഏറ്റവുംകൂടുതൽ പേർ മരിച്ചതുംഎലിപ്പനി ബാധിച്ചാണ് -155 പേർ. 1,979 പേർ എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സതേടി. എലിപ്പനി രോഗലക്ഷണങ്ങളോടെ 131 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ജനുവരി ഒന്നുമുതൽ ഒക്ടോബർ നാലുവരെയുള്ള കണക്കാണിത്. നിലവിൽ എല്ലാ കാലാവസ്ഥയിലും എലിപ്പനി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.പനി, ശരീരവേദന, കഠിനമായ തലവേദന, തളർച്ച, കണ്ണിനുചുവപ്പ് എന്നീ രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സതേടണം. സ്വയംചികിത്സ പാടില്ല. ചികിത്സ തേടുന്നതിനുള്ള കാലതാമസംരോഗം ഗുരുതരമാക്കുമെന്നും ആരോഗ്യവിദഗ്‌ധർ പറയുന്നു.

മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങുന്നവരും കൂടുതൽ 
ശ്രദ്ധിക്കണം.മലിനജലത്തിലോ ചെളിയിലോ നടക്കേണ്ടിവരികയോ പണിയെടുക്കേണ്ടിവരികയോ ചെയ്യുന്നവർ എലിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള ഡോക്സിസൈക്ലിൻ ഗുളിക ഡോക്ടറുടെനിർദേശപ്രകാരം കഴിക്കണം. ഡോക്സിസൈക്ലിൻ ഗുളിക എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.


ലക്ഷണങ്ങൾ, സാധ്യതകൾ.
ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയും. കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം എലി, പട്ടി, പൂച്ച, കന്നുകാലി തുടങ്ങിയവയുടെ മൂത്രംവഴി പകരാം. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ എത്തിയാണ് രോഗമുണ്ടാകുന്നത് വയലിൽ പണിയെടുക്കുന്നവർ, ഓട, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ തുടങ്ങിയവരിൽ രോഗം കൂടുതൽ കാണുന്നു.


പ്രതിരോധ മാർഗങ്ങൾ.
മൃഗപരിപാലന ജോലികൾ ചെയ്യുന്നവർ കൈയുറകളും കട്ടിയുള്ള റബ്ബർ ബൂട്ടുകളും ഉപയോഗിക്കുക പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികൾ വ്യക്തിസുരക്ഷയോടെ കൈകാര്യംചെയ്യുക കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കുക ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസർജ്യ വസ്തുക്കൾ കലർന്ന് മലിനമാകാതിരിക്കാൻ എപ്പോഴും മൂടിവെക്കുക കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ വിനോദത്തിനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കുക (പ്രത്യേകിച്ചും മുറിവുള്ളപ്പോൾ) ഭക്ഷണസാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകർഷിക്കാതിരിക്കുക.







പ്രതിരോധ ഗുളികകൾ കഴിക്കേണ്ടവർ 
മലിനജലവുമായി സമ്പർക്കമുള്ളവരും ഉണ്ടാകാൻ സാധ്യതയുള്ളവരും പ്രത്യേകിച്ച് ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ഗുളിക കഴിക്കണം.ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരേ സുരക്ഷ നൽകുകയുള്ളൂ. അതിനാൽ മലിന ജലവുമായി സമ്പർക്കം തുടരുന്നവർ ആറ് ആഴ്ചകളിലും പ്രതിരോധ ഗുളികകൾ കഴിക്കണം.
ഡോക്‌സിസൈക്ലിൻ 200 മി. ഗ്രാം (100 മി.ഗ്രാമിന്റെ രണ്ട്‌ ഗുളികകൾ) ആഴ്ചയിലൊരിക്കൽ ആറ്‌ ആഴ്ച വരെ നൽകണം. രക്ഷാ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ, മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവർ, തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ എന്നിവർ എലിപ്പനി പ്രതിരോധ ഗുളികകൾ കഴിച്ചുവെന്ന് 
ഉറപ്പാക്കണം.




 

ചൈല്‍ഡ് സീറ്റും ഹെല്‍മെറ്റും നിര്‍ബന്ധം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എം.വി.ഡി.; ഡിസംബർ മുതൽ പിഴ.

വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമ
ങ്ങള്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. കാറുകളില്‍ കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റും നിര്‍ബന്ധമാക്കും.
ഇതുസംബന്ധിച്ച് ഒക്ടോബര്‍ മാസത്തില്‍ സാമൂഹികമാധ്യമങ്ങളിലടക്കം ബോധവത്കരണം നടത്തും. നവംബര്‍ മാസത്തില്‍ നിയമം ലംഘിച്ച് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കും.ഡിസംബര്‍ മുതല്‍ നിയമം നടപ്പിലാക്കി തുടങ്ങും. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.കുട്ടികള്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്വമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.






കാറുകളില്‍ കുട്ടികളുടെ സുരക്ഷ

-നാലുവയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണ്. കാറിന്റെ പിന്‍സീറ്റിലായിരിക്കണം ഇത്. നവജാതശിശുക്കള്‍ക്കും ഇത്തരത്തില്‍ പ്രത്യേക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണ്.
നാലുമുതല്‍ 14 വയസ്സ് വരെ പ്രായമുള്ള 135 സെന്റിമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ക്കായി സേഫ്റ്റി ബെല്‍റ്റോട് കൂടിയ ‘ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യന്‍’ ഉപയോഗിക്കണം. ഇതും കാറിന്റെ പിന്‍സീറ്റില്‍ മാത്രമേ ഘടിപ്പിക്കാവൂ. -ചൈല്‍ഡ് സീറ്റുകള്‍ ഉപയോഗിക്കുന്നത് കുട്ടിയുടെ ഉയരം അടക്കമുള്ള കാര്യങ്ങൾക്ക് അനുസരിച്ചായിരിക്കണം. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡ്രൈവര്‍ ജാഗ്രത കാണിക്കണം.





ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ

-നാല് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. -കുട്ടിയെ വാഹനം ഓടിക്കുന്നയാളുമായി ബന്ധിപ്പിക്കുന്ന സേഫ്റ്റി ബെല്‍റ്റും സുരക്ഷയ്ക്കായി ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍, ഇത് നിര്‍ബന്ധമില്ലെന്നും പല കുട്ടികളും ഇരുചക്രവാഹനങ്ങളില്‍യാത്രചെയ്യുമ്പോള്‍ ഉറങ്ങിപ്പോകുന്നതിനാലാണ് ഇത് നിര്‍ദേശിക്കുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 





സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ പത്തുവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് പൂര്‍ത്തിയാകും

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് അനുവദിച്ചിട്ടുള്ള സമയം ഇന്ന് പൂര്‍ത്തിയാകും. എല്ലാ ജില്ലകളിലും 90 ശതമാനം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തീകരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ മസ്റ്ററിങ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്കായി ബദല്‍ സംവിധാനം ഒരുക്കും. 14 ജില്ലകളില്‍ മൂന്ന് ഘട്ടമായാണ് മസ്റ്ററിങ് പൂര്‍ത്തീകരിച്ചത്.

അതേസമയം സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ മസ്റ്ററിങാണ് അസാധുവാക്കിയത്. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടാണ് മസ്റ്ററിങ് അസാധുവാക്കാൻ കാരണം. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിങ് കൃത്യമായി നടക്കില്ല. വ്യത്യാസം മുപ്പത് ശതമാനം വരെയാകാം. അതില്‍ കൂടിയാല്‍ മസറ്ററിങ് അസാധുവാകും. ഇക്കാര്യം പല ഉപഭോക്താക്കള്‍ക്കും അറിയില്ല എന്നതായിരുന്നു വാസ്തവം.

റേഷന്‍കടകളിലെ ഇ-പോസ് യന്ത്രത്തില്‍ വിരലടയാളം നല്‍കിയവര്‍ മസ്റ്ററിങ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നു കരുതിയാണ് മടങ്ങിയത്. എന്നാല്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയില്‍ മസ്റ്ററിംഗ് അസാധുവാകുകയായിരുന്നു. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിങാണ് ഇതുവരെ നടന്നത്. അതില്‍ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിംഗ് സാധുത പരിശോധിക്കാനുണ്ട്. അതുകൂടി പരിശോധിക്കുമ്പോള്‍ അസാധുവായവരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത.

ഒക്ടോബര്‍ 31നുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കണമെന്ന് പറഞ്ഞ് സംസ്ഥാനത്തിന് കേന്ദ്രം കത്ത് നല്‍കിയിരുന്നു. റേഷന്‍ കാര്‍ഡില്‍ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂര്‍ത്തിയാക്കിയിലല്ലെങ്കില്‍ അരിവിഹിതം നല്‍കില്ലെന്ന് കേന്ദ്രം കത്തിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്റ്ററിങ് വേഗത്തിൽ പൂര്‍ത്തീകരിക്കാനായുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചത്.

Verified by MonsterInsights