Present needful information sharing
തൃശൂർ: രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മെഡിക്കൽ വിദ്യാർഥിനിക്ക് വീണ്ടും കൊവിഡ്. തൃശൂർ സ്വദേശിനിയായ പെൺകുട്ടി ഡൽഹി യാത്രയ്ക്കു വേണ്ടി പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് കണ്ടെത്തിയത്. രോഗലക്ഷണങ്ങളില്ലെന്ന് തൃശൂര്‍ ഡിഎംഒ അറിയിച്ചു.
തൃശൂരിലെ വീട്ടിൽ നിരീക്ഷണത്തിലാണ് ഇപ്പോൾ. കഴിഞ്ഞ വർഷം ജനുവരി 30നാണ് ചൈനയിലെ വുഹാനിൽ നിന്ന് എത്തിയ പെൺകുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസുമായിരുന്നു ഇത്.