12 കോടി രൂപ ഒന്നാം സമ്മാനം: തിരുവോണം ബമ്പർ 22ന് പ്രകാശനം ചെയ്യും.

12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി 22 ന് തിരുവനന്തപുരത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും.
300 രൂപ വിലയുള്ള തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി സെപ്റ്റംബർ 19 ന് നറുക്കെടുക്കും.

രണ്ടാം സമ്മാനമായി ആറ് പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും വിധമാണ് സമ്മാനഘടന. കൂടാതെ, അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, ഏഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ ഒമ്പതാം സമ്മാനം 1000 രൂപ എന്നീ സമ്മാനങ്ങളുമുണ്ട്. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും.

കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം നിർത്തിവെച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറികളിൽ ഏതാനും എണ്ണം 23 മുതൽ  പുനരാരംഭിക്കും. 23ന് നിർമ്മൽ, 27ന് സ്ത്രീശക്തി, 30 ന് നിർമ്മൽ എന്നീ പ്രതിവാര ഭാഗ്യക്കുറികളാണ് ഈ മാസം ഉണ്ടായിരിക്കുക.
ആഗസ്റ്റ് 15 വരെ ആഴ്ചയിൽ മൂന്ന് നറുക്കെടുപ്പുകൾ വീതം ഉണ്ടായിരിക്കും. തുടർന്ന് വിപണിയിലെ സ്ഥിതിഗതികൾ വിലയിരുത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തും.  

webzone

Verified by MonsterInsights