ട്രെയിനിലെ ഒരു കോച്ച് മുഴുവൻ ബുക്ക് ചെയ്യണോ? എത്ര രൂപ ചെലവാകും

 കുടുംബമായോ സുഹൃത്തുക്കളായോ ട്രെയിൻ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഒരുമിച്ച് ഒരുപാട് പേർ യാത്ര ചെയ്യുമ്പോൾ ഒരു കോച്ച് മുഴുവനായി വേണ്ടിവരുന്ന ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ എന്തുചെയ്യും? എങ്ങനെ ബുക്ക് ചെയ്യാം? എത്ര രൂപ ചെലവാകും? ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനോ വിനോദയാത്രയോ പ്ലാൻ ചെയ്യുമ്പോൾ യാത്രയ്ക്കായി ട്രെയിൻ ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. 

ഇന്ത്യൻ റെയിൽവേ ഫുൾ താരിഫ് റേറ്റ് (FTR) സേവനം ഒരു സമ്പൂർണ്ണ കോച്ചോ അല്ലെങ്കിൽ മുഴുവൻ ട്രെയിനോ റിസർവ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഇനി ഇത് എങ്ങനെ ഉപയോഗിക്കും എന്നല്ലേ., ഈ സേവനം ആക്‌സസ് ചെയ്യുന്നതിന്, https://www.ftr.irctc.co.in/ftr എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പോയി നിങ്ങൾ ആദ്യം ഒരു പ്രത്യേക യൂസർ ഐഡിയും പാസ്‌വേഡും ഉണ്ടാക്കണം. 

വെബ്സൈറ്റിൽ ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഒരു കോച്ച് അല്ലെങ്കിൽ മുഴുവൻ ട്രെയിനും ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾക്ക് നൽകും. ഇവിടെ ആവശ്യകതകളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഉചിതമായ തിരഞ്ഞെടുപ്പ് നടത്താം.  തുടർന്ന് യാത്രാ തീയതിയും ഏത് കോച്ച് എന്നിവ പോലുള്ള അധിക വിശദാംശങ്ങൾ നൽകാം.

തുടർന്ന് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ വഴി പേയ്‌മെന്റ് നടത്താം. ഒരു ട്രെയിൻ അല്ലെങ്കിൽ ഒരു കോച്ച് മുഴുവൻ ബുക്ക് ചെയ്യുന്നതിന് അതുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങളും നിയന്ത്രണങ്ങളും തീർച്ചയായും അറിഞ്ഞിരിക്കണം.  എസി ഫസ്റ്റ് ക്ലാസ്, എസി 2-ടയർ, എസി 3-ടയർ, എസി 2 കം 3 ടയർ, എസി ചെയർ കാർ, സ്ലീപ്പർ എന്നിവയുൾപ്പെടെ ഏത് ക്ലാസിലെയും കോച്ചുകൾ  മുഴുവൻ റിസർവ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights