8 വർഷത്തിനകം മനുഷ്യൻ മരണത്തെ കീഴടക്കും; 21-ാം നൂറ്റാണ്ടിന്റെ പാതിയോടെ മനുഷ്യ അവയവങ്ങൾ പരീക്ഷണശാലകളിൽ നിർമ്മിക്കും

എട്ടു വർഷം കൊണ്ട് മനുഷ്യൻ മരണത്തെ അതിജീവിക്കുമെന്ന് പ്രവചിച്ച് മുൻ ഗൂഗിൾ എൻജിനീയർ റേ കർസ്വെയിൽ. ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം ഈ പ്രവചനം നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്ദേഹം പ്രവചനം നടത്തിയത്. അദ്ദേഹം മുൻപ് നടത്തിയിട്ടുള്ള പ്രവചനങ്ങളിൽ 86 ശതമാനവും യാഥാർത്ഥയമായിരുന്നു. ജനറ്റിക്സ്, നാനോ സാങ്കേതികവിദ്യ, റോബോട്ടിക്സ് എന്നീ ശാസ്ത്രമേഖലയുടെ വളർച്ചയുടെ ഫലമായി പ്രായമാകുന്നത് തടയാനും പ്രായം കുറയ്‌ക്കാനും വേണ്ട നാനോബോട്ടുകളെ കണ്ടെത്തുമെന്നാണ് റേ പറഞ്ഞത്. 2030 ഓടെ നമ്മൾ ഈ നേട്ടത്തിലേക്ക് എത്തുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. അർബുദമടക്കം രോഗങ്ങളെ ഫലപ്രദമായി തടയാൻ ഈ സാങ്കേതികവിദ്യകൾ കൊണ്ട് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. 2012ലാണ് റേ കർസ്വെയിൽ ഗൂഗിളിൽ എൻജിനീയറായി ചേരുന്നത്. അതിനും ഏറെ മുൻപ് തന്നെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രവചനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.


2000 ഓടെ ലോകത്തിലെ മികച്ച ചെസ് താരമായി ഒരു കമ്പ്യൂട്ടറാകുമെന്ന് റേ 1997-ൽ പ്രവചിച്ചിരുന്നു. ഇത് 1997ൽ ഡീപ്പ് ബ്ലൂ എന്ന സൂപ്പർ കമ്പ്യൂട്ടർ ഗാരി കാസ്പറോവിനെ തോൽപിച്ചു. ഇതോടെ ആ പ്രവചനം സത്യമായി. 2023 ആകുമ്പോഴേക്കും മനുഷ്യ മസ്തിഷ്‌കത്തേക്കാളും ശേഷിയുള്ള കമ്പ്യൂട്ടറിന് ഉണ്ടാകുമെന്ന് റേ പ്രവചിച്ചിരുന്നു. എഐ സാങ്കേതികവിദ്യകൾ എത്തുന്നതോടെ അതും സത്യമായി ഫലിക്കും. ഇപ്പോഴിതാ 2030 ആകുമ്പോഴേക്കും മനുഷ്യൻ മരണത്തെ തോൽപിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരിക്കുന്നു.

എട്ടു വർഷത്തിനുള്ളിൽ മനുഷ്യന്റെ ബുദ്ധി ശക്തിയേയും മറികടന്ന് എഐ കംപ്യൂട്ടറുകളും മുന്നോട്ടു പോവുമെന്നാണ് റേയുടെ അഭിപ്രായം. 2029- ൽ മനുഷ്യനോളം ബുദ്ധി കമ്പ്യൂട്ടറുകൾ പ്രകടിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. ചിപ്പുകൾ മനുഷ്യശരീരത്തിൽ ഘടിപ്പിക്കുന്നതിനെ ഭയപ്പെടണ്ട കാര്യമില്ല ഇയെല്ലാം നല്ലതിനാണ് എന്നാണ് അദ്ദേഹം പറയുന്നത്. സയൻസ് ഫിക്ഷനുകളിൽ നാനോ ബോട്ടുകൾ മനുഷ്യ ശരീരത്തിൽ ഘടിപ്പിക്കുന്നത് അവതരിപ്പിക്കാറുണ്ട്. മലയാള സിനിമകളിൽ കാണാനാകില്ലെങ്കിലും ഹോളിവുഡ് ചിത്രങ്ങളിൽ ഇത്തരം കാര്യങ്ങളെ നമുക്ക് കാണാനാകും.മനുഷ്യന്റെ ശാരിരിക പരിമിതികളെ പലതരം ചെറു ഉപകരണങ്ങൾ വഴിയാണ് മറികടന്നത്.  കാഴ്ചയുടെയും കേൾവിയുടെയും പരിമിതികളെ അത്തരത്തിൽ മറികടന്നിട്ടുണ്ട്. പേസ്മേക്കറും ഡയാലിസിസ് മെഷീനുകളുമെല്ലാം നാം ഇപ്പോൾ ഉപയോഗിക്കുന്നുണ്ടല്ലോ.  21-ാം നൂറ്റാണ്ടിന്റെ പാതിയോടെ മനുഷ്യ അവയവങ്ങൾ പരീക്ഷണശാലകളിൽ നിർമ്മിക്കാനും ജനിതക മാറ്റങ്ങൾ വരുത്തുന്ന ശസ്ത്രക്രിയകൾ നടത്താനും നമ്മൾ ശ്രമങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു.

Verified by MonsterInsights