ഓണററി സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫ് സെക്കൻഡ് ക്ലാസ് നിയമനം

തിരുവനന്തപുരത്ത് ഓണററി സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫ് സെക്കൻഡ് ക്ലാസ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 20,000 രൂപയാണ് ഓണറേറിയം. അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം. കേന്ദ്ര സർക്കാർ സർവീസിലോ സംസ്ഥാന സർക്കാർ സർവീസിലോ ഉദ്യോഗത്തിലിരുന്നവരോ ഇപ്പോൾ ഉദ്യോഗത്തിലുള്ളവരോ ആയിരിക്കണം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമോ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഏഴു വർഷം നിയമ വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള പരിചയവുമോ ജുഡീഷ്യൽ തസ്തികയിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം.

SAP

ഓണററി മജിസ്‌ട്രേറ്റായി ജോലി ചെയ്ത അഞ്ച് വർഷത്തിൽ കുറയാതെയുള്ള പരിചയം അല്ലെങ്കിൽ ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കണം. സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയി പ്രവർത്തിക്കുന്നതിന് ആവശ്യമായ ശാരീരികവും മാനസികവുമായ കാര്യക്ഷമത വേണം. കോടതി ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. നിയമന തിയതിയിൽ 65 വയസ്സ് പൂർത്തിയാകാൻ പാടില്ല. അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ അപേക്ഷിക്കരുത്. ഏതെങ്കിലും വിധത്തിലുള്ള സ്വഭാവ ദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടിട്ടുള്ളവരും അപേക്ഷിക്കേണ്ടതില്ല.

achayan ad

യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ പൂർണ്ണമായ ബയോഡാറ്റയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, വഞ്ചിയൂർ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ആഗസ്റ്റ് 26ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷകൾ നേരിട്ടും തപാലിലും സ്വീകരിക്കും

eldho
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights