നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്ക്
സ്ഥിര നിക്ഷേപങ്ങൾ, ആവർത്തന നിക്ഷേപങ്ങൾ, സേവിംഗ്‌സ് അക്കൗണ്ടുകൾ എന്നിവയിൽ സാധാരണ പൗരന്മാരേക്കാൾ ഉയർന്ന പലിശ നിരക്കിന് മുതിർന്ന പൗരന്മാർക്ക് ലഭിക്കും. ഈ ഉയർന്ന നിരക്കുകൾ അവരുടെ സമ്പാദ്യത്തിലൂടെ മികച്ച വരുമാനം നേടാനും റിട്ടയർമെന്റ് വർഷങ്ങളിൽ അധിക വരുമാന സ്രോതസ്സ് നൽകാനും സഹായിക്കുന്നു.
.
ഡോർ-സ്റ്റെപ്പ് ബാങ്കിംഗ്സേവനങ്ങൾ
ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റുകൾ പോലുളള സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് കെവൈസി, ക്യാഷ് ഡെപ്പോസിറ്റ്, പിൻവലിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകണമെന്നും വ്യവസ്ഥയുണ്ട്. ഒരു കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടാൽ, ഡോർ-സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങൾ വീട്ടുപടിക്കലെത്തും
ഉയർന്ന നികുതി ഇളവുകളും, കുറഞ്ഞ നികുതി നിരക്കുകളും ഉൾപ്പെടെ വിവിധ നികുതി ആനുകൂല്യങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് അർഹതയുണ്ട്. മുതിർന്ന പൗരന്മാർക്കുള്ള നികുതി ഇളവ് പരിധി സാധാരണ പൗരന്മാരേക്കാൾ കൂടുതലുമാണ്, മാത്രമല്ല മെഡിക്കൽ ബില്ലുകൾ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ, ചില സ്കീമുകളിലെ നിക്ഷേപം തുടങ്ങിയവയ്ക്ക് ടാക്സ് എക്സംപ്,ൻ ക്ലെയിം ചെയ്യാം.
പെൻഷൻ പദ്ധതികൾ
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS), നാഷണൽ പെൻഷൻ സിസ്റ്റം (NPS), പ്രധാനമന്ത്രി വയ വന്ദന യോജന (PMVVY) എന്നിങ്ങനെയുള്ള നിരവധി പെൻഷൻ സ്കീമുകൾ ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് മാത്രമായുള്ളതാണ്. ഈ സ്കീമുകൾ മുതിർന്ന പൗരന്മാർക്ക് നിശ്ചിത വരുമാനവും ലഭ്യമാക്കുന്നു
പൊതു ഗതാഗതം
ബസിലോ ട്രെയിനിലോ യാത്ര ചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് നിരവധി മുൻഗണന ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട.50% വരെ ഇളവുകൾ ഇത്തരത്തിൽ അനുവദിക്കാറുണ്ട്., ഇത് മുതിർന്ന പൗരന്മാരെ ഗതാഗത ചെലവിൽ പണം ലാഭിക്കാൻ സഹായിക്കുന്നു.
മുതിർന്ന പൗരന്മാർക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്, അതുകൊണ്ടുതന്നെ ഇടയ്ക്കിടെ മെഡിക്കൽ പരിശോധനകളും നടത്തേണ്ടിവരും. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്ക് നിരവധി ആരോഗ്യ ഇൻഷുറൻസ് സ്കീമുകൾ ലഭ്യമാണ്. ഈ സ്കീമുകൾ സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുകയും മെഡിക്കൽ എമർജൻസിവരുമ്പോൾ സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു.
വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കൽ
ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ മുതിർന്ന പൗരന്മാർക്ക് സ്വത്ത് നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട അതായത് ചില സംസ്ഥാനങ്ങൾ മുതിർന്ന പൗരൻമാരെ വസ്തു നികുതി അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട് എന്ന് ചുരുക്കം.