അപർണ ബാലമുരളിയുടെ ഏറ്റവും പുതിയ ഭക്തി ഗാനം ഇന്നലെ റിലീസ് ആയി
അപർണ ബലമുരളിയുടെ ഏറ്റവും പുതിയ ഭക്തി ഗാന റിലീസിങ് വെള്ളിയാഴ്ച വൈകിട്ട് പ്രശസ്ത സംവിധായകനായ റോഷൻ ആൻഡ്രൂസ് , സംഗീത സംവിധയകൻ അൽഫോൻസ് ജോസഫ് എന്നിവർ നിർവഹിച്ചു.
ആമി പിക്ചർസിന്റെ ബാന്നറിൽ ഷിബു ജേക്കബ് നിർമിച്ചു ഫെബി ജോർജ് സ്റ്റോൺഫീൽഡിന്റെ സംവിധാനത്തിൽ അപർണ ബാലമുരളി പാടിയ “ഹെസെഡ്” എന്ന ആൽബം ആണ് സംവിധായകനായ റോഷൻ ആൻഡ്രൂസ്, സംഗീത സംവിധയകൻ അൽഫോൻസ് ജോസഫ് എന്നിവർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.ഫ്ര. ജോസഫ് ആലപ്പാട്ടിന്റെ ഹൃദയ സ്പർശിയായ വരികളും അപർണയുടെ മാധുര്യമാർന്ന ശബ്ദവും കൂടി ചേർന്നപ്പോൾ ഗാനം ഭക്തിയുടെ മറ്റൊരു തലത്തിലേയ്ക്ക് എത്തുകയായിരുന്നു.
നിർമാതാവായ ഷിബു ജേക്കബിന്റെ രണ്ടാമത്തെ ഡിവോഷണൽ മ്യൂസിക്കൽ ആൽബം ആണ് ഹെസെഡ്. കെസ്റ്റർ ആലപിച്ച ആദ്യ ആൽബം ൨ മാസം മുൻപ് റിലീസ് ചെയ്തിരുന്നു. അര ലക്ഷത്തോളം ആളുകൾ കണ്ട “nuhro” എന്ന ആൽബം progient മീഡിയ ആൻഡ് എന്റർടൈൻമെന്റ് ആണ് ഈ ഗാനം പ്രേക്ഷകരിലേയ്ക് എത്തിച്ചത്
രണ്ട് ഗാനങ്ങളും സമീപകാലത്തിറങ്ങിയ മികച്ച ഭക്തി ഗാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. ദൈവിക സാന്നിദ്യം പെയ്തിറങ്ങുന്ന ഈ ആര്ദ്രഗാനം അപർണയുടെ സ്വരമാധുരിയിലൂടെ തരളിതമായി ഒഴുകിയെത്തുകയാണ്. സിനിമ ഗാനങ്ങൾ ആലപിക്കാൻ അവസരം കിട്ടാറുള്ള തനിക്കു ഇത്തരം ഒരു ഭക്തി ഗാനം ആലപിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആണെന്നും, ഒരു പ്രിത്യേക അനുഭവം ആയിരുന്നു ആലാപനത്തിനു ശേഷം എന്നും അപർണ പങ്കുവെച്ചു.