സെൻസെക്സിൽ 300 പോയന്റ് നേട്ടം: നിഫ്റ്റി 17,400ന് മുകളിൽ

യുക്രൈനിലെ കീവിൽനിന്നും മറ്റുവടക്കൻ പ്രദേശങ്ങളിൽനിന്നും സൈന്യത്തെ പിൻവലിക്കാമെന്ന് റഷ്യ വ്യക്തമാക്കിയതോടെ ഓഹരി വിപണി നേട്ടമാക്കി. ബിഎസ്ഇ സെൻസെക്സ് 320 പോയന്റ് നേട്ടത്തിൽ 58,265ലും നിഫ്റ്റി 86 പോയന്റ് ഉയർന്ന് 17,410ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, നെസ് ലെ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തിൽ. ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, സൺ ഫാർമ, എൻടിപിസി, ഒഎൻജിസി, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

jaico 1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights