ഇലഞ്ഞി :വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് ഐ ഇ ഇ ഇ സ്റ്റുഡന്റസ് ബ്രാഞ്ചും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഐ ഇ ഇ ഇ സ്റ്റുഡന്റസ് ബ്രാഞ്ചും ചേർന്നു നടത്തുന്ന “ഒപ്റ്റിക്സ് ടു സ്കൂൾ “എന്ന പ്രോഗ്രാം ഇലഞ്ഞി സെന്റ് ഫിലോമിനസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ വെച്ച് പ്രൊഫസറും ഡീനുമായ ഡോ. കൈലാസനാഥ്, ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്ക്, കുസാറ്റ്, ഉദ്ഘാടനം നിർവഹിച്ചു. ഹയർ സെക്കണ്ടറി ഹൈസ്കൂൾ സ്റുഡന്റ്സിനെ ഒപ്റ്റിക്സ് സംബന്ധമായ എക്സ്പീരിമെൻറ്സ് തത്സമയം ചെയ്ത് കാണിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് നൽകുന്ന പ്രോഗ്രമാണ് “ഒപ്റ്റിക്സ് ടു സ്കൂൾ “. ഡോ. കൈലാസനാഥ്, ഡോ എസ്. കെ. ശ്രീനിവാസൻ നായർ എന്നിവരാണ് ക്ലാസുകൾ എടുത്തത്.ഫാദർ ഡോ. ജോൺ ഏർണിയാകുളം ആദ്യക്ഷം വഹിച്ചു.ഷാജി ആറ്റുപുറത്ത്, വിസാറ്റ് ഐ ഇ ഇ ഇ സ്റ്റുഡന്റസ് കൗൺസിലർ ലെഫ്റ്റനന്റ് ഡോ. ടി ഡി സുഭാഷ്, ബിനു ജിജു പ്രൊഫസർ കുസാറ്റ്, ഡോ എസ്. കെ. ശ്രീനിവാസൻ നായർ,വിസാറ്റ് ഐ ഇ ഇ ഇ ചെയർ മിന്നുകിരൺ എന്നിവർ പ്രസംഗിച്ചു.