പെട്രോൾ വേണ്ടാത്ത ആക്ടിവ 27ന് പുറത്തിറങ്ങും, ഇലക്ട്രിക് സ്കൂട്ടറിനോടുള്ള ഇഷ്ടക്കേട് മാറും; ഓല അടക്കമുള്ള കമ്പനികൾക്ക് കനത്ത തിരിച്ചടി

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ഈ മാസം 27ന് ഇന്ത്യൻ വിപണിയിൽ എത്തും. ഒരു കാലത്ത് വിപണി അടക്കിവാണ ഹോണ്ട ആക്ടിവയുടെ ഇലക്ട്രിക് പതിപ്പാകുമിതെന്നാണ് സൂചന. Watts ahead എന്ന ടാഗ് ലൈനോടെ വാഹനത്തിന്റെ ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ ഇലക്ട്രിക് വാഹനം നിർമിക്കാനുള്ള ശ്രമങ്ങളിലാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹോണ്ട. മോട്ടോർ, ബാറ്ററി പാക്ക്, ചാർജർ, കൺട്രോൾ തുടങ്ങിയ വികസിപ്പിക്കാനുള്ള പേറ്റന്റിന് കഴിഞ്ഞ വർഷം ഹോണ്ട അപേക്ഷിച്ചിരുന്നു. പിന്നാലെ  ആക്ടിവയുടെ ഇലക്ട്രിക് എന്ന് വിശേഷിപ്പിക്കാവുന്ന ഡിസൈനിനും കമ്പനി പേറ്റന്റ് നേടിയിരുന്നു.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ പ്രധാനികളായ ഓല അടക്കമുള്ള കമ്പനികൾക്ക് കനത്ത തിരിച്ചടിയാകും ഹോണ്ട സ്കൂട്ടർ. ആദ്യഘട്ടത്തിൽ ഇളക്കി മാറ്റാൻ കഴിയാത്ത ബാറ്ററി പാക്കാകും വാഹനത്തിലുണ്ടാവുക. അടുത്ത ഘട്ടത്തിൽ രാജ്യമാകെ ബാറ്ററി സ്വാപിംഗ് ശൃംഖല സ്ഥാപിച്ച് ഊരിമാറ്റാവുന്ന ബാറ്ററിയിലേക്ക് ആക്ടിവ മാറും. ബാറ്ററി മാറ്റിയിട്ട് യാത്ര തുടരാമെന്നതാണ് ഇതിന്റെ എറ്റവും വലിയ സവിശേഷത.

ഒരുങ്ങിക്കോളൂ അരമണിക്കൂറിൽ പോയിട്ട് വരാം ; കൊച്ചിയിൽ നിന്ന് ന്യൂയോർക്കിലേയ്‌ക്ക് ; വരുന്നു ‘റോക്കറ്റുകളുടെ തമ്പുരാൻ’.

ബഹിരാകാശ വിക്ഷേപണത്തിൽ പുത്തൻ അധ്യായം എഴുതിച്ചേർത്ത കമ്പനിയാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്‌എക്സ് അഥവാ ‘റോക്കറ്റുകളുടെ തമ്പുരാൻ’. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്‍റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളിൽ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കിയത് അടുത്തിടെയാണ്.

എന്നാൽ ഇപ്പോൾ ബഹിരാകാശ പര്യവേക്ഷണം എന്നതിനപ്പുറം ഗതാഗത പദ്ധതികളും സ്റ്റാർഷിപ്പിനെ അടിസ്ഥാനപ്പെടുത്തി സ്പേസ് എക്സ് ഒരുക്കിയിട്ടുണ്ട്. ഇതിൽ  ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താമെന്നു പറയുകയാണ് ഇലോൺ മസ്ക് . ഇൻട്രാ എർത്ത് ട്രാവൽ എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര്. ഉദാഹരണത്തിന് കൊച്ചിയിൽ നിന്ന് ന്യൂയോർക്കിലേയ്‌ക്ക് ഒന്ന് പോയി ഉടൻ മടങ്ങി വരാൻ പറ്റുന്ന രീതി പോലും ഭാവിയിൽ വരുമെന്നാണ് സൂചന .

121 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ്പിന് 100 മുതൽ 150 ടൺ വരെ ഭാരമുള്ള വസ്‌തുക്കള്‍ ബഹിരാകാശത്തേക്ക് അയയ്‌ക്കാനാകും. പൂർണമായി സ്റ്റെയിൻലസ് സ്റ്റീലിൽ നിർമിക്കപ്പെട്ട പേടകം പരമാവധി 100 ആളുകളെ വരെ വഹിക്കും. .പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകാനും മസ്‌കിനു പദ്ധതിയുണ്ട്.

Раменбет Казино Это Слоты ддя Развлечений Ramenbet

Раменбет Казино Это Слоты ддя Развлечений Ramenbet” Официальный Сайт%2C Регистрация И Вход Content 💥 Какие Игры…

രണ്ട് എല്‍ഇഡി ബള്‍ബെടുത്താല്‍ ഒന്ന് സൗജന്യം; കെ.എസ്.ഇ.ബി.യുടെ പുതിയ ഓഫർ.

രണ്ടെടുത്താൽ ഒരു എൽ.ഇ.ഡി. ബൾബ് സൗജന്യം. ബി.പി.എൽ. കുടുംബങ്ങൾക്കും അങ്കണവാടികൾക്കും സർക്കാർ ആശുപത്രികൾക്കും പൂർണമായും സൗജന്യമാണ്.

മൂന്നുവർഷ വാറന്റി തീരാറായതും തീർന്നതുമായ ബൾബുകൾ വിറ്റഴിക്കാനും ഒഴിവാക്കാനുമാണ് കെ.എസ്.ഇ.ബി. ഓഫർ പ്രഖ്യാപിച്ചത്. ഫിലമെന്റ് ഫ്രീ കേരളം എന്ന ലക്ഷ്യത്തോടെ വാങ്ങിക്കൂട്ടിയ 2.19 ലക്ഷം ബൾബുകളാണ് കൃത്യസമയത്ത് വിതരണംചെയ്യാതെ സ്റ്റോറുകളിൽ കെട്ടിക്കിടക്കുന്നത്. 1.17 കോടി ബൾബുകൾ 54.88 കോടിരൂപയ്ക്കാണ് കെ.എസ്.ഇ.ബി. വാങ്ങിയത്. ഇതിൽ 1.15 കോടി വിറ്റു. ശേഷിക്കുന്ന രണ്ടുശതമാനത്തോളം എങ്ങനെയും വിറ്റ് നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ്.

ഒൻപത് വാട്സിന്റെ ബൾബിന് 65 രൂപയാണ് കെ.എസ്.ഇ.ബി. ഈടാക്കിയിരുന്നത്. ഇപ്പോൾ പൊതുവിപണിയിൽ വില ഇതിലും കുറവാണ്. ഉജ്ജ്വൽ പദ്ധതിയുടെ ഭാഗമായി വാങ്ങിയ 81,000 ബൾബുകളും വാറന്റി കഴിഞ്ഞ് ബാക്കിയുണ്ട്. ഇവ അങ്കണവാടികൾ, വൈദ്യുതി ചാർജ് അടയ്ക്കേണ്ടതില്ലാത്ത ബി.പി.എൽ. കുടുംബങ്ങൾ, സർക്കാർ ആശുപത്രികൾ എന്നിവയ്ക്ക് സൗജന്യമായി നൽകും.

കെഎസ്.ഇ.ബി. ഓഫീസുകൾക്കും സൗജന്യമായി കിട്ടും.

ട്രാഫിക് നിയമം ലംഘിച്ചോ? പിഴ അടയ്ക്കാന്‍ വാട്‌സാപ്പില്‍ മെസേജ് വരില്ല; മുന്നറിയിപ്പുമായി MVD.

ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഒരിക്കലും വാട്സാപ്പിലൂടെ അയക്കില്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങൾ തട്ടിപ്പാണെന്നും ഒരിക്കലും ഇത്തരം സന്ദേശങ്ങളോ പേയ്മെന്റ് ലിങ്കോ വാട്സാപ്പിൽ അയക്കില്ലെന്നും മോട്ടോർ വാഹനവകുപ്പ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

നിയമലംഘനങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ പരിവാഹൻ പോർട്ടലിൽനിന്ന് രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വരികയുള്ളൂ. വാഹനമ്പർ സഹിതമായിരിക്കും ഇത്തരം അറിയിപ്പുകളെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. ഗതാഗത നിയമം ലംഘിച്ചെന്നും ഇതിന് പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് സൈബർ തട്ടിപ്പുസംഘങ്ങൾ വാട്സാപ്പ് വഴി വ്യാജസന്ദേശങ്ങൾ അയക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് മോട്ടോർ വാഹനവകുപ്പ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

എം.വി.ഡി.യുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:-

അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ ശ്രദ്ധിക്കുക, ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ വാട്സാപ്പിൽ വരുകയില്ല.

ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും മോട്ടോർ വാഹനവകുപ്പിന്റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു.

ഒരു പേയ്മെന്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ വാട്സാപ്പിലേക്ക് അയയ്ക്കുന്ന സംവിധാനം MoRTH (Ministry of Road Transports & Highways) ന് ഇല്ല.

ഇത്തരം മെസേജുകൾ ഓപ്പൺ ചെയ്യാതിരിക്കുക. സ്ക്രീൻഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക.സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട”.

ലൈസന്‍സും ആര്‍.സി.യും ഡിജിറ്റലായി കാണിച്ചാല്‍ മതി; ഉദ്യോഗസ്ഥര്‍ വാശി പിടിക്കേണ്ടെന്ന് MVD.

സാധാരണ പേപ്പറിൽ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് എത്തുന്ന ഡ്രൈവിങ് ലൈസൻസിന് ഗ്ലാമർ കുറഞ്ഞ് പോകുന്നത് കണക്കിലെടുത്താണ് പെറ്റ് ജി ലൈസൻസ് അല്ലെങ്കിൽ സ്മാർട്ട് കാർഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് എത്തിച്ചത്. എന്നാൽ, ഒരു വർഷം പോലും ഇത് മര്യാദയ്ക്ക് നടപ്പാക്കാൻ സാധിച്ചില്ല. പ്രിന്റിങ് കമ്പനിയുടെ പ്രതിഫലം കുടിശ്ശിക വരുത്തിയതോടെ ലൈസൻസ് അച്ചടി നിലച്ച് തുടങ്ങിയത് ഇതുവരെ ശരിയായിട്ടില്ല.

ലൈസൻസ് അനുവദിക്കുന്നതിലെ പ്രതിസന്ധി രൂക്ഷമായതോടെയാണ് മോട്ടോർ വാഹന വകുപ്പ് പുതിയ അടവ് പുറത്തെടുത്തത്. ഡിജിറ്റൽ ലൈസൻസ്. പ്രിന്റ് ചെയ്ത ലൈസൻസിന് പകരം ഡിജിറ്റൽ ഫോമിലുള്ള ലൈസൻസ് അപേക്ഷകന് നൽകും. ഡിജിറ്റൽ ഫോം മോട്ടോർ വാഹന വകുപ്പ് സ്വന്തം നിലയ്ക്ക് ഒരുക്കുമെന്നാണ് ഗതാഗത മന്ത്രി ഉൾപ്പെടെ അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ മൊബൈൽ ആപ്പുകളായ ഡിജി ലോക്കറിലും എം. പരിവാഹനിലും ലൈസൻസ് 2018 മുതൽ ഡിജിറ്റൽ രൂപത്തിൽ ലഭിക്കുന്നുണ്ട്.

വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കുമുന്നിൽ ഇനി മുതൽ ഡ്രൈവിങ് ലൈസൻസിന്റെയും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതിയെന്ന ഉത്തരവാണ് മോട്ടോർ വാഹന വകുപ്പ് ഏറ്റവും ഒടുവിൽ പുറത്തിറക്കിയിരിക്കുന്നത്. എം. പരിവാഹൻ, ഡിജി ലോക്കർ എന്നിവയിൽ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകൾ കാണിച്ചാലും പരിശോധ നടത്തുന്ന ഉദ്യോഗസ്ഥർ അസൽ പകർപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് പരാതിയായതോടെ ഇക്കാര്യം ട്രാൻസ്പോർട്ട് കമ്മീഷണറിന്റെ നിർദേശമായി പുറത്തിറങ്ങിയിരിക്കുന്നത്. അസൽ രേഖകൾ കാണിക്കുന്നതിന് ഉദ്യോഗസ്ഥർ വാശി പിടിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്.

പുതിയ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായേക്കും. മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തില്‍ മഴ ശക്തി പ്രാപിക്കുന്നത്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. നിലവില്‍ തെക്കന്‍ തമിഴ്‌നാടിനും ലക്ഷദ്വീപിനും മുകളിലായി രണ്ട് ചക്രവാതച്ചുഴികള്‍ സ്ഥിതിചെയ്യുന്നതാണ് സംസ്ഥാനത്ത് വീണ്ടും മഴ സജീവമാക്കിയത്.

തിരുവനന്തപുരത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പേപ്പാറ ഡാമിന്റെയും അരുവിക്കര ഡാമിന്റെയും പരിസരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ആകെ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ആകെ 150 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ കനത്ത മഴ പെയ്തിരുന്നു. നിലമ്പൂരിലാണ് ഏറ്റവും ശക്തമായ മഴ അനുഭവപ്പെട്ടത്. ഇവിടെ വൈകീട്ട് അഞ്ച് മണിമുതല്‍ ഒമ്പത് മണിവരെയുള്ള നാല് മണിക്കൂറില്‍ 99 എംഎം മഴയാണ് ലഭിച്ചത്. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം മലപ്പുറത്ത് മഴ ശക്തമായി തുടരുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം കോട്ടയം ജില്ലയിലും ശക്തമായ മഴ അനുഭവപ്പെടുകയാണ്.കോട്ടയം പള്ളിക്കത്തോട് അര മണിക്കൂറില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് 43 എംഎം മഴയാണ്. അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കട്ടന്‍ ചായ ഒരു ചെറിയമീനല്ല, ഇതൊക്കെ വേണമെങ്കില്‍ കഴിക്കൂ.

ദിവസം ഒരു പ്രാവശ്യമെങ്കിലും കട്ടന്‍ ചായ കുടിക്കാത്തവരില്ല. എന്നാല്‍ ഈ പാനീയത്തെ പലരും വളരെ നിസ്സാരക്കാരനായാണ് കണക്കാക്കുന്നത്. എന്നാല്‍ അത്ര ചെറതാക്കി കാണേണ്ട ഒന്നല്ല കട്ടന്‍ ചായയെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കട്ടന്‍ ചായയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ആന്റിഓക്സിഡന്റുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ മിതമായ അളവില്‍ ദിവസവും കട്ടന്‍ ചായ കഴിക്കുന്നത് ആരോ?ഗ്യത്തിന് നല്ലതായി കണക്കാക്കുന്നു. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ കട്ടന്‍ ചായ വലിയ പങ്കുവഹിക്കുന്നു. പതിവായി കട്ടന്‍ ചായ കുടിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്.

കട്ടന്‍ ചായയില്‍ കഫീന്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ എല്‍-തിയനൈന്‍ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ നമ്മുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ബുദ്ധിയുടെ ഫോക്കസ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. മധുരം ചേര്‍ക്കാതെ കട്ടന്‍ കുടിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുകയും പഞ്ചസാര നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും.

അതിനാല്‍ കട്ടന്‍ ചായ പതിവാക്കുന്നത് നല്ലതാണ്. പോളിഫെനോളുകള്‍ ക്യാന്ഡസറിനുള്ള സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. ബ്രസ്റ്റ് ക്യാന്‍സര്‍, ഗൈനക്കോളജിക്കല്‍, ശ്വാസകോശം, തൈറോയ്ഡ് കാന്‍സറുകള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ കട്ടന്‍ ചായ സഹായിക്കുമെന്നുമാണ് കണ്ടെത്തല്‍.

റൂം ഫ്രഷ്‌നർ വാങ്ങി എന്തിന് പണം കളയണം; വീട്ടിൽ പരിമളം പരത്താൻ ഒരു കഷ്ണം നാരങ്ങ മതി.

വീട് എത്രയൊക്കെ വൃത്തിയാക്കിവച്ചാലും മുഷിഞ്ഞ മണം ഉണ്ടാകും. ഇത് മാറാൻ ഭൂരിഭാഗം വീട്ടമ്മമാറും ഫിനോയിലുകളെയാണ് ആശ്രയിക്കാറുള്ളത്. ഫിനോയിലുകൾ ഉപയോഗിച്ച് തറയും വീടിന്റെ മറ്റ് ഭാഗങ്ങളും തുടയ്ക്കും. എന്നാൽ മിനിറ്റുകൾ മാത്രമാണ് ഈ മണം വീട്ടിൽ തങ്ങി നിൽക്കുക. ചിലർ ഈ പ്രതിസന്ധി മറികടക്കാൻ വീട്ടിൽ റൂം ഫ്രഷ്ണർ വാങ്ങി വയ്ക്കാറുണ്ട്. എന്നാൽ ഇത് വലിയ ചിലവേറിയ കാര്യമാണ്. ഈ സാഹചര്യത്തിൽ എന്ത് ചെയ്യും?

വീട്ടിൽ തന്നെയുള്ള ചില നിത്യോപയോഗ വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് റൂം ഫ്രഷ്‌നർ ഉണ്ടാക്കിയെടുക്കാം. 10 രൂപയിൽ താഴെ ചിലവ് മാത്രമേ ഇതിനായി വരികയുള്ളൂ. ഇതിന്റെ സുഗന്ധം ആകട്ടെ മണിക്കൂറുകളോളം നീണ്ടു നിൽക്കുകയും ചെയ്യും.

ആദ്യം ഇതിനായി വേണ്ടത് ഒരു നാരങ്ങയാണ്. ഒരു ചെറിയ പാത്രത്തിൽ നാലായി മുറിച്ച നാരങ്ങ വയ്ക്കുക. ഇതിന് ശേഷം ഇതിലേക്ക് അൽപ്പം ഉപ്പിടുക. അൽപ്പം വെള്ള വിനാഗിരി കൂടി ഇതിലേക്ക് ചേർക്കാം. ശേഷം നാലോ അഞ്ചോ ഗ്രാമ്പുവും ഇതിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് അൽപ്പം ഫാബ്രിക് ഡിറ്റർജന്റും ഇട്ട് കൊടുക്കുക. നമ്മുടെ റൂം ഫ്രഷ്‌നർ തയ്യാറായി. ഇനി ഇത് സോഫയ്ക്ക് അടിയിലോ മേശയ്ക്ക് അടിയിലോ വച്ച് കൊടുക്കാം. ബാത്ത് റൂമിൽ വേണമെങ്കിലും ഇത് വയ്ക്കാം.

ഇനി അല്‍പ്പം മുന്നേറ്റമാകാം’; സ്വര്‍ണവില ഉയര്‍ന്നു, 55,500ന് മുകളില്‍.

മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,560 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കൂടിയത്. 6945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ മാത്രം 880 രൂപ ഇടിഞ്ഞ് 56,000 രൂപയില്‍ താഴെ എത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തുകയായിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.

Verified by MonsterInsights