ഈ വർഷം ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിന് കമ്പനി വഴിയൊരുക്കിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ടാറ്റ ടിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവയുമായിട്ടായിരിക്കും ബെസ്റ്റ്യൂൺ ഷയോമ മത്സരിക്കുക
Month: December 2024
ഭാരത് ഇലക്ട്രോണിക്‌സില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; ഒന്നര ലക്ഷം വരെ ശമ്പളം വാങ്ങാം; അപേക്ഷ ഡിസംബര്‍ 10 വരെ.
തസ്തിക & ഒഴിവ് ഒഴിവ്
ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ കരാര്‍ എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. ആകെ 229 ഒഴിവുകള്‍.
ബെംഗളൂരു കോംപ്ലക്‌സ്
ഇലക്ട്രോണിക്‌സ്- 48 ഒഴിവ്
മെക്കാനിക്കല്‍ -52 ഒഴിവ്
കമ്പ്യൂട്ടര്‍ സയന്‍സ് – 75 ഒഴിവ്
ഇലക്ട്രിക്കല്‍ -2 ഒഴിവ്
അംബാല/ ജോധ്പൂര്‍/ ബഡിന്‍ഡ: ഇലക്ട്രോണിക്‌സ് – 3 ഒഴിവ്
മുംബൈ, വിശാഖപട്ടണം = ഇലക്ട്രോണിക്‌സ് 24 ഒഴിവ്
വിശാഖപട്ടണം, ഡല്‍ഹി, ഇന്തോര്‍: കമ്പ്യൂട്ടര്‍ സയന്‍സ് 10 ഒഴിവ്
ഗാസിയാബാദ്: ഇലക്ട്രോണിക്‌സ് 10, കമ്പ്യൂട്ടര്‍ സയന്‍സ് 5 ഒഴിവ്.
യോഗ്യത
ബന്ധപ്പെട്ട വകുപ്പില്‍ നാലു വര്‍ഷത്തെ അംഗീകൃത ബിഇ/ ബി.ടെക്/ തത്തുല്യം.
പ്രായപരിധി
28 വയസ്. പ്രായം 1.11.2024 അടിസ്ഥാനമാക്കി കണക്കാക്കും. ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സി, എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും, പിഡബ്ല്യൂബിഡി-ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ മുതല്‍ 1,40,000 രൂപ നിരക്കില്‍ ശമ്പളം ലഭിക്കും. പുറമെ ഇന്‍ഷുറന്‍സ്, ഡി.എ, HRA, മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ വിശദമായ വിജ്ഞാപനം ബെല്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുക. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍ ഒഴികെയുള്ളവര്‍ 472 രൂപ അപേക്ഷ ഫീസായി അടയ്ക്കണം.
വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ മാത്രം ശ്രദ്ധിക്കുക; സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും.
ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് വാട്‌സാപ്പ് എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ന് എന്തിനും ഏതിനും വാട്‌സാപ്പിനെ ആശ്രയിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ വാട്‌സാപ്പിനെ കുറിച്ച് പലര്‍ക്കും അറിയാത്ത പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. ലോകത്ത് രണ്ട് ബില്യണ്‍ ആളുകളെങ്കിലും വാട്‌സാപ്പ് ഉപയോഗിക്കുന്നുവെന്നാണ് ഔദ്യോഗികമായി 2024 ജനുവരിയില്‍ പുറത്തുവന്ന കണക്ക്.
വാട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്താണെന്ന് വെച്ചാല്‍ ചില വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നതാണ് കാര്യം. ചിലപ്പോള്‍ നിയമനടപടിക്ക് പോലും അശ്രദ്ധ നിങ്ങളെ വിധേയരാക്കിയേക്കാം. അക്കൗണ്ട് നിരോധിക്കാന്‍ പോലും കാരണമാകുന്നതാണ് പല പ്രയോഗങ്ങളും. നിയമവിരുദ്ധമോ അശ്ലീലമോ അപകീര്‍ത്തികരമോ ഭീഷണിപ്പെടുത്തുന്നതോ ആയ പ്രയോഗങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ ഒരുകാരണവശാലും അയയ്ക്കരുത്.
വിദ്വേഷ പ്രസംഗം, ഗ്രാഫിക് അക്രമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു ഉള്ളടക്കവും ഇതില്‍ ഉള്‍പ്പെടുന്നവയാണ്. കോണ്‍ടാക്റ്റില്‍ ഉള്‍പ്പെടാത്ത ആളുകള്‍ക്ക് ബള്‍ക്കായി മെസേജ് ഫോര്‍വേഡ് ചെയ്യുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. തെറ്റായ വിവരങ്ങള്‍ പങ്കിടുക, തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ ഇവ നിരോധനത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ വിവരങ്ങള്‍ കൈമാറുമ്പോള്‍ പ്രത്യേകിച്ച് സര്‍ക്കാരുകളുമായി ബന്ധപ്പെട്ടവയാണെങ്കില്‍ ആധികാരികത ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം.
ഒരു ഓട്ടോമേറ്റഡ് ഡാറ്റ പ്രോസസിങ് പ്രക്രിയയിലൂടെ, വാട്‌സാപ് ഒരു അവലോകന പ്രക്രിയ നടത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. പ്രധാനമായും മറ്റ് ഉപയോക്താക്കള്‍ നിങ്ങളെ എപ്പോഴെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ആയിരിക്കും ഇത്തരം നടപടികള്‍. മാല്‍വെയറോ വൈറസുകളോ അടങ്ങിയ ഫയലുകള്‍ അയയ്ക്കുന്നത് വാട്ട്സാപ്പിന്റെ നയങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. പങ്കിടുന്ന എല്ലാ ഫയലുകളും സുരക്ഷിതവും നിയമാനുസൃതവുമാണെന്ന് ഉറപ്പാക്കുക.
gloabalsaptallyedu.com
യാത്രക്കാർ ജാഗ്രതൈ! ‘മാർബർഗ്’ വൈറസ് പടരുന്നു; ബാധിച്ചാൽ ജീവൻമരണ പോരാട്ടം; അതിജീവനത്തിന് 50-50 ചാൻസ് മാത്രം.
ബ്ലീഡിംഗ് ഐ’ അഥവാ മാർബർഗ് (Marburg) വൈറസ് ബാധിച്ചുള്ള മരണം വ്യാപകമാകുന്നു. ഏതാണ്ട് 17ഓളം രാജ്യങ്ങളിൽ Marburg, Mpox, Oropouche എന്നീ വൈറസുകൾ ബാധിച്ച് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് വിവരം. യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റുവാണ്ടയിൽ ഇതിനോടകം 15 പേരാണ് Marburg വൈറസ് ബാധിച്ച് മരിച്ചത്. നൂറുകണക്കിന് പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
രക്തക്കുഴലുകളെ അടിമുടി തകർക്കാൻ ശേഷിയുള്ള വൈറസാണിത്. ഇത് രക്തസ്രാവത്തിലേക്ക് നയിക്കും. വൈറസ് ബാധിച്ചതിന് ശേഷമുള്ള രോഗലക്ഷണങ്ങളുടെ പ്രത്യേകത കാരണമാണ് Bleeding eye വൈറസ് എന്ന് ഇതിന് പേരുവന്നത്. എബോള വൈറസ് രോഗത്തിന്റെ കുടുംബത്തിലുള്ള അംഗം തന്നെയാണ് മാർബർഗ് എന്നും പറയപ്പെടുന്നു. പഴംതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് പടരുന്നത്. മനുഷ്യന്റെ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ രക്തം, ഉമിനീർ, മൂത്രം തുടങ്ങിയ ശരീരദ്രാവകങ്ങളിലൂടെ മറ്റുള്ളവരിലേക്ക് പടരും.
മരണനിരക്ക് 24% മുതൽ 88% വരെയാണ്. ചികിത്സ ലഭ്യമാകുന്നതിന് അനുസരിച്ചാണ് മരണനിരക്കിൽ വ്യത്യാസമുണ്ടാകുന്നത്. അതിനാൽ രോഗം ബാധിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത 50 ശതമാനമാണെന്ന് പറയപ്പെടുന്നു.
ആകെ ദൂരം 18,755 കിലോമീറ്റര്‍, പിന്നിടുക 13 രാജ്യങ്ങള്‍, 21 ദിവസത്തെ യാത്ര; ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ചെലവെത്ര?
ട്രെയിന്‍ യാത്രയെന്നത് പലര്‍ക്കും ആവേശവും സന്തോഷവും പകരുന്നതാണ്. ഇതുവരെ കാണാത്ത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാമെന്നതും വ്യത്യസ്തരായ ആളുകളെ കണ്ടുമുട്ടാമെന്നതും ട്രെയിന്‍ യാത്രയുടെ പ്രത്യേകതയാണ്. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള ട്രെയിന്‍ യാത്ര തന്നെ ഉദാഹരണം. രാജ്യത്തിനകത്തെ ട്രെയിന്‍ യാത്ര ഇങ്ങനെയാണെങ്കില്‍ 13 വ്യത്യസ്ത രാജ്യങ്ങളിലൂടെ ഒരു ട്രെയിനില്‍ യാത്ര ചെയ്യുന്നത് എങ്ങനെയുണ്ടാകും.
അത്തരമൊരു അനുഭവമാകും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ യാത്ര സമ്മാനിക്കുക. പോര്‍ച്ചുഗലില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീളുന്ന ട്രെയിന്‍ യാത്രയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ യാത്രപ്രേമികളുടെ ഇടയില്‍ ചര്‍ച്ചാവിഷയം.
പോര്‍ച്ചുഗലിലെ ലെയ്‌ഗോസില്‍ നിന്നും സിംഗപ്പൂര്‍ വരെ നീളുന്ന ഈ യാത്രയില്‍ പിന്നിടുന്നത് ഏകദേശം 18,755 കിലോമീറ്ററാണ്. 21 ദിവസങ്ങള്‍ കൊണ്ട് 13 രാജ്യങ്ങള്‍ കടന്നാണ് ട്രെയിന്‍ പോകുന്നത്. പോര്‍ച്ചുഗലിലെ ലഗോസില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സ്‌പെയിന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, വിയറ്റ്‌നാം, തായ്ലാന്‍ഡ്, കംബോഡിയ, ലാവോസ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ കടന്നാണ് സിംഗപ്പൂരില്‍ യാത്ര അവസാനിക്കുന്നത്. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന യാത്രയ്ക്കിടെ 11 പ്രധാന സ്റ്റോപ്പുകളാണ് ട്രെയിനുള്ളത്.
ചെലവ് ലക്ഷത്തിനു മുകളില്‍
വലിയ മുന്നൊരുക്കത്തോടെ മാത്രമേ ഈ യാത്ര ആരംഭിക്കാനാകൂ. വ്യത്യസ്ത രാജ്യങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ ഈ രാജ്യങ്ങളിലേക്കുള്ള വീസയും മറ്റ് അനുമതികളും ആവശ്യമാണ്. ഇതെല്ലാം മുന്‍കൂര്‍ തയാറാക്കിയാല്‍ മാത്രമേ യാത്രയ്ക്ക് അനുമതി ലഭിക്കുകയുള്ളൂ. ഈ ഒരൊറ്റ യാത്രയില്‍ പാരീസ്, മോസ്‌കോ, ബീജിംഗ്, ബാങ്കോക്ക് തുടങ്ങിയ ചരിത്രപ്രസിദ്ധ നഗരങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിക്കും.
21 ദിവസത്തെ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് മാത്രം 1,14,333 രൂപയാണ്. മറ്റ് ചെലവുകള്‍ എല്ലാം കൂട്ടുമ്പോള്‍ ഇരട്ടിയാകും തുക. ലണ്ടനില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീണ്ട യാത്രയുടെ പഴയ റെക്കോഡ് മറികടക്കാന്‍ പോര്‍ച്ചുഗല്‍-സിംഗപ്പൂര്‍ ട്രെയിനിന് സാധിക്കുന്നു.
ഉപയോക്താക്കൾക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചറുമായി വാട്സാപ്.
ചാനലുകൾ കാണാനും അതിൽ ചേരാനും ഉപയോക്താക്കൾക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചറുമായി വാട്സാപ്. ചാനലുകളിൽ ചേരാൻ ക്യുആർ കോഡുകൾ സ്കാൻ ചെയ്യാൻ ഉപയോക്താക്കളെ വാട്സാപ് ഉടൻ അനുവദിക്കും. ഉപയോക്താക്കൾക്ക് പുതിയ ചാനലുകൾ കണ്ടെത്തുന്നതും പിന്തുടരുന്നതും ഇതോടെ എളുപ്പമാകും.
WABetaInfo യുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച് , Android , iOS എന്നിവയ്‌ക്കായി ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയിലുള്ളവർക്ക് പുതിയ ഫീച്ചർ നിലവിൽ ലഭ്യമാണ്. ഫോണിന്റെ ക്യാമറ ഉപയോഗിച്ച് QR കോഡ് സ്‌കാൻ ചെയ്യുന്നത് ഉപയോക്താക്കളെ ചാനലിലേക്ക് റീഡയറക്‌ടുചെയ്യും, അത് അവർക്ക് കാണാനും അവരുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമാണെങ്കിൽ ചേരാനും കഴിയും.
ഒരു ചാനലിനായുള്ള QR കോഡ് ആക്‌സസ് ചെയ്യുന്നതിന്, ഉപയോക്താക്കൾ ചാനലിലേക്ക് നാവിഗേറ്റ് ചെയ്യണം, മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ട് ബട്ടണിൽ ടാപ്പുചെയ്‌ത് പങ്കിടൽ മെനുവിലേക്ക് പോകുക. ഇവിടെ, ചാനലിൻ്റെ കുറുക്കുവഴിയായി പ്രവർത്തിക്കുന്ന QR കോഡ് സൃഷ്ടിക്കുന്നതിനും ഷെയർ ചെയ്യുന്നതിനുമുള്ള ഓപ്ഷൻ കണ്ടെത്താനാകും.
ഇന്ത്യയിലെ മികച്ച സിബിൽ സ്കോർ എത്രയാണ്? വായ്‌പ ലഭിക്കാൻ എത്ര പോയിന്റ് വേണം എന്നറിയാം
എന്താണ് സിബിൽ സ്കോർ? ഇന്ത്യയിലെ മികച്ച സിബിൽ സ്കോർ എത്രയാണ്?
സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ എന്നത് സാമ്പത്തിക സ്ഥിരതയുടെ പ്രതിഫലനമാണ്. അതായത്, നിങ്ങളുടെ സാമ്പത്തിക കാര്യക്ഷമത അളക്കാനുള്ള ഒരു ഉപകരണം. കടം വാങ്ങിയാൽ മുടങ്ങാതെ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി എത്രയായിരിക്കും എന്നതാണ് ബാങ്കുകൾ സാധാരണ വായ്പ നൽകുമ്പോൾ ശ്രദ്ധിക്കുക. ഇത് അളക്കാനുള്ള അളവുകോലാണ് സിബിൽ സ്കോർ. 300 മുതൽ 900 വരെയുള്ള നമ്പർ ശ്രേണിയാണ് ഇത്. സിബിൽ സ്കോർ കൂടുന്നത് അനുസരിച്ച് വായ്പ ലഭിക്കാനുള്ള സാധ്യത കൂടും. .
ഇന്ത്യയിൽ, സിബിൽ സ്കോർ 700 ന് മുകളിലാണെങ്കിൽ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും. 720 മുതൽ 900 വരെയാണ്. നല്ല ക്രെഡിറ്റ് സ്കോർ. 600 മുതൽ 699 വരെ ക്രെഡിറ്റ് സ്കോർ ഉള്ളത് വലിയ കുഴപ്പമില്ലാത്തതാണ്. 600-ന് താഴെ ആണ് ക്രെഡിറ്റ് സ്കോറുള്ളത് എങ്കിൽ ലോൺ കിട്ടാൻ ബുദ്ധിമുട്ടാക്കിയേക്കും. കാരണം ഇത് മോശപ്പെട്ട സ്കോറായാണ് പരിഗണിക്കുന്നത്.
നിങ്ങൾ ഇതിനു മുൻപ് വായ്പ തിരിച്ചടവിൽ മുടക്കം വരുത്തിയിട്ടുണ്ടെകിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ അത് ബാധിച്ചേക്കും. അതിനാൽ തിരിച്ചടവുകളെല്ലാം കൃത്യസമയത്താണ് എന്ന് ഉറപ്പുവരുത്തിയാൽ സിബിൽ സ്കോർ ഉയർത്താം.
5 തരത്തിൽ ജീവിക്കുന്ന മലയാളികൾ; ഇതിൽ നിങ്ങൾ ഏതാണ്?
1. വലിയവീടുകളിൽ കുഞ്ഞു ജീവിതം നയിക്കുന്നവർ
അവർക്ക് വലിയ വീട്, കാർ, സൗകര്യങ്ങൾ, വരുമാനം എല്ലാം ധാരാളം ഉണ്ടായിരിക്കും എന്നാൽ അവരുടെ കാർ അധികം കിലോമീറ്ററുകൾ ഓടിയിട്ടുണ്ടാവില്ല. നാട്ടിലെ വില കൂടിയ ഭക്ഷണവിഭവങ്ങളോ, മറുനാട്ടിലെ ഭക്ഷണ വൈവിധ്യങ്ങളോ അവർ അനുഭവിക്കാൻ മിനക്കെടാറുമില്ല. മികച്ച വരുമാനമുണ്ടെങ്കിലും ഈ ലോകമൊന്ന് ചുറ്റിക്കാണാൻ അവർക്ക് ആഗ്രഹവുമുണ്ടാവില്ല. വലിയ വീട്, വാഹനം മുതലായവ ഉണ്ടാവുന്നതിലാണ് അവരുടെ സന്തോഷം.
2. വലിയ വീടുകളിൽ ഞെരുങ്ങി ജീവിക്കുന്നവർ.
കാഴ്ചയിൽ സമ്പന്നരായി തോന്നിക്കും. വലിയ വീട്, കാർ, ബ്രാൻഡഡ് വസ്ത്രധാരണം എല്ലാമുണ്ടാവും. എന്നാൽ ഇവയൊരുക്കാൻ വരുന്ന വമ്പിച്ച കടബാധ്യത കാരണം വലിയ സമ്മർദ്ദത്തിലായിരിക്കും തുടർജീവിതം. ഉയർന്ന ബാധ്യതകൾ തീർക്കാൻ ഉള്ളതുകൊണ്ട് മക്കളിലായിരിക്കും തുടർപ്രതീക്ഷ. പുറംകാഴ്ചയിലെങ്കിലും സമ്പന്നരുമായി ഒത്തുപോവുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണിവർ.
3. കുഞ്ഞുവീട്, വലിയ ജീവിതം
ആവശ്യത്തിന് വരുമാനം കണ്ടെത്തി, പ്രത്യേകമായ ഇഷ്ടങ്ങൾക്കായി സമയം ചെലവഴിച്ച്, കുടുംബസമേത യാത്രകൾക്കും മറ്റും ധാരാളം പണം ചെലവഴിക്കുന്ന വിഭാഗം. മിച്ചമൊന്നും കാണില്ലെങ്കിലും ഉള്ളപ്പോൾ ഉള്ളത് പോലെ ജീവിക്കുന്ന ചിലർ. വലിയ വീടിനേക്കാൾ മറ്റുപലതിലുമാണ് ഇവർ സന്തോഷം കണ്ടെത്തുന്നത്.
4. വാടക വീടുകളിൽ താമസിക്കുന്ന സമ്പന്നർ.
ജോലി, വിദ്യാഭ്യാസം എന്നിവ സംബന്ധമായി വർഷങ്ങളോളം വാടകയ്ക്ക് താമസിക്കുന്നതിൽ സന്തോഷമുള്ള വിഭാഗം. റിട്ടയർമെന്റ് അടുക്കുമ്പോഴാണ് ഇവർ വീട് നിർമാണത്തെക്കുറിച്ച് ആലോചിക്കുക. ആവശ്യത്തിന് സമ്പത്ത് സ്വരൂപിക്കാൻ സാധിച്ചത് കൊണ്ട് അവർക്കത് അനായാസം ചെയ്യാൻ കഴിയും. സ്വന്തം വീട്ടിൽ വിശ്രമജീവിതം നയിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന വിഭാഗം.
5. കുഞ്ഞുവീടിനായി അധ്വാനിക്കുന്നവർ
അനിവാര്യ ഘട്ടത്തിൽ മാത്രം വീടിനെക്കുറിച്ച് ചിന്തിക്കുകയും ലോണുകൾക്ക് നെട്ടോട്ടമോടുകയും ശേഷം, കിട്ടിയ പണം കൊണ്ട് പണി തുടങ്ങി, ശേഷം പൂർത്തീകരിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിൽ ത്രിൽ കണ്ടെത്തുന്നവർ.
ആലോചിച്ചാൽ ഇനിയും വിഭാഗങ്ങൾ ഉണ്ടാകും. ഓരോരുത്തരും അവർക്കിഷ്ടമുളള വീടുകൾ പണിയട്ടെ. അവർക്കതിലാണ് സന്തോഷമെങ്കിൽ നമ്മളെന്തിന് നിരാശരാവണം?
പത്താംക്ലാസോ ബിരുദമോ യോഗ്യതയുള്ള സ്പോർട്സ് താരങ്ങളാണോ? റെയിൽവേയിലെ 56 ഒഴിവിലേക്ക് അപേക്ഷിക്കാം.
യോഗ്യത
പത്ത്/ഐടിഐ/പ്ലസ് ടു/ബിരുദം.
പ്രായം
18-25.
സ്പോർട്സ് യോഗ്യതകൾക്കും മറ്റു വിശദാംശങ്ങൾക്കും:
www.nfr.indianrailways.gov.in
വണ്ണം കുറച്ച് ശരീര ഭംഗി വീണ്ടെടുക്കാം; ഈന്തപ്പഴം ഇങ്ങനെ കഴിച്ചോളൂ.
ഈന്തപ്പഴം ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. ഇവയിൽ പ്രകൃതിദത്തമായ പഞ്ചസാരയും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവയിൽ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു, കലോറി കുറവാണ്. ഫിറ്റ്നസ് പ്രേമികൾക്കുള്ള മികച്ച ലഘുഭക്ഷണ ഓപ്ഷനാണ്. ഇവയിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്, കൂടുതൽ നേരം സംതൃപ്തി നിലനിർത്തുന്നു. പെട്ടെന്നുള്ള വിശപ്പിനെ ശമിപ്പിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ഈന്തപ്പഴം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
1. നാരുകളാൽ സമ്പന്നമാണ്
ഈന്തപ്പഴം നാരുകളാൽ സമ്പന്നമാണ്. ഇവയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കൂടുതൽ നേരം വയർനിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെയും അനാരോഗ്യകരമായ ലഘുഭക്ഷണത്തിന്റെയും സാധ്യത കുറയ്ക്കുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിനും മലബന്ധം തടയുന്നതിനും ക്രമമായ മലവിസർജനത്തിനും നാരുകൾ സഹായിക്കുന്നു. ഈന്തപ്പഴം ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ്. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇവയിൽ നല്ല അളവിൽ ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.
2. പ്രകൃതിദത്ത പഞ്ചസാരയുടെ ഉറവിടം
ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു, ഊർജത്തിന്റെ അളവ് സ്ഥിരപ്പെടുത്തുന്നു, മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുന്നു. സുസ്ഥിരമായ ഊർജം നൽകുന്നതിലൂടെ ദിവസം മുഴുവൻ സജീവമായി തുടരാനും ക്ഷീണം ഒഴിവാക്കാനും സഹായിക്കും.
3. അവശ്യ പോഷകങ്ങൾ നിറഞ്ഞതാണ്
പ്രധാനപ്പെട്ട വൈറ്റമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഈന്തപ്പഴത്തിൽ 696 മില്ലിഗ്രാം പൊട്ടാസ്യം, 54 മില്ലിഗ്രാം മഗ്നീഷ്യം, 0.9 മില്ലിഗ്രാം ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം നിലനിർത്താൻ പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. അതേസമയം മഗ്നീഷ്യം പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് ഗുണം ചെയ്യുന്നു. അവയിൽ മിതമായ അളവിൽ നല്ല കൊഴുപ്പുകൾ ഉണ്ട്. ഇത് സംതൃപ്തി നൽകുന്നു.
ശരീരഭാരം കുറയ്ക്കാൻ ഈന്തപ്പഴം എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം?
- ഈന്തപ്പഴം, ബദാം, വാൽനട്ട് അല്ലെങ്കിൽ കശുവണ്ടി പോലെയുള്ള നട്സുമായി സംയോജിപ്പിച്ച് ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഉണ്ടാക്കുക.
- ഗ്രീക്ക് യോഗർട്ട്, ഈന്തപ്പഴം, ബെറികൾ, നട്സ് എന്നിവ ചേർത്ത് പ്രഭാതഭക്ഷണം തയ്യാറാക്കുക.
- ഈന്തപ്പഴം പാൽ, തൈര്, അല്ലെങ്കിൽ സസ്യാധിഷ്ഠിത പാൽ എന്നിവയ്ക്കൊപ്പം വാഴപ്പഴം അല്ലെങ്കിൽ ബെറികൾ പോലുള്ള പഴങ്ങൾ ചേർത്ത് സ്മൂത്തി തയ്യാറാക്കുക.
- ഓട്സിനൊപ്പം ഈന്തപ്പഴം ചേർത്ത് കഴിക്കുക.
- ചായയിലോ കാപ്പിയിലോ ഈന്തപ്പഴ സിറപ്പ് കലർത്തി കുടിക്കുക.
ആപ്പിൾ, ബെറികൾ പോലുള്ള മറ്റ് പഴങ്ങളുമായി ഈന്തപ്പഴം ചേർത്ത് കഴിക്കുക. - ശരീര ഭാരം കുറയ്ക്കാൻ ഗുണം ചെയ്യുമെങ്കിലും അളവ് പ്രധാനമാണ്. മിതമായ അളവിൽ ഈന്തപ്പഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും.