ഓഹരി വിപണിയിൽ ഇടിവ് തുടരുന്നു; മുന്നേറുന്നത് ഓട്ടോ, ഫാർമ ഓഹരികൾ മാത്രം

 ബുധനാഴ്ചയിലേത് പോലെ ഓഹരി വിപണിയിൽ ഇന്നും ഇടിവ് തുടരുന്നു. ബുധനാഴ്ച ഒരു ശതമാനത്തിലേറെ ഇടിഞ്ഞ സെൻസെക്സ്, നിഫ്റ്റി ഓഹരി സൂചികകൾ വെള്ളിയാഴ്ചയും ചുവപ്പിൽനിന്ന് കരകയറിയിട്ടില്ല. ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്‍റിലേറെ ഇടിഞ്ഞു. ഏറ്റവും ഒടുവിൽ 697.80 ഇടിഞ്ഞ് 59,507.26ലാണ് വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 196.95 പോയിന്‍റ് ഇടിഞ്ഞ് 17,695.00ലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.01 ശതമാനവും 0.02 ശതമാനവും നഷ്ടത്തിലാണ്. 771 ഓഹരികൾ മുന്നേറി, 2216 ഓഹരികൾ ഇടിഞ്ഞു, 121 ഓഹരികൾ മാറ്റമില്ല.

ഓട്ടോ, ഫാർമ സെക്ടറുകളിലെ ഓഹരികൾ മാത്രമാണ് ഇന്ന് രാവിലെ മുതൽ നേട്ടം തുടരുന്നത്. ടാറ്റ മോട്ടോഴ്സിന്‍റെ മികച്ച പ്രവർത്തനഫലം പുറത്തുവന്നതാണ് ഓട്ടോ ഓഹരികൾക്ക് ഉണർവ് സമ്മാനിച്ചത്. ഓഹരി മൂല്യത്തിൽ അഞ്ച് ശതമാനം വളർച്ച നേടിയ ടാറ്റ മോട്ടോഴ്സ് തുടർച്ചയായ ഏഴ് പാദങ്ങളിലെ നഷ്ടത്തിന് ശേഷം 2022-23 സാമ്പത്തിക വർഷത്തിൽ 3,043 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി.

അതേസമയം സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ബാങ്കിങ് സർവീസ്, സ്വകാര്യ ബാങ്ക് സൂചികകൾ നഷ്ടത്തിലാണ്. ഫാര്‍മ, റിയാല്‍റ്റി, മീഡിയ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ബജാജ് ഫിനാൻസ്, വേദാന്ത, ആരതി ഡ്രഗ്‌സ്, ആദിത്യ ബിർള സൺ ലൈഫ് എഎംസി, സിഎംഎസ് ഇൻഫോ സിസ്റ്റംസ്, ഗ്ലെൻമാർക്ക് ലൈഫ് സയൻസസ്, ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യ, സ്റ്റെർലൈറ്റ് ടെക്‌നോളജീസ്, സെനോടെക് ലബോറട്ടറീസ്, എഐഎ എഞ്ചിനീയറിംഗ് എന്നിവയുടെ ത്രൈമാസഫലം ഇന്ന് പുറത്തുവരും.

എൻടിപിസി, ഭാരത് ഇലക്ട്രോണിക്സ്, കെയർ റേറ്റിംഗ്സ്, ഡിസിബി ബാങ്ക്, ഫൈവ്-സ്റ്റാർ ബിസിനസ് ഫിനാൻസ്, ഗുജറാത്ത് അംബുജ എക്‌സ്‌പോർട്ട്‌സ്, ഹെറൻബ ഇൻഡസ്ട്രീസ്, കജാരിയ സെറാമിക്‌സ്, വേദാന്ത് ഫാഷൻസ്, റേഡിയന്റ് ക്യാഷ് മാനേജ്‌മെന്റ് സർവീസസ്, സെൻ ടെക്‌നോളജീസ് എന്നിവ ജനുവരി 28 ഇക്കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിലെ ഫലം പുറത്തുവിടും.

Verified by MonsterInsights