യുവാക്കൾ ഇന്ന് സ്മാർട്ട് വാച്ചുകളുടെ പിറകെയാണ്. ആകർഷകമായ ഡിസൈനുകൾക്കൊപ്പം മികച്ച ഫീച്ചറുകളുളള പുത്തൻ സ്മാർട്ട് വാച്ചുകൾക്ക് ആവശ്യക്കാരേറെയാണ്.അത്യുഗ്രൻ ഫീച്ചറുകളാണ് സ്മാർട്ട് വാച്ചുകളെ വേറിട്ട് നിർത്തുന്നത്. ദൈനംദിന കായികപ്രവർത്തനങ്ങൾ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ജിപിഎസ് മുതൽ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യയുളള സ്മാർട്ട് വാച്ചുകളുണ്ട്. ഫിറ്റ്നസ് ട്രാക്കർ, ഫൈൻഡ് മൈ ഫോൺ, പെഡോമീറ്റർ എന്നിങ്ങനെയുളള നിരവധി ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനാകും.
> ബോട്ട് എക്സ്ടെൻഡ് സ്മാർട്ട് വാച്ച്
മികച്ച സ്മാർട്ട് വാച്ചുകളിലൊന്നാണിത്. പുത്തൻ ഡിസൈനും ഫീച്ചറുകളും സ്മാർട്ട് വാച്ചിനെ വേറിട്ട് നിർത്തുന്നു. 1.69 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണുളളത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും സ്മാർട്ട് വാച്ചിലൂടെ അറിയാം. സ്ലീപ്പ് മോണിറ്ററിംഗ് സംവിധാനവുമുണ്ട്. 14 സ്പോർട്സ് മോഡുകളുളള വാച്ചിൽ സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റൻസ് ഫീച്ചറുകളുണ്ട്. ഫോണിലെ കോളുകളും മെസ്സേജുകളും മറ്റ് നോട്ടിഫിക്കേഷനുകളൊക്കെ വാച്ചിലൂടെ അറിയാൻ സാധിക്കും.
> നോയിഡ് കളർഫിറ്റ് പ്രോ 2 സ്മാർട്ട് വാച്ച്
1.3 ഇഞ്ച് കളർ ഡിസ്പ്ലേയുമായി വിപണിയിലിറങ്ങിയ മികച്ച സ്മാർട്ട് വാച്ചാണ് നോയിസ് കളർഫിറ്റ് പ്രോ 2 സ്മാർട്ട് വാച്ച്. എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന വാച്ചിൽ 9 സ്പോർട്സ് മോഡുകളുണ്ട്. ഹാർട്ട് റേറ്റ് മോണിറ്റർ, മെൻസ്ട്രൽ സൈക്കിൾ ട്രാക്കിംഗ് സ്ലീപ്പ് & സ്റ്റെപ്പ് ട്രാക്കിംഗ് ഫീച്ചറുകൾ സ്മാർട്ട് വാച്ചിനെ മികച്ചതാക്കുന്നു. നോയിസ്റ്റിറ്റ് ആപ്പിൽ ലോഗിൻ ചെയ്ത് ഹെൽത്ത്, ഫിറ്റ്നസ് വിവരങ്ങൾ അറിയാം.
> ഇൻഫിനിസി സ്മാർട്ട് വാച്ച്
ആകർഷകമായ ഡിസൈനിലും മേനൻമയിലും തയ്യാറാക്കപ്പെട്ട ഇൻഫിനിസി സ്മാർട്ട് വാച്ചിൽ എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്. എത്ര മൈലുകൾ നടന്നു, എത്ര സ്റ്റെപ്പുകൾ കയറി, എത്ര കാലറി കുറച്ചു, എത്രത്തോളം ഒരു ദിവസത്തിൽ ആക്ടീവായിരുന്നു എന്നതിലുപരി വർക്കൗട്ട് റൂട്ട്, വ്യായാമവേളയിലെ ആരോഗ്യ നില എന്നിവയെ വിലയിരുത്താനും സഹായിക്കുന്നു. നിങ്ങൾ പിന്തുടരേണ്ട ദൈനംദിന വർക്കൗട്ട് അതിന്റെ അഭാവം എന്നിവങ്ങനെയുള്ള കാര്യങ്ങൾ മാത്രമല്ലാതെ നിങ്ങളുടെ ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും സ്മാർട്ട് വാച്ചിലൂടെ അറിയാം. ഈ വാച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കും അനുയോജ്യമായ ഡിസൈനിലാണ് തയ്യാറാക്കിയിരുക്കുന്നത്. അതുകൊണ്ട് തന്നെ ഇരുകൂട്ടർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.ഇതിന്റെ ലൈറ്റ് വെയ്റ്റ് ഫോർമുല മികച്ച ബാറ്ററിലൈഫ് എന്നിവ തന്നെയാണ് ഇൻഫിനിസി സ്മാർട്ട് വാച്ചുകളെ കൂടുതൽ അഭികാമ്യമാക്കുന്നത്.
> ഹഗ് പപ്പി സ്മാർട്ട് വാച്ച്
ഈ യുണിസെക്സ് സ്മാർട്ട് വാച്ചുകൾ ഡെയ്ലി യൂസിന് അനുയോജ്യമാണ്. ഇത് എത്ര ദൂരം പിന്നിട്ടു, കയറിയ സ്റ്റെപ്പുകൾ,കുറച്ച കാലറി, ആക്ടീവായിരുന്ന നിമിഷങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ വഴിയൊരുക്കുന്നു. കോളുകൾ അറ്റന്റ് ചെയ്യാനോ മെസ്സേജുകൾക്ക് മറുപടി നൽകാനോ ഈ സ്മാർട്ട് വാച്ചിന് ഫൺക്ഷൻ ഇല്ലെങ്കിലും ഇവ വന്നതിനെ കുറിച്ചുള്ള നോട്ടിഫിക്കേഷനുകൾ പ്രധാനം ചെയ്യും. മാത്രമല്ല ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയുടെ നോട്ടിഫിക്കഷനുകളും സമയോചിതമായി നൽകുന്നു. ഈ സ്മാർട്ട് വാച്ച് ഡസ്റ്റ് ആന്റ് വാട്ടർപ്രൂഫാണ് അതുകൊണ്ട് തന്നെയിത് മികച്ച ജിംവെയറായി മാറുന്നു. ഈ സ്മാർട്ട് വാച്ച് പ്രവർത്തിപ്പിക്കനായി പ്ലേ സ്റ്റോറിലെ ഫിറ്റ്നസ് ബാന്റ് ആപ്പ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം.
> ടെക്ക് കിങ്ങ് T 116 സ്മാർട്ട് വാച്ച്
നിങ്ങളുടെ ദിവസേനയുള്ള കായികപ്രവർത്തനങ്ങൾ വിലയിരുത്താനും ഫോൺകോളുകൾ ചെയ്യാനും ഈ വാച്ച് ഒരുപോലെ സഹായിക്കുന്നു. മാത്രമല്ല തടസ്സമില്ലാത്ത ബൂത്ത് കണക്ടിവിറ്റിയും നൽകുന്നു. ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിങ്ങളുടെ ഹൃദയമിടിപ്പ് ,രക്തസമ്മർദ്ദം എന്നിവയുടെ മാറ്റങ്ങൾ കാലികമായി മനസ്സിലാക്കാനും ഇതിന്റെ 1.3 ഇൻക് സ്ക്രീൻ തന്നെ മതിയാവുന്നതാണ്.