ഡിസംബറില്‍ നല്ല തുടക്കം; സ്വര്‍ണ വില പവന് 480 കുറഞ്ഞു.

ഡിസംബറില്‍ മികച്ച തുടക്കം നല്‍കി സ്വര്‍ണ വില. മാസത്തിലെ ആദ്യ വ്യാപാര ദിനത്തില്‍ പവന് 480 രൂപ കുറഞ്ഞു. 56720 രൂപയിലാണ് കേരളത്തില്‍ ഇന്ന് വ്യാപാരം. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7,090 രൂപയിലുമെത്തി. നവംബര്‍ അവസാന ആഴ്ചയിലെ തുടര്‍ച്ച വില വര്‍ധനയ്ക്ക് ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്.

നവംബറില്‍ വലിയ ചാഞ്ചാട്ടത്തോടെ ഇടിവിലാണ് സ്വര്‍ണം വ്യാപാരം അവസാനിച്ചത്. രാജ്യാന്തര വില മൂന്ന് ശതമാനം ഇടിഞ്ഞു. കേരളത്തില്‍ 59,080 രൂപയില്‍ തുടങ്ങിയ സ്വര്‍ണ വില 55,480 രൂപയിലെത്തി മാസത്തിലെ താഴ്ന്ന നിലവാരം തൊട്ടു. ശേഷം വില വര്‍ധിച്ച് 57,200 രൂപയിലാണ് നവംബറിലെ വ്യാപാരം അവസാനിപ്പിച്ചത്. 

രാജ്യാന്തര വിലയിലെ ചാഞ്ചാട്ടത്തിലാണ് കേരളത്തിലും വിലയില്‍ ഏറ്റകുറച്ചിലുണ്ടാകുന്നത്. കഴിഞ്ഞ ആഴ്ചയിലെ വ്യാപാരത്തില്‍ 2600 ഡോളര്‍ വരെ വീണശേഷം സ്വര്‍ണ വില തിരികെ 2650 ഡോളറിലേക്ക് വന്നിരുന്നു. ഈ വിലയില്‍ നിന്നും വീണ്ടും ഇടിഞ്ഞ് 2622 ഡോളറിലേക്ക് തിങ്കളാഴ്ച സ്വര്‍ണ വില എത്തി. ഇതാണ് കേരളത്തിലെ വിലയെ സ്വാധീനിച്ച ഘടകം. 

ഡോളറിനെതിരെ ബ്രിക്സ് രാജ്യങ്ങള്‍ കറന്‍സി പുറത്തിറക്കിയാല്‍ 100 ശതമാനം ഇറക്കുമതി നികുതി ചുമത്തുമെന്ന് കഴിഞ്ഞ ദിവസം നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയരുന്നു. ഡോളറിന്‍റെ അപ്രമാദിത്വം മറികടക്കാന്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക (BRICS) രാജ്യങ്ങള്‍ പുതിയ കറന്‍സിക്ക് രൂപം നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ ഭീഷണിക്ക് പിന്നാലെ ഡോളര്‍ ശക്തമാകുന്നതാണ് സ്വര്‍ണത്തിന് നേട്ടമായത്.

ഇന്ന് പത്ത് ശതമാനം പണിക്കൂലിയുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 64,300 രൂപയോളം ചിലവാക്കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വര്‍ണാഭരണത്തിന്‍റെ ഡിസൈന്‍ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. 5, 10 ശതമാനം പണിക്കൂലിയില്‍ സാധാരണ സ്വര്‍ണാഭരണം ലഭിക്കും. 45 രൂപയാണ് ഹാള്‍മാര്‍ക്ക് ചാര്‍ജ്. ഇതിന് 18 ശതാമാനം ജിഎസ്ടി സഹിതം 53.10 രൂപ നല്‍കണം. ഇതെല്ലാം ചേര്‍ത്ത തുകയ്ക്ക് മുക.

എന്തൊരു ‘മണ്ടനാണെന്ന്’ ഇനിയാരും പറയില്ല; തലച്ചോറിനെ തേച്ചുമിനുക്കാം.

ഓർമയും ഏകാഗ്രതയും ബുദ്ധിയും കൂടണമെന്ന് ആഗ്രഹിക്കത്തവരായി ആരാണുള്ളതല്ലേ. എന്തൊരു മണ്ടനാണെന്ന് തമാശയ്‌ക്ക് സുഹൃത്തുക്കൾ പറഞ്ഞാൽ പോലും ചെറുതായി വിഷമം തോന്നുന്നവരാണ് മിക്കവരും. എന്നാൽ ഇനി ആ വിഷമം നിങ്ങളെ അലട്ടില്ല. ബുദ്ധിശക്തി കൂട്ടാൻ പാരമ്പര്യമായി ഭാരതീയർ ചെയ്തു വരുന്ന ചില കാര്യങ്ങൾ അറിയാം.

ഭക്ഷണം മുതൽ വ്യായാമ, ധ്യാന രീതികളിലൂടെ വരെ ബുദ്ധി കൂട്ടാം. ഓർമശക്തി മെച്ചപ്പെടുത്താനും തലച്ചോറിനെ പരിപോഷിപ്പിക്കാനുമായി പരമ്പരാഗതമായി ചില ഔഷധങ്ങൾ ഉപയോഗിച്ചിരുന്നു. അശ്വഗന്ധയും ബ്രഹ്മിയുമൊക്കെ ഇക്കൂട്ടത്തിൽ പെടും. സമ്മർദ്ദം കുറയ്‌ക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും ബ്രഹ്മി സഹായിക്കുന്നു. മസ്തിഷ്കത്തിലെ രാസവസ്തുക്കളെ ഉത്തേജിപ്പിക്കാൻ ബ്രഹ്മിക്ക് കഴിയുന്നു. ഉത്കണ്ഠ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും അശ്വഗന്ധയും സഹായിക്കുന്നു.

ധ്യാനം അഥവാ മെഡിറ്റേഷൻ ആണ് മറ്റൊരു വഴി. മസ്തിഷ്കത്തിന്റെ ആരോഗ്യത്തിനും ബുദ്ധിശക്തിക്കും ധ്യാനം നല്ലതാണ്. ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും ധ്യാനം സഹായിക്കുന്നു. യോഗയ്‌ക്കും ബുദ്ധിശക്തിയിൽ കാര്യമായ സംഭവാന നൽകാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഊർജ്ജമേകാനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും യോഗ സഹായിക്കുന്നു. സർവംഗാസനം, ശീർഷാസനം, പത്മാസനം, പ്രാണായാമം എന്നിവയുൾപ്പടെയുള്ള ആസനകൾ പണ്ടു മുതൽക്കേ ചെയ്ത് വരുന്നു, തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം വർദ്ധിപ്പിച്ച് സമ്മർദ്ദം കുറയ്‌ക്കാൻ യോഗയ്‌ക്ക് കഴിയുന്നു.

സാത്വിക ഭക്ഷണം ശീലിക്കുകയാണ് മറ്റൊരു മാർഗം. ശുദ്ധവും പോഷക സമ്പന്നവുമായ ഭക്ഷണങ്ങളെ സാത്വിക ഭക്ഷണമെന്ന് വിളിക്കാം. ഇത്തരം ഭക്ഷണങ്ങൾ തലച്ചോറിന്റെ വികാസനത്തിനും ആരോഗ്യത്തിനും നല്ലതാണ്. പരിപ്പ്, വിത്തുകൾഡ, പാൽ, പഴങ്ങൾ, പച്ചക്കറികൾ, ധ്യാനങ്ങൾ, നെയ്യ് തുടങ്ങിയവ ശീലിക്കാം. തലച്ചോറിനെയും നാഡീവ്യവസ്ഥയെയും പരിപോഷിപ്പിക്കുന്നതിൽ നെയ്യ് പ്രധാന പങ്ക് വഹിക്കുന്നു. മനസിനെ ശാന്തമാക്കാൻ സഹായിക്കുന്നവയാണ് സാത്വിക ഭക്ഷണം. മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇത്തരം ഭക്ഷണങ്ങൾ.

മന്തോച്ചാരണം നടത്തുന്നതും സൗണ്ട് തെറാപ്പി പോലുള്ളവ ചെയ്യുന്നതും തലച്ചോറിനെ ശാന്തമാക്കുന്നു. മന്ത്രങ്ങൾ ജപിക്കുന്നത് ഓർമ മെച്ചപ്പെടുത്താനും ശ്രദ്ധ കൂട്ടാനും സഹായിക്കും. പ്രത്യേക ശബ്ദങ്ങളുടെ ആവർത്തനം സമ്മർദ്ദത്തെയും ഉത്കണ്ഠയെയും അകറ്റുന്നു. മസ്തിഷ്ക തരംഗങ്ങളെ സമന്വയിപ്പിക്കുന്നതിനും ശാന്തത നൽകാനും വിവരങ്ങൾ ആഗിരണം ചെയ്യുന്നതിനും സൗണ്ട് തെറാപ്പി സഹായിക്കുന്നു.

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഓഫീസറാവാം; ഫളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി കമ്മീഷന്‍ഡ് നിയമനം; അപേക്ഷ ഡിസംബര്‍ 2 മുതല്‍ ആരംഭിക്കും.

ഇന്ത്യന്‍ വ്യോമസേനയില്‍ കമ്മീഷന്‍ഡ് ഓഫീസറാവാന്‍ അവസരം. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫഌയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചുകളിലേക്കാണ് കമ്മീഷന്‍ഡ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ 336 ഒഴിവുകളാണുള്ളത്. ഡിസംബര്‍ 2 മുതല്‍ 31 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഫഌയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചുകളില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ഇരു തസ്തികകളിലായി ആകെ 336 ഒഴിവുകള്‍. 

അവിവാഹിതരായ ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. 

പ്രായപരിധി

ഫഌയിങ് ബ്രാഞ്ച് = 20 മുതല്‍ 24 വയസ് വരെ. (ഉദ്യോഗാര്‍ഥികള്‍ 2002 ജനുവരി 2നും 2006 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം)

ഗ്രൗണ്ട് ഡ്യൂട്ടി = 20 മുതല്‍ 26 വയസ് വരെ. (ഉദ്യോഗാര്‍ഥികള്‍ 2002 ജനുവരി 2നും 2006 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം)

ശമ്പളം

പരീശീലന സമയത്ത് സ്റ്റൈപ്പന്റായി ഫഌയിങ് കേഡര്‍മാര്‍ക്ക് 56,100 രൂപ ലഭിക്കും. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ വായുസേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയുക. വിശദമായ യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ അടങ്ങുന്ന വിജ്ഞാപനം വരുദിവസങ്ങൡ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷ ആരംഭിക്കുന്നത് ഡിസംബര്‍ 2നാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://indianairforce.nic.in/ സന്ദര്‍ശിക്കുക.

ഡ്രൈവിങ് ലൈസന്‍സ് എപ്പോള്‍ പുതുക്കണം, എങ്ങനെ, പിഴയില്ലാതെ അടക്കാനുള്ള പരിധി, അറിയേണ്ടതെല്ലാം.

ഡ്രൈവിങ് ലൈസന്‍സ് എപ്പോള്‍ പുതുക്കണം, എങ്ങനെ, പിഴയില്ലാതെ അടക്കാനുള്ള പരിധി തുടങ്ങിയ കാര്യങ്ങളില്‍ കുറിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സ് പുതുക്കുന്നതിന്, 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഒറിജിനല്‍ ഡ്രൈവിങ്ങ് ലൈസന്‍സും കണ്ണു പരിശോധന സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മതി.40 വയസ്സ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കൂടി കരുതണമെന്നും എംവിഡി പറയുന്നു.

ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിയുന്നതിനേക്കാള്‍ ഒരു വര്‍ഷം മുമ്പ് മുതല്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതാണ്. അതുപോലെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം വരെയും പിഴയില്ലാതെ ലൈസന്‍സ് പുതുക്കാവുന്നതാണ്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതെങ്കില്‍ വാഹനം ഓടിച്ച് കാണിക്കണം.

മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

സ്‌നേഹമുള്ളവരെ, നമ്മുടെ കൈവശമുള്ള ലൈസന്‍സ് പുതുക്കുന്നതിന്, 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഒറിജിനല്‍ ഡ്രൈവിങ്ങ് ലൈസന്‍സും കണ്ണു പരിശോധന സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മതി.40 വയസ്സ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കൂടി കരുതേണ്ടതാണ്.

ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിയുന്നതിനേക്കാള്‍ ഒരു വര്‍ഷം മുമ്പ് മുതല്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതാണ്. അതുപോലെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം വരെയും പിഴയില്ലാതെ ലൈസന്‍സ് പുതുക്കാവുന്നതാണ്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതെങ്കില്‍ വാഹനം ഓടിച്ച് കാണിക്കേണ്ടതാണ്.  www.parivahan.gov.in എന്ന സൈറ്റില്‍ പ്രവേശന ശേഷം ഓണ്‍ലൈന്‍ സര്‍വീസ്- ഡ്രൈവിംഗ് ലൈസന്‍സ് റിലേറ്റഡ് സര്‍വീസ്- സ്റ്റേറ്റ് -എന്നിവ സെലക്ട് ചെയ്താല്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ഒരുപാട് സര്‍വീസുകളുടെ ഐക്കണുകള്‍ കാണാന്‍ സാധിക്കും. അതില്‍ ഡ്രൈവ് ലൈസന്‍സ് റിന്യൂവല്‍ എന്ന ഓപ്ഷനില്‍ ഡ്രൈവ് ലൈസന്‍സ് നമ്പറും / ഡേറ്റ് ഓഫ് ബര്‍ത്തും എന്‍ട്രി വരുത്തിയാല്‍ ലൈസന്‍സ് പുതുക്കുന്നതിന് നമുക്ക് അപേക്ഷ തയ്യാറാക്കാന്‍ സാധിക്കും. 400 രൂപയാണ് ഫീസിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട തുക.

ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ തയ്യാറാക്കി കഴിഞ്ഞാല്‍ നമുക്കൊരു അപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ആവുകയും,അപ്ലിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഡോക്യുമെന്റ്‌സ് അപ്ലോഡ് ല്‍ പോയി ഡോക്യുമെന്റ്‌സ് അപ്ലോഡ് ചെയ്യാനും ഫീസ് പേമെന്റില്‍ പോയി ഫീ അടയ്ക്കാനും സാധിക്കുന്നതാണ്.

ബുക്ക് രൂപത്തിലുള്ള ലൈസന്‍സ്/ പേപ്പര്‍ രൂപത്തിലുള്ളലൈസന്‍സ് ആണെങ്കില്‍ ആദ്യം ഓഫീസില്‍ കൊണ്ടുവന്ന് പ്രസ്തുത ലൈസന്‍സ് സാരഥി എന്ന സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം നമുക്ക് ലൈസന്‍സ് സംബന്ധമായ സര്‍വീസിന് ഓണ്‍ലൈനായി അപേക്ഷിക്കാനായി സാധിക്കുകയുള്ളൂ.

ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കിയാല്‍ ആയത് ഓഫീസില്‍ കൊണ്ട് പോയി കൊടുക്കേണ്ട ആവശ്യമില്ല .ഓണ്‍ലൈന്‍ വഴി ആയത് ഇഷ്യൂ ചെയ്തു കഴിഞ്ഞാല്‍ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ അതിന്റെ പ്രിന്റ് എടുക്കാനും ഡിജിറ്റല്‍ ആയിട്ട് സൂക്ഷിക്കാനും സാധിക്കുന്നതാണ്.

അമ്പമ്പോ ; 11 രൂപയ്ക്ക് 10 ജിബി നെറ്റ് ; വമ്പൻ ഓഫറുമായി ജിയോ.

ഉപഭോക്താക്കളെ തിരിച്ചു പിടിക്കാൻ പുതിയ നീക്കവുമായി ജിയോ. മികച്ച രണ്ട് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ ഡാറ്റ ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ കഴിഞ്ഞ മാസം അവതരിപ്പിച്ചിരിക്കുന്നത്.

11 രൂപയുടെയും 601 രൂപയുടെയുമാണ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. 11 രൂപയുടെ ഡാറ്റ പ്രീപെയ്ഡ് പ്ലാനിൽ 10 ജിബി 4ജി ആഡ് ഓൺ ഡാറ്റയാണ് ലഭിക്കുക. പക്ഷെ ഒരു മണിക്കൂർ സമയത്തേക്കാണ് പ്ലാനിന്റെ വാലിഡിറ്റി.

601 രൂപയുടെ ജിയോ 5ജി അപ്‌ഗ്രേഡ് വൗച്ചറാണ് ഈ മാസം അവതരിപ്പിച്ച മറ്റൊരു പ്ലാൻ. 12 5ജി അപ്‌ഗ്രേഡ് ബൂസ്റ്റർ അടങ്ങുന്ന പ്ലാനാണിത്. 51 രൂപയുടെ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനിന്റെ 12 വ്യത്യസ്ത വൗച്ചറുകളാണ് ഈ പ്ലാനിലുള്ളത്. ആവശ്യാനുസരണം വൗച്ചറുകൾ റീഡീം ചെയ്‌തെടുക്കാം. ഈ ഗിഫ്റ്റ് വൗച്ചർ വേണമെങ്കിൽ ജിയോ ഉപയോക്താക്കൾക്ക് മൈജിയോ അക്കൗണ്ടുകൾക്കിടയിൽ ട്രാൻസ്ഫർ ചെയ്യാനും സാധിക്കും.

കേരളത്തിൽ 4 ജില്ലകളിൽ റെഡ് അലർട്ട്; മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് റെഡ് അലർട്ടാണ്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കുറഞ്ഞ സമയം കൊണ്ട് വലിയ അളവിൽ മഴ ലഭിച്ചേക്കും. മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കാം. മലയോര മേഖലകളിൽ കർശന ജാഗ്രതാ നിർദേശമുണ്ട്.

ശബരിമലയിൽ ശനിയാഴ്ച വൈകിട്ട് തുടങ്ങിയ മഴയ്ക്കു നേരിയ ശമനമുണ്ട്. പമ്പയിൽ ഇറങ്ങുന്നതിനു നിരോധനം ഏർപ്പെടുത്തി. കോട്ടയം, വയനാട്, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. മധ്യ തെക്കൻ കേരളത്തിലെ മലയോരമേഖകളിൽ ജാഗ്രത വേണം. ഇടിമിന്നലോടു കൂടിയായിരിക്കും മഴ പെയ്യുക. കോട്ടയം ജില്ലയിലെ  വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ഈ മാസം നാലുവരെ നിരോധിച്ചു.

Mostbet Zimbabwe Sign In Registration Bonus Application Download

In the realm of soccer, punters can wager on worldwide leagues like the English Premier League…

Mostbet Tennis Betting Probabilities & Lines Summary Of All Tournaments

To further improve your betting expertise, consider exploring on-line tennis betting internet sites as well. Futures…

“bangladesh Online Sports Betting

If a new player needs aid in resolving any problems related to our casino, he can…

“mostbet Unveils Nrnb Discounts For Cheltenham Festival

If you take an early price on the horse and it is SP is larger, you…

Verified by MonsterInsights