കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ഗോവ

കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഗോവയും. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ഗോവയും ഉത്തരവിറക്കിയിരുന്നത്. ഗോവയില്‍ പ്രവേശിക്കുന്നതിന്റെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പരിശോധന ഫലമാണ് സ്വീകരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

90+

നേരത്തെ ഗോവ സര്‍ക്കാര്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ പുതിയ ഉത്തരവിറക്കുകയായിരുന്നു.

വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചു. സംസ്ഥാനത്തെ റെസ്റ്റോറന്റുകളും ബാറുകളും അവയുടെ ശേഷി 50 ശതമാനമായി കുറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാസിനോകള്‍, റിവര്‍ ക്രൂയിസുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍, സ്പാ, ഹാള്‍, മള്‍ട്ടിപ്ലക്‌സുകളിലെ വിനോദ കേന്ദ്രങ്ങള്‍ എന്നിവയും അടച്ചിടുമെന്ന് ഉത്തരവില്‍ പറയുന്നു.

 

 

FAIRMOUNT
Verified by MonsterInsights