ടെക്കി ദമ്പതികൾ കർഷകരമായി; മാസംതോറുമുള്ള വരുമാനം ലക്ഷങ്ങൾ

ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് കർഷകവൃത്തിയിലേക്ക് ഇറങ്ങിയ ദമ്പതികൾ മാസംതോറും സമ്പാദിക്കുന്നത് ലക്ഷകണക്കിന് രൂപ. തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ ജംഗപ്പള്ളി ഗ്രാമത്തിലെ സ്വദേശികളായ കരാ ശ്രീകാന്ത് റെഡ്ഡിയും അനുഷ റെഡ്ഡിയുമാണ് ഹോർട്ടികൾച്ചർ കൃഷി രീതിയിലൂടെ ശ്രദ്ധനേടിയത്. ഹോട്ടികൾച്ചർ കൃഷിക്ക് നൽകിയ സംഭാവനകൾക്ക് ദേശീയ തലത്തിൽ മാതൃകാ കർഷകരായി നിരവധിഅംഗീകാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്.

സയൻസിൽ ബിരുദധാരിയായ ശ്രീകാന്തും എയറോനോട്ടിക്കൽ എൻജിനീയറായ ഭാര്യ അനുഷയും ഹൈദരാബാദിലെ സോഫ്റ്റ്‌വെയർ കമ്പനികളിലാണ് നേരത്തെ ജോലി ചെയ്തിരുന്നത്. എന്നാൽ കോവിഡ് മഹാമാരി സമയത്ത് അവർക്ക് ജോലി തുടരാനാകാതെ വന്നോതെടാണ് അവർ നാട്ടിലേക്ക് മടങ്ങുന്നതും കൃഷി ആരംഭിക്കുകയും ചെയ്തത്.

നാട്ടിലേക്ക് മടങ്ങുമ്പോൾ, തങ്ങളുടെ അഞ്ചേക്കർ സ്ഥലത്ത് ഹോർട്ടികൾച്ചർ കൃഷി രീതി പരീക്ഷിക്കാമെന്നായിരുന്നു ഇരുവരും ചിന്തിച്ചത്. പ്രധാനമായും പൂ കൃഷിയിലാണ് ഇരുവരും ശ്രദ്ധയൂന്നിയത്. റോസാപ്പൂവ്, ജമന്തി, പൂച്ചെടി, സൂര്യകാന്തി, താമര തുടങ്ങിയവയിലൂടെയാണ് കൃഷി ആരംഭിച്ചത്.

റോസ്, ക്രിസന്തമം, ജമന്തി എന്നീ പുഷ്പങ്ങളുടെ വിളവെടുപ്പിനും ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തിലൂടെ വിളകൾക്ക് വെള്ളം നൽകുന്നതിനുമുള്ള പുതയിടൽ രീതിയാണ് ദമ്പതികൾ സ്വീകരിച്ചത്. പൂച്ചെടികളുടെ കൃഷിക്ക് ആവശ്യമായ താപനില നിലനിർത്താൻ അവർ വൈദ്യുത ബൾബുകളും സ്ഥാപിച്ചു.

തങ്ങൾക്ക് കൃഷിയിൽ വളരെയധികം താൽപ്പര്യമുണ്ടെന്നും പരീക്ഷണാടിസ്ഥാനത്തിൽ ആധുനിക കൃഷിരീതികൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ഇതര വിളകൾ കൃഷി ചെയ്യാൻ തുടങ്ങിയതെന്നും തങ്ങളുടെ കാർഷിക യാത്രയെക്കുറിച്ച് ന്യൂസ് 18-നോട് സംസാരിച്ച റെഡ്ഡി ദമ്പതികൾ പറഞ്ഞു.

“ഞങ്ങളുടെ ആദ്യ ശ്രമങ്ങളിൽ ഞങ്ങൾക്ക് വിജയം ലഭിച്ചു, ഇതര വിളകൾ വൻതോതിൽ കൃഷി ചെയ്യാൻ മുന്നോട്ട് വരാൻ കർഷകരോട് അഭ്യർത്ഥിക്കുന്നു. മുഴുവൻ രാജ്യത്തിനും ഭക്ഷണം നൽകുന്ന കർഷകരുടെ സാമ്പത്തിക വളർച്ചയ്ക്ക് ഇതര വിളകൾ ഉപയോഗപ്രദമാകും, ”അവർ പറഞ്ഞു.

ഹോർട്ടികൾച്ചർ, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങളും മാർഗനിർദേശങ്ങളും കൃത്യമായി പാലിച്ചാണ് ദമ്പതികൾക്ക് പ്രതിദിനം 3000 മുതൽ 5000 രൂപ വരെ വരുമാനം ലഭിക്കുന്നത്. ഇപ്പോൾ ഒരേക്കറിൽ നിന്ന് 10 ക്വിന്റൽ കുങ്കുമപ്പൂവ് വിളവെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇവർ. ഒരു ക്വിന്റൽ കുങ്കുമപ്പൂ വിത്തിന് 5000 മുതൽ 6000 രൂപ വരെയാണ് വിപണി വില.

Verified by MonsterInsights