\e\e\e\e\e\e
Month: November 2024
Στοίχημα Και Live Casino
Whether you prefer employing a desktop, smartphone, or tablet, Mostbet has optimized their platform to get…
Mostbet Bonus Program Code Postnews: Secure $1k Bet Insurance Or $200 In Bonus Bets For Bills-jets On Mnf, All Sports”
For example, Bovada Sportsbook presents traditional betting choices such as distribute,” “moneylines, single bets, in addition…
Novo Progresso, Pará, Brazil Genealogy
In Pará, the Lebanese completed in Belém, and even in the towns of Cametá, Marabá, Altamira,…
മതിയായ കാൽസ്യം ശരീരത്തിന് അനിവാര്യം, കുറഞ്ഞാൽ വില്ലൻ; കാല്‍സ്യത്തിന്റെ കുറവ് എങ്ങനെ തിരിച്ചറിയാം
കാല്‍സ്യത്തിന്റെ കുറവ് ശാരീരികവും മാനസികവുമായ പലതരം ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാറുണ്ട്. ഇത് നേരത്തെ കണ്ടെത്തുന്നതിലൂടെ ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. നിങ്ങളില്‍ പലര്‍ക്കും നഖങ്ങള്‍ പൊട്ടുകയും, പേശിവലിവ് ഉണ്ടായി വേദനയുണ്ടാവുകയും അസ്ഥിക്ക് ഒടിവും വേദനയുണ്ടാവുകയുമൊക്കെ ചെയ്യാറുണ്ടോ. എന്നാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലുകളുടെയും പേശികളുടേയും ആരോഗ്യത്തിന് മാത്രമല്ല നാഡികളുടെ പ്രവര്‍ത്തനം, ഹൃദയത്തിന്റെ ആരോഗ്യം തുടങ്ങി മാനസികാവസ്ഥയെ വരെ ബാധിക്കാന്‍ കാല്‍സ്യത്തിന് സാധിക്കും.
എന്തൊക്കെയാണ് നിങ്ങള്‍ക്ക് കാല്‍സ്യക്കുറവുണ്ടെന്നതിന് ശരീരം കാണിച്ചുതരുന്ന അടയാളങ്ങള്‍
കൈവിരലുകളിലോ കാല്‍വിരലുകളിലോ ഉള്ള വിറയല്‍
കൈകാല്‍ വിരലുകളില്‍ ഉണ്ടാകുന്ന ഒരുതരം അസ്വസ്ഥതയാണ് പരസ്‌തേഷ്യ. അതായത് തരിപ്പും ഇക്കിളി , മരവിപ്പ്, ചര്‍മ്മത്തില്‍ എന്തോ ഇഴയുന്നതുപോലെ തോന്നുക ഇങ്ങനെയുളള അനുഭവങ്ങള്‍. ഇത് കാല്‍സ്യത്തിന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാണ്. നാഡീ സിഗനലുകള്‍ക്ക് കാല്‍സ്യം നിര്‍ണ്ണായകമായതുകൊണ്ടാണ് കാല്‍സ്യത്തിന്റെ കുറവുണ്ടാകുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്.
കാരണമില്ലാതെയുള്ള ക്ഷീണം
വ്യക്തമായ കാരണങ്ങളൊന്നും ഇല്ലാതെ ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ക്ഷീണം കാല്‍സ്യത്തിന്റെ കുറവുകൊണ്ട് സംഭവിക്കുന്നതാവാം. കാല്‍സ്യം കുറവുള്ള ആളുകളില്‍ ആവശ്യത്തിന് വിശ്രമം ഉണ്ടെങ്കിലും പലപ്പോഴും ക്ഷീണം അനുഭവപ്പെടും.
ഭക്ഷണം വിഴുങ്ങാനുളള ബുദ്ധിമുട്ട്
ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ തൊണ്ടയില്‍ മുറുക്കം പോലെ അനുഭവപ്പെട്ടാല്‍ അത് കാല്‍സ്യത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. കാല്‍സ്യം അന്നനാളം ഉള്‍പ്പടെയുളള പേശികളുടെ സങ്കോചത്തെ ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഈ ലക്ഷണത്തെ പറയുന്ന പേരാണ് ഡിസ്ഫാഗിയ. ഈ അവസ്ഥ ദഹനത്തെ തടസ്സപ്പെടുത്തുകയും പോഷകങ്ങളുടെ ആഗീരണത്തെ ബാധിക്കുകയും കാലക്രമേണ കാല്‍സ്യത്തിന്റെ കുറവിന് കാരണമാവുകയും ചെയ്യും
ദന്ത പ്രശ്‌നങ്ങള്‍
നല്ലവണ്ണം ശുചിയായി പല്ല് വ്യത്തിയാക്കിയാലും കാല്‍സ്യത്തിന്റെ അഭാവംകൊണ്ട് പല ദന്ത പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്.പല്ല് സെന്‍സിറ്റീവാകുകയും, പോടുകള്‍ ഉണ്ടാവുകയും മോണയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു
സ്വര്‍ണം റിവേഴ്‌സ് ഗിയറില്‍; വിലയില്‍ വന്‍ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 1080 രൂപ കുറഞ്ഞ് പവന്‍ വില 56,680 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാം വിലയില്‍ 135 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7085 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിച്ചു. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വിലയില്‍ മാറ്റങ്ങളുണ്ടാകുന്നത്
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനം; മസ്‌കിൻ്റെ സ്റ്റാർലിങ്കിനും ആമസോണിനും മുന്നിൽ കർശനമായ സുരക്ഷാ വ്യവസ്ഥകൾ
ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് മുമ്പ് ഇലോൺ മസ്‌കിൻ്റെ സ്റ്റാർലിങ്കിനും ജെഫ് ബെസോസിൻ്റെ ആമസോണിനും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കർശനമായ സുരക്ഷാ വ്യവസ്ഥകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. ഡാറ്റാ സുരക്ഷ, കവറേജ് ഏരിയ, മറ്റ് പ്രധാന പാരാമീറ്ററുകൾ എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് കമ്പനികളും എന്തെല്ലാം നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുമെന്ന വിശദമായ വിവരങ്ങൾ രണ്ടു കമ്പനികളും കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഭാരതി എയർടെല്ലിൻ്റെ പിന്തുണയുള്ള വൺവെബിനും റിലയൻസ് ജിയോയും എസ്ഇഎസുമായുള്ള പങ്കാളിത്തത്തിനും ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ സ്റ്റാർലിങ്കിൻ്റെയും ആമസോണിൻ്റെയും അപേക്ഷകൾ അധിക സുരക്ഷാ പരിശോധനകൾക്കായി പരിഗണനയിലാണെന്നാണ് റിപ്പോർട്ട്.
യുഎസ് ആസ്ഥാനമായുള്ള സ്റ്റാർലിങ്കിനും ആമസോണിനും അടുത്തിടെ കത്തുകൾ അയച്ചിട്ടുണ്ടെന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇതിന്റെ വിശദാംശങ്ങൾ അറിയാവുന്ന ടെലകോം ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കോണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുമെന്ന സമ്മതം സമർപ്പിച്ചതിന് ശേഷം മാത്രമേ അവരുടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ കഴിയൂ. കമ്പനികൾ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നായിരുന്നു’ ഉദ്യോഗസ്ഥൻ്റെ പ്രതികരണം.
സ്റ്റാർലിങ്കിൻ്റെയും ആമസോണിൻ്റെയും മറുപടിക്കായി സർക്കാർ കുറച്ച് സമയം കൂടി കാത്തിരിക്കുമെന്നും എന്നാൽ എല്ലാ സുരക്ഷാ വ്യവസ്ഥകളും അംഗീകരിക്കുന്നതുവരെ അപേക്ഷകൾ പ്രോസസ്സ് ചെയ്യില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞതായും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘ഇന്ത്യയിൽ സേവനങ്ങൾ നൽകുന്നതിന് സാറ്റ്‌കോം ദാതാക്കൾ സർക്കാരിന് നൽകേണ്ട ഡാറ്റ, കവറേജ് ഏരിയ മുതലായവയുമായി ബന്ധപ്പെട്ട സുരക്ഷാ സംബന്ധിയായ വിവിധ നിബന്ധനകൾ ഉണ്ട്. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കേണ്ടതു’ണ്ടെന്നും മൂന്നാമതൊരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അക്ഷാംശ രേഖാംശ സ്ഥാനങ്ങളിൽ മാറ്റമുണ്ടായാൽ ഏതെങ്കിലും നിലയിലുള്ള ദുരുപയോഗം തടയുന്നതിനായി സുരക്ഷാ ആവശ്യകതകൾക്കനുസരിച്ച് ടെർമിനലുകൾ ആശയവിനിമയം നിർത്തണം. തങ്ങളുടെ നിക്ഷേപകരാരും ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ചൈനയിൽ നിന്നോ പാകിസ്താനിൽ നിന്നോ ഉള്ളവരല്ലെന്ന ഡിക്ലറേഷൻ സ്റ്റാർലിങ്ക് സർക്കാരിന് നൽകിയിട്ടുണ്ട്. സർക്കാർ സ്റ്റാർലിങ്കിൻ്റെ ഡിക്ലറേഷൻ അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്.
ഭക്ഷ്യ-പാനീയ ഭീമന്മാരുടെ ചൂഷണം; ദരിദ്ര രാജ്യങ്ങളിൽ ആരോഗ്യനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ വിൽക്കുന്നു, റിപ്പോർട്ട്
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ കമ്പനികൾ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്നതിനെക്കാൾ ആരോഗ്യനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി റിപ്പോർട്ട്. നെസ്‌ലെ, പെപ്‌സിക്കോ, യൂണിലിവർ എന്നിവയുൾപ്പെടെയുള്ള കമ്പനികൾ വിൽക്കുന്ന ഉൽപ്പന്നങ്ങളാണ് ആക്‌സസ് ടു ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് (ATNI) പ്രസിദ്ധീകരിച്ച ആഗോള സൂചികയുടെ ഭാഗമായി വിലയിരുത്തിയത്.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്നതിനേക്കാൾ കുറഞ്ഞ സ്കോറാണ് സ്റ്റാർ റേറ്റിങ് സിസ്റ്റത്തിൽ ലഭിച്ചത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എറ്റ്എൻഐ ഗ്രൂപ്പ് 30 കമ്പനികൾക്ക് ഈ നിലയിൽ കുറഞ്ഞ സ്‌കോർ ലഭിച്ചതായി കണ്ടെത്തി. ഹെൽത്ത് സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിൽ ഉൽപ്പന്നങ്ങളെ ഹെൽത്തിയാണോ എന്ന് പരിശോധിക്കുന്നു. സ്കോർ അഞ്ചാണെങ്കിൽ മികച്ച ഹെൽത്തി ഉൽപ്പന്നം എന്നാണ് കണക്കാക്കുന്നത്. കൂടാതെ 3.5-ന് മുകളിലുള്ള സ്കോർ വന്നാലും അത് ആരോഗ്യകരമായി കണക്കാക്കുന്നു.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന മൾട്ടിനാഷണൽ കമ്പനികളുടെ ഉത്പന്നങ്ങൾക്ക് ഹെൽത്ത് സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിൽ 1.8 ആയിരുന്നു സ്കോർ. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ കൂടുതൽ ഉൽപ്പന്നങ്ങളുടെയും സ്കോർ 2.3 ആയിരുന്നുവെന്നുമാണ് റിപ്പോർട്ട്.
ചില കമ്പനികൾ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ വിൽക്കുന്നത് അവരുടെ ആരോഗ്യകരമായ ഉൽപ്പന്നങ്ങളല്ല എന്നത് വളരെ വ്യക്തമായ ചിത്രമാണ്’ എന്നാണ് എറ്റിഎൻഐയിലെ റിസർച്ച് ഡയറക്ടർ മാർക്ക് വിജ്നെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ സർക്കാരുകൾ ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും മാർക്ക് വിജ് കൂട്ടിച്ചേർത്തിരുന്നു.
ഇതാദ്യമായാണ് മൂല്യനിർണയത്തെ താഴ്ന്നതും ഉയർന്നതും വരുമാനവുമുള്ള രാജ്യങ്ങൾ എന്ന നിലയിൽ വിഭജിക്കുന്നത്.
ചാംപ്യൻസ് ട്രോഫിയിൽ വേദിമാറ്റത്തിന് നീക്കം, ടൂർണമെന്റിൽ നിന്ന് പിന്മാറുമെന്ന് പാകിസ്താൻ; റിപ്പോർട്ട്
അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി മറ്റൊരു വേദിയിലേക്ക് മാറ്റാൻ ആലോചനയെന്ന് റിപ്പോർട്ട്. പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയ്യാറാകാത്തതിന് പിന്നാലെയാണ് ടൂർണമെന്റ് പൂർണമായും മറ്റൊരു വേദിയിലേക്ക് മാറ്റാൻ ആലോചിക്കുന്നത്. ഇത്തരമൊരു തീരുമാനം എടുത്താൽ ടൂർണമെന്റിൽ നിന്ന് പിന്മാറാനാണ് പാകിസ്താൻ ക്രിക്കറ്റിന്റെ നീക്കം. പാകിസ്താൻ മാധ്യമമായ ‘ഡൗൺ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് എത്തില്ലെന്ന് ബിസിസിഐ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചത്. പിന്നാലെ ഐസിസി ഇക്കാര്യം പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെയും അറിയിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായി മറ്റൊരു വേദിയിലും ബാക്കി ടൂർണമെന്റ് പാകിസ്താനിലും നടത്തുന്ന ഹൈബ്രിഡ് മോഡലിനോട് പിസിബി എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ടൂർണമെന്റ് പൂർണമായും പാകിസ്താനിൽ നിന്നും മാറ്റുന്നതിൽ ആലോചന നടക്കുന്നത്.
2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാൻ തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങൾക്കും ഇടയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇതിന് കാരണം. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ പാകിസ്താനും ന്യൂസിലാൻഡും ബംഗാദേശും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്തിയാൽ ഇന്ത്യയുടെ മത്സരങ്ങൾക്കായി നിഷ്പക്ഷ വേദിയിലേക്ക് പാകിസ്താന് സഞ്ചരിക്കേണ്ടി വരും.
ട്രംപ് ഇഫക്ടിൽ ഗൂഗിളിൽ പരതി അമേരിക്കക്കാർ; തിരയുന്നത് കാനഡിയിലേയ്ക്ക് രക്ഷപെടാനുള്ള വഴി
2024 ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നിട്ട് അധിക ദിവസമായില്ല. തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ വിജയത്തിന് പിന്നാലെ കാനഡയിലേക്ക് കുടിയേറാനുള്ള വഴികള്‍ തേടുന്ന അമേരിക്കക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. യുഎസ് പൗരന്മാര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ തിരഞ്ഞത് ഈ രണ്ട് വാക്യങ്ങളാണ്. (how to move to canada, moving to canada) കാനഡയിലേക്ക് എങ്ങനെ മാറാം എന്നതിനെക്കുറിച്ചാണ് ആളുകളുടെ തിരച്ചില്‍.
ജനങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തുഷ്ടരല്ലേ?
ഈ തിരയലില്‍ നിന്നൊക്കെ പലരുടേയും മനസിലേക്ക് കടന്നുവരുന്ന ചോദ്യം ഇതാണ്. അമേരിക്കയിലെ ജനങ്ങള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തുഷ്ടരല്ലേ? കാര്യം ശരിയാണ് ജനങ്ങള്‍ ട്രംപിന്റെ വിജയത്തില്‍ അത്രകണ്ട് സന്തുഷ്ടരല്ല. കുടിയേറ്റ നയം ശക്തിപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് വേളയിലും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയില്‍ കഴിയാന്‍ നിയമപരമായി അനുമതി ഇല്ലാത്തവരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ട്രംപ് പറഞ്ഞുകഴിഞ്ഞു. അമേരിക്കയില്‍ കൂടുതലുളള കുടിയേറ്റ ജനത ഇന്ത്യക്കാരാണ്. അതുകൊണ്ട് തന്നെ ട്രംപിന്റെ കൂട്ടനാടുകടത്തല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് ഇന്ത്യക്കാര്‍ക്ക് തന്നെയാകും. ഇത്തരത്തില്‍ നാടുകടത്തല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഭരണകൂടം തീരുമാനിച്ചാല്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ട്രംപിന്റെ വിജയം യുഎസിലെ നിലവിലുള്ള കുടിയേറ്റക്കാരേയും ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ചില അമേരിക്കക്കാര്‍ക്കൊപ്പം ഇത്തരത്തിലുളള മറ്റ് പൗരന്മാരും കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നുണ്ട്.
എന്തുകൊണ്ട് കാനഡ
കാനഡ യുഎസിന് സമീപമുള്ള രാജ്യമായതുകൊണ്ടാണ് ആളുകളെ സംബന്ധിച്ച് ആദ്യത്തെ മാര്‍ഗ്ഗമായി കാനഡയെ അവര്‍ തിരഞ്ഞെടുക്കുന്നത്. നവംബര്‍ 5 ന് ഇലക്ഷന്‍ നടന്നപ്പോള്‍ത്തന്നെ അമേരിക്കയിൽ നിന്നുള്ള സേർച്ചിങ്ങുകളുടെ 400 ശതമാനവും കാനഡയിലേക്ക് എങ്ങനെ മാറാം എന്നാണ് ഗൂഗിളില്‍ തിരഞ്ഞതെന്നാണ് ഗൂഗിൾ സേർച്ച് ട്രെൻഡ് ഡാറ്റ വ്യക്തമാക്കുന്നത്. വെര്‍മോണ്ട്, ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലും തിരച്ചില്‍ ഉണ്ടായതെന്നാണ് ഗൂഗിള്‍ ഡേറ്റ പറയുന്നത്. ഇക്കാര്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എക്‌സില്‍ വന്ന ഒരു കമന്റ് ഇപ്രകാരമായിരുന്നു. ‘ ഞാന്‍ കാനഡയിലേക്ക് മാറാന്‍ പോകുന്നു’ മറ്റൊരാള്‍ ജീവിതനിലവാരം ചൂണ്ടികാണിച്ചുകൊണ്ട് കാനഡയിലേക്ക് മാറാന്‍ അമേരിക്കക്കാരെ സഹായിക്കുന്ന വിവരങ്ങളും പോസ്റ്റ് ചെയ്യുകയുണ്ടായി.
ജാഗ്രതയോടെ കാനഡ
അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ കുടിയേറ്റം മുന്‍കൂട്ടി കണ്ടതുകൊണ്ട് തന്നെ കനേഡിയന്‍ അതിര്‍ത്തി ജാഗ്രതയിലാണ്. ട്രംപിന്റെ കുടിയേറ്റ നയം കാനഡയിലേക്കുള്ള നിയമവിരുദ്ധവും ക്രമരഹിതവുമായ കുടിയേറ്റം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പ്രസ്ഥാവനയില്‍ പറഞ്ഞു.മാത്രമല്ല 2025ല്‍ സ്ഥിരമായ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിട്ടുമുണ്ട്. 21 ശതമാനം കുടിയേറ്റക്കാരെ വെട്ടിക്കുറയ്ക്കാനാണ് ട്രൂഡോയുടെ തീരുമാനമെന്ന് അവിടുത്തെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കാനഡയിലേക്ക് മാത്രമല്ല ചെറിയ ശതമാനം ആളുകള്‍ ഓസ്‌ട്രേലിയയിലേക്ക് മാറുന്നതിനെക്കുറിച്ചും തിരഞ്ഞിട്ടുണ്ട്.