Present needful information sharing
യുദ്ധപ്രഖ്യാപനത്തോടെ തകർന്നടിഞ്ഞ ഇന്ത്യ ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. ഈ ആഴ്ചയിലെ അവസാന വിപണി ദിവസമായ ഇന്ന് സെൻസെക്സ് 1100 പോയന്റ് നേട്ടത്തിലും നിഫ്റ്റി 16,600 മുകളിലുമാണ് വ്യാപാരം ആരംഭിച്ചത്. കനത്ത തകർച്ചയോടെയാണ് ഇന്നലെ വ്യാപരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച സെൻസെക്സ് 2700 പോയന്റ് നഷ്ടത്തിലും നിഫ്റ്റി 450 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിച്ചത്.
രാവിലെ 10.05ന് സെൻസെക്സ് 1319.65 പോയന്റ് ഉയർന്ന് 55,849.56 എന്ന നിലയിലും നിഫ്റ്റി 402.65 പോയന്റ് നേട്ടത്തിൽ 16.650 എന്ന നിലയിലുമാണ് വ്യാപനം പുരോഗമിക്കുന്നത്. താഴ്ന്ന നിലവാരത്തിലേക്ക് പോയ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ തയാറായതോടെയാണ് സൂചികകളിൽ നേട്ടമുണ്ടായിട്ടുള്ളത്.
വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതിൽ 29 ഓഹരികളുടെ വിൽപ്പന ലാഭത്തിലാണ്. ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, എസ്.ബി.ഐ.എൻ, എൻ.ടി.പി.സി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ലാഭത്തിലും നെസ്റ്റ്ലെ ഉൾപ്പെടെ ഏതാനും കമ്പനികളുടെ ഓഹരികളുടെ വിൽപ്പന നഷ്ടത്തിലുമാണ് പുരോഗമിക്കുന്നത്.