ഹാച്ച്ബാക്കുകളുടെ അവസാനവാക്കാണ് മാരുതി സുസുക്കി. ഇന്ത്യയിൽ ഏത് വിഭാഗക്കാർക്കും വിശ്വസിച്ച് കൂടെക്കൂട്ടാനാവുന്ന വണ്ടികളാണ് ബ്രാൻഡിനുള്ളത്. ആൾട്ടോ മുതൽ അങ്ങ് ബലേനോ വരെ ഹാച്ച്ബാക്ക് നിരയിൽ ഇടംപിടിക്കുമ്പോൾ ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്‌തനായി നിൽക്കുന്ന മോഡലാണ് ഇഗ്നിസ്. മാരുതിയുടെ യൂറോപ്യൻ കാർ എന്നും പലരും വിളിക്കാറുള്ള ഈ കോംപാക്‌ട് ഹാച്ചിന് തുടക്കകാലത്ത് കാര്യമായ പരിഗണന കിട്ടിയിരുന്നില്ലെങ്കിലും പിന്നീട് പലരും ഇഗ്നിസിന്റെ പിന്നാലെ കൂടി. ആളുകൾക്ക് കണ്ട് കണ്ട് ഇഷ്‌ടമായൊരു മോഡലാണിത്. റിറ്റ്സിന്റെ പകരക്കാരനായി കാണാവുന്ന വാഹനം ഇപ്പോൾ യൂത്തിനിടയിലാണ് വലയി ഹിറ്റായിരിക്കുന്നത്.കുറഞ്ഞ വിലയിൽ കുറച്ച് സ്റ്റൈലുള്ള ഹാച്ച്ബാക്ക് വേണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട കാറാണ് ഇഗ്നിസ്. ഇപ്പോഴിതാ കോംപാക്‌ട് ഹാച്ച്ബാക്കിനെ കൂടുതൽ ജനകീയനാക്കാനുള്ള തന്ത്രവും ആവിഷ്ക്കരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാരുതി സുസുക്കി. മറ്റൊന്നുമല്ല, ഇഗ്നിസിന്റെ പുത്തനൊരു വേരിയന്റ് പുറത്തിറക്കിയതാണ് സംഭവം. ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ എന്നറിയപ്പെടുന്ന ഇത് വെറും 5.49 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനാവും.മാരുതി സുസുക്കി ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ അധിക ആക്‌സസറികളോടെ സിഗ്മ, സീറ്റ, ആൽഫ വകഭേദങ്ങളിൽ ലഭ്യമാണ്. റേഡിയൻസ് എഡിഷൻ നിരവധി കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് കടന്നുവന്നിരിക്കുന്നത്. ആക്‌സസറികളോട് കൂടിയ ഇഗ്നിസ് സിഗ്മ ബേസ് വേരിയന്റിനേക്കാൾ 35,000 രൂപ വില കുറവാണിതിന് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
മാരുതി സുസുക്കി ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ അധിക ആക്‌സസറികളോടെ സിഗ്മ, സീറ്റ, ആൽഫ വകഭേദങ്ങളിൽ ലഭ്യമാണ്. റേഡിയൻസ് എഡിഷൻ നിരവധി കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് കടന്നുവന്നിരിക്കുന്നത്. ആക്‌സസറികളോട് കൂടിയ ഇഗ്നിസ് സിഗ്മ ബേസ് വേരിയന്റിനേക്കാൾ 35,000 രൂപ വില കുറവാണിതിന് എന്നതും ശ്രദ്ധേയമായ കാര്യമാണ്.ഇതിനൊപ്പം ക്രോം ആക്‌സൻ്റുകൾ, ഡോർ വിസറുകൾ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിങ്ങനെ 3,650 രൂപ വില വരുന്ന അധിക ആക്‌സസറികളും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പണത്തിന് കൂടുതൽ മൂല്യം നൽകിക്കൊണ്ട് റേഡിയൻസ് എഡിഷൻ ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമാണെന്നാണ് വിവരം. ഇഗ്‌നിസ് റേഡിയൻസ് എഡിഷൻ ടോപ്പ് എൻഡ് സീറ്റയിലും ആൽഫ ട്രിം ലെവലുകളിലും ലഭ്യമാണെന്നും കമ്പനി പറയുന്നുണ്ട്.ഇവയ്ക്ക് 6.96 ലക്ഷം രൂപയ്ക്കും 7.41 ലക്ഷം രൂപയ്ക്കുമിടയിലാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ മോഡൽ ഈ പറഞ്ഞ വേരിയന്റുകളേക്കാൾ 35,000 രൂപ വിലക്കുറവിലും ലഭിക്കും. ഒപ്പം 9,500 രൂപ വില വരുന്ന ഒറിജിനൽ ആക്‌സസറികളുടെ ഒരു നീണ്ട ലിസ്റ്റും വാഗ്‌ദാനം ചെയ്യും. ഇതിൽ ഡോർ വൈസറുകൾ, ഡോർ ക്ലാഡിംഗുകൾ, വ്യത്യസ്ത സീറ്റ് കവറുകൾ, കറുത്ത കുഷ്യനുകൾ എന്നിവയെല്ലാമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ആൽഫയെ അടിസ്ഥാനമാക്കിയുള്ള റേഡിയൻസ് എഡിഷൻ്റെ വില 7.61 ലക്ഷം രൂപയാണ് വരുന്നത്. 8.06 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ആൽഫയേക്കാൾ വിലക്കുറവാണെന്നത് എന്തായാലും എല്ലാത്തരം ഉപഭോക്താക്കളെയും ആകർഷിക്കുമെന്ന് ഉറപ്പാണ്. 2017 ജനുവരിയിലാണ് മാരുതി സുസുക്കി ഇഗ്‌നിസ് ആദ്യമായി പുറത്തിറക്കിയത്, ഒമ്പത് വർഷത്തിനുള്ളിൽ 27 ലക്ഷം യൂണിറ്റ് വിൽപ്പന കടന്ന നെക്‌സ പ്രീമിയം റീട്ടെയിൽ ശൃംഖലയിലൂടെയാണ് ഇത് വിറ്റഴിക്കുന്നത്. നെക്‌സ ഡീലർഷിപ്പിലെ എൻട്രി ലെവൽ മോഡൽ ആയിരുന്നെങ്കിലും തുടക്കകാലത്ത് വാഹനത്തിന്റെ വിൽപ്പന അത്ര ആകർഷകമായിരുന്നില്ല. എന്നാൽ പിന്നീട് വാങ്ങിയവരെല്ലാം മികച്ച അഭിപ്രായം മറ്റുള്ളവരിലേക്ക് എത്തിച്ചതോടെ കാറിന്റെ ഭാഗ്യം തെളിഞ്ഞു. യൂറോപ്യൻ സ്റ്റൈലിംഗിനൊപ്പം കിടിലൻ പെർഫോമൻസും ഉഗ്രൻ മൈലേജും കൂടിയായപ്പോൾ ഇഗ്നിസിന് പകരം വെക്കാൻ സെഗ്മെന്റിൽ മോഡലുകളില്ലാതെയായി. ഇന്ത്യയിൽ മാത്രം ഇതുവരെ ഇഗ്‌നിസിൻ്റെ 2.80 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ, സിട്രൺ C3, മാരുതി സുസുക്കിയുടെ മറ്റ് ചെറിയ ഹാച്ച്ബാക്കുകൾ എന്നിവയുമായാണ് ഇഗ്നിസിന്റെ മത്സരം. 83 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പര്യാപ്തമായ 1.2 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി ഇഗ്ന്സിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ അഞ്ച് സ്പീഡ് എഎംടിയുമായോ ജോടിയാക്കി വാഹനം വാങ്ങാം. കഴിഞ്ഞ മാസം ആൾട്ടോ K10, എസ്-പ്രെസോ, സെലേറിയോ എന്നിവയിൽ ഡ്രീം സീരീസ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇഗ്നിസ് റേഡിയൻസ് എഡിഷനും കടന്നുവരുന്നത്. ഇത് വിൽപ്പന വർധിപ്പിക്കുമെന്നാണ് കരുതുന്നത്. ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ബ്രെസ്സ തുടങ്ങിയ എസ്‌യുവികൾ ഓരോ മാസവും മികച്ച സംഖ്യകൾ നേടിയെടുക്കുന്നതിനിടയിൽ ഈ പുതിയ അവതരണങ്ങളിലൂടെ തങ്ങളുടെ ഹാച്ച്ബാക്ക് ലൈനപ്പിൻ്റെ വിൽപ്പന എണ്ണം വർധിപ്പിക്കുകയാണ് മാരുതിയുടെ ലക്ഷ്യം. ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.