‘എ’ സീരീസിൽ അഞ്ച് ഫോണുകൾ അവതരിപ്പിച്ച് സാംസങ്

സാംസങ് പുതിയ അഞ്ച് സ്മാർട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഗാലക്സി എ73 5ജി, ഗാലക്സി എ13, ഗാലക്സി എ53, ഗാലക്സി എ23, ഗാലക്സി എ33 തുടങ്ങിയ ഫോണുകളാണ് അവതരിപ്പിച്ചത്. 5000 എംഎഎച്ച് ബാറ്ററി, 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ ഉൾപ്പടെയുള്ള നിരവധി സൗകര്യങ്ങളാണ് പുതിയ മിഡ് റേഞ്ച് എ സീരീസ് ഫോണുകളിൽ സാംസങ് ഒരുക്കിയിട്ടുള്ളത്. ഗാലക്സി എ53 5ജി ഫോണിൽ സ്റ്റീരിയോ സ്പീക്കറുകളും, 5എൻഎം എക്സിനോസ് ചിപ്പും, 120 ഹെർട്സ് ഡിസ്പ്ലേയും ഉണ്ടാവും.

afjo ad

 > സാംസങ് ഗാലക്സി എ73: സവിശേഷതകൾ

സാംസങ് ഗാലക്സി എ73 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. പാനലിന് ഫുൾ HD+ റെസല്യൂഷനുണ്ട്. സാംസങ്ങിന്റെ സ്വന്തം എക്സിനോസ് പ്രൊസസർ ഉപയോഗിച്ചിട്ടുള്ള ഗാലക്സി എ 53 യിൽ നിന്ന് വ്യത്യസ്തമായി ഗാലക്സി എ73 യിൽ സ്നാപ്ഡ്രാഗൺ 778ജി പ്രൊസസറാണ് നൽകിയിട്ടുള്ളത്. ഫോട്ടോഗ്രാഫിക്കായി, 108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, ഡെപ്ത്, മാക്രോ ഷോട്ടുകൾ എന്നിവയ്ക്കായി രണ്ട് 5 മെഗാപിക്സൽ സെൻസറുകൾ ഉൾപ്പെടുന്ന ഒരു ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണുള്ളത്.. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയാണ്. ആൻഡ്രോയിഡ് 12 ആണിതിൽ. 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയുണ്ട്. 25W ചാർജർ പ്രത്യേകം വാങ്ങേണ്ടിവരും.

 > ഗാലക്സി എ23, ഗാലക്സി എ13: സവിശേഷതകൾ

സാംസങ് ഗാലക്സി എ 23, ഗാലക്സി എ 13 എന്നിവയ്ക്ക് ഏതാണ്ട് സമാനമായ സവിശേഷതകളാണുള്ളത്. അതിൽ ആദ്യത്തേത് സ്നാപ്ഡ്രാഗൺ 680 SoC ആണ്. 4G ചിപ്പ് ആണിത്. സാംസങ്ങിന്റെ എക്സിനോസ് 850 ചിപ്പാണ് A13 ന് ഊർജം പകരുന്നത്. മറ്റ് സവിശേഷതകൾ രണ്ട് ഉപകരണങ്ങളിലും സമാനമാണ്. 15W ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേ എന്നിവയാണ് രണ്ടിലും. കൂട്ടത്തിൽ വിലകുറഞ്ഞ മോഡലായ ഗാലക്സി എ13 ന്, സാധാരണ 60Hz ഡിസ്പ്ലേയോടെയാണ് വരുന്നത്. ഗാലക്സി എ23യ്ക്ക് 90Hz പാനലണുള്ളത്. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, ഒഐഎസ് പിന്തുണയുള്ള 50-മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ 5 മെഗാപിക്സൽ ക്യാമറയും രണ്ട് 2 മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്നു. മുൻവശത്ത്, ഒരു 8 മെഗാപിക്സൽ സെൽഫി ക്യാമറ കാണാം.

 > സാസംങ് ഗാലക്സി എ33 5G: സവിശേഷതകൾ

സാംസങ് ഗാലക്സി എ33 5G യ്ക്ക് 6.4-ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുണ്ട്, 90Hz പുതുക്കൽ നിരക്കും പിന്തുണയ്ക്കുന്നു. 5nm പ്രോസസിനെ അടിസ്ഥാനമാക്കിയുള്ള Exynos 1280 പ്രോസസറാണ് ഇതിന് ശക്തിപകരുന്നത്. സ്റ്റീരിയോ സ്പീക്കറുകൾ, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, മുൻവശത്ത് 13-മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയുണ്ട്.. പിന്നിൽ, ഒഐഎസ് പിന്തുണയുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ സെൻസർ, 5 മെഗാപിക്സൽ ക്യാമറ, 2 മെഗാപിക്സൽ ക്യാമറ എന്നിവയുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights