രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന

രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. 24 മണിക്കൂറിനിടെ 27,553 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 284 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ബാധിതരുടെ എണ്ണം 1525 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 460 പേർക്കാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിച്ചത്. ഡൽഹിയിൽ 351 ഒമിക്രോൺ രോഗബാധിതരുണ്ട്.

ഞായറാഴ്ച രാവിലെ ഏഴ് മണിവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ ഇന്ത്യയിൽ ആകെ നൽകിയ വാക്സിനേഷൻ ഡോസുകളുടെ എണ്ണം 145.44 കോടി (1,45,44,13,005) കവിഞ്ഞു. രാജ്യത്തുടനീളം കോവിഡ് പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 1.35 ശതമാനവുമാണ്. രാജ്യത്ത് ഇതുവരെ നടത്തിയത് 68 കോടി കോവിഡ് ടെസ്റ്റുകളാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights