“75 രൂപ നാണയം വാങ്ങാന്‍ ആകുമോ?

“75 രൂപയുടെ കോയിനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇത് എപ്പോള്‍ വിപണിയിലെത്തും വാങ്ങാന്‍ എന്തു ചെയ്യണം എന്ന സംശയമാണ് പലര്‍ക്കുമുള്ളത്. 2023 മെയ് 28- ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ 75 രൂപ കോയിന്‍ അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക സ്മരണാര്‍ത്ഥം പുറത്തിറക്കിയ കോയിന്‍, 2000 രൂപ നോട്ട് പിന്‍വലിക്കലിന് ശേഷം പുറത്തിറക്കുന്ന ആദ്യ ഡിനോമിനേഷന്‍ കൂടിയാണ്.

ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം പുതിയ 75 രൂപ കോയിന്റെ ഭാരം ഏകദേശം 34.65- 35.35 ഗ്രാം ആണ്. നാണയത്തില്‍ ദേവനാഗരി ലിപിയില്‍ ‘ഭാരത്’ എന്നും ഇടതും വലതും വശങ്ങളില്‍ ഇംഗ്ലീഷില്‍ ‘ഇന്ത്യ’ എന്നും എഴുതിയിരിക്കുന്നു. രൂപയുടെ ചിഹ്നം, മൂല്യം ’75’ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. നാണയത്തിന്റെ മറുവശത്ത്, പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ചിത്രീകരിച്ചിരിക്കുന്നു, ചിത്രത്തിന് താഴെ ‘2023’ എന്ന് വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രദ്ധേയരായ വ്യക്തികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അവബോധം വളര്‍ത്താനും ചരിത്രപരമായ സംഭവങ്ങളെ അനുസ്മരിക്കാനും ഒക്കെയായി സര്‍ക്കാര്‍ ഇത്തരം നാണയങ്ങള്‍ പുറത്തിറക്കാറുണ്ട്.”

75 രൂപ നാണയം വാങ്ങാന്‍ ആകുമോ?

പ്രത്യേക നാണയങ്ങള്‍ വിനിമയം ചെയ്യാന്‍ ആകില്ല. അത്തരത്തിലുള്ള കോയിനാണ് 75 രൂപയുടെ കോയിന്‍. അതുകൊണ്ട് തന്നെ വിപണിയില്‍ ഉപയോഗിക്കാനുമാകില്ല 1964 മുതല്‍ ഇത്തരം 150-ലധികം നാണയങ്ങള്‍ വിവിധ സര്‍ക്കാരുകള്‍ പുറത്തിറക്കിയിട്ടുണ്ട്.എങ്കിലും ആവശ്യക്കാര്‍ക്ക് സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി നാണയം വാങ്ങാം. ഇതിന്
www.indiagovtmint.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സ്മരണാര്‍ത്ഥം പുറത്തിറക്കിയിരിക്കുന്ന പ്രത്യേക നാണയങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ കണ്ടെത്താനാകും. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നതുപോലെ ഈ നാണയങ്ങള്‍ കാര്‍ട്ടില്‍ ഉള്‍പ്പെടുത്തി വാങ്ങാനാകും. 3,820 രൂപയാണ് ഒന്നിന്റെ വില. പത്തില്‍ കൂടുതല്‍ നാണയങ്ങള്‍ വാങ്ങാണമെങ്കില്‍ പാന്‍ കാര്‍ഡ് കോപ്പി നല്‍കണം.”

Verified by MonsterInsights