തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കു ഏർപ്പെടുത്തിയ നിരോധനം ഇന്നു മുതൽ പ്രാബല്യത്തില്‍ വരും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച നിരോധന ഉത്തരവുകള്‍ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിലുളള നിശ്ചിത പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് നിരോധിച്ചത്. നിരോധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരേ കര്‍ശന നിയമ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമെ 2020 ജനുവരി, ഫെബ്രുവരി, മേയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയില്‍ വരും. തുടക്കത്തില്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിസ്വീകരിക്കും. പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, ഗ്ലാസുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങി 75 മൈക്രോണില്‍ താഴെയുള്ള ഒറ്റത്തവണ ഉപയോഗമുള്ള വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുള്ളത്.