ന്യൂഡൽഹി: ഒമിക്രോൺ ബാധിച്ചവരിൽ പിന്നീട് ഡെൽറ്റ വകഭേദം പിടിപെടാൻ സാധ്യത കുറവ്. ഐ സി എം ആർ. പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായവരിൽ കൂടുതൽ പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.
ഒമിക്രോൺ ബാധിച്ചവരിൽ ഉണ്ടാകുന്ന പ്രതിരോധ ശേഷി ഡെൽറ്റയെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ്. ഡെൽറ്റക്ക് മുമ്പുണ്ടായവകഭേദങ്ങളേയും പ്രതിരോധിക്കാൻ കഴിവുള്ളവയാണ് എന്നാണ് ഐ സി എം ആർ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.
അതേസമയം കോവിഡ് വാക്സിനുകളുടെ വില കുറക്കുന്നതിനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. കോവാക്സിന് 1200 രൂപയും കോവിഷീൽഡിന് 700 രൂപയുമാണ് ഈടാക്കിയിരുന്നത്. രണ്ട് വാക്സിനുകളും 275 രൂപക്ക് പൊതുവിപണിയിൽ ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ നീക്കം.