2500 രൂപയിൽ താഴെ വാങ്ങാവുന്ന 5 ദീപാവലി ഗിഫ്റ്റുകൾ, ആമസോണിൽ ആദായവിൽപന

ഈ ദീപാവലിക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാവുന്ന നിരവധി ഉൽപന്നങ്ങളാണ് ആമസോണിൽ വൻ ഓഫർ വിലയ്ക്ക് വിൽക്കുന്നത്. ദീപാവലി സമ്മാനങ്ങൾക്ക് അനുയോജ്യമായ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഒരു പ്രത്യേക ലിസ്റ്റ് തന്നെ ആമസോണിലുണ്ട്. കൂടാതെ വീടിന്റെ ഇന്റീരിയർ മെച്ചപ്പെടുത്താനും ഈ സമ്മാനങ്ങൾ ഉപയോഗിക്കാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വാങ്ങുന്നവർക്ക് ഈ ഗാഡ്ജെറ്റുകളിൽ അധിക കിഴിവുകൾ ലഭിക്കും. ഐസിഐസിഐ ബാങ്ക്, സിറ്റി ബാങ്ക്, ആക്സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് 10 ശതമാനം വരെ ഇൻസ്റ്റന്റ് കിഴിവ് നൽകുന്നു.

ഓഡ്നി ക്രിസ്റ്റൽ റോസ് ഡയമണ്ട് 16 കളർ ആർജിബി ലെഡ് ലാമ്പ്

നിറം മാറുന്ന ആർജിബി എൽഇഡി ലാമ്പ് ഉപയോഗിച്ച് നിങ്ങളുടെ വീടും പരിസരങ്ങളും പ്രകാശമുള്ളതാക്കാം. 1,299 രൂപ കിഴിവിലാണ് ഇത് വിൽക്കുന്നത്. ഇതിന്റെ യഥാർത്ഥ വില 3,599 രൂപയാണ്. നിലവിൽ ആമസോണിൽ ഇത് 64 ശതമാനം കിഴിവോടെ ലഭ്യമാണ്. ഇത് യുഎസ്ബി ചാർജിങ് സംവിധാനമുണ്ട്. ഒറ്റ ചാർജിൽ 8 മണിക്കൂർ വരെ പ്രകാശിക്കുമെന്ന് അവകാശപ്പെടുന്നു. ലാമ്പ് മൂന്ന് തലത്തിലുള്ള വെളിച്ചം നൽകുന്നു.

സരേഗമ കാർവാൻ മിനി ഹിന്ദി 2.0 മ്യൂസിക് പ്ലെയർ

യഥാർഥ വിലയിൽ നിന്ന് 19 ശതമാനം കിഴിവിനു ശേഷം സരേഗമ കാർവാൻ മിനി ഹിന്ദി 2.0- മ്യൂസിക് പ്ലെയർ 1,499 രൂപയ്ക്ക് വിൽക്കുന്നു. 351 നിത്യഹരിത ഹിന്ദി ഗാനങ്ങളോടെയാണ് മ്യൂസിക് പ്ലെയർ വരുന്നത്. നിങ്ങളുടെ സ്വകാര്യ പാട്ടുകളുടെ ശേഖരം ആസ്വദിക്കാനായി ഇതിന് യുഎസ്ബി, ബ്ലൂടൂത്ത് മോഡുകളും ഉണ്ട്.

• വൺപ്ലസ് സ്മാർട് ബാൻഡ്

വൺപ്ലസ് സ്മാർട് ബാൻഡ് 100 എംഎഎച്ച് ബാറ്ററിയുമായാണ് വരുന്നത്. ഇത് 14 ദിവസത്തെ ബാറ്ററി ബാക്കപ്പ് വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. സ്മാർട് ബാൻഡ് 1.1 ഇഞ്ച് സ്ക്രീനിൽ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ ആമസോണിൽ 1,499 രൂപ കിഴിവിൽ സ്വന്തമാക്കാം. സ്മാർട് ബാൻഡ് 5എടിഎം വാട്ടർ റെസിസ്റ്റന്റ് ആണ്. കൂടാതെ 13 വ്യായാമ രീതികളും ഉണ്ട്.

LTETTES ഫ്ലേംലെസ് ലെഡ് ഗ്ലാസ് കപ്പ്

കാൻഡിൽസ്

ആമസോണിൽ ഈ ഉപകരണം ഇപ്പോൾ 1,995 രൂപയ്ക്കാണ് വിൽക്കുന്നത്. ഗ്ലാസ് കപ്പ് മെഴുകുതിരികൾ എഎ ബാറ്ററിയിൽ പ്രവർത്തിക്കുന്നതിനാൽ റിമോട്ട് വഴി പ്രവർത്തിപ്പിക്കാനാകും. മെഴുകുതിരികൾ രണ്ട് മോഡലുകളിൽ ലഭ്യമാണ്. മിന്നുന്നതും സ്ഥിരമായി പ്രകാശിക്കുന്നത്.കൂടാതെ നാല് ബ്രൈറ്റ്നസ്ലെവലുകളുമുണ്ട്.

വിപ്രോ 9W എൽഇഡി സ്മാർട് കളർ ബൾബിനൊപ്പം എക്കോ ഡോട്ട് (നാലാം തലമുറ, ബ്ലൂ) കോംബോ

വിപ്രോ ബൾബ് കോമ്പോ ഉള്ള ഈ ആമസോൺ എക്കോ ഡോട്ട് (നാലാം തലമുറ) ആമസോണിൽ 2,499 രൂപയ്ക്ക് വാങ്ങാം. എക്കോ ഡോട്ടിനെ (മൂന്നാം തലമുറ) അപേക്ഷിച്ച് എക്കോ ഡോട്ടിന് (നാലാം തലമുറ) പുതിയ ഗോളാകൃതിയിലുള്ള ഡിസൈനും മെച്ചപ്പെട്ട ബാസ് പ്രകടനവുമുണ്ട്.

Verified by MonsterInsights